കാലം പോയതറിയാതെ..(നടന്ന ഒരു സംഭവത്തിന്റെ നേർക്കാഴ്ച) = സാധു മിരാണ്ടൽ...(നല്ലവൻ ക്ഷുഭിതനായാൽ)

കാലം പോയതറിയാതെ...                 . 
    (നടന്ന ഒരു സംഭവത്തിന്റെ നേർക്കാഴ്ച) 
====================================================================
 സാധു മിരാണ്ടൽ...(നല്ലവൻ ക്ഷുഭിതനായാൽ)
-------------------------------------
ഈ അടുത്ത കാലത്തു, എ. ആർ. റഹ്‌മാൻ എന്ന സംഗീതജ്ഞ്ൻ, "തനിക്ക് സിനിമയിൽ അവസരങ്ങൾ കിട്ടുന്നില്ല" എന്ന് വിഷമത്തോടെ ട്വിറ്ററിൽ കുറിച്ചത്..... "എന്റെ ഓർമ്മക്കുറിപ്പുകൾ" എന്ന ഫേസ്ബുക്കിലെ  ആൽബത്തിലുടെ ഞാൻ അത് പോസ്റ്റ് ചെയ്തിരുന്നു...... "അതിനായി കുറെ ഉപജാപക വൃന്ദങ്ങൾ ബോംബെ സിനിമ ലോകത്തു പ്രവർത്തിക്കുന്നുണ്ടന്നും" അദ്ദേഹം തുറന്നു പറയാൻ മടികാണിച്ചില്ല....!!!
എന്നാൽ അദ്ദേഹത്തിന്റെ മാതാവ്, ഈ കഴിഞ്ഞ ദിവസം ധിക്കാരപരമായ എടുത്ത നടപടി വളരെയധികം ചോദ്യപ്പെട്ടിരിക്കുകയാണ്. 
ഇന്ന് തമിഴ് സിനിമാരംഗത്തെ വളരെ പ്രശസ്തനായ, ശ്രീ.പിറൈചൂടൻ എന്ന ഗാനരചയിതാവിനോട്, "നെറ്റിയിൽ പൂശിയിരിക്കുന്ന വിഭൂതി തുടച്ചതിനു ശേഷം വീട്ടിൽ വന്നാൽ മതി" എന്നുള്ള നിർദ്ദേശം  ആവ്യശ്യമുള്ളതാണോ......? 
ഇത്തരത്തിലൊരു പ്രസ്‍താവന, ഏതെങ്കിലും സാധാരണക്കാരായ ഒരു മുസ്ലിമോ, ഒരു ക്രിസ്താനിയോ, പറഞ്ഞാൽ അവർ "വർഗീയവാദി"......!!! 
എ.ആർ.റഹ്‌മാന്റെ അമ്മ പറയുമ്പോൾ അതു ഭൂഷണമാകുമോ....?
ലോകോത്തര പുരസ്‌കാരം എന്ന് വിശേഷിപ്പിക്കുന്ന "ഓസ്കാർ അവാർഡ്" ഇദ്ദേഹത്തിന്, "വീണ് കിട്ടിയ" ഒരു അംഗീകാരമാണ്. "സ്ലംഡോഗ് മില്ലിയനീയർ"
എന്ന സിനിമയിൽ, ഇദ്ദേഹം ചെയ്ത സംഗീതം മഹത്തരമാണോ അല്ലിയോ എന്നത് എന്നെ സംബധിച്ചിടത്തോളം ഒരു പ്രാധാന്യവും എനിക്കില്ല.....!!! 
ഒരു വെള്ളക്കാരൻ കാലിക പ്രാധാന്യമുള്ള ഒരു വിഷയം, സിനിമ ആക്കിയത് ഇന്ത്യയുടെ പ്രതിച്ഛായയിൽ ആയിരുന്നു....
അതിന് സായിപ്പിന്റെ ഇടയിൽ വളരെ പോപ്പുലാരിറ്റിയും അംഗീകാരവും കിട്ടി. ഇരുപതിലധികം ലോകോത്തര അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ, നമ്മുടെ ബഹുമാന്യനായ റസൂൽ പൂക്കുട്ടിയും ഒരു  അവാർഡു അന്തസ്സായി വാങ്ങി....1982ലിറങ്ങിയ "ഗാന്ധി"യും ഇത് പോലെ തന്നെ ആയിരുന്നില്ലേ അവാർഡുകൾ നേടിയത്.....!!!കവി"പിറൈചൂടൻ"ഒരു സാധാരണക്കാരനൊന്നുമല്ല...
എ. ആർ. റഹ്‌മാന്റെ എത്രയോ മുകളിൽ നിൽക്കുന്ന സംഗീത സംവിധായകൻ, 
എം. എസ്സ്. വിശ്വനാഥൻ സാർ,
"കവി ജ്ഞാനി" എന്ന പട്ടം കൊടുത്തു ആദരിച്ച മഹാകവിയാണ്....പിറൈചൂടൻ.... എത്രയോ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയിട്ടുള്ള കവിയാണ്...ഏതോ ഒരു യൂണിവേഴ്സിറ്റി, ഈ അടുത്ത കാലത്തു ഡോക്ടറേറ്റ് കൊടുത്തു ആദരിച്ചു എന്നും കേട്ടിരുന്നു......
അനുഗ്രഹീത സംഗീതജ്ഞൻ, "ആർ.കെ.ശേഖർ" അകാലത്തിൽ പൊലിഞ്ഞു പോയപ്പോൾ, ഒൻപത് വയസ്സുകാരനായ ദിലീപിനും, മാതാവ് കസ്തുരിക്കും, ജീവിതം വഴിമുട്ടി നിന്നു...!!!
സിനിമലോകത്തെ മായിക പ്രപഞ്ചം എല്ലാവർക്കും അറിയാവുന്നതാണല്ലോ....!!! 
ചില കലാകാരന്മാർക്ക് സ്വർണ്ണ കരണ്ടിയിൽ ആഹാരം വിളമ്പുമ്പോൾ, പലർക്കും,അക്കാലത്തു,ആശിർവാദമാണ്‌ മിച്ചം.....!!!
കസ്തുരി, കരീമ, ആയതോ? ദിലീപ്, റഹ്‌മാനായതോ? ഒന്നും എന്റെ വിഷയമല്ല....!!! ...മറിച്ച്.... പറയുന്ന വാക്കിൽ ശ്രദ്ധ ഉണ്ടാകണം... അർത്ഥമുണ്ടാകണം... ആദർശമുണ്ടാകണം..... 
എനിക്കോർമ്മ വരുന്നത്... കുവൈറ്റിൽ, എഴുപതുകളിൽ,  എന്റെ ഒരു ലെബനോനി കസ്റ്റമറായിരുന്ന "ജോസ്ഫ് ഹബീബ് മറൂൺ", (Joseph Habib Maroun) അയാൾ, അനുഭവിച്ചറിഞ്ഞ ഒരു സംഭവം എന്നോട് പറഞ്ഞതാണ് .......
ഇദ്ദേഹത്തിന് രാത്രിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടു... പെട്ടന്ന് അയാളെ കുവൈറ്റിലെ ജബ്രിയയിൽ (Jabriya) ഉണ്ടായിരുന്ന, "അൽ ഹാദി" ക്ലിനിക്കിൽ (Al Hadi Clinic) അഡ്മിറ്റ് ചെയ്തു ....
അന്ന് കുവൈറ്റിൽ ഉണ്ടായിരുന്ന ഏക പ്രൈവറ്റ് ഹോസ്പിറ്റലായിരുന്നു "അൽ ഹാദി ക്ലിനിക്"...കുവൈറ്റിലെ അന്നത്തെ വളരെ പ്രശസ്തരായ ഡോക്ടർ അഹ്‌മദ്‌ മു്ത്വാ(Dr.Ahmad Al Mutwa), പ്രശസ്തനായ ഗൈനക്കോളജിസ്റ്,(Gynaecologist)
"ഡോക്ടർ അബു ലോകത്" (Dr.Bhu Logathu)തുടങ്ങിയവരൊക്കെ അവുടുത്തെ അക്കാലത്തെ ഡോക്ടറന്മാരായിരുന്നു... 
എന്റെ കസ്റ്റമറായിരുന്ന ജോസഫിനെ അഡ്മിറ്റ് ചെയ്ത മൂന്നാമത്തെ നിലയിലുള്ള മുറിയുടെ തൊട്ടടുത്ത ഉണ്ടായിരുന്ന ഏക വി. വി. ഐ. പി. (V.V.I.P) മുറിയിൽ, അന്ന് അഡ്മിറ്റ് ചെയ്തിരുന്നത് അന്നത്തെ (അമീർ) രാജാവിന്റെ മകന്റെ ഭാര്യയെയാണ്...പ്രസവത്തിന് വേണ്ടി അഡ്മിറ്റ് ചെയ്തിരിക്കുകായിരുന്നു....
എല്ലാ ഡോക്ടർമാരും, നഴ്സസും, മറ്റു ഉദ്യോഗസ്ഥരുമൊക്കെ ശ്രദ്ധപൂർവ്വം ആ രാജകുമാരിക്ക് വേണ്ടി കാത്തു നില്ക്കുമ്പോൾ, അവർ പറഞ്ഞു.... "എനിക്ക് നിങ്ങളാരും വേണ്ട .....ആ സാരിയുടത്ത പൊട്ടു തൊട്ട ഒരു ഇന്ത്യക്കാരി ഡോക്ടറില്ലേ? അവർ വന്നാൽ മതി...അപ്പോൾ  പ്രശസ്തനായ ഗൈനക്കോളജിസ്റ്,(Gynaecologist)
ഡോക്ടർ "അബു ലോകത്" പറഞ്ഞു...."ഡോക്ടർ ലക്ഷ്മി"....അവർ ഡ്യൂട്ടി കഴിഞ്ഞു പോയല്ലോ....ഞാനില്ലേ ഇവിടെ?
അതിനവർ മന്ദസ്മിതത്തോടു പറഞ്ഞ മറുപടി കേട്ട് നിന്ന അറബി നേഴ്സ്, പിന്നീട് എന്റെ സുഹൃത്തു ജോസഫിനോട് പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു പോയി...... എന്താ മറുപടി.....എന്താ പറഞ്ഞ മറുപടി എന്നല്ലേ? 
"നിങ്ങളെല്ലാവരും എന്റെയടുത്തുണ്ട്. സന്തോഷം. സ്നേഹം. എന്നാലും  ആ "ഡോക്ടർ ലച്ച്‌മി" സാരിയുമുടുത്തു ഒരു വലിയ പൊട്ടും തൊട്ടു വന്നു കൈ രണ്ടും കുപ്പി കണ്ണടച്ച് അല്ലാഹുവിനെ പ്രാർത്ഥിച്ചാണ് എന്നെ എല്ലായ്പ്പോഴും പരിശോധിക്കാറുള്ളത്.... അത് കാണുമ്പോൾ എനിക്ക് നല്ല മനസ്സുഖം തോന്നും...ഞാൻ വിളിച്ചെന്ന് പറഞ്ഞാൽ മതി... അവർ വരും"....
വിളിച്ചു...വന്നു.... പൊട്ടും തൊട്ടു... സാരിയുമുടുത്തു തന്നെ വന്നു......
ഒരു യഥാർത്ഥ ഇസ്‌ലാമായി ജനിച്, ഇസ്‌ലാമായി ഇന്നും ജീവിച്ചിരിക്കുന്ന രാജരക്തം......ബാങ്കിൽ പിൽക്കാലത്തു എന്റെ കസ്റ്റമറായിരുന്നു....ഒപ്പം ഡോക്ടർ ലക്ഷ്മിയും..... 
ഞങ്ങളൊക്കെ സ്നേഹപൂർവ്വം വിളിക്കുന്ന "ഉമ്മ മുബാരക്".(മുബാറക്കിന്റെ അമ്മ)....
എഴുത്തച്ഛന്റെ ഒരു ശ്ലോകം പിന്നെയും ഓർമ്മ വരുന്നു.......!!!
"ചമ്മട്ടി പൂണ്ടു കടിഞ്ഞാണും മുറുക്കി "ഒരു ഇന്ദ്രാത്മജ"ന്നു ഭുവി തേർപൂട്ടി നിന്നുമധാ... ചെമ്മേ മറഞ്ഞൊരു ശരം  കൊണ്ടും കൊന്നതും "ഒരു ഇന്ദ്രാത്മജ"ന്നെ ഹരി നാരായണായ നമഹ.....!!!
പറഞ്ഞിട്ടെന്ന കാര്യം "അർജുനനും, 
ബാലിയും", ഇന്ദ്രപുത്രന്മാർ തന്നെ ആയിരുന്നു.... ഇവിടെയും "രണ്ടു മുസ്ലിം സ്ത്രീകൾ"...ഒന്നും മതം മാറി മുസ്ലിമായവർ... മറ്റൊരു സ്ത്രീ, ജന്മം കൊണ്ട് മുസ്ലിമായ രാജ രക്തം...