കേരളത്തിലെ കമ്മ്യൂണിസ്റ്റ് നിരയോട് ഒരു വാക്ക്

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നിരയോട് ഒരു വാക്ക്.......
--------------------------------------------------------------
എനിക്ക് വളരെ പരിചയമുള്ള ഒരു ഉസ്താദുണ്ട്....വര്ഷങ്ങളായി സ്നേഹബന്ധവുമുണ്ട്...എന്നേക്കാൾ അൽപ്പം പ്രായമേറും...അദ്ദേഹത്തിന്റെ മകൻ കുറേക്കാലം കുവൈറ്റിൽ ഉണ്ടായിരുന്നു... അടുത്ത സുഹൃത്തുക്കൾ.... അങ്ങനെയാണ് ഞങ്ങൾ സുഹൃത്തുക്കൾ ആയതു... നാട്ടിൽ വരുമ്പോൾ പലപ്പോഴും വീട്ടിൽപ്പോയി കാണാറുണ്ടായിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന അദ്ദേഹം, വീട്ടിൽ ചെന്നാൽ  അന്ന് വിടുകയില്ല....
വളരെ ഇരുട്ടുന്നതു വരെ, കഥയും രാഷ്ട്രീയവുമൊക്കെ പറഞ്ഞു
കൊണ്ടിരിക്കും.... സ്നേഹം മൂത്തു എന്നെയും, മോൻ എന്നാണ് വിളിക്കുക.... ഒത്തിരിക്കാലം കൂടിയാണ് ഞങ്ങൾ തമ്മിൽ ഒരു നീണ്ട സഹൃദ സംഭാഷണം..... 
ഈ കഴിഞ്ഞ ദിവസം, ഒരു മെസ്സേജും,(കോളടിച്ചല്ലോ), ഒപ്പം ഒരു വീഡിയോ ക്ലിപ്പും, അയച്ചിരുന്നു...(അത് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്)...അത് കണ്ടതിന് ശേഷം, അദ്ദേഹത്തെ ഞാൻ തിരിച്ചു വിളിച്ചു....
സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒരു വലിയ തമാശയായിട്ടാണ് ഞാൻ കണ്ടിട്ടുള്ളതെങ്കിലും, ഒരു ശരാശരി മലയാളിയുടെ ബുദ്ധി ഇങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നുണ്ടോ  എന്നൊരു തോന്നൽ.... അതു കൊണ്ടാണ് ഈ ഒരു പോസ്റ്റ് എഴുതാൻ എനിക്ക് പ്രേരണ ആയത്......
"നിങ്ങള്ടെ പേരിൽ അല്ലെ ഉള്ളു നായർ... ഞമ്മടെ ആളാണെന്ന് ആർക്കാ അറിയാത്തത്? കുവൈറ്റിന്റെ കണ്ണല്ലേ ? കുവൈറ്റികളുടെ ഖൽബിൽ ഇടം പിടിച്ച നായരല്ലേ? 
അങ്ങനെ ആയിരുന്നു ടെലിഫോൺ സംഭാഷണത്തിലൂടെ തുടക്കം.... 
പിന്നെ ഇപ്പോഴത്തെ കേരള മന്ത്രിസഭയിൽ, "ആറേഴു നായർ മന്ത്രിമാരുണ്ടായപ്പോൾ" നിങ്ങളെ ഒന്ന് കേൾപ്പിക്കണമെന്ന് ഒരു മോഹം.......
ഞാൻ പൊട്ടിചിരിച്ചുകൊണ്ട് ഉസ്താദിനോട് പറഞ്ഞു.... "ഞാനൊരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ്...എനിക്ക് ജാതിയും മതവും ഒരു വിഷയമേ അല്ല..... അതറിയാമല്ലോ ഉസ്താദിന് ....
മോൻ എന്താ ഈ പറയുന്നത്?
ഞമ്മളെല്ലാം  കമ്മ്യൂണിസ്റ്റ്കാരാണ് മോനെ... മോന് ഒരു കാര്യമറിയാമോ?
ഞാൻ ചോദിച്ചു...എന്താണ്? 
കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാരാണ്? ഞമ്മടെ റിയാസ് ....!!!  
ഞാൻ ചോദിച്ചു....."പേരിലാണോ ഉസ്താദേ പ്രശനം? ടി. കെ. ഹംസ, പാലോളി, ഇമ്പച്ചിബാബ, ഇവരൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചവരാണ്...
അതിന്റെ പിന്മുറക്കാരല്ലേ? റിയാസുമൊക്കെ? അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് ആണ്...മാത്രമല്ല ഒരു മിശ്ര വിവാഹിതൻ കൂടിയാണ്....
അവരൊക്കെ വർഗീയതയും, ജാതി, മതങ്ങളും ഒന്ന് ഇല്ലാത്തവരാണ്...
തന്നെയുമല്ല, ഈ മതത്തെ ചോദ്യയ്യുന്നവർ കൂടിയാണ്.... "മുജാഹിദീൻ ഗ്രുപ്പ്" നേതാവുമായി ചാനൽ ചർച്ചയിൽ ശക്തമായ ഭാഷയിൽ അപലപിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി"....... 
എന്റെ പൊന്നു മോനെ, ഇതൊക്കെ അല്ലാഹുവിന്റെ ഓരോ കളികളല്ലേ?
എവിടെയൊക്കെ ഏതൊക്കെ 
തരത്തിലാണ്  അള്ളാഹു അവന്റെ 
ഇഷ്ടങ്ങൾ നടപ്പാക്കുന്നതെന്ന് പടച്ചവനല്ലേ അറിയൂ....!!!
മോന്  വേറൊരു കാര്യം അറിയാമോ? 
ഞാൻ ചോദിച്ചു എന്ത് കാര്യം? 
നിങ്ങൾ ഈ പറയുന്ന സഖാവ് പിണറായി വിജയനെ ആരാണ് ഇത്രയും ഉയർത്തിക്കൊണ്ട് നടക്കുന്നത്...
ഞാൻ പറഞ്ഞു... പാവങ്ങൾ, ദുഃഖിതർ, കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളവർ, പുരോഗമന ചിന്താഗതിക്കാർ.... 
അദ്ദേഹവും പൊട്ടിച്ചിരിച്ചു...അതിനു ശേഷം,
മോനെ,നീ ഒത്തിരി ദൂരത്തിരുന്നു കഥ കാണുകയാണ്...ഇപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റും, കോൺഗ്രസ്സും, ഒന്നുമില്ല മോനെ...ജാതിയും, മതവും, മാത്രമേ ഉള്ളു...
അദ്ദേഹത്തെ പൊക്കിക്കൊണ്ട് നടക്കുന്നത് അധികവും ഈഴവരാണ്. അദ്ദേഹം  അവരുടെ മന്ത്രിയാ മോനെ....!!! 
അല്ലാതെ കമ്മ്യൂണിസ്റ്റ്കാരൊന്നുമല്ല....
ഓന്റെ ധാർഷ്ട്യം ഞമ്മളോടും..
ക്രിസ്താനികളോടും... ഒന്നുമല്ല മോനെ....
നിങ്ങളെപ്പോലൊള്ളോരോടാണ്....ജാതി പകയല്ലേ? അതിന്റെ ഒരു കാരണം ബി. ജെ. പി.യുടെ വരവ് കൂടിയാണ്..... 
ഈ ഉസ്താദ് എന്താ പറഞ്ഞു വരുന്നത്...!!! 
ഞാൻ മനസ്സിൽ ചിന്തിച്ചു..."എനിക്കിട്ടു പണിയാൻ തുടങ്ങുകയാണോ"....
ഞാൻ ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞു... 
എന്റെ അറിവിൽ കേരളം കണ്ട ഏറ്റവും കരുത്തനായ ഒരു മുഖ്യമന്ത്രിയാണ് സഖാവ് പിണറായി....ഇതെന്റെ മാത്രം അഭിപ്രായം അല്ല ഓസ്താദ്...കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ വീട്ടിലുള്ളവർപ്പോലും എന്നോട് പറഞ്ഞ കാര്യങ്ങളാണ്....
സാധുക്കളായവർക്കു ഇത്രയധികം സഹായം ചെയ്യുന്ന ഒരു ഭരണാധികാരി വേറെ ഉണ്ടായിട്ടില്ല എന്നാണ് അവരുടെ അഭിപ്രായം...ഒരു പാർട്ടി കലർപ്പുമില്ലാത്ത  സത്യങ്ങൾ... ഒരിക്കലും തെറ്റാകില്ല... ഉസ്താദ്... 
പിന്നെ ചോദിച്ചു.....
പിന്നെന്താ ഉസ്താദ് അയച്ച വീഡിയോയുടെ ഉദ്ദേശം? ആറേഴു നായന്മാരെ മന്ത്രിയാക്കിയത്"......
അതുമോനെ നിങ്ങളെപ്പോലുള്ളവരെ വരുതിക്ക് നിർത്താനാണ്...!!! 
എനിക്ക് ചിരിക്കാനാണ് തോന്നിയത്.... എന്നിട്ടു ഉള്ളിൽ പറഞ്ഞു...
"നായർക്ക് കൊമ്പ് അൽപ്പം കൂടുതലാ...
നേതാവ് പറയുമ്പോൾ കേൾക്കാനാരുമില്ലങ്കിൽ,കേൾപ്പിക്കാൻ ഒരു പിണറായി വന്നാൽ അത് കാലം എഴുതിയ ചരിത്രമായി ലോകം കണ്ടുകൊള്ളും".... 
ഞാൻ ഇടയ്ക്കു കയറി ചോദിച്ചു....  
ഈഴവ സമൂഹത്തിന്റെ നേതാവ് പിണറായി സഖാവല്ലല്ലോ....വെള്ളാപ്പള്ളി സാറല്ലേ?
അതിനു മറുപടി...
എല്ലാവരും ഒരു ചെടിയിലെ പല പൂക്കൾ...
മോന്റെ സുകുമാരൻ നായരും അത് തന്നെ. ജാതി മാറാൻ പറ്റത്തില്ല...!!! പക്ഷേ മതം മാറാം....  ഇപ്പോഴത്തെ രാഷ്ട്രീയം, അധികാരത്തിനു വേണ്ടി മാത്രം....
ജാതിയും, മതവും, സംരക്ഷിക്കാൻ അധികാരവും പണവും വേണം...
അതിന് അപ്പുറം എന്ത് രാഷ്ട്രീയം?
മോനറിയാമോ?
അടുത്ത ഇലക്ഷന് ഞമ്മടെ മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ ചേർന്ന്‌ കേരളം ഭരിക്കും...!!!ഞാൻ ചോദിച്ചു ലീഗ് ഒരു വർഗീയപാർട്ടി അല്ലെ? അവരുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിക്കാൻ കഴിയുമോ?..... 
അതൊന്നും പ്രശ്നമല്ല മോനെ.... മോന്റെ നേതാവ് നമ്പൂതിരി അല്ലിയോ ആദ്യം ഞമ്മളെ കൂട്ടി ഭരിച്ചത്...ഓർമ്മയുണ്ടോ? 
നമ്മുടെ കെ.ടി.ജലീൽ കമ്മ്യൂണിസ്റ്റാണോ? മുജാഹിദിനെക്കാൾ കൂടിയ പാർട്ടി അല്ലെ? നമ്മുടെ മയ്യത്തായ മാണിയുടെ മകൻ കമ്മ്യൂണിസ്റ്റാണോ? നമ്മുടെ മയ്യത്തായ ബാലകൃഷ്ണപിള്ളയുടെ മകൻ കമ്മ്യൂണിസ്റ്റാണോ?നമ്മുടെ മയ്യത്തായ തോമസ് ചാണ്ടി കമ്മ്യൂണിസ്റ്റാണോ മോനെ?  ഇവർക്കെല്ലാം ഓരോരോ അജണ്ടകളുണ്ട്...!!! അത് നടപ്പാക്കണമെങ്കിൽ അധികാരം വേണം...!!! പണം വേണം...!!! അതിനു വേണ്ടിയുള്ള രാഷ്ട്രീയം മാത്രം...!!! അല്ലാതെ എന്ത് സമൂഹസേവനമാണ്  ഈ രാഷ്ട്രീയക്കാരെല്ലാം ചെയ്യുന്നത് മോനെ?
മോനൊരുകാര്യമറിയാമോ? 
ഈ തിരുവനന്തപുരം ജില്ലാ രാഷ്ട്രീയക്കാരുടെ കാൽചുവട്ടില...
ഇപ്പോഴും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ, കേറിക്കെക്കാനിടമില്ലാതെ, വേണ്ടത്ര ജീവിത സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ, എത്രയോ ലക്ഷം ജനങ്ങൾ ഇപ്പോഴും മരിച്ചു ജീവിക്കുന്നില്ലേ??? മോൻ പണ്ടൊക്കെ കണ്ടതിന്റെ ആയിരം ഇരട്ടി...!!! ഇക്കൂട്ടത്തിൽ എല്ലാ ജാതി മതസ്ഥരുമുണ്ട്.
എല്ലാ മതവിഭാഗങ്ങളും ഉണ്ടങ്കിലും, ആർക്കെങ്കിലും മോന്റെ പാർട്ടിയെക്കൊണ്ട് ഉപയോഗമുണ്ടങ്കിൽ പാർട്ടിക്കാർക്ക് മാത്രം....!!! മോൻ പറയുന്നപോലെ എല്ലാ സാധുക്കളെയും കഷി ഭേദമെന്യേ അവരാരും സഹായിക്കില്ല....!!! 
മോന് വേറൊന്നറിയാമോ? എന്താണ്?
നിങ്ങടെ കോടിയേരി എന്താ മാറി നിൽക്കുന്നത്.....മക്കളുടെ ബിസിനസ് സംബ്രാജ്യവും, അതിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളുമല്ലേ? മോന്റെ ഏറ്റവും വലിയ ആരാധ്യ നേതാവുണ്ടല്ലോ... അച്യുതാനന്ദൻ... ഓന്റെ മോൻ ഏതോ കാസിനോയിൽപ്പോയി കളിച്ച കഥകളൊക്കെ മോനറിയാമോ? 
എന്തിന്, ഈ സഖാക്കളുടെ മാത്രമല്ല, എല്ലാ നേതാക്കന്മാരുടെയും മക്കളുടെ ജീവിത നിലവാരം, ബിസിനസ് സാബ്രാജ്യങ്ങൾ ഒക്കെ എന്തായിരിക്കും? മോന് ഊഹിക്കാൻപ്പോലും പറ്റാത്തതിന് അപ്പുറമാണ്....!!! 
മോന് വേറെ ഒരു കഥ കേൾക്കണോ? 
ഒരു ലോക്കൽ സഖാവിന്റെ പേരിൽ അപവാദക്കേസ് വന്നപ്പോൾ, പാർട്ടി തന്നെ തീരുമാനമെടുത്തു...കുറേക്കാലത്തേക്കു പാർട്ടിയിൽ നിന്ന് പുറത്താക്കി...പിന്നെ തിരിച്ചെടുത്തു...അത്രയേ ഉള്ളു നിങ്ങളുടെ രാഷ്ട്രീയം...
ഞാൻ പറഞ്ഞു...എനിക്കറിയില്ല...അറിയാമായിരുന്നിട്ടും...!!! 
മോനിപ്പോഴും പരിപ്പുവടയും കട്ടൻ കാപ്പിയുടെയും കഥയുമോർത്തു ആവേശം കൊണ്ട് ഈ നാട്ടിൽ ജീവിക്കുന്ന എന്നോട് കഥ വിശധികരിക്കാൻ നോക്കരുതേ?
ഇതിനേക്കാൾ പത്തിരട്ടി മോശമാണ് മോനെ ബി. ജെ. പി. എല്ലാവർക്കും അധികാര വേണം. പണം വേണം.ഹിന്ദു മതമെന്ന് പറയുമെന്നല്ലാതെ മുഴുവൻ ജാതിയാണ് മോനെ...അതിനപ്പുറം ഒരു സമൂഹവുമില്ല...മനുഷ്യരുമില്ല... 
ഇപ്പോൾ കേൾക്കുന്ന വിഷയം ബി ജെ പി യുടെ കേരളത്തിലെ രാഷ്ട്രീയക്കാരുടെ കുഴൽപ്പണ കേസാണ്...അതിന്റെ നേട്ടം മോന്റെ പാർട്ടിയുടെ സ്വർണക്കടത്തു
സ്വപ്ന, കോൺഗ്രസ്സുകാരുടെ സോളാർ, സരിത, കേസുകളൊക്കെ മുങ്ങിപ്പോയി...!!! 
ബി.ജെ.പി ഹിന്ദുത്വവാദവുമായി വരുമ്പോൾ, ജാതി വ്യവസ്ഥയും, വംശീയതയുമായി, പിന്നോക്ക സമുദയങ്ങൾ മുന്നോട്ടു വരും... 
ഒപ്പം ഞമ്മളും, ക്രിസ്താനികളും,മതന്യൂന പക്ഷമെന്നു പറഞ്ഞു കൂടെ ക്കൂടും...
അവിടെ ബി.ജെ.പി.യും, കോൺഗ്രസ്സും, പതറും...അങ്ങനെയാണ് മോനെ നിങ്ങടേ പാർട്ടിയുടെ നിലനിൽപ്പ്...എന്നാൽ നിങ്ങടെ പാർട്ടിയെ ഞമ്മക്കും ക്രിസ്താനിക്കും ഇഷ്ടമൊന്നുമല്ല...പക്ഷെ ഭരണത്തിൽ ഞമ്മക്കും ക്രിസ്താനിക്കും, ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകൾ എന്നും കാണും...അതുകൊണ്ട് നിങ്ങടെ പാർട്ടി അവരെയൊന്നും പിണക്കാതെ കൂടെ കൂട്ടും മോനെ.... 
പിന്നെയും ഞങ്ങളുടെ സംഭാഷണം നീണ്ടു പോയി. പലതും ഞാൻ പറയാൻ ശ്രമിച്ചു നോക്കി. അടിക്കുത്തരം പത്തലുപോലെ ഓരോന്നിനും മറുപടി കിട്ടിക്കൊണ്ടിരുന്നു...
അക്കൂട്ടത്തിൽ ഞാൻ പറഞ്ഞ ഒരു കാര്യം.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാം നിരയെ വാർത്തെടുത്തു.... യുവതലമുറ എത്തി... സ്ത്രീകൾക്ക് പ്രാധാന്യം... ഇതൊക്കെ ചെറിയ കാര്യമാണോ?
എന്ത് രണ്ടാം നിര....!!!
മോന്റെ മണ്ഡലമേതാ? ഞാൻ പറഞ്ഞു മണ്ഡലം ഒന്നും അറിയില്ല.....
പത്തനംതിട്ട ജില്ലയാണെന്നറിയാം....
അവ്ട്ന്നാണ് മോനെ പുതിയ ആരോഗ്യമന്ത്രി...അവരെക്കാൾ സീനിയറായിട്ടുള്ള രണ്ടാം നിര, മോന്റെ പത്തനംതിട്ടയിൽ ഇല്ലേ? മോന്റെ പത്തനംതിട്ടയിൽ അവരൊന്നും നിന്നാൽ ജയിക്കത്തില്ല.... അവിടെയും മതമാണ്...
ക്രിസ്ത്യൻ വോട്ടു വേണം....
മോനെ സത്യമിതാണ്.... നിങ്ങളുടെ പാർട്ടയിൽ കണ്ണൂർ നിന്ന് കുറച്ചു പേരുണ്ട്..
നിങ്ങടെ പിണറായിയുടെ ശിങ്കിടികൾ.... 
അവർ അവിടുന്നും,ഇവിടുന്നും, കുറെ  ആൾക്കാരെ തെരഞ്ഞെടുത്തു മന്ത്രിമാരാക്കി.അതെല്ലാം ജാതീം മതോം തിരിച്ചു തന്നെയാണ്....
യഥാർത്ഥ രണ്ടാം നിരയൊക്കെ മുറുമുറുത്തു"എല്ലാം പാർട്ടി തീരുമാനിക്കും" എന്ന് പറഞ്ഞു ഒതുങ്ങുകയാണ്.....!!! ...
അല്ലെങ്കിൽ അവർക്ക് പിടിച്ചു നില്ക്കാൻ പറ്റത്തില്ല....ഒരു തരത്തിൽ പറഞ്ഞാൽ ഏകാധിപത്യം.ഞാൻ പറഞ്ഞു... "എനിക്കങ്ങനെ തോന്നുന്നില്ല. ഇതുവരെ ആരും പറഞ്ഞു കേക്കുന്നുമില്ല".....
അതോടുകൂടി ഞങ്ങളുടെ സംഭാഷണം ഏതാണ്ട് കഴിഞ്ഞു എന്ന് പറയാം...പക്ഷേ എന്റെ ഓർമ്മകൾക്ക് തുടക്കവും അവിടെ തുടങ്ങുകയായിരുന്നു....... 
ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ, വളരെക്കുറച്ചു കാലം, ആത്മാർത്ഥമായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുള്ളത് കൊണ്ടും, ഈ പ്രസ്ഥാനത്തോട്, ഉള്ളിൽ അങ്ങേയറ്റത്തെ സ്നേഹവും സന്തോഷവുമുള്ളത് കൊണ്ടും, ചിലതൊക്കെ പറയണമെന്നൊരാഗ്രഹം....
കേരളത്തിൽ "കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം", വളർന്ന് പടർന്ന് പന്തലിച്ചത് എങ്ങനെയാണെന്ന് ഞാൻ പറയാതെതന്നെ,  നേതൃത്ത്വനിരയിൽ പ്രായമുള്ളവർക്കെങ്കിലും അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.......
ഒരു നൂറു വർഷങ്ങൾക്ക് അപ്പുറം, 
നിലനിന്ന് പോന്ന ഉച്ചനീചത്വവും, ബ്രഹ്മണമേധാവിത്വവും, 
അല്ലെങ്കിൽ സവർണ്ണ മേധാവിധ്വവും, 
ജാതിസ്പർദ്ധയും, രാജവാഴ്ചകളിലെ അബദ്ധങ്ങളും, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരങ്ങളും.....ഇതിനിടയിൽ പ്പെട്ടുപോയ, ഞെരിഞ്ഞമർന്ന....ഒരു "വലിയ വിഭാഗം സാധുക്കളുടെ" നിലവിളിയും, ഞെരിഞ്ഞമരേണ്ടി വന്ന പാവങ്ങളുടെ ,(അത് ജാതിയാകട്ടെ, മതമാകട്ടെ, ഇല്ലാത്തവരാകട്ടെ)  മുറവിളിയും, ഒക്കെയാണ്....കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെഅടിസ്ഥാനവും,
നില നിൽപ്പും, എന്ന് ആരും മറക്കരുത്.....
ലളിതരും, കമ്മാളരും, പുലയനും, പറയനും, എന്നുവേണ്ട മനുഷ്യരായി അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള  ഒരു കൂട്ടം മനുഷ്യ
സമൂഹത്തിന്റെ, നീരും നേര്പ്പുമാണ്  കേരളത്തിലെ ഇന്നത്തെ കമ്മ്യൂണിസത്തിന്റെ അടിത്തറ.... 
പലരും അന്ന് മേല്കോയ്മകളെ ഭയന്ന്, പല മതങ്ങളിലേക്കും ചേക്കേറിയിട്ടുണ്ട്.... 
കാലാകാലങ്ങളിൽ, മുന്നോക്കത്തിലും പിന്നോക്കത്തിലും, ഉള്ള ജനനേതാക്കൾ, ഈ ഞെരിഞ്ഞമർന്ന ദുർബല വിഭാഗങ്ങൾക്ക്/പിന്നോക്ക സമുദായങ്ങൾക്ക് വേണ്ടി, സമൂഹത്തിൽ നിന്നു കൊണ്ട് പടപൊരുതിയിട്ടുണ്ടങ്കിലും, അവസാനം വരെ, പടപൊരുതി ചരിത്രത്തിലിടം നേടിയവർ വളരെ കുറച്ചു മാത്രമേ ഉള്ളു എന്നതും മറക്കണ്ട......
അക്കാലങ്ങളിലെ നേതൃത്വ നിരയിൽ വന്നവരിൽ പലർക്കും, വ്യക്തമായ "അജണ്ട"കളുണ്ടായിരുന്നു...(ഇന്നും അത് തുടരുന്നില്ലേ?)....അതൊക്കെ നേടിയപ്പോൾ അവരിൽ പലരും ഓരോരോ വഴിക്ക് തിരിഞ്ഞു..... 
മറ്റൊന്ന്.....ശ്രദ്ധിക്കാൻ ഉള്ള പ്രധാന വിഷയം.... ശരാശരി ഒരു 80 ശതമാനത്തിൽ താഴെ മാത്രമേ, ജനസമൂഹത്തിൽ നിന്ന്, വോട്ടു ചെയ്യുവാൻ ആളുകൾ മുന്നോട്ട് വരികയുള്ളു.....!!! ഇതിൽ പത്തു ശതമാനം വോട്ടു..... മിക്ക സ്ഥാനാർത്ഥികളുടെ കാര്യത്തിലും നിർണ്ണായകമാണ്....
അപൂർവ്വം ചിലരൊക്കെ സൂപ്പർ താരങ്ങളായേക്കും...അതൊക്കെ താൽക്കാലികവും, നൈമിഷികവുമാണ്....
ഈ പത്തു ശതമാനം വോട്ട്, എപ്പോഴും അവസരത്തിനൊത്തു മാറി മറിയാം...ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തു "ബംഗാൾ ആയിരുന്നു" കേരളത്തിനേക്കാൾ ആവേശം...
എത്രയോ മഹാരഥന്മാർ.... ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ ദുഃഖം......
എന്നാൽ പലരും ഈ പ്രസ്ഥാനത്തിലേക്ക് വരികയും, താലോലിക്കാൻ ഓരോരോ അജണ്ടകളും, ഉള്ളിൽ വച്ചു കൊണ്ട് വരുമ്പോൾ, അടുത്ത് കൂടുകയും ചെയ്യുമ്പോൾ, വോട്ട് ബാങ്കുകൾക്കായി കമ്മ്യൂണിസത്തിലെ അടിസ്ഥാന ശാസ്ത്ര സത്യങ്ങളെ മറക്കാൻ സാധ്യതയേറും.....
ഭൂരിപക്ഷം കിട്ടി ഭരണത്തുടർച്ച കിട്ടിയത് നല്ലത് തന്നെ....രണ്ടാം നിരയെ വാർത്തെടുത്തതും, ഭരണത്തിലേക്ക് കൊണ്ടുവന്നതും, ഏറ്റവും പ്രശംസനീയം തന്നെയാണ്.....സ്ത്രീകൾക്കുള്ള പരിഗണനയും ഏറ്റവും നല്ലതു തന്നെ....പണ്ടൊക്കെ "പോളിറ്റ് ബ്യുറോ" എന്നൊക്കെ പറയുമ്പോൾ, എത്തിപ്പിടിക്കാൻ പറ്റാത്ത എന്തോ ഒന്നായി തോന്നിയിരുന്നു...!!! ഇന്നതൊക്കെ വളരെ ജനകീയമായി കഴിഞ്ഞതിൽ വളരെ അഭിമാനം തോന്നുന്നു...
കഴിയുന്നതും വാ മൂടിയിട്ട്, ഹൃദയം തുറക്കണം....ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും, തീരുമാനങ്ങൾ എടുക്കുമ്പോഴും, രണ്ട് പ്രാവിശ്യം ചിന്തിക്കണം...വിമർശനങ്ങൾക്കും, വിവാദങ്ങൾക്കും, ഉള്ള എല്ലാ പഴുതുകളും കഴിവതും അടച്ചിരിക്കണം.....കമ്മൂണിസം എന്ന മഹാപ്രസ്ഥാനത്തിൽ രണ്ടേ രണ്ട് പക്ഷമേയുള്ളു..."ഇല്ലാത്തവനും, ഉള്ളവരും." ന്യൂനപക്ഷം എന്ന് പറയുന്നത് മതങ്ങളിലാണ്. മതങ്ങളെ കമ്മൂണിസം പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളിൽ മൗനമാണ് ഉത്തമം. മതപരമായ വിഷയങ്ങൾ എല്ലാം ആവേശങ്ങൾ നിറഞ്ഞതാണ്....അതിനെ എതിർക്കാനും വിമർശിക്കാനും നിൽക്കുമ്പോൾ, വർഗീയത തീവ്രമാകും...അത് ഭഗവാൻ ധർമ്മ ശാസ്താവിന്റെ കാര്യമാണെങ്കിലും,
അരമനതിരുമേനിയുടെ കാര്യത്തിലായാലും, മുജാഹിദ്ദിന്റെ കാര്യത്തിലായാലും, അതൊക്കെ മത നേതാക്കളും, കോടതികളും, ചേർന്ന് തീരുമാനിക്കട്ടെ...
പക്ഷെ എവിടെ അനീതികണ്ടാലും അതിനെ എതിർക്കണം.
അത് അനീതിയാണെങ്കിൽ...രാജ്യത്തിന്റെ സുരക്ഷാ എല്ലാറ്റിനേക്കാളും പ്രാധാന്യമുള്ളതാണെന്നു സമൂഹത്തിനെ മൊത്തം, എല്ലാ മാധ്യമത്തിലൂടെയും മനസ്സിലാക്കാൻ കഴിയണം.....
ആദിവാസികളെക്കുറിച്ചു ആത്മാർത്ഥയോടെ കണ്ണുമടച്ചു സഹായങ്ങൾ ഉണ്ടാകണം.
സുതാര്യതയോടെ.....
അങ്ങനെ സമൂഹത്തിനെ മുഴുവൻ കയ്യിലെടുക്കണം....  
ചാനലുകളിൽ കയറിയിരുന്നു വിഡ്ഢിവേഷം കെട്ടരുത്....വിഡ്ഢിത്തം വിളംബരത്.....ശ്രദ്ധിച്ചിട്ടില്ലേ പിണറായിയെ....അദ്ദേഹത്തിന്റെ സംസാര രീതി ശ്രദ്ധിച്ചിട്ടില്ലേ.അതുപോലെ ആകണം കമ്മ്യൂണിസ്റ്റുകൾ...എല്ലാവരും ശ്രദ്ധിച്ചു പഠിക്കുക.... സാധാരണഗതിയിൽ കമ്മ്യൂണിസ്റ്റുകാർ, ചിന്തിച്ചും,ആലോചിച്ചും, പഠിച്ചും, ആക്കി തുക്കിയെ ഏതൊരു വിഷയത്തെപ്പറ്റിയും സംസാരിക്കുകയുള്ളു....തെറ്റുകൾ ആരിൽ നിന്നുമുണ്ടാകാം.... മനുഷ്യരാണ്...!!!തിരുത്തപ്പെടണം.....സമുഹം അറിയണം എല്ലാ തിരുത്തപ്പെടലും....ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും പൊതു സമൂഹത്തിന്റെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ഇന്നത്തെ എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തണം.... ബീഫ് തിന്നുന്നവരുടെയും, പന്നിയെ തിന്നുന്നവരുടെയും, ഇഷ്ടാനിഷ്ടങ്ങൾ ഘോഷിക്കാനല്ല കമ്മൂണിസം ഉണ്ടായത്...ഒന്നും തിന്നാനില്ലാത്തവന്റെ ആ "ഇല്ലായ്മയെ ഇല്ലാതാക്കാൻ"  സഖാക്കൾക്ക് കഴിയണം...അത് നോക്കിക്കാണാൻ കണ്ണുണ്ടാകണം...
കോവിദഃ എന്ന മഹാമാരി നിസ്സാരമല്ല..
ഓര്മയുണ്ടാകണം... 
എന്റെ അഭിപ്രായത്തിൽ, മഹാത്മജി പറഞ്ഞതുപോലെ, ഗ്രാമങ്ങളിൽ നിന്ന് തന്നെ വേണം, കമ്മ്യൂണിസത്തിന്റെ തുടക്കം.....ജാതി മത ചിന്തകളപ്പുറം,
ഗ്രാമ സഖാക്കൾ  "ഇല്ലാത്തവരുടെ" ദുഃഖം അറിയണം....അപ്പോഴാണ് "നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന വാക്കുകൾക്ക് അർത്ഥമുണ്ടാകുന്നതും, അനുഭവത്തിൽ വരുന്നതും..... കണ്ടിട്ടില്ലേ? കേട്ടിട്ടില്ലേ? വായിച്ചിട്ടില്ലേ? തോപ്പിൽ ഭാസിയുടെ കഥ....അവിടുന്ന് താലൂക്ക്, ജില്ലാ, സംസ്ഥാന, അങ്ങനെ പോകണം......
കമ്മൂണിസം ഒരൊഴുക്കല്ല....ഉള്ളിൽ തട്ടിയുണ്ടാകണം...പിന്നതു ഉള്ളിൽ നിന്ന് തലമുറയ്ക്കുപ്പോലും മാറ്റാൻ കഴിയില്ല....
സ്നേഹം... സന്തോഷം... അതിലേറെ ബഹുമാനം....