കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ....

കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ....
--------------------------------,------------------
"കമ്മൂണിസം" (മാർക്സിസം/ ലെനിനിസം) ഒരു ചെറിയ പാരഗ്രാഫിൽ ഒതുങ്ങുതല്ല..... ഒന്നും മനസ്സിലായില്ല ....അല്ലേ ?
അത് വ്യക്തമായി മനസ്സിലാക്കി തരാനുള്ള ബാല്യം എനിക്കിപ്പോഴുമുണ്ടന്ന് തോന്നുന്നു.....അതിനുള്ള കടപ്പാട് പലരോടും ഉണ്ട്....എന്റെ രാഷ്ട്രീയ ഗുരുനാഥൻ സഖാവ് എ. കെ. ആചാരി സാർ, സഖാവ് പുത്തലത്തു നാരായൺ, സഖാവ് സി. പി. നാരായണൻ, സഖാവ് ഡോക്ടർ മാത്യു കുരിയൻ, സഖാവ് സി. ബി. സി. വാര്ര്യർ, സഖാവ് പി. ജി. പുരുഷോത്തമൻ പിള്ള, സഖാവ് പി. ഗോവിന്ദ പിള്ള, സഖാവ് ഡോക്ടർ ജേക്കബ് ഈപ്പൻ, എന്തിന്...., സഖാവ് ഗൗരിഅമ്മ, സഖാവ് ഇ. എം. എസ്സ്.... അങ്ങനെ ഒരു വലിയ നീണ്ട നിരയോട് കടപ്പാടുകൾ ഏറെ........ 
പക്ഷേ അതിനുള്ള സമയം ആർക്കും ഇപ്പോൾ ഇവിടെ ഇല്ലതാനും.....!! പക്ഷേ ഒരു "കമ്മ്യൂണിസ്റ്റ് ചിന്താഗതി"യുണ്ടാകാൻ, അഥവാ നല്ലയൊരു കമ്മ്യൂണിസ്റ്റാകാൻ, ആരും ഒന്നും വായിച്ചു
പഠിക്കേണ്ട.....ഒരു നല്ല "മനുഷ്യ"നായാൽ മാത്രം മതി.....!!! 
"പതിന്നാല് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ,
അതായത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ, ജാതിയുടെ പേരിൽ, തൊഴിലിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, പണത്തിന്റെ പേരിൽ,മതത്തിന്റെ പേരിൽ, പദവിയുടെ പേരിൽ, മനുഷ്യർ തമ്മിലുള്ള ഉയർച്ച/താഴ്ച്ചകൾ, ഉച്ച നീചത്വങ്ങൾ,കണ്ടപ്പോൾ, ഒരു യാഥാസ്ഥിക
മനോഭാവമുണ്ടായിരുന്ന ചുറ്റുപാടിൽ വളർന്ന എന്റെ മനസ്സ് പിടഞ്ഞു"........
കൊടും വെയിലിൽ അതിരാവിലെ മുതൽ ഉച്ചവരെ പാടത്തു പണിയെടുത്തു, തളർന്നു, വിയർത്തു,  തൊപ്പി പാള ധരിച്ചു വരുന്ന തിരുവപ്പുലയനും, തോർത്ത് തലയിൽ കെട്ടിയിട്ട വരുന്ന തിരുവപുലക്കള്ളിയും, കൂടെ വരുന്ന മക്കളും, മരു മക്കളും, മുറ്റത്തു കുഴിച്ച കുഴിയിൽ വാഴയില കുമ്പിളാക്കി അതിൽ അമ്മ ഒഴിച്ച് കൊടുക്കുന്ന കഞ്ഞിയും അസ്ത്രവും പ്ളാവില സ്പൂണിൽ ആർത്തിയോട് കോരിക്കുടിക്കുമ്പോൾ  വീട്ടിൽ വളരുന്ന പട്ടിക്ക് സിമിന്റ്‌ തറയിൽ പഴയ അലുമിനിയം പാത്രത്തിൽ ആഹാരം.....!!!
ഇത് കണ്ടപ്പോൾ, അന്ന് വരെയുണ്ടായിരുന്ന എന്റെ മത വിശ്വാസങ്ങൾക്ക്, 
ജാതി വിശ്വാസങ്ങൾക്ക്,ഈശ്വര വിശ്വാസങ്ങൾക്ക്, എല്ലാറ്റിനും ഒരു വ്യത്യസ്ത രൂപപ്പെട്ടു .....
ഇവിടെ ഞാൻ, മൺമറഞ്ഞു പോയ ഞങ്ങളുടെ നാട്ടിലുണ്ടയിരുന്ന കുറെ കമ്മ്യൂണിസ്റ്റ് അനുഭാവികളെ ഭക്തി പ്രയസ്സര പുരസ്സരം ഓർമ്മിക്കുന്നു....കരിപ്പൂര് ഇല്ലത്തു ചെല്ലപ്പൻ പിള്ള സാർ, കാണാത്തട്ടു കുമാര പിള്ളചേട്ടൻ, മുല്ലശ്ശേരിൽ പപ്പുപിള്ള ചേട്ടൻ, കോടംകുന്നേലിൽ ഗോവിന്ദപിള്ള ചേട്ടൻ,കയ്പ്പള്ളിൽ നീലകണ്ഠ പിള്ള ചേട്ടൻ, ഇവരൊക്കെ അന്നത്തെ ഓർമ്മിക്കത്തക്ക കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാർ.... ഇവരുടെയൊക്കെ വാക്കുകൾ എനിക്ക് പ്രചോദനമായിട്ടുണ്ട്.....
പിന്നീട് വന്ന ജീവിതാനുഭവങ്ങൾ,കോളേജ് വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത അറിവുകൾ,  വായനകളിലൂടെ നേടിയെടുത്ത അറിവുകൾ, വിവിധ സംസ്ക്കാരങ്ങളിലൂടെ കണ്ട് കിട്ടിയ നേട്ടങ്ങൾ, എന്റെ ഈശ്വര സങ്കൽപ്പത്തിന്റെ, ഈശ്വര വിശ്വാസത്തിന്റെ തലങ്ങൾ മാറ്റി...
1969ൽ,  ഡി. വൈ. എഫ്. ഐ. യുടെ,
തിരുവല്ല താലൂക്ക് സമ്മേളനവേദിയിലേക്ക്, ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന്, നെല്ലേട് വഴി, വള്ളംകുളം ജംഗ്ഷനിലൂടെ, ധന്നൂർ ദേവിക്ഷേത്ര മൈതാനിയിലേക്ക് അന്നത്തെ പാവങ്ങൾ  സഖാക്കൾക്ക്,ജാഥ നയിക്കാൻ  ധൈര്യമുണ്ടായിരുന്നില്ല.....ആ ജാഥാ സന്തോഷത്തോടെ ഏറ്റടുത്ത എന്നെ, അനുമോദിച്ചു കൊണ്ടായിരുന്നു അന്നത്തെ ബഹുമാന്യനായിരുന്ന സഖാവ് വെൺപാല രാമചന്ദ്രൻ സ്വാഗത പ്രസംഗം തുടങ്ങിയത് തന്നെ....പിന്നീട് പ്രസംഗിച്ച സഖാവ് വി. പി. രാഘവൻ നായർ, എന്നെക്കുറിച്ചു വളരെ വാചാലനായി.....മൂന്നാമത് ഞാൻ പ്രസംഗിച്ചപ്പോൾ,  ഇറങ്ങി വരുമ്പോൾ എന്നെ തല്ലാനായി പാണൽക്കമ്പുമായി വന്ന എന്റെ അച്ഛൻ, കമ്പ് ദൂരെയറിഞ്ഞു സന്തോഷത്തോടെ മടങ്ങിപ്പോയി....ഒന്നും മറക്കാൻ മനസ്സനുവദിക്കുന്നില്ല....!!! 
സഖാവ് ഗൗരിഅമ്മേ ഒരായിരം പ്രാവിശ്യം ഉള്ളുതുറന്നു അമ്മേ എന്ന് വിളിച്ചിട്ടുണ്ട്.... 
ഒരു പക്ഷേ ആ അമ്മയുടെ സ്വാധിനം കൂടുതൽ കിട്ടിയത് കൊണ്ടാകാം.. എവിടെ നല്ലത് കണ്ടാലും ആരാണെന്ന് നോക്കാതെ അഭിനന്ദിച്ചു പോകും....അമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ മനസ്സ് വളരെ വേദനിച്ചിരുന്നു......
....അതൊക്കെ പോകട്ടെ.....വിഷയം അതല്ലല്ലോ....!!!
മാർക്സിസത്തെ മൂന്നായി തരം തിരിക്കാം...
1-മാർക്സിയൻ ഫിലോസഫി... 2-മാർക്സിയൻ ഇക്കോണമി... 3-മാർക്സിയൻ പൊളിറ്റിക്കൽ സയൻസ്...
ഇതിൽ മാർക്സിയൻ ഫിലോസഫിയിൽ വരുന്നതാണ് വൈരുധ്യാധിഷ്ഠിത ഭൗതീകവാദങ്ങൾ...ഹെഗലിന്റെ വാദങ്ങൾ....മാർക്സിയൻ ഇക്കണോമിയിൽ വരുന്നതാണ് ദാസ് ക്യാപിറ്റൽ....മാർക്സിയൻ പൊളിറ്റിക്കൽ സയൻസിൽ വരുന്നതാണ് ഭരണവും ഭരണകൂടവും അതിലാവുന്നതുമെല്ലാം.... 
ഇതൊന്നും വായിച്ചും, പടിച്ചുമൊന്നുമല്ല, കേരളത്തിലോ, ഇന്ത്യയിലോ, ലോകത്തെവിടിയോ,ആരു സഖാക്കളായത്.
ഓരോരോ സാഹചര്യങ്ങൾ... ജീവിതാനുഭവങ്ങൾ...അത് തന്നെ ധാരാളം..
മാർക്സിന്റെ എല്ലാ പുസ്തകങ്ങളിലും അടിവരയിട്ട് പറഞ്ഞിട്ടുള്ള സത്യങ്ങൾ ഉണ്ട്.... 
അതെന്തന്നറിയേണ്ടേ? 
"ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ ചർച്ചയ്ക്കുവിധേയമാണ്...കാലോചിതമായപരിഷ്‌ക്കാരങ്ങൾ, മാറ്റങ്ങൾ, സ്ഥല,കാല, സാമുഹിക, സാംസ്‌കാരിക, പ്രസക്തിക്ക് അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകണം"
(മാർക്സ്)....
ഒന്നോർക്കണം..... ഒരു കാലത്തുണ്ടായിരുന്ന ഭരണാധികൾക്ക്, അന്നത്തെ കമ്മ്യൂണിസ്റ്റുകാർ ഭീകരവാദികളായിരുന്നു...ഇന്ന് മാവോയിസ്റ്റുകൾ, നമ്മുക്ക് ഭീകരവാദികളാണ്....അത് കൊണ്ടാണ് "മാർക്സ്" പറഞ്ഞത് കാലോചിതമായ മാറ്റങ്ങൽ അനിവാര്യമാണ് എന്ന്..... 
മാറ്റങ്ങൾക്ക് വിധേയമാകാത്ത പലതും ഇവിടെയുണ്ട്...."മതഗ്രന്ഥങ്ങൾ"...
മാറ്റങ്ങൾക്ക് വിധേയമാക്കാൻ കഴിയില്ല....
എന്താണന്നോ? അതിൽ എല്ലാം "ദൈവ"ത്തിന്റെ പരിവേഷമുണ്ട്.....!!!
ഞാൻ പലപ്പോഴും വായിക്കാറുള്ള ഒരു  പുസ്തകത്തിൽ, സ്ഥിരം ജപിക്കാറുള്ള ഒരു പുസ്തകത്തിൽ, എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.....
"ദുസ്വപ്നേ സ്മര ഗോവിന്ദം", "സങ്കടെ മധുസുധനം"... "ശ്രീധരം പ്രിയ സംഗമേ"..."പർവ്വതേ രഘുനന്ദനം".."ജലമധ്യേ വരാഹം ചാ"... "സർവ്വ കലേഷു മാധവം"....അങ്ങനെ ഒരു നീണ്ട ലിസ്റ്റ് ...
ഇതിനർത്ഥം, പർവ്വതത്തിൽ കയറുമ്പോൾ രഘുനന്ദനനെ ഓർക്കണം.... ജലമധ്യത്തിൽ  വരാഹത്തെ ഓർക്കണം.... ഭാര്യയെ സമീപിക്കുമ്പോൾ ശ്രീധരനെ ഓർക്കണം.... എന്നല്ലേ? 
പകരം രാവിലെയും, വൈകിട്ടും, കുളിയും കഴിഞ്ഞു "ഈ പുസ്തകം" വായിച്ചു കൊണ്ടിരുന്നാൽ..... ഇതൊക്കെ ദിവസവും ഭക്തിയോട് വായിച്ച കൊണ്ടിരുന്നാൽ, ഞാനൊരു യഥാർത്ഥ ഹിന്ദു മത വിശ്വാസിയാകുമോ? 
യേശു അത് അമ്മയോട് പറഞ്ഞാലും, ഇനിയത്  അമ്മാവനോട് പറഞ്ഞാലും, കാനായിലെ കല്യാണത്തിന്  "തീർന്നത് വീഞ്ഞാണ്...."അതിന് "ആ സുവിശേഷം" എന്നും ഒരുവിട്ടു കൊണ്ടിരുന്നാൽ, ഒരു നല്ല 
ക്രിസ്താനിയാകാൻ ഏതെങ്കിലും വിശ്വാസിക്ക് പറ്റുമോ? 
ഒരിക്കൽ മുഹമ്മദ്‌ നബിയോട് അനുയായികൾ ചോദിച്ചു.....
"ഈ ലോകത്തിൽ ഒരു മനുഷ്യന് ആരോടാണ് ഏറ്റവും കൂടുതൽ കടപ്പാടുള്ളത്"? അദ്ദേഹം പറഞ്ഞു "അവനവന്റെ അമ്മയോട്" (ഉമ്മയോട്)... രണ്ടാമതും, മൂന്നാമതും, ഇത് തന്നെ ആയിരുന്നു മറുപടി....ഹദിസുകളിൽ ഉള്ള കാര്യമാണ്...ഇത്തരം ധാരാളം കാര്യങ്ങൾ ഹദിസുകളിലുണ്ട്....ഇത് ദിവസവും പാരായണം ചെയ്തു കൊണ്ടിരുന്നാൽ മാത്രം, ഒരുവന് ഒരു നല്ല മുസ്ലിമാകാൻ പറ്റുമോ? അമ്മയോടുള്ള ഉത്തരവാദിത്ത്വം നിറവേറ്റി കൊടുക്കേണ്ടേ? 
അതുകൊണ്ടാണ് എപ്പോഴും കമ്മ്യൂണിസവും,മത മേലധികാരികളുമായി എന്നും പ്രശ്നങ്ങൾ നില നിൽക്കുന്നത്.... അതൊരിക്കലും അവസാനിക്കാത്തതാണ്...!!! 
"അതുകൊണ്ടാണ് മതം കറുപ്പാകുന്നത്"...
അല്ലാതെ ഈശ്വരനെ കുറിച്ചൊന്നും മാർക്സ് പറഞ്ഞിട്ടില്ല...പക്ഷേ മതമില്ലാതെ എന്ത് ഈശ്വരൻ?... ഉണ്ടല്ലോ...!!! 
ഒരു നല്ല "മനുഷ്യനായാൽ" മതി...!!!
പ്രകൃതിയെ സ്നേഹിക്കുന്ന, ജീവജാലങ്ങളെ സ്നേഹിക്കുന്ന, സർവ്വ ചരാചരങ്ങളെയും സ്നേഹിക്കുന്ന, ഒരു നല്ല "മനുഷ്യൻ"...!!! 
ഈ കഴിഞ്ഞിടയ്ക്ക് എന്റെ വളരെ അടുത്ത 
രണ്ട്‌ സുഹൃത്തുക്കൾ തമ്മിൽ ഏതാണ്ട് ആറു മണിക്കൂർ നാൽപ്പത്തി മുന്ന് മിനിറ്റു നീണ്ടു നിന്ന ചർച്ച....!!! 
മുഴുവൻ ശ്രദ്ധയോടെ യൂട്യൂബിൽ കേട്ടു...
ആരും എങ്ങുമെത്തിയില്ല....ഒരാൾ യുക്തിവാദിയായ ബഹുമാന്യനായ ഇ. എ. ജാബർ മാസ്റ്റർ....മറ്റൊരാൾ അഭിവന്ദ്യനായ മുസ്ലീം മത വക്താവായ എം.എം.അക്ബർ സാഹിബ്...രണ്ട് പേരും എനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവർ. ആരും എങ്ങും എത്തിയതായി എനിക്ക് തോന്നിയില്ല....മാവാണോ അതോ മാങ്ങാണ്ടിയാണോ ആദ്യം എന്ന് പറയുന്നത് പോലെ.....അതൊക്കെ പോകട്ടെ.....
ഒരു കാര്യം മാത്രം പറഞ്ഞു ഞാൻ നിർത്തുന്നു...... 
"കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്, കേരളത്തിന്റെ സാമൂഹിക വളർച്ചയിൽ നിർണായകമായ പങ്കുണ്ടായിരുന്നു".....
മറ്റൊരു സാമുദായിക, സാംസ്‌കാരിക, മത, നേതാക്കന്മാർക്കും, നേടാൻ കഴിയാതെ പോയ ഒരു "സാമൂഹിക നേട്ടം" കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടാക്കിയെടുക്കാൻ 
കഴിഞ്ഞത് ആർക്കും നിഷേധിക്കാനാവില്ല.... 
ന്യായമായും ഒരു ചോദ്യം പ്രതീക്ഷിക്കുന്നു..!!!
"മാർക്സ്" വിഭാവന ചെയ്ത "കമ്മൂണിസം" ലോകത്തു എവിടെയെങ്കിലുമുണ്ടോ??? 
ഇല്ല....... ചൈനയിൽ, റഷ്യയിൽ, ബൊളീവിയയിൽ, വിയറ്റ്നാമിൽ,
കേരളത്തിൽ, ഇന്ത്യയിൽ  എവിടെയുമില്ല.....
പക്ഷേ ഒന്നുണ്ട്.....എല്ലായിടത്തുമുണ്ട്.... 
ഉള്ളവനും....!!! ഇല്ലാത്തവനും...!!! 
അത് നില നിൽക്കുന്ന കാലത്തോളം "കമ്മ്യൂണിസ"വുമുണ്ടാകും......"ഒരു സംശയവും വേണ്ടാ"..... 
ഇന്നത്തെ ഒരു രാഷ്ട്രീയ കാര്യങ്ങളും ഇവിടെ ഞാൻ വിഷയം ആക്കുന്നുമില്ല...
എനിക്കിവിടെ ഇരുന്നുകൊണ്ട് ആധികാരികമായി പറയാനും കഴുകയില്ല..... 
പക്ഷേ ഒന്ന് ഞാൻ പറയാം......
കേരളത്തിൽ ഒരു തുടർഭരണം ഉണ്ടാകും.... 
അതിന്റെ പ്രധാന കാരണം, സ്നേഹം നിറഞ്ഞ കേരളത്തിലെ പൊതു
സമൂഹത്തോട് മാത്രം പറയാം......
"പൊതുജനം കഴുത" യാണെന്നാണ്
രാഷ്ട്രീയക്കാരുടെ നിഗമനം.....!!!
കാലം മാറി.... കഥ മാറി.... ജനങ്ങൾ കഴുതകളല്ല....അവർക്കറിയാം ആര് വരണമെന്ന്..... 
ഒപ്പം സ്നേഹം നിറഞ്ഞ കമ്മ്യൂണിസ്റ്റ് നേതൃത്വനിരയോടും, വളർന്നു വരുന്ന 
ഇടതുപക്ഷ ചിന്താഗതിയുള്ള യുവ നിരയോടും ഒരു വാക്ക്.....
"കഴിവതും വിവാദങ്ങളിൽ നിന്ന് മാറി നിൽക്കണം......ജാതി, മത, വർഗീയ,
രാഷ്ട്രീയ, കാഴ്ചപ്പാടില്ലാതെ.....
.... "ഇല്ലാത്തവന്റെ കണ്ണീര്" തുടയ്ക്കണം...
കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല....തെറ്റ് പറ്റാത്തവരും ഉണ്ടാവില്ല.....
നേതൃത്വ പാടവത്തോടെ (Leadership quality) സമൂഹത്തെ നേരിടണം...നേതൃത്ത്വ പാടവം (Leadership quality) ഒരു വരദാനമാണ്... അതെല്ലാവർക്കും ഉണ്ടാകണമെന്നില്ല... നാലുപേർ നല്ലവരെന്നു പറയിപ്പിക്കാൻ ഇടവരണം..... പറയുന്ന കാര്യങ്ങൾ കഴമ്പുള്ളതാവണം.... ജനഹൃദയങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലണം....
ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസിയോ, അനുഭാവിയോ, കേൾക്കാൻ വണ്ടിയുള്ള അവതരണം ആയിരിക്കരുത്....!!! 
മുഴുവൻ ജനതയും കേൾക്കാനുള്ളതാകണം.....
എഴാച്ചേരി രാമചന്ദ്രന്റെയും, മുൻ എൻ. ജി. ഓ.നേതാവ് പദ്മനാഭന്റെയും, ശക്തിധരന്റെയും, ഒക്കെ പ്രസംഗങ്ങൾ ഇപ്പോഴും കാതിൽ അലയടിക്കുന്നു........ 
ഒന്നോർക്കുക.....!!!
ഒരു ഹിന്ദുവിനോ,  ക്രിസ്താനിക്കോ, മുസ്ലിമിനോ, ബുദ്ധിസ്റ്റിനോ, പാർസിക്കോ, ജൂതനോ, ജൈനനോ,
ഒരു "കമ്മ്യൂണിസ്റ്റാ"കാൻ കഴിയില്ല.....!!! 
ഒരു "നല്ല മനുഷ്യന്" മാത്രമേ "നല്ല "കമ്മ്യൂണിസ്റ്റാ"കാൻ" കഴിയു .....
ഒരു സർവ്വസംഗ പരിത്യാഗിയായ സന്യാസി ആകാൻ അതിലും നിസ്സാരമാണ്.... 
ഞാൻ, സഖാവു് എ. കെ. ഗോപാലൻ.... ആദ്യവും അവസാനവും ആയി ഒരിക്കൽ കണ്ടപ്പോൾ, പറഞ്ഞ അവസാനത്തെ വാക്കുകൾ, ഇന്നും കാതിൽ മുഴങ്ങി നിൽക്കുന്നു .......
"ഇല്ലാത്തവന്റെ കണ്ണീർ എവിടെക്കണ്ടാലും അവിടെ നിന്റെ സാനിദ്ധ്യം ഉണ്ടാകണം"....
ഇത് നിങ്ങളും ഓർക്കണം....
നന്ദി... ????????