ഊഷരഭൂമിയിലെ ശീതകാറ്റുകൾ (103).
കുവൈറ്റ് ഗായകപ്രതിഭ "അബു ഖാലിദ്" വിടവാങ്ങി...
-------------------------------------------------------------------
ഞാനേറെ ബഹുമാനിക്കുന്ന കുവൈറ്റിലെ മ്യൂസിക് കമ്പോസറും സംഗീതജ്ഞനുമായ അബ്ദുൽ കരിം അബ്ദുൽഖാദർ ഈ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അല്ലാഹുവിൽ വിലയം പ്രാപിച്ചു....
60,70,80,90കളിലെ ഏറ്റവും പ്രശസ്തനായ മ്യൂസിക് കമ്പോസർ... ഗായകൻ... ഞങ്ങളൊക്കെ സ്നേഹത്തോടെ വിളിച്ചിരുന്ന
"അബു ഖാലിദ്" ആറു പതിറ്റാണ്ട് ഗൾഫ് രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും സംഗീതത്തിൽ നിറസാന്യധ്യമായിരുന്നു... ഇറാഖിന്റെ, കുവൈറ്റ് അധിനിവേശ സമയത്തു അദ്ദേഹം എഴുതി സംഗീതം പകർന്നു പാടിയ ഗാനം അറബ് വംശജരുടെ ഹൃദയ കവർന്നിരുന്നു...
നാടൻ ഭാഷയിലുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഒരു പ്രത്യേക വശ്യതയുള്ളതാണ്...എത്ര എത്ര ഗാനങ്ങൾ...
എഴുപതുകളിൽ അദ്ദേഹം മിനിസ്ട്രി ഓഫ് ഇൻഫൊർമേഷനിൽ,(Ministry of Information)അതായതു (Kuwait TV Channel)കുവൈറ്റ് ടി വി ചാനലിൽ ജോലിയിൽ ഇരിക്കുമ്പോൾ ഇദ്ദേഹം ബാങ്കിൽ എന്റെ ഒരു കസ്റ്റമറായിരുന്നു...
പൊതുവെ ശാന്താസ്വഭാവക്കാരനാ
യിരുന്ന അബു ഖാലിദ്, സംഗീതത്തെ അത്രമാത്രം സ്നേഹിച്ചിരുന്നു...അറബ് സംഗീതത്തിന് ഇദ്ദേഹത്തിന്റെ വിട വാങ്ങൽ ഒരു തീരാ നഷ്ടമാണ്...
"ആദം അല്ലാഹ് അജെരിക്കും"...