കാലം പോയതറിയാതെ... "മുഹറം".....
ഓണാഘോഷങ്ങൾക്കിടയിൽ, പലരും ശ്രദ്ധിക്കപ്പെടാതെപോയ ഒരു ഓർമ്മിക്കപ്പെടേണ്ട ദിനം കുടി കടന്നുപോയി.........
പലർക്കും "മുഹർറം" എന്താണന്ന് അറിയണമെന്നില്ല.......!!!
എന്റെ മുസ്ലീം സുഹൃത്തുക്കളിൽ പലർക്കുമറിയാമെങ്കിലും, പലരും അതേക്കുറിച്ചു വിശധികരിക്കാനോന്നും തയ്യാറാവുകയുമില്ല....
വിശ്വാസത്തിലെ വൈരുദ്ധ്യങ്ങൾ.....!!!
"അതും ദൈവ വിശ്വാസത്തിലെ"........!!!
അന്ത്യ പ്രവാചകനായ പൊന്നു നബിതിരുമേനി, മുഹമ്മദ് മുസ്‌തഫാ സല്ലല്ലാഹു അലൈഹ സല്ലത്തിന്റെ ഏക മകളായിരുന്ന പരിശുദ്ധ ഫാത്തിമയുടെയും, ഇമാം അലിയുടെയും, രണ്ട് മക്കളിൽ ഇളയ മകൻ, "ഇമാം ഹുസൈനെ" മുആവിയ സംഘങ്ങൾ, കർബല യുദ്ധത്തിൽ, ദാരുണമായി കുരുതി കൊടുത്ത ഓർമ്മ ദിവസമാണ് "മുഹർറം"....
"ദുൽ ഹജ്ജ്" കഴിഞ്ഞു വരുന്ന, ചാന്ദ്രമാസത്തിലെ "മുഹർറം" മാസത്തിൽ, ദുഃഖത്തിന്റെ നിഴലിലുളള, അഷുറയിലെ ആദ്യത്തെ പത്തു ദിവസങ്ങളുടെ അന്ത്യം, വിശ്വാസികൾക്ക് ദുഃഖം തന്നെയാണ്.......
വിശ്വാസപ്രമാണങ്ങളിലെ വൈരുദ്ധ്യങ്ങൾ എന്തുമാകട്ടെ............
"ദൈവവിശ്വാസം സമൂഹനന്മയ്ക്കാണെങ്കിൽ, അതിനെയും ഞാൻ ബഹുമാനിക്കും...... ആദരിക്കും......."
അദ്ദേഹത്തിന്റെ കബറിലും,
അദ്ദേഹത്തിന്റെ പിതാവ്, ഇമാം അലിയുടെ കബറിലും,നിസ്കരിക്കാൻ പടച്ചവൻ അവസരം തന്നു...
.... (ഇറാഖിലെ കർബലയിലും, അച്ഛൻ ഇമാം അലി അൽ മേഷാദിലും.....അന്ത്യ വിശ്രമം....)
മാത്രമല്ല അദ്ദേഹത്തിന്റെ ഏഴാം തലമുറയിലെ മകനായ "ഇമാം റിദ"യുടെ കബറിലും........(അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത് ഇറാനിലെ അൽ മാഷാദിൽ...)
അന്ത്യപ്രവാചകൻ സ്വർഗത്തു പോയി മടങ്ങി വന്നു എന്ന് വിശ്വാസികൾ പറയുന്ന പാലസ്തീനിലെ "അൽ ഖുദ്സ്" മോസ്‌ക്കിൽ, ഒരു കാഫിർ ആണന്നറിഞ്ഞിട്ടും, ആ പള്ളിയിലെ മുക്രി എന്നെ അകത്തു കൊണ്ടുപോയി, ആ പരിപാവനമായ പാദങ്ങൾ പതിച്ച പുണ്യ സ്ഥലത്തു മുഖമർത്തി ചുംബിച്ചു പ്രാർത്ഥിക്കാൻ അവസരം തന്നു...
എന്റെ കണ്ണിൽ നിന്ന് കടൽ പോലെ കണ്ണുനീർ പ്രവഹിച്ചു.....
1977സെപ്റ്റംബർ രണ്ടാം തീയതി....
അതായതു കൃത്യം നാൽപ്പത്തി നാല് വർഷങ്ങൾക്ക് മുൻപ്....
(ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഉണ്ടായിരുന്നു. ഇറാക്ക് കുവൈറ്റ് യുദ്ധത്തിനിടയ്ക്ക് പലതും നഷ്ടപ്പെട്ടു.അന്ന് പാലസ്തിനിൽ പോയാൽ, തിരിച്ചു ഗൾഫ് രാജ്യങ്ങളിൽ കയറാൻ നിയമം അനുവദിക്കില്ല.... സൈപ്രസ്സിൽ നിന്ന് ബോട്ടിലാണ് അവിടെ എത്തിയത്)....
ഈ പ്രപഞ്ചത്തിന്റെ ആധാരഭൂതനായ അല്ലാഹുവിന്റെ മുൻപിൽ, ആര് കാഫിർ? എന്ത് കാഫിർ?
പടച്ചവൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ....
(ഓര്മക്കുറിപ്പുകളിൽ നിന്ന്)....