"ഡോക്ടർ അബ്ദുൽറഹ്‌മാൻ അൽ അവാദി"
(Tribute to Dr. Abdulrehman Al Awadhi)
ഇന്ന് കാലത്തു ഇഹലോകവാസം വെടിഞ്ഞു!!!
കുവൈറ്റ് /ഇറാഖ് യുദ്ധ കാലത്തു, കുവൈറ്റിലെ ആരോഗ്യ വകുപ്പ് മന്ത്രി ആയിരുന്നു........
"അൽ അവാദി" കുടുംബം, കുവൈറ്റിലെ എണ്ണപ്പെട്ട ഒരു കുടുംബമാണ്.രണ്ടു പ്രാവിശ്യം നേരിട്ട് കാണാനും, സംസാരിക്കാനും, അവസരമുണ്ടായിട്ടുണ്ട്.
ഒരിക്കൽ പോലും, കുവൈറ്റികളുടെ,
സ്ഥിരമായ വസ്ത്രധാരണത്തിൽ,
അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല!!! വിമോചനത്തിന് ശേഷം, ഇന്ത്യയുൾപ്പടെ വളരെ അധികം രാജ്യങ്ങളിൽ കുവൈറ്റിനെ,
പ്രതിനിധാനം ചെയ്ത, രാഷ്ട്രീയ,
സാംസ്കാരിക നായകനായിരുന്നു...........
കഴിഞ്ഞ കുറെ വർഷങ്ങളായി വിശ്രമജീവിതത്തിൽ..........
ഇന്ത്യയിലെ മിക്ക രാഷ്ട്രീയക്കാരും, എന്തിനേറെ മുസ്ലിം ലീഗ് വരെ, കുവൈറ്റിന് നേരെ തണുപ്പൻ മനോഭാവം പ്രകടിപ്പിച്ചിരുന്നു എന്നറിഞ്ഞിട്ടുകൂടി, ലക്ഷക്കണക്കിന് ഇന്ത്യക്കാരെ, തിരികെ കൊണ്ടുപോകാൻ മുൻകൈ എടുത്ത മഹാമനസ്കനായിരുന്നു.......
പ്രണാമം......
"ആദാം അല്ലാഹ് അജീര്ക്കും".......
കഴിഞ്ഞ രാത്രിയിൽ, അദ്ദേഹത്തിന്റെ കുടുംബത്തിലെ അടുത്ത ബന്ധുവും, എന്റെ ആത്മസുഹൃത്തുമായ "അബ്‌ദുൾറഹിം അൽ ആവാധി", വിവരം പറഞ്ഞപ്പൊൾ ഒരു നിമിഷം പഴയ കാലത്തിലേക്ക് മടങ്ങിപ്പോയി!!! Pranamam