കാലം പോയതറിയാതെ... പി. ജയചദ്രൻ സാർ വിട വാങ്ങി. ഒരനുസ്മരണം.അവസാന ഭാഗം. (ഭാഗം നാല്).

കാലം പോയതറിയാതെ...

പി. ജയചദ്രൻ സാർ വിട വാങ്ങി.
ഒരനുസ്മരണം.അവസാന ഭാഗം. 
(ഭാഗം നാല്).

അന്നത്തെ ഡിന്നർ സൽക്കാരത്തിൽ ഇളയരാജയുടെ ചിരിയും മനൗവും എന്നെ ചൊടിപ്പിച്ചെങ്കിലും എനിക്കും മൗനം പാലിക്കേണ്ടി വന്നു. പിന്നീടൊരിക്കൽ അദ്ദേഹത്തെ കുവൈറ്റ് കോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് എന്റെ സങ്കടം ഉണർത്തിച്ചു. "എന്ത് കൊണ്ട് അങ്ങയുടെ സംഗീതത്തിൽ 
ടി.എം. സൗന്ദരരാജൻ സാറിന് അവസരങ്ങൾ കുറയുന്നു". അപ്പോൾ അദ്ദേഹത്തിന്റെ മറുപടി എന്റെ സംഗീതത്തിൽ അദ്ദേഹം പാടുന്നുണ്ട്. ശിവാജി പടങ്ങളിലെല്ലാം അദ്ദേഹം  പാട്ടുകൾ പാടുന്നുണ്ട്. എന്നാൽ പഴയതുപോലെ അധികം പാടുന്നില്ല. കാരണം ഏത്രയോ ദശാബ്ദക്കാലമായി അദ്ദേഹം പാടിക്കൊണ്ടിരിക്കുകയല്ലേ? പുതിയവർക്കും അവസരങ്ങൾ കിട്ടേണ്ടേ? അപ്പോൾ ചിരിച്ചു കൊണ്ട് ഒരു കൊമേഡിയനായ ഗംഗൈ അമരൻ പറയുന്നു. 
"ടി.എം. എസ്. പാടി വിട്ടാൻ"... 
സത്യത്തിൽ അദ്ദേഹം പറഞ്ഞത് സത്യമല്ല 
എന്ന് അയാളുടെ മുഖം പറയുന്നുണ്ടായിരുന്നു. അദ്ദേഹം ഓരോരുത്തരോടും ചെയ്തിട്ടുള്ള കള്ളത്തരങ്ങൾ പ്രതികാരങ്ങൾ നിരത്താൻ വസ്തു നിഷ്ഠമായ തെളിവുകൾ എന്റെ പക്കലുണ്ട്. താമസിയാതെ ഞാനതു  ഇവിടെ എഴുതുന്നുണ്ട്. എന്തായാലും ജയചന്ദ്രൻ സാർ ആവിശ്യത്തിൽ കവിഞ്ഞ ബഹുമാനമൊന്നും ഇളയരാജയ്ക്കു കൊടുത്തിരുന്നില്ല. അതുകൊണ്ട് ഒരുപാട് ഗാനങ്ങളൊന്നും ജയചന്ദ്രന് കിട്ടിയിരുന്നില്ല. കൊടുത്ത പാട്ടുകളൊക്കെ ഒന്നാം തരമായിരുന്നു. ദാസ് സാറിനേക്കാൾ തമിഴ് ഭാഷ ജയചന്ദ്രൻ സാറിന് വഴങ്ങുമായിരുന്നു എന്നത് യാഥാർഥ്യം.

എന്തായാലും അന്നത്തെ മെഗാ മ്യൂസിക്കൽ പരിപാടി കഴിഞ്ഞു വളരെ അപൂർവ്വമായി മാത്രമേ ജയചന്ദ്രൻ സാറിനെ കുവൈറ്റിൽ വച്ച് എനിക്ക് കാണാൻ പറ്റിയിരുന്നുള്ളു. പലപ്പോഴും വന്നു പരിപാടികൾ നടത്തി പോകുന്നു എന്ന് കേൾക്കുന്നതല്ലാതെ പലതിനും പോകാൻ പറ്റിയിരുന്നില്ല. ഇതിനിടയിൽ മലയാള സിനിമ സംഗീതത്തിന്റെ മുഖ്യധാരയിൽ നിന്ന് കുറേക്കാലം അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നു എന്നത് ഖേദകരമായിപ്പോയി. അത് ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് മനസ്സിലാകും. അപ്പോഴും ഹിന്ദിയുൾപ്പടെ 
അന്യ ഭാഷാചിത്രങ്ങളിൽ പാടുവാൻ അവസരങ്ങൾ ഉണ്ടായിരുന്നു.

കലാലോകം എപ്പോഴും നന്ദികേടിന്റെയും, കുതികാൽ വെട്ടിന്റെയും, നെറികേടിന്റെയും, അധർമ്മത്തിന്റെയും, സ്വാർത്ഥ ലാഭത്തിന്റെയും, അഴുക്കു ചാലുകളുടെയും  അവസരത്തിനൊത്തുയര്ന്നവരുടെയും, കഥകൾ നിറഞ്ഞതാണ്. സിനിമ മേഖലയിൽ അത് കുറച്ചധികമായി കേൾക്കാറുണ്ട്.

ഹിന്ദി സിനിമ സംഗീതത്തിലെ സമാനതകളില്ലാത്ത അനശ്വര ഗായകൻ റഫി സാഹബ്, 1970ൽ പുറത്തു വന്ന "ആരാധനാ" എന്ന ഒറ്റ സിനിമയിലെ കിഷോർ കുമാർ എന്ന, അന്ന് വരെ രണ്ടാം നിരയിൽ നിന്നിരുന്ന ഗായകന്റെ പാട്ടുകളുടെ മുന്നിൽ പർപ്പിടകം പൊടിയുന്നത് പോലെ തകർന്നടിഞ്ഞു പോയി എന്നത് ചരിത്രം. ഓരോരോ കാരണങ്ങൾ പറഞ്ഞു കൂടെ പാടിയവർ പോലും അകലം പാലിച്ചു. തന്നെ താനാക്കിയവരും, തന്നാൽ താനാക്കപ്പെട്ടവരുമായ സംഗീത സംവിധായകരും അവസരത്തിനൊത്തുയർന്നു കളം മാറ്റി ചവുട്ടി . സ്റ്റുഡിയോകളിൽ നിന്ന് സ്റുഡിയോകളിലേക്ക് ഓടിക്കൊണ്ടിരുന്ന റഫി സഹാബിനു തുടർന്നുണ്ടായിരുന്ന പത്തു വർഷങ്ങൾ കേവലം ഒരു പിടി ഗാനങ്ങൾ കൊണ്ട് ഒതുങ്ങേണ്ടി വന്നു... കരയിൽ പിടിച്ചിട്ട മീൻ പോലെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു. 
പാടാൻ അവസരങ്ങൾ കിട്ടുന്നില്ല എന്ന് 
"സ്റ്റാർ ആൻഡ് ഡസ്ട്" സിനിമ വാരികയിൽ തുറന്നു പറഞ്ഞു. മാനസിക സംഘർഷം. അകാലത്തിൽ ഹൃദയം സ്തംഭിച്ചു. ഈ ദുഷിച്ച നന്ദികെട്ട സിനിമ ലോകത്തിൽ  നിന്ന് ഗന്ധർവ ലോകത്തേക്ക് അകാലത്തിൽ  55ആം വയസ്സിൽ എന്നേക്കുമായി വിട പറഞ്ഞു...

നാലു ദശാബ്ദങ്ങളായി തമിഴ് സിനിമ സംഗീതത്തിലെ പാടകർ തിലകമായി തെളിഞ്ഞുനിന്നിരുന്ന അനശ്വരഗായകൻ 
ടി. എം. സൗന്ദരരാജൻ സാർ,  
"ശങ്കരാഭരണം" എന്ന ഒറ്റ സിനിമയിലെ അന്ന് വരെ രണ്ടാം നിരയിൽ നിന്നിരുന്ന എസ്സ്.പി.ബി. സാറിന്റെ  പാട്ടുകൾ പൊടിപൊടിച്ചപ്പോൾ, അതിനു ശേഷമിറങ്ങിയ "ദേവിയിൻ തിരുവിളയാടൽ" എന്ന സിനിമയിൽ ഗായകരുടെ പേരുകളിൽ ടി.എം.എസ്. സാറിന്റെ പേര് അവസാനമായി എഴുതിക്കണ്ടു... 
ഇതാണ് സിനിമ സംസ്ക്കാരം.അന്നന്ന് കണ്ടവരെ വാഴ്ത്തുന്നു മാമുനികൾ...!!! 
പിന്നല്ലേ സിനിമാക്കാർ...

ചില കാര്യങ്ങളിൽ ഒരു ഗായകൻ എന്ന നിലയിൽ ജയചന്ദ്രൻ സാറിന്, 
എസ്സ്. പി. ബാലസുബ്രമണ്യവുമായി ചില സമാനതകളുണ്ടായിരുന്നു. രണ്ടു പേരും സംഗീതം പഠിക്കാതെ സംഗീതം പകർന്നു തന്നവരായിരുന്നു. മരിക്കുന്നതു വരെ ശബ്ദ സുഖത്തിന് കാര്യമായ പരുക്കുകൾ രണ്ടുപേർക്കും ഉണ്ടായിട്ടില്ലായിരുന്നു. (നമുക്കറിയാം, ദാസ് സാറിന്റെ ശബ്ദത്തിന് പോലും പ്രായമായപ്പോൾ വലിയ മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടു). ആഹാരങ്ങളിൽപ്പോലും 
രണ്ടു പേരും വേണ്ടത്ര നിഷ്‌കർഷതയൊന്നും പാലിച്ചിരുന്നില്ല. എന്നാൽ ഇവർ തമ്മിൽ ഒരു കാര്യത്തിൽ സമാനതകൾ തീരെ ഇല്ലാത്ത വ്യത്യസ്ത സ്വഭാവരീതി എപ്പോഴും പ്രകടമായി കാണാമായിരുന്നു.  
ആവിശ്യത്തിൽ കവിഞ്ഞ ഭവ്യതയും, താഴ്മയും, അതിരു കവിഞ്ഞ ബഹുമാനം കാണിക്കലും, കൃതൃമത്വവും നാടകീയതയും  നിഴലിക്കുന്ന സ്നേഹപ്രകടനങ്ങളും, തന്റെ എല്ലാ ബലഹീനതകളും പരിമിതികളും മറച്ചു വച്ച് കൊണ്ട് ദൃശ്യശ്രവ്യ മാധ്യമങ്ങളിൽ 
എസ്സ്. പി. ബി. നിറഞ്ഞു നിൽക്കുമ്പോൾ, 
ഒരു അതിഭാവുകത്വവുമില്ലാതെ,  സാധാരണക്കാരിൽ സാധാരണക്കാരനായി, കാര്യങ്ങൾ സത്യസന്ധമായി പറയുന്ന ഒരു രീതിയാണ് എപ്പോഴും ജയചന്ദ്രൻ സാറിന്റെ മുന്നിൽ നമ്മുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.
രവീന്ദ്രൻ എന്ന സംഗീത സംവിധായകനെ രവീന്ദ്രൻ മാഷായി അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് പറയുമ്പോഴും, ആ പാട്ടുകളൊക്കെ പ്രശസ്തിയിലേക്കെ
ത്താൻ കാരണം അത് ദാസേട്ടൻ പാടിയത് കൊണ്ടാണെന്നു കുടി വെളിപ്പെടുത്താൻ അദ്ദേഹം മറന്നിരുന്നില്ല. സത്യമല്ലേ? മറിച്ചും... അന്ന് അമേരിക്കയിലേക്ക്‌ ചേക്കേറിയ ദാസ് സാറിനെ ഒരു ഗ്യാപ്പിനു ശേഷം മലയാള സിനിമ സംഗീതത്തിലേക്ക് ശക്തമായൊരു തിരിച്ചു
വരവിനും അതൊരു നിമിത്തമായില്ലേ..? 
എല്ലാം പരസ്പ്പരപ്പൂരകമാണ്...

മലയാള സിനിമ സംഗീതം കണ്ടു കേട്ട എക്കാലത്തെയും മഹത്തരമായ ഗാനങ്ങളിൽ ഒന്നായ "സുപ്രഭാതം" പാടാൻ കാരണമായത് എന്റെ മഹത്വം കൊണ്ടൊന്നുമല്ല. മറിച്ചു, മഹാനായ എം.എസ്സ്. വി സാർ മനപ്പൂർവം ദാസേട്ടനെ മാറ്റി നിർത്തിയത് കൊണ്ട് തന്നെയാണെന്ന് പറയുന്ന ആ സത്യസന്തത, ആ നിഷ്ക്കളങ്കത,  മറ്റൊരു ഗായകനിൽ നിന്ന് ഇനിയുണ്ടാകുമെന്നു എനിക്ക് പ്രതീക്ഷയില്ല.
ഏതൊരാൾക്കും പ്രയാമാകും. മരണം സുനിശ്ചിതം. പക്ഷേ ജയചന്ദ്രൻ സാറിന്റെ കാര്യത്തിൽ ഇപ്പോൾ വേണ്ടായിരുന്നു എന്നൊരു തോന്നൽ. കാരണം തന്റെ എൺപതാം വയസ്സിൽ അവസാനം പാടിയ ഗാനം കേട്ടപ്പോഴും ആ ചതുര വടിവിലുള്ള ശബ്ദത്തിന്റെ ആഴം, ഞാനെന്റെ ബാല്യത്തിൽ കേട്ട കൗമാരക്കാരനായ ജയൻകുട്ടന്റെ അന്നത്തെ ഭക്തി ഗാനങ്ങളുടെ 
മറ്റൊരു പകർപ്പായി തോന്നിപ്പോകുന്നു.

അവസാനമായിക്കണ്ടത് 2015 ലാണ്. ഗുരുവായൂരമ്പലനടയിൽ ഭക്തിനിർഭരമായി തൊഴുതു നിൽക്കുന്ന ജയചന്ദ്രൻ സാറിനെ കണ്ടപ്പോൾ, മനസ്സിലോടി വന്നത് ആ ഗാനം പാടിയ ദാസാറിനെ കുടി ആയിരുന്നു. അദ്ദേഹത്തിനും മരിക്കുന്നതിന് മുൻപ് ഇങ്ങനൊരവസരമുണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോയി... 
ജയചന്ദ്രൻ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം എല്ലാ സംഗീതപ്രേമികളുടെ ദുഃഖത്തിലും ഞാനും പങ്കു ചേരുന്നു.  
ഈ പംക്തി ഇവിടെ അവസാനിക്കുന്നു. 
ഇനിയും മറ്റൊരു ഓർമ്മക്കുറിപ്പുമായി വരുമെന്ന പ്രതീക്ഷയിൽ.

സഹകരിച്ച എല്ലാവരോടും നന്ദി കടപ്പാട്...

തുടരും...