ഞങ്ങളുടെ രാജൻ ചേട്ടൻ യാത്രയായി. പ്രണാമം...
-----------------------------------------------------------------------
അൻപത് വര്ഷങ്ങളിലെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് ഞങ്ങളുടെ രാജൻ
ചേട്ടൻ യാത്രയായി...
ഞാൻ കുവൈറ്റിൽ എത്തുമ്പോൾ ആദ്യമായി പരിചയപ്പെട്ട ഒരു മുഖം. എന്റെ ഭാര്യ പിതാവിന്റെ സഹോദരിയുടെ മരുമകൻ.
എന്നെ ജീവിതത്തിൽ ആദ്യമായി കുവൈറ്റിൽ ഒരു ജോലിയ്ക്ക് വേണ്ടി ഇന്റർവ്യൂവിനു കൂട്ടിക്കൊണ്ട് പോയ ഒരു ജേഷ്ഠൻ.
അന്നദ്ദേഹം "ഡ്രെസ്സർ കുവൈറ്റ്" എന്നൊരു ജർമ്മൻ കമ്പനിയിൽ ചീഫ് അക്കൗണ്ടന്റ് ആയിരുന്നു. അവിടെയാണ് എന്നെകൊണ്ടുപോയത്. ഞാൻ ആദ്യമായി
ഒരു ജർമ്മൻ സായിപ്പിനെ മുഖാമുഖം ഇരുന്നു ഇന്റർവ്യൂവിനു വേണ്ടി സംസാരിക്കാൻ അവസരമൊരുക്കുമ്പോൾ കൂടെ രാജൻചേട്ടനമുണ്ടായിരുന്നു. അന്നു മുതൽ ഇന്നുവരെയുവുള്ള സ്നേഹബന്ധങ്ങൾക്ക്
ഒരു കുറവുമില്ലാതെ തടസ്സങ്ങളില്ലാത്ത ഒരു അരുവിപോലെ ഒഴുക്കിക്കൊണ്ടിരിന്നു.
കുറെക്കാലമായി പ്രവാസജീവിതം അവസാനിപ്പിച്ച് രാജൻ ചേട്ടനും ശാരദ ചേച്ചിയും തിരുവല്ല മുത്തൂറ്റ് വിശ്രമജീവിതത്തിൽ ആയിരുന്നു .
അവസാനമായി കണ്ടത് 2022ൽ എന്റെ മകന്റെ വിവാഹത്തിന് ക്ഷണിക്കാൻ ചെല്ലുമ്പോഴാണ്. അതിൽ പങ്കെടുത്തു അനുഗ്രഹം ചൊരിഞ്ഞു മടങ്ങിയതോർമ്മയിൽ...
അതിസുന്ദരനായിരുന്ന രാജൻ ചേട്ടൻ എഴുപതുകളിൽ(1970's) ഫുൾ സൂട്ടിൽ,
കൂടിയതരം റെയ്ബാൻ സൺഗ്ലാസും ധരിച്ചു, 555 സിഗരറ്റും വലിച്ചു, അക്കാലത്തെ വിലകൂടിയ ഔഡി ജീപ്പിൽ ജോലിക്ക് വന്ന് കുവൈറ്റിലെ മാലിയായിൽ വണ്ടി പാർക്ക് ചെയ്തു ഓഫീസിലേക്ക് കയറിപ്പോകുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
നാളെ ഉച്ചയ്ക്ക് രണ്ടരമണിക്ക് ആ ദേഹം അന്ഗ്നിയിൽ ചിതാഭസ്മമാകുമ്പോൾ
എന്നിൽ ഒരായിരം ഓർമ്മകൾ ബാക്കി നിൽക്കുന്നു...
ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, ശാരദ ചേച്ചിക്കും മക്കൾ വിനോദിനും സന്ധ്യക്കും മറ്റു കുടുംബങ്ങൾക്കും വന്ന് ചേർന്ന ദുഃഖത്തിൽ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു.
പ്രണാമം...