കാലം പോയതറിയാതെ... "ശ്രീകൃഷ്ണ ജന്മാഷ്ടമി".......!!!

കാലം പോയതറിയാതെ... 

 "ശ്രീകൃഷ്ണ ജന്മാഷ്ടമി".......!!!

അതായതു ശ്രീകൃഷ്ണൻ ജനിച്ച ദിവസം. 
ഈ പ്രപഞ്ചത്തിനു മുഴുവൻ ആധാരഭുതമായ ശ്രീകൃഷ്ണ പരമആത്മാവിനെ, ഒരു മനുഷ്യ കുഞ്ഞായി ജനിച്ചു, ജീവിച്ചു, മരിച്ചു പോയതാണെന്ന് പറയാൻ, ആത്മ ജ്യോതിസ്സുകൾ സമ്മതിക്കാറില്ല... ആറു മക്കളെ കല്ലിൽ ചതച്ചു,(അതായത് ആറു ആധാരങ്ങളും) കടന്നു, അടുത്ത മുന്ന് തലങ്ങളും (ആദി ഭൗതീകം, ആദി ദൈവീകം, ആദ്ധ്യാൽമീകം ) കടന്നു ചെന്നാൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന "അവസ്ഥാന്തരം" ആണ് "ശ്രീകൃഷ്ണൻ" എന്നു അറിവുള്ളവർ പറയുന്നു. പതിനാറായിരത്തി ഒരുനൂറ്റിഎട്ടു ഭാര്യമാരുണ്ടായിരുന്ന ശ്രീകൃഷ്ണൻ എന്നു പറഞ്ഞാൽ, ഭഗവാനെ അറിയാൻ പതിനാറായിരത്തി ഒരുനൂറ്റി എട്ടു "ഹ്രിക്കു"കളിലൂടെ മാത്രമേ കഴിയു എന്നും, അതിൽ തന്നെ നൂറ്റിഎട്ടു ഹ്രിക്കുകൾ, പ്രത്യേകിച്ച് അതിപ്രധാനമായ അവസാനത്തെ  (ഹ്രിക്കുകൾ) തത്വമസ്സി, അഹം ബ്രഹ്മസസ്മി, തുടങ്ങിയ എട്ടു മഹാവാക്യങ്ങളിലൂടെ ശ്രീകൃഷ്ണനെ അറിയൂ എന്നു ത്വാതികൾ പറയുകയും ചെയ്യുന്നു.......

സത്യം എന്തും ആകട്ടെ .അവരവരുടെ വിശ്വാസങ്ങൾ അവരവരെ രക്ഷിക്കട്ടെ.
വിശ്വസിച്ചാലും...!!! ഇല്ലെങ്കിലും......!!!

നമ്മളുടെ വിശ്വാസങ്ങൾ, ഗുരുദേവൻ പറഞ്ഞതുപോലെ, മറ്റുള്ളവർക്ക് 
ഗുണത്തിനായി വരണം.......!!!

ഓരോ മത വിശ്വാസിയോടും എനിക്ക് പറയാനുള്ളത്, അവനവന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ചോളൂ.....!!! പക്ഷെ അത് മാത്രമാണ് ശരി എന്നുപറയുമ്പോൾ അത് "തീവ്രവാദം" തന്നെയാണ്.....!!! മത നിരഅപേക്ഷത പറയുന്നവർ തന്നെയാണ് ഏറ്റവും വലിയ വർഗീയവാദികൾ എന്ന് തോന്നിപ്പോകാറുണ്ട്....!!!

എന്റേതുമാത്രം ശരി എന്ന് പറയുന്നതിന് പകരം, എല്ലാറ്റിനേയും ബഹുമാനിക്കാനൊരു മനസ്സുണ്ടായാൽ, അവിടെ തീരാവുന്നതാണ് ഇന്ന് കാണുന്ന മിക്ക അസ്വാസ്ഥതകളെല്ലാം തന്നെ...അത് യുക്തിവാദി ആയാലും, നിരീശ്വരവാദി ആയാലും, മതവാദി ആയാലും.......................................................
"കൊറോണ" എന്ന മഹാമാരിക്ക് അതറിയാമെങ്കിൽ, അതിന്റെ ദുരിതം അനുഭവിക്കുന്ന ലോക ജനതയ്ക്ക് എന്ത് കൊണ്ട് അറിഞ്ഞു കുടാ?.....!!!