കാലം പോയതറിയാതെ...
സ്മരണാഞ്ജലി...
എന്റെ ജേഷ്ഠ സഹോദരൻ ശ്രീ തങ്കപ്പൻ നായർ വിടവാങ്ങിയിട്ടു ഇന്നേക്ക് പതിമൂന്നു വർഷങ്ങൾ...
എന്നെ ഇത്രയധികം സ്നേഹിച്ചിട്ടുള്ളവർ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ട... അത്രയ്ക്ക് എന്നോട് സ്നേഹമായിരുന്നു...ഇഷ്ടമായിരുന്നു...
എനിക്കും...ഞാൻ സ്നേഹപ്പൂർവ്വം വിളിച്ചിരുന്ന"തമ്പു ചേട്ടൻ"...എന്നെ ഒരു പോലീസ് ഇൻസ്‌പെക്ടർ ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം...ആരോടൊക്കെയോ പകയുള്ളതു പോലെ...!!! അതുകൊണ്ട് തന്നെ തലയുടെ പുറകു വശം പാര പോലെ നീണ്ടു വരാതിരിക്കാൻ തല എപ്പോഴും നേരെ വച്ച് കിടന്നുറങ്ങാൻ, രണ്ടു സൈഡിലും തലയിണ മടക്കി വച്ച് നേരെ കിടത്തി ഉറക്കമായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്... ശ്രദ്ധിച്ചിട്ടില്ലേ ചിലരുടെ തലയുടെ പിൻ ഭാഗം...!!! ഇൻസ്‌പെക്ടറുടെ തൊപ്പി വയ്ക്കുമ്പോൾ തല റൗണ്ടാണങ്കിൽ കാണാൻ ഭംഗിയുണ്ടാകും...
എന്റെ തല നേരെയായെങ്കിലും തലേവര മാറ്റാൻ അദ്ദേഹത്തിന് പറ്റിയില്ല...ഞാൻ ഇൻസ്‌പെക്ടർ ഒന്നുമായില്ല...ഒന്നിച്ചുണ്ട്, ഒന്നിച്ചുറങ്ങി, ഒന്നിച്ചു മണിമല ആറ്റിൽ കുളക്കാനിറങ്ങിയ ഒരു ബാല്യ കൗമാരങ്ങൾ...
എന്റെ കോളേജ് വിദ്യാഭ്യാസകാലത്തു ഞങ്ങൾ ഒന്നിച്ചു ഒരു ആയുർവേദ ഫാർമസി ഏറ്റെടുത്തു നടത്തി...ആയുർവേദവൈദ്യരെയുൾപ്പടെയാണ് വാടകയ്ക്കെടുത്തത്...മഹാനായ കേശവൻ വൈദ്യരുടെ ആലപ്പുഴയിലുള്ള എസ്സ്. ഡി. ഫാർമസിയുടെ ഒരു ബ്രാഞ്ച് ഗുരുവായൂർ കണ്ണന്റെ പടിഞ്ഞാറേ നടയിൽ... എന്നും കുളിച്ചു തൊഴുത് ഗുരുവായൂർ കണ്ണനെ കാലത്തു നിർമ്മാല്യത്തിൽ കണ്ടു തൊഴാം...ഒരു ദിവസം സന്ധ്യ സമയത്തു കടയിൽ ഞാൻ മാത്രം...
വൈദ്യർ അന്നവുധിയായിരുന്നു...ജേഷ്ഠനും ജേഷ്ഠത്തിയും ദീപാരാധനനയ്ക്ക് അമ്പലത്തിൽ പോയി...ഏതോ ഒരു രോഗിയായ ഭാര്യയും കുട്ടി, ഒരു പാവം തൊഴിലാളി വൈദ്യരെ കണ്ടു മരുന്ന് വാങ്ങാൻ വന്നു.വൈദ്യരില്ല എന്ന് പറഞ്ഞപ്പോൾ, ഏതോ ഒരു "ആന്ത്രകുടാരം" ഗുളിക തരാൻ പറഞ്ഞു...ഞാനകത്തു പോയി പത്തു "ആന്ത്രകുടാരം" ഗുളിക എടുത്തു കൊടുത്തു...
ധൃതിക്കിടയിൽ ഗുളികയുടെ വിലപോലും വാങ്ങാൻ മറന്നു...പിറ്റേ ദിവസം കാലത്തു പത്തു മണിയായപ്പോൾ ഒരുകൂട്ടം തൊഴിലാളികൾ കടയ്ക്ക് നേരെ ആക്രോശിച്ചു കൊണ്ട്, കയ്യിൽ വടിയും ഒക്കെ ചുഴറ്റിഎത്തിയപ്പോൾ, ഞാനും, ജേഷ്ഠനും, വൈദ്യരുമൊക്കെ അവിടെയുണ്ടാ
യിരുന്നു...കാര്യമന്വേഷിച്ചപ്പോൾ തലേന്ന് കൊടുത്ത മരുന്ന് കഴിച്ച രോഗിയുടെ അവസ്ഥ വഷളായി... രാത്രിയിൽ ആശുപത്രിയിൽ കൊണ്ടുപോയി പോലും...അതിന്റെ രോഷം തീർക്കാനും, പകരം ചോദിക്കാനും, കട തല്ലിപൊളിക്കാനും കാരണക്കാരനായഎന്നെ തല്ലാനുമൊക്കെയാണ് അവർ വന്നിരിക്കു
ന്നത്...ഭയന്ന വൈദ്യർ കട അടയ്ക്കാമെന്ന് തീരുമാനിച്ചു...ജേഷ്ഠനും സമ്മതം മൂളി...എന്തായാലും ഞാൻ പുറത്തേക്ക് ഇറങ്ങി...അവരെയെല്ലാം കണ്ട് സംസാരിച്ചു...
നടന്നതെല്ലാംപറഞ്ഞു...മനസ്സിലാക്കിക്കൊടുത്തു...ഞാനൊരു സഖാവാണെന്നറിഞ്ഞപ്പോൾ അവരെല്ലാം സ്നേഹത്തോടെ സംസാരിച്ചു...
മാപ്പ് വരെ പറഞ്ഞു...ആശുപത്രിയിൽ ചിലവായ പാവം ആ തൊഴിലാളിയുടെ തുക മുഴുവൻ കൊടുത്തു...കൂടാതെ വൈദ്യരെക്കൊണ്ട് കുറെ ആയുർവേദ മരുന്നുകളും കാശ് ഒന്നും വാങ്ങാതെ നൽകി...കാലം കുറെ കടന്ന് പോയപ്പോൾ, ആയുർവേദ ഫാർമസി മടക്കി കൊടുത്തു...സ്റ്റോക്ക് എടുത്തപ്പോൾ മരുന്നുകളിൽ സാരമായ കുറവ് കണ്ടു...ഏത് ഔഷധത്തിലാണന്നല്ലേ? ഏറ്റവും വില കൂടിയ തങ്ക ഭസ്മം...!!!
ഇത് കേട്ട് എന്റെ ജേഷ്ഠൻ പറഞ്ഞു...
ആരോ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട് പോലും...
"തങ്കഭസ്മം കഴിച്ചാൽ ശരീരത്തിന് നല്ല നിറം വരും"....ശ്രമിച്ചു നോക്കിയതാവാം...തങ്ക ഭസ്മത്തിൽ കുറവ് കണ്ടത്...അങ്ങനെ ജീവിതഗന്ധിയായ എന്തെല്ലാം ഓർമ്മകൾ... അനുഭവങ്ങൾ...
കുവൈറ്റിലെ ദശബ്ദങ്ങളിലൂടെയുള്ള ജീവിതത്തിൽ എത്രയെത്ര ഓർമ്മകൾ...
ഇന്ദിരാ ഗാന്ധിയുടെ ആകസ്‌മിയമായ മരണം കുവൈറ്റ് ടെലിവിഷൻ ചാനലിലൂടെ കണ്ടപ്പോൾ അദ്ദേഹം വിമ്മി വിമ്മി വിതുമ്പുന്നത് ഇന്നെന്ന പോലെ ഓർമ്മകളിൽ...ഒരു പാത്രത്തിൽ ഉണ്ട്, ഒരു മുറിയിലുറങ്ങി കുവൈറ്റിൽ ജീവിച്ച എത്രയെത്ര സംവത്സരങ്ങൾ...
എം. ജി. രാമചന്ദ്രൻ മരിച്ചത് കുവൈറ്റ് ചാനലിൽ കാണിക്കുമ്പോൾ...അദ്ദേഹം പറയുന്നു...
"ഭാഗ്യവാനായിരുന്നു"...കാരണമെന്തെന്നോ?
അദ്ദേഹത്തിന് താടിയിൽ ചുഴുയുണ്ടായിരുന്നു...
താടിയിൽ ചുഴിയുള്ളവരൊക്കെ ഭാഗ്യവാന്മാരാ
ണെന്ന് അസ്‌ട്രോളജിയിൽ പറഞ്ഞിട്ടുണ്ട് പോലും...അസ്‌ട്രോളജിയിൽ അസാദ്ധ്യ പരിജ്ഞാനം...ഞങ്ങളുടെ അമ്മയുടെ മരണമൊക്കെ കൃത്യമായി പറഞ്ഞിരുന്നു...
എന്റെ ഉയർച്ചയും വളർച്ചയും (ഉയർച്ച...വളർച്ച... എന്ന വാക്കുകൾക്ക് ഒരു അളവുകോലുണ്ടങ്കിൽ) സ്വന്തം മക്കളുടെ വളർച്ചയേക്കാൾ ഔൽസുക്യത്തോടെ നോക്കിക്കണ്ടിരുന്ന,
കാണുന്നവരോടക്കെ,തെല്ലു അഭിമാനത്തോടെ സംസാരിച്ചു കൊണ്ടിരുന്ന ആ വലിയ മനുഷ്യൻ എന്നും മനസ്സിലുണ്ടാകും... ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ആറാം ഗവർണറേറ്റിലെ ഒരു സീനിയർ റീജിയണൽ മാനേജരായിരിക്കുമ്പോഴാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്...വന്നു...
കണ്ടു...ശേഷക്രിയ ചെയ്യാൻ ആ ശവശരീരം ആശുപത്രിയിലെ മോർച്ചറിയിൽ എനിക്ക് വേണ്ടി കാത്ത് കിടന്നു....കർമ്മ ബന്ധം...മരിക്കുന്നതിന് മുൻപ്, ഒരു ദിവസം... ഞാൻ ടെലിഫോണി
ലൂടെ സംസാരിക്കുമ്പോൾ എന്നോട് ചോദിച്ചു..."ഞാൻ മരിച്ചാൽ എന്നെക്കാണാൻ നീ വരുമോ? "... "തീർച്ചയായും"... എന്റെ മറുപടി...
ഉടനെ ഭാഗവതത്തിലെ "അജാമിളമോക്ഷം" എന്ന ഭാഗം ഞാൻ വായിച്ചു കേൾപ്പിച്ചു...
കാണത്റിയാവുന്നതു കൊണ്ട് പുസ്തകം നോക്കേണ്ടി വന്നില്ല... "ഞാനേതുമറിയുന്നോൻ അല്ല എന്റെ ഭഗവാനെ... ദീന ദയാനിതെ മയായാൽ എന്നെ പരീക്ഷിക്കരുത്"... അങ്ങനെ കുറെ ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു.... എന്റെ അദ്ദേഹത്തോടുണ്ടായ അവസാന സംഭാഷണ
ങ്ങൾ...പിന്നെ കേട്ടത് മരണവർത്തയ്‌യിരുന്നു...
അദ്ദേഹത്തിന്റെ ആഗ്രഹസാഫല്യങ്ങൾ, ഒട്ടു മുക്കാലും നിറവേറ്റിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടന്നുള്ള ചാരിതാർഥ്യത്തോട് തന്നെ... നിത്യ ശാന്തി നേരുന്നു...പ്രണാമം...