കുവൈറ്റ് ബാങ്കിങ്ങ് മേഖലയോട് വിട പറഞ്ഞിട്ട് അഞ്ച് വർഷങ്ങൾ!!!

ഊഷരഭൂമിയിലെ ശീതകാറ്റുകൾ (92).

കുവൈറ്റ് ബാങ്കിങ്ങ് മേഖലയോട് വിട പറഞ്ഞിട്ട്  അഞ്ച് വർഷങ്ങൾ!!!
----------------------------------------------------------
പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.....
എന്റെ പല കുവൈറ്റി സുഹൃത്തുക്കൾക്കും, ഒരു "കീറാമുട്ടി",അഥവാ "ചോദ്യചിഹ്ന"മായി, ഇന്നും അവശേഷിക്കുകയാണ്,ബാങ്കിൽ നിന്ന് "പെട്ടന്നുള്ള" എന്റെ തിരോധാനം......!!!
അതിലും പ്രത്യേകിച്ച്, ലോകത്തിലെ ഏറ്റവും നല്ല ഇസ്ലാമിക് ബാങ്കിനുള്ള അവാർഡ്,
ആദ്യമായി ലഭിച്ചതും വാങ്ങി, ചെയർമാൻ രാജകുടുംബംഗമായ "ഷെയ്ഖ് മുഹമ്മദ്", ജർമ്മനിയിൽ നിന്ന് സന്തോഷത്തോടെ മടങ്ങിയെത്തി......
എല്ലാ ബോർഡ്‌ അംഗങ്ങളെയും, എക്സിക്യൂട്ടീവ് മാനേജ്മെന്റ്നെയും, കോൺഫെറൻസ് ഹാളിൽ വിളിച്ചുവരുത്തി അനുമോദനങ്ങൾ അറിയിച്ചപ്പോൾ, എല്ലാവരുടെയും മുന്നിൽ വച്ച്, "ഈ അവാർഡിന് നീയൊരു പ്രധാന ഘടകമാണെന്ന്" പറഞ്ഞു, എന്നെ "കെട്ടിപ്പിടിച്ചാശ്ലേഷിച്ച"തിന്റെ, പിറ്റേ ദിവസമാണ്...........പെട്ടന്നുള്ള എന്റെ രാജികത്ത്..........!!! 
"ചെയർമാൻ, "ഡെപ്യൂട്ടി ചെയർമാൻ",  "ബോർഡ് മെംബറന്മാർ",ഇവരോടെല്ലാം വളരെ അടുപ്പമുള്ള നായർക്കിതെന്തു പറ്റി?
എന്നെ അറിയാവുന്നവരെല്ലാം അന്ന്, അവരവരുടെ ഭാഷയിൽ പ്രതികരിച്ചു.......... 
ഒരു കൂട്ടർ പറഞ്ഞു... ഓ.... നായർക്ക് പ്രായമായതുകൊണ്ട് പറഞ്ഞു വിട്ടതാ...........
ബാങ്കിൽത്തന്നെ ജോലിചെയ്യുന്നവർ, തമ്മിൽ തമ്മിൽ പറഞ്ഞു........ 
"ഇന്തിസർ അൽ സുവൈദി"എന്ന കുവൈറ്റി സ്ത്രീയുമായി, നായർ ഒരു തുറന്ന യുദ്ധം നടത്തിയത് കാരണമാണ്  രണ്ടു  പേരോടും പൊക്കോളാൻ ബാങ്ക് ആവശ്യപ്പെട്ടത് ........
(ഈ പറഞ്ഞ "ഇന്തിസർ" എന്ന കുവൈറ്റി സ്ത്രീയെ, ബാങ്കിൽ എത്തിച്ചത് തന്നെ ഞാനാണ്. ആ ഒരു നിബന്ധന വച്ചിട്ടാണ് ഞാൻ ബാങ്കിൽ ചേർന്നത് തന്നെ!!!....(pre conditions)...സർവോപരി എനിക്ക് പ്രശസ്തിയുടെ വാതായനങ്ങൾ തുറന്ന് തന്നതിൽ, ആ സ്ത്രീ മുൻപ് ചെയ്തു തന്നിട്ടുള്ള സഹായങ്ങൾ, ഏഴ് ജന്മങ്ങൾ കൊണ്ട് തീർക്കാവുന്നതല്ലായിരുന്നുതാനും...... 
ഞങ്ങൾ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് സത്യമായിരുന്നു..........അതിന്റെ പിന്നിൽ "അജ്ഞാത കരങ്ങൾ" ഉണ്ടന്ന്, അന്ന് ഞങ്ങൾ രണ്ട് പേരും അറിഞ്ഞിരുന്നില്ല!!!  പക്ഷേ അവരുടെ ജോലി നഷ്ടപ്പെടാൻ പ്രധാനകാരണം അവരുടെ കയ്യിലിരിപ്പാണ്.... ഞാനായിരുന്നില്ല........)
ബാത്‌റൂമിൽ അഞ്ചു മണിക്കൂറിലധികം കതക് തുറക്കാൻ കഴിയാതെ ഇരുന്നപ്പോൾ ശരിക്കും പ്പെട്ടുപോയി.അതിൽ  സത്യമില്ലാതില്ല......അടുപ്പമുണ്ടായിരുന്ന പല സ്നേഹിതരോടും ഇതേപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്.......
"ന്യൂസിഅലൻഡിൽ ഈ വർഷം തന്നെ
എത്തിയില്ലെങ്കിൽ പ്രശ്നമാണ്‌".......വേറൊരു കൂട്ടർ.......പലരോടും പറഞ്ഞിട്ടുമുണ്ട്.......ഒരു കുവൈറ്റി യുവതി ഇത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു........
"സെയിൽസിൽ ഭീമമായ നഷ്ടം വരുത്തി...
അതാണ് പോകാനുള്ള കാരണം"......ബാങ്കിൽ ഒരു കൂട്ടം കുവൈറ്റി യുവാക്കൾ ട്വിറ്ററിൽ ക്കുറിച്ചു...........
സത്യത്തിൽ ഇതൊന്നുമായിരുന്നില്ല യാഥാർഥ്യം ...!!!
കുടപ്പിറപ്പുകളെപ്പോലെയും,അച്ഛനമ്മമാരേപ്പോലെയും, മക്കളെപ്പോലെയും, സ്നേഹം വാരിക്കോരിത്തന്ന അനേകായിരം കുവൈറ്റി സുഹൃത്തുക്കൾ, നാല് ദശാബ്ദങ്ങളിലൂടെ എനിക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടന്ന് തെല്ല്  "അഹംകാരത്തോടെ" പലപ്പോഴും, ഇതിന് മുൻപ് ഞാൻ പറഞ്ഞിട്ടും എഴുതിയിട്ടും ഉണ്ട്.....
ഉന്നതമായ പദവിയിൽ ഇരിക്കുമ്പോൾ ഞാനെടുത്തിട്ടുള്ള പല തീരുമാനങ്ങളും ശരിയാണെന്ന് പിൽക്കാലം തെളിയിച്ചിട്ടുണ്ട്. പക്ഷേ അപൂർവം ചിലതൊക്കെ പിന്നീട് തിരുത്തേണ്ടതായും വന്നിട്ടുണ്ട്‌....ആരും പൂർണ്ണരല്ലല്ലോ!!! 
"താൻ മറ്റരേക്കാളും മിടുക്കനാണെന്നു സ്വയം പറഞ്ഞു നടക്കുകയും, യാതൊരു കാര്യത്തിലും, വ്യക്തമായ തീരുമാനമെടുക്കാൻ കഴിവില്ലാത്തവനാ ണന്നു തെളിയിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു  "മേൽക്കോയ്മ" വന്നാൽ, നമ്മൾ പലപ്പോഴും തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാകും.അത് മേലധികാരികളെ ധിക്കരിക്കലാണന്നു വരുത്തി തീർക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കും!!!
ആരെയും വ്യക്തിപരമായി വിലയിടിച്ചു കാണിക്കുന്നില്ല........മുന്നിൽ നിന്ന് സന്തോഷം കാണിക്കുകയും, നമ്മൾ മാറുമ്പോൾ കുറ്റങ്ങൾ പറഞ്ഞു നടക്കുകയും ചെയ്യുന്നത് പ്രൊഫഷണൽ രീതിയല്ല....
അങ്ങനെയുള്ള പല സാഹചര്യങ്ങൾ, ഒന്നിന് പുറകെ ഒന്നായി വരികയും, അതിന്റെയെല്ലാ ഭവിഷ്യത്തുകൾ കുന്നുപോലെ തലയിൽ വന്നു കയറുകയും ചെയ്താൽ, ഉറക്കം നഷ്ടപ്പെടും.ഭയം വർദ്ധിക്കും. ജോലിയോടുള്ള വിരക്തി മനസ്സിൽ ഉദയം ചെയ്യും. 
ചെയർമാനോടു എപ്പോഴും, എപ്പോഴും, പ്രതിസന്ധികൾ പോയി പറയാനും, ആഗ്രഹ നിവർത്തിയുണ്ടാക്കിത്തരാനും, 
പ്രായോഗിക തലത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു.........
ബാങ്കിന്റെ പതിനാറാമത്തെ നിലയിൽ, അനുവാദമില്ലാതെ കയറി ഇറങ്ങാൻ അവകാശമുണ്ടായിരുന്ന ഏക മാനേജ്മെന്റ് അംഗം "അന്ന്" ഞാൻ മാത്രമായിരുന്നു......... 
ഏതൊരുദുർഘടസന്ധിയിലും, ഒരു തീരുമാനമെടുക്കാൻ അഞ്ച് നിമിഷംപോലും എനിക്ക് വേണ്ടി വന്നിട്ടില്ല. 
അങ്ങനെയുള്ള എന്നെ, അന്ധമായി വിശ്വസിച്ചു, എന്റെ കൂടെ കണ്ണുമടച്ചു ഇറങ്ങി പുറപ്പെട്ട, എനിക്ക് താങ്ങും തണലുമായി നില നിന്നിരുന്ന, ഒരു മിഡിൽ മാനേജ്മെന്റ് മെമ്പറായിരുന്ന കുവൈറ്റി യുവാവിന്, ഞാൻ അവുധിക്ക് പോയ സമയത്തു്, "വിചാരണ കമ്മിറ്റി"യുടെ(investigation committee) മുൻപിൽ എത്തിക്കുകയും, ഞാൻ മടങ്ങി എത്തുന്നതിന് മുൻപ് തന്നെ സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്ത നടപടിയെ എനിക്ക് ചോദ്യം ചെയ്യേണ്ടി വന്നു!!!അതും ബാങ്കിന്റെ ചെയർമാൻ സ്ഥലത്തില്ലാത്ത തക്കം നോക്കി?
ജോലി നഷ്ടപ്പെട്ട ആ കുവൈറ്റി യുവാവ്, എന്നോട് ചോദിച്ച പലകാര്യങ്ങൾക്കും  പറയാൻ മറുപടി ഇല്ലാതെ ഞാൻ "വിതുമ്പി".......
"റീറ്റെയ്ൽ ഓപ്പറേഷൻ മേഖലയിൽ" ഉണ്ടായ വീഴ്ചയായിരുന്നു എന്നൊരു ഇല്ലാത്ത കഥ  മനപ്പൂർവം കെട്ടി ചമച്ചുണ്ടാക്കി ആ പാവം കുവൈറ്റി യുവാവിന്റെ ജോലി നഷ്ടപ്പെടുത്താൻ കാരണം ഉണ്ടാക്കി!!!
"സത്യം അവിടെ കണ്ണടച്ച് കളഞ്ഞു".
കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ, ഞങ്ങളുടെ കൂടെ നിഴൽ പോലെയുണ്ടായിരുന്ന,
കൂടെപ്പിറപ്പിനെപോലെ കൊണ്ട് നടന്ന, ഒരു യുവാവിന്റെ "അകാലനിര്യാണ"ത്തിന് അറിഞ്ഞൊ അറിയാതെയോ കാരണക്കാരായവരെ ചോദ്യം ചെയ്‌തപ്പോൾ മുതൽ, ഈ കുവൈറ്റി യുവാവ് പലരുടേയും കണ്ണിലെ കരടായി!!!
അതിന് വേണ്ട ധൈര്യം കൊടുത്തത് 
ഞാനാണെന്ന് പലരും ബലമായി വിശ്വസിച്ചു.......
പക്ഷെ എന്നെ ചോദ്യം ചെയ്യാൻ ഒരു "മേൽക്കോയ്മയ്ക്കും"അന്ന് ധൈര്യമുണ്ടായിരുന്നില്ല..... 
തന്മുലം അന്നത്തെ സീനിയർ റീറ്റെയ്ൽ ഓപ്പറേഷൻ മാനേജർക്ക്,  കാര്യകാരണ സഹിതം നോട്ടീസ്" നൽകണമെന്ന് അന്നത്തെ "വിചാരണ കമ്മിറ്റി"യോട് (investigation committee)ഞാൻ ആവശ്യപ്പെട്ടു??? 
പക്ഷേ ആ കമ്മിറ്റിയോട് എനിക്ക് "നേരിട്ട് ചോദിക്കാൻ" അവകാശമില്ലന്ന് സ്ഥാപിച്ചെടുക്കാൻ, "നിയമ നിർമ്മാണ" വകുപ്പിന്റെ (legal division) സഹായത്തോട്  "മേൽക്കോയ്മയ്ക്ക്" കഴിഞ്ഞു......!!!
ആ "പാകിസ്ഥാനി ഓപ്പറേഷൻ മാനേജറെ" വിളിച്ചു എന്റെ സംഭാഷണങ്ങൾ, മൊബൈലിൽ റെക്കോർഡ് ചെയ്ത്,
ബാങ്കിലെ ബോർഡിന്റെ മുൻപിൽ അവതരിപ്പിക്കാൻ, ഒരു "വ്യക്തി"  മനപ്പൂർവം ശ്രമിച്ചാൽ, പിന്നെ അവിടെ നിൽക്കുന്നത് "ധർമ്മമല്ല"............അത് മാത്രമേ ഞാനും ചെയ്തിട്ടുള്ളു........
തെറ്റാണെങ്കിൽ കാലം മാപ്പ് തരട്ടെ..........
ഒരു കാര്യത്തിലെ അന്ന് ദുഃഖം തോന്നിയിട്ടുള്ളൂ.എന്നെ ജീവനു തുല്യം, (അന്നും, ഇന്നും, എന്നും,)സ്നേഹിക്കുകയും, ബഹുമാനിക്കുകയും, അപ്രാപ്യമായ പദവികൾ വാരിക്കോരി തരുകയും, ചെയ്ത "രാജ രക്തം".......
ഒരു നിമിഷത്തേക്കങ്കിലും മനസ്സ് വിഷമിപ്പിക്കേണ്ടി വന്നു..........
കാര്യം പറഞ്ഞു മനസിലാക്കിയപ്പോൾ എനിക്ക് മനഃശാന്തിയും, അദ്ദേഹത്തിന് മനഃസന്തോഷവും!!!