നമുക്കും അഭിമാനിക്കാം... തിരു. വി.അരുൺ റോയ് ഐ.എ.എസ്സ്...

കാലം പോയതറിയാതെ...
നമുക്കും അഭിമാനിക്കാം...
തിരു. വി.അരുൺ റോയ് ഐ.എ.എസ്സ്... 
ഞാൻ ഇന്ത്യക്ക് പുറത്തു എവിടെ സഞ്ചരിക്കുമ്പോഴും, എന്നെക്കണ്ടാൽ ഒരു ഇന്ത്യക്കാരാണെന്നറിയാവുന്നതു കൊണ്ട്, ഇന്ത്യയിൽ എവിടുന്നാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു മലയാളിയാണെന്ന് പറയാൻ പലപ്പോഴും മിനക്കെടാറില്ല....അത് മലയാളത്തോടും കേരളത്തോടുമുള്ള വെറുപ്പോ അസൂയയോ അഭിമാനക്കുറവോ ഒന്നുമാണന്നു ദയവു ചെയ്തു ധരിക്കരുത്...
അറിയാത്തവരോട് ഞാൻ തമിഴ് നാട്ടുകാരനാണെന്നും, തമിഴ് നാട്ടിൽ കുംഭകോണത്താണ് എന്റെ വീടന്നുമാണ് പറയാറുള്ളത്...അതിന്റെ ഒരേ ഒരു കാരണം തമിഴ് ഭാഷയോടുള്ള അളവറ്റ ആവേശം അത്രയ്ക്കുള്ളത് കൊണ്ടാണ്....അതിനു നിമിത്തമായത് ചെറുപ്പം മുതൽ കേട്ട് തുടങ്ങിയ തമിഴ് സിനിമ ഗാനങ്ങളാണ് എന്ന് തോന്നുന്നു...ഏത് ഗാനം കേട്ടാലും അതിന്റെ വരികൾ ശ്രദ്ധിക്കുക, കഴിവതും അർഥം ഉൾക്കൊള്ളുക...ഇതൊക്കെ എന്റെ ഒരു രീതിയാണ്... അങ്ങനെയാണ് തമിഴ് 
ഭാഷയെയും, ആ നാടിനെയും ഞാൻ എന്റേതാക്കാൻ ശ്രമിക്കുന്നത്...
തിരുച്ചി,കുംഭകോണം,ശീർകാഴി,കാരൈക്കുടി, കുണ്ട്രകുടി, പിള്ളയാർപ്പെട്ടി, തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ അവാച്യമായ ഒരു അനുഭൂതി അനുഭപ്പെടാറുണ്ട്...!!!
അറബി ഭാഷയും ഞാൻ അതെ രീതിയിൽ ഇഷ്ട്ടപ്പെടുന്നു...വിവിധ അറബി രാജ്യങ്ങളിൽ ഉള്ള ഉച്ചാരണം പോലും എനിക്ക് അനായാസേന കണ്ട് പിടിക്കാൻ കഴിയും...
തമിഴ് രാഷ്ട്രീയത്തിലെ അതികായന്മാരെ
പ്പറ്റി ഞാൻ കൂടുതലായി ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്... മുൻകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന 
പി.രാമമൂർത്തിയുടെ ഒരു  തമിഴ് ഭാഷയിലുള്ള പ്രസംഗം പണ്ടൊരിക്കൽ കന്യാകുമാരിയിൽ വച്ച് കേട്ടത് ഇന്നും ഓർമ്മകളിൽ...മുൻ മുഖ്യ മന്ത്രിമാരായിരുന്ന എം.ഡി.ഭക്തവത്സലം, അണ്ണാദുരൈ, കാമരാജ നാടാർ,കലൈഞ്ജർ കരുണാനിധി, എം.ജി.രാമചന്ദ്രൻ,ജയലളിത, വി.എൻ. ജാനകി, പഴനിച്ചാമി, പന്നീർ സെൽവം, തുടങ്ങിയ മഹത്തുക്കളെപ്പറ്റി കുടുതൽ കൂടുതൽ അറിയാനും പഠിക്കാനും  ശ്രമിച്ചിട്ടുണ്ട്...ഇപ്പോഴത്തെ മൂഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ സ്റ്റാലിൻ, സഹോദരൻ അളഗിരി, സഹോദരി കനിമൊഴി, തുടങ്ങിയവരെ ഒന്നും അധിലധികവും പ്രാവിശ്യം നേരിട്ട് കാണാനും സംസാരി
ക്കാനും അവസരമുണ്ടായിട്ടുമുണ്ട്...
ഇത്രയും ആമുഖമായി പറയാൻ കാരണം, മലയാളികൾ അധികമാരും കേട്ടിട്ടില്ലാത്ത തമിഴ് നാട്ടിലുള്ള ഒരു മലയാളി ഒരു യുവാവിനെ പരിചയപ്പെടുത്താൻ വേണ്ടിയാണ്....
ഇന്ന് തമിഴ് നാട് ഭരിക്കുന്ന സ്റ്റാലിൻ ഭരണകൂടത്തിന്  ഒരു മലയാളി യുവാവ് സെക്രട്ടറി...അത് നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരുടെ മകനാകുമ്പോൾ, അതിനു തിളക്കമേറും... മണമേറും... ഗുണമേറും...മേൻമയേറും...
വി.അരുൺ റോയ് ഐ.എ.എസ്സ്. 
(ഗവണ്മെന്റ് സെക്രട്ടറി)...
പേര് കേട്ട് ആരും ഞെട്ടരുത്...പേരു കേട്ടാലുടൻ ഏതോ ബംഗാളി യുവാവാണെന്നു പെട്ടന്ന് തോന്നും...
ഈ ഏക മകൻ ജനിക്കുമ്പോൾ അന്ന് ഹിസ്റ്ററി പ്രൊഫസ്സറിയിരുന്ന അച്ഛൻ,ഏതോ ബംഗാളി നോവൽ വായിച്ചുകൊണ്ടിരിക്കുക
യായിരുന്നു... ആ പുസ്തകത്തിൽ വായിച്ച ഏതോ ഒരു നായകന്റെ പേര് ആ സമയത്തു ജനിച്ച മകന് ഇടുകയാണുണ്ടായത്...അത് അന്വർത്ഥമാകുകയും ചെയ്തു... 
പ്രൈമറി സ്കൂൾ മുതൽ എം.എ.വരെയുള്ള കാലഘട്ടം ഒന്നിച്ചു പഠിച്ചു വളർന്ന ആത്മ സുഹൃത്...ഇന്നും ഒരു പോറൽ പോലുമേൽ
ക്കാതെ ആ ബന്ധം അനർഗളം അനുസൂയം തുടരുന്ന സൗഹൃദം...ഞങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം എത്ര വലുതെന്നറിയാൻ ഒരു ചെറിയ അനുഭവം കുടി ഇവിടെ പങ്കു വയ്ക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.... അന്നൊരിക്കൽ ഗൾഫ് യുദ്ധകാലത്തു കുവൈറ്റിൽ നിന്ന് മടങ്ങിയെത്തി തിരുവനന്തപുരത്തു വാടകയ്ക്ക് വീടെടുത്തു താമസിക്കുന്ന കാലം...
വീട്ടിൽ കിടക്കാനും ഇരിക്കാനുമൊന്നും 
ഉള്ള ഫർണിച്ചറുകൾ ഒന്നും ആയിട്ടില്ല...
ആ സമയത്തു എന്നെക്കാണാൻ എന്റെ സുഹൃത്തെത്തി...തൊട്ടടുത്ത് സ്വന്തം സഹോദരന്റെ വീട് എല്ലാ സൗകര്യങ്ങളോടെ ഉണ്ടായിരുന്നിട്ടും, എന്റെ കൂടെ തറയിൽ ഒരു മെത്ത വിരിച്ചു പഴയ കഥകളും, ചരിത്രങ്ങളും, പറഞ്ഞു കെട്ടിപിടിച്ചൊന്നിച്ചുറങ്ങി നേരം വെളുപ്പിക്കാൻ തയ്യാറായ ആ സ്നേഹബന്ധത്തിന്റെ വലിപ്പം നിങ്ങൾ വായനക്കാർക്ക് ഓർത്തെടുക്കാൻ കഴിയുമെന്ന് ഞാനുഹിക്കുന്നു....അത്തരത്തിലുള്ള  എന്റെ സുഹൃത് മറ്റാരുമല്ല...ഞങ്ങളുടെ വള്ളംകുളത്തുള്ള ദിവംഗതനായ  കണിയാത് അഡ്വക്കേറ്റ് മണ്ണൂർ കൃഷ്ണൻ നായര് സാറിന്റെ ഇളയ മകൻ അഡ്വക്കേറ്റ് ഡോക്ടർ കെ.വിജയകൃഷ്ണൻ....അദ്ദേഹത്തിന്റെയും പ്രൊഫസർ തങ്കമണിയുടെയും (വസന്ത കുമാരിയുടെയും) ഏക മകനാണ്  
അരുൺ റോയ്...
ഞങ്ങളൊക്കെ സ്നേഹത്തോടെ "പൊന്നൂട്ടൻ" എന്ന് വിളിക്കുന്ന വിജയകൃഷ്ണൻ പഠിത്തത്തിൽ എന്നും ഒന്നാമനായിരുന്നു. സ്കൂൾ കോളേജിൽ തലത്തിൽ എല്ലായിടത്തും റാങ്ക് ഹോൾഡർ...ഞങ്ങളൊക്കെ പഠിക്കുന്ന കാലത്, ഹൈസ്കൂളിൽ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകുന്ന കുട്ടികൾ ഒന്നുകിൽ ഡോക്ടർ അല്ലങ്കിൽ എഞ്ചിനീയർ ഇതാണ് മനസ്സിൽ കൊണ്ട് നടക്കാറുള്ളത്...അതിനു വേണ്ടി പ്രീഡിഗ്രിയ്ക്ക് ഫസ്റ്റ് ഗ്രുപ്പോ സെക്കൻഡ് ഗ്രുപ്പോ എടുത്താണ് കോളേജിൽ പഠിച്ചിരുന്നത്...
ഇതിനൊക്കെ വിപരീതമായി റാങ്ക് ഹോൾഡറായിരുന്ന വിജയകൃഷ്ണൻ, 
തേർഡ് ഗ്രുപ്പെടുത് പ്രീഡിഗ്രിയും റാങ്കോടെ പാസ്സായി....അന്നേ മനസ്സിൽ കുറിച്ച് വച്ച ഒരു സങ്കല്പമുണ്ടായിരുന്നു. "ഐ. എ. എസ്സ്"... വിജയകൃഷ്ണന് ഐ. എ. എസ്സ്. കിട്ടുമെന്ന് ഞാൻ ഉൾപ്പടെ പലരും അക്കാലത്തു പറയുന്നുണ്ടായിരുന്നു....ഞാനിപ്പോഴും ഓർക്കുന്ന ഒരു സംഭവം ഇവിടെപ്പറയുന്നത് ഉചിതം എന്ന് തോന്നുന്നു...ഞങ്ങളെല്ലാവരും എം.എ. യ്ക്ക് പഠിക്കുന്ന കാലം...ഒരു ദിവസം ഞാനും,വിജയകൃഷ്ണനും, തോമസ് മാത്യുവും, തോമസ് തോമസും, പ്രതാപനും, കുടി വിജയകൃഷ്ണന്റെ വീട്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്ന സമയം...വിജയകൃഷ്ണന്റെ അച്ഛൻ കോടതിയിൽ നിന്ന് മടങ്ങി വരുന്നു...
ഞങ്ങളുടെ സംസാരത്തിൽ അദ്ദേഹവും പങ്ക് ചേർന്നു...ഓരോരുത്തരുടെയും ഭാവിയെക്കുറിച്ചു പറഞ്ഞതിനിടയിൽ വിജയകൃഷ്ണന്
ഐ.എ.എസ്സ്.കിട്ടുമെന്ന് ഞങ്ങളെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ, വിജയകൃഷ്ണന്റെ അച്ഛനും അത് ശരി വച്ചു..."ശ്രമിച്ചാൽ നടക്കും"...സഹോദരങ്ങൾക്കും ഈ പ്രതീക്ഷ ഉണ്ടായിരിന്നിരിക്കണം...എനിക്കത് ഊഹിക്കാനും ഉൾക്കൊള്ളാനും കഴിയുന്നുണ്ട്... 
ഒരു പക്ഷേ അതായിരിക്കാം,പ്രീഡിഗ്രി കഴിഞ്ഞ ശേഷം, ഹിസ്റ്ററി വിഷയമാക്കി ബിരുദവും ബിരുധാനാന്തര ബിരുദവും റാങ്കോടു കുടി പാസ്സാകാൻ വിജയകൃഷ്ണൻ ശ്രമിച്ചത്...
എന്നാൽ വിജയകൃഷ്ണന് കാലം മാറ്റിച്ചത് മറ്റൊന്നായിരുന്നു...!!! കേരള യൂണിവേഴ്സിറ്റി
യിൽ നിന്ന് ഡോക്ടറേറ്റും ഒപ്പം നിയമ ബിരുദവും നേടി..കോളേജ് അധ്യാപകനാകുകയുംചെയ്തു. 
ജീവിത സഖിയായി കായംകുളം എം. എസ്സ്. എം. കോളേജിലെ പ്രൊഫസ്സർ തങ്കമണി
കുടയെത്തി... തുടർന്ന് എൻ. എസ്സ്. എസ്സ്. കോളേജിൽ പ്രിൻസിപ്പാളായി ഇന്ന് വിശ്രമ ജീവിതം നയിച്ച് വരുന്നു...വീട്ടുകാരുടെയും,
കൂട്ടുകാരുടെയും, വല്യച്ചന്റെയും ആഗ്രഹങ്ങൾക്ക് അരുൺ എന്ന ഐ.എ.എസ്സ്. കാരൻ സാക്ഷൽക്കാരം നേടിക്കൊടുക്കുമ്പോൾ.....
അഭിവന്ദ്യനായ ശ്രീ മണ്ണൂർ കൃഷ്ണൻ നായര് സാറിന്റെ ആത്മാവ് എവിടെയോ ഇരുന്നു തന്റെ കൊച്ചുമകനെയോർത്തു നിർവൃതി അടയുന്നുണ്ടാകും....തനിക്ക് കിട്ടാതെ പോയ ഐ .എ .എസ്സ്.  എന്ന മൂന്നക്ഷരം തന്റെ മകനിലൂടെ നേടിയെടുത്ത ആത്മസംതൃപ്തിയിൽ വിജയകൃഷ്ണനും കുടുംബവും ജീവിതം മുന്നോട്ട്‌ നയിക്കുന്നു...
അൽപ്പം അഹങ്കാരത്തോടെ പറയട്ടെ...
ഇന്ന് തമിഴ് നാട്ടിന്റെ ഏതു പ്രദേശത്തും, ആർക്കെങ്കിലും ചെറുതും വലുതുമായ എന്ത് ബിസിനസ്സ് തുടങ്ങണമെങ്കിലും,നമ്മുടെ പ്രിയപ്പെട്ട അരുണിന്റെ ഒരു കയ്യൊപ്പു വേണം, ഞാനും അഭിമാനിക്കുന്നു.....
മിതത്വവും, വിനയവും,നിഷ്‌കളങ്കതയും, ഉള്ളു നിറയെ സ്സ്നേഹവും, പേറി  നടക്കുന്ന ആ അച്ഛന്റെ മകൻ, വഴിവിട്ടൊന്നും ചെയ്യാൻ ഒരിക്കലും തയ്യാറല്ല....
അർഹതയുള്ള ഏതു കാര്യങ്ങൾക്കും സഹായഹസ്തം നീട്ടാൻ ഒരു മടിയും കാട്ടാറുമില്ല....തമിഴ് നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസിന്  തൊട്ടടുത്തുള്ള തന്റെ ഔദ്യോഗിക ഓഫീസ്സ്  മുറിയിൽ ഇരുന്നു മണിക്കുറുകൾ ഞാൻ എന്റെ പഴയ ഓർമ്മകളെ അരുണുമായി പങ്കു വയ്ക്കുമ്പോൾ..........
ദശബ്ദങ്ങൾക്കപ്പുറത്, അന്നൊരിക്കൽ ഞാൻ ഗൾഫിൽ നിന്ന് അവുധിക്ക് വന്ന
സമയത്തു  വിജയകൃഷ്ണനെ സന്നർശിച്ചു... അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോൾ,
തൊട്ടടുത്ത് കുളിപ്പിച്ച്, മുടി ചീകി ഒതുക്കി, പൗഡറുമൊക്കെ പൂശി, പുതിയ ഉടുപ്പുകൾ ഒക്കെ ഇട്ടു, കുഞ്ഞു തൊട്ടിലിൽ ചിരിച്ചു
കൊണ്ട് കിടന്നിരുന്ന കുഞ്ഞായിരുന്ന അരുണിനെ അച്ഛൻ വിജയകൃഷ്ണൻ എന്റെ കയ്യിൽ കൊണ്ട് തന്ന ഓർമ്മകളി
ലേക്ക് മനസ്സറിയാതെ ഓടിയെത്തി....
...പിൽക്കാലത്തു ഒരു രാജ്യം ഭരിക്കാൻ പോകുന്ന കൊച്ചു കുഞ്ഞാണ് അതെന്നു  അറിയാതെ ഞാനും എന്റെ മടിയിൽ വച്ച് താലോലിച്ചതു മനസ്സിലൂടെ കടന്നു പോയി...  
തമിഴ് നാട് വിദ്യാഭ്യാസ മേഖലയിൽ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ഭാര്യയും, മക്കളുമൊത്തു ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അരുണിന്... 
നൽ വാഴ്ത്തുക്കൾ....
ആയുരാരോഗ്യസൗഖ്യം...