തെരഞ്ഞെടുപ്പ്...(Election 2023.Newzealand)

തെരഞ്ഞെടുപ്പ്...(Election 2023.Newzealand)
===========================================
തയ്യാറാക്കിയത്. -  രാധാകൃഷ്ണന്‍ നായര്‍
                                    ( ന്യൂസിലാന്‍ഡ്)
--------------------------------------------------------------------------------------
ഞങ്ങളുടെ (ന്യൂസിഅലാൻഡ്ൽ) നാട്ടിൽ അടുത്ത മാസം പതിനാലിന് വോട്ടെടുപ്പാണ്. അടുത്ത മുന്ന് വർഷം ആര് രാജ്യം ഭരിക്കണം..?  എന്ന് തീരുമാനിക്കുന്ന വിധി നിർണ്ണയിക്കുന്ന വോട്ടെടുപ്പ്... "നാഷണൽ"(മുതലാളി)പാർട്ടി ഭരിക്കണോ? അതോ "ലേബർ" (തൊഴിലാളി) പാർട്ടി ഭരിക്കണോ? കഴിഞ്ഞതിന്റെ മുൻപ്രാവിശ്യം "തൊഴിലാളി"(ലേബർ)പാർട്ടിക്ക് ഭരണം കിട്ടി. "ജസിണ്ട"  പ്രധാന മന്ത്രിയായി... 
മുന്ന് വർഷം ഭരിച്ചു. തുടര്ഭരണം കിട്ടി. 
"ജസിണ്ട" വീണ്ടും പ്രധാനമന്ത്രിയായി...
ഒന്നര വർഷം കഴിഞ്ഞപ്പോൾ അടുത്ത ആളായ ഹിപ്‌കിൻസിന് ഭരണം വിട്ടു കൊടുത്തിട്ടു, നാൽപ്പതാം വയസ്സിൽ 
അവർ വിശ്രമ ജീവിതത്തിലേക്ക് നീങ്ങി...
ഇതിന്റെ കമ്മന്റു കോളത്തിൽ ഞാൻ ഇന്നലെ ഡ്രൈവ് ചെയ്തു പോയ വഴിയിൽ കണ്ട ഒരു കാഴ്ച്ച എടുത്തിട്ടുണ്ട് .ഈ ഫോട്ടോയിൽ കാണുന്ന ആൾ ഞങ്ങളുടെ പാർലമെന്റ് സ്ഥാനാർത്ഥിയാണ്... നാഷണൽ പാർട്ടിയുടെ ക്രിസ്റ്റഫർ...ഒരാരവങ്ങളുമില്ല.
ഓരോ നാലും കൂടിയ ബസ്‌സ്റ്റോപ്പുകളിൽ കാലത്തു വന്നു നിന്ന് എനിക്കും എന്റെ പാർട്ടിക്കും വോട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്ന ഒരു ബോർഡ് തൂക്കി പിടിച്ചു നിൽക്കും. ഇഷ്ടമുള്ളവർ അവരവരുടെ ഇഷ്ടമുള്ള പാർട്ടിക്കും സ്ഥാനാർത്ഥിക്കും വോട്ട് കൊടുക്കും. ഓരോ പാർട്ടിക്കാരും അവരുടെ സ്ഥാനാർത്ഥികളും ഇത് തന്നെയാണ് ചെയ്യുന്നത് .അത് ഇനി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയാലും...ഒരു സ്ഥാനാർത്ഥിയും ഒരു പാർട്ടിക്കാരും വീട്ടിൽ ചെന്ന് വോട്ട് ചോദിച്ചു ശല്യം ചെയ്യില്ല .വഴിയിൽ നിന്ന് ബോർഡ് കാണിച്ചു വോട്ട് ചോദിക്കുമ്പോഴും ട്രാഫിക് ബുദ്ധിമുട്ടുണ്ടാകാതെ ഡ്രൈവിങ്ങിൽ അശ്രദ്ധയുണ്ടാക്കാതെ മാത്രമുള്ള വോട്ട് ചോദ്യം. ഇന്നൊരു ബസ്‌സ്റ്റോപ്പിലാണെങ്കിൽ നാളെ മറ്റൊരു സ്റ്റോപ്പിൽ...
ഇതല്ലേ ശരിക്കും ജനാധിപത്യം...
അതോ ജനങ്ങളുടെ മേലുള്ള ആധിപത്യമോ..?
ഇവിടെ ഒരു സ്ഥാനാർത്ഥിയും അയാളുടെ ശിങ്കിടികളും പാർട്ടിക്കാരും നമ്മൾ വീട്ടിൽ ഇരുന്നു ആഹാരം കഴിക്കുമ്പോഴും, ബന്ധുമിത്രാദികളുമായി വീട്ടുകാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോഴും, അമ്മച്ചിയെ... അച്ചായോ... ഇച്ചേയിയെ... കൊച്ചാട്ടോ... എന്നും പറഞ്ഞു അനവസരങ്ങളിൽ കയറിവന്ന് പൊതു ജനങ്ങളുടെ സ്വര്യം കളയാറില്ല...ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുന്ന പാവപ്പെട്ട മനുഷ്യരുടെ വീട്ടിൽ കയറി പിള്ളേരുടെ മുക്ല തുടച്ചിട്ട് വീട്ടിൽ പോയി കാൽവിൻ ക്ളീനിന്റെ പെർഫ്യൂമടിക്കുന്ന സ്ഥാനാർത്ഥിയും ഇവിടെ  ഉണ്ടാകില്ല... അത് ഏതു പാർട്ടിക്കാരായാലും...
സാധുക്കളായ, വിവരബോധമുള്ള, അല്പന്മാരല്ലാത്ത, ചെറ്റകളല്ലാത്ത, രാജ്യത്തിന്റെ ഉന്നമനത്തിനായി ജനിച്ചവരെന്ന് വിശ്വസിക്കുന്ന, നീതിബോധമുള്ള,സാമൂഹ്യബോധമുള്ള,
കുറെ നല്ലവരായ മനുഷ്യരുടെ  നാട്...
ന്യൂസിഅലൻഡിൽ ആദ്യമായി കാലെടുത്തു വച്ചിട്ട് മുന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ, ഓർമ്മകൾ ഒരുപാട്...ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നൽകിയ തിക്തമായ അനുഭവങ്ങൾ, ഒരുപക്ഷേ ഈ ഭൂമിയുടെ തെക്കേ ധ്രുവത്തിലെത്തിച്ചതാണെങ്കിലും 
എല്ലാം തികച്ചും യാദ്ര്ശ്ചികവും വിസ്മയാവഹവുമായിരുന്നു... (അതൊരിക്കലെഴുതാം).ഒരിക്കൽ പോലും നാട്ടിൽ ഒട്ടാവകാശം രേഖപ്പെടുത്താൻ കഴിയാതെപോയ എനിക്ക്, കിവികളുടെ നാട്ടിൽ എത്രയോ പ്രാവശ്യം ഒട്ടു രേഖപ്പെടുത്താൻ സാധിച്ചിച്ചിട്ടുണ്ട് .പല ഭരണകൂടങ്ങളും കാലാവധി തികച്ചു മാറി മറിഞ്ഞു വരുന്നത് ഇവിടെ കാണാൻ അവസരമുണ്ടായിട്ടുണ്ട് .ഒരു കോലാഹലങ്ങളുമില്ലാതെ ഓരോ ഇലക്ഷനും കടന്നുപോകുമ്പോൾ ആരും ആരെയും മസിലു കാണിക്കാറില്ല .ശക്തി പ്രകടനങ്ങളുമില്ല... 
ഞാൻ പറഞ്ഞു വരുന്നത് ലോകത്തിലെ 
ആറു ( U.K.,U.S.A., Canada, Australia, New Zealand) മുന്നോക്ക രാജ്യങ്ങളിൽ(Advanced counties)ഒന്നായ ന്യൂസിഅലാൻഡ്ലെ പാർലമെന്റ് ഇലക്ഷനിൽ നിൽക്കുന്ന ഒരു 
രാജ്യം ഭരിക്കാൻ പോരുന്ന സ്ഥാനാര്ഥികളെ
പ്പറ്റിയാണ് പറഞ്ഞു വരുന്നത്...അല്ലാതെ പഞ്ചായത് ഇലക്ഷനും അസംബ്‌ളി ഇലക്ഷനും ഒന്നുമല്ല...!!!
കാണുന്നില്ലേ ശക്തി പ്രകടനം...!!!
ആനയും, അമ്പാരിയും, മുത്തുകൊടയും, കോടികൾ വിലമതിക്കുന്ന വാഹനങ്ങളും, ഒപ്പം കുറെ അനുയായികളും, പരിവാരങ്ങളും,ഒക്കെ ആയി നടക്കുന്ന സ്ഥാനാർത്ഥികളും...
ശക്തി പ്രകടനം...ഒരു ഇലക്ഷൻ പ്രകടനം നടന്നു നീങ്ങുമ്പോൾ ആ ദേശത്തെ റോഡുകൾ എല്ലാം ബ്ലോക്കാകും. അത്യാവശ്യത്തിന് ഒരു ആംബുലൻസിന് പോകാൻ പോലും അവസരമില്ലാത്ത ജനാധിപത്യ പ്രക്രിയ... 
എത്ര പറ കള്ളു ആണ് ഈ അനുയായികളും പരിവാരങ്ങളും തള്ളി കേറ്റുന്നത്...ദാരിദ്ര ദുഃഖം അനുഭവിക്കുന്ന പട്ടിണിപ്പാവങ്ങളിൽ നിന്ന് ഭയപ്പെടുത്തിയും അല്ലാതെയും പിരിച്ചെടുക്കുന്ന ഫണ്ടുകൾ അല്ലങ്കിൽ കള്ളക്കടത്തുകാരന്റെയും
കള്ളപ്പണം കൊണ്ട് ജീവിക്കുന്ന ബിസിനസ്സ് സാബ്രാജ്യങ്ങളുടെയും ഫണ്ടുകൾ വാങ്ങി സമൂഹത്തെ അലോരസപ്പെടുത്തുന്ന അലങ്കോലപ്പെടുത്തുന്ന ദുർവിധിയിലേക്കു 
തള്ളി വിടുന്ന പ്രക്രിയയാണോ ജനാധിപത്യം...?
ഇനി ഏതെങ്കിലുമൊരു പാർട്ടി ഇലക്ഷനിൽ ജയിച്ചു ഭരണത്തിൽ കയറിയാൽ അന്നു മുതൽ അവരെ താഴെയിറക്കാൻ വഴി നോക്കലാണ് അടുത്ത പരിപാടി...അതിന് ഏതറ്റം വരെ വേണമെങ്കിലും പോകും...
എന്നാൽ ഞങ്ങളുടെ നാട്ടിൽ അങ്ങനെയല്ല. ഇലക്ഷൻ കഴിഞ്ഞാൽ എല്ലാവരും രാഷ്ട്രത്തിന്റെ നമ്മയ്ക്ക്... ജയിച്ചവർ ഭരിക്കും. തോറ്റവർ പ്രതിപക്ഷത്തിരുന്നു ക്രിയാത്മകമായി കാര്യങ്ങൾ പറയും. ഭരണക്കാർ എല്ലാ തീരുമാനങ്ങളിലും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കും. 
വേണ്ട മാറ്റങ്ങൾ വരുത്തും.... കാരണം...എന്താണന്നോ...? 
എല്ലാ പൊതു പ്രവർത്തർക്കും ആത്യന്തികമായി ഒരു ലക്ഷ്യമുണ്ട്...രാജ്യത്തിന്റെ സുരക്ഷാ...
പ്രകൃതിയുടെ സുരക്ഷാ...സമൂഹത്തിന്റെ സുരക്ഷാ...ഭാവി തലമുറയുടെ സുരക്ഷാ...സ്വന്തം ഭാവി തലമുറയുടേതല്ല...!!! രാജ്യത്തെ മൊത്തം ഭാവി തലമുറയുടേത്... ദാരിദ്ര്യ നിർമ്മാർജനം...
പ്രകൃതി ഭംഗി സുരക്ഷാ...അല്ലാതെ അല്ല...!!!
പിന്നെ നിന്റെ വിശ്വാസങ്ങൾ, വിശ്വാസ പ്രമാണങ്ങൾ, സംസ്‌കാരങ്ങൾ, ജാതികൾ, മതങ്ങൾ, ഇനി ഇതൊന്നുമില്ലാത്തവരാണോ,
അതും... എല്ലാം കൊണ്ട് നടന്നോളു...ആരും ചോദ്യം ചെയ്യാൻ വരുകയില്ല...പക്ഷേ എന്റേത് ശരി..ബാക്കിയെല്ലാം തെറ്റ്...എന്റേത് ഇവിടെ നടപ്പാക്കണം.അത്തരം ശുണ്ടിയൊന്നു
മെടുക്കരുത് ...നിർബന്ധ ബുദ്ധിയൊന്നും കാണിക്കല്ലേ...വിവരമറിയും...അയല്പക്കകാരന്റെ പൂച്ചയെ കല്ലറഞ്ഞവന് നാനൂറു ഡോളർ പിഴ... മുന്ന് പ്രാവിശ്യം പോലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങുന്നത് ഞാൻ കണ്ടതാണ്...
എല്ലാ ബഹുമാനത്തോടും,ഗുരുദേവൻ പറഞ്ഞതിലല്പം വ്യതിയാനം  ചെയ്ത് ഞാൻ ഇവിടെ എഴുതുന്നു...
"അവാനവനാത്മസുഹത്തിനാചരിക്കുന്നത് അപരന് ഗുണത്തിനായി വന്നില്ലെങ്കിലും, ദോഷത്തിനാകരുത്"...
വീണ്ടും വള്ളംകുളത്തേക്കു പോകാം അല്ലേ?
തുടരും...