പകരം വയ്ക്കയാനില്ലാത്ത മഹാ പ്രതിഭ.....
- - പി,സുശില --
-------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണൻ നായർ
ന്യൂസിലാൻഡ്.
-------------------------------------
ഏറ്റവും ഇഷ്ട്ടപ്പെട്ട ഗായിക ആരാണ് എന്ന് എന്നോട് ചോദിച്ചാൽ ആരാണെന്ന് പറയാൻ ഞാൻ വളരെ ബുദ്ധിമുട്ടും...
അയ്യോ എന്ത് പറ്റി.ഒന്നും പറ്റിയതല്ല...
എല്ലാവരേയും ഇഷ്ടമാണെന്ന് പറയണമെങ്കിൽ സംഗീതം പഠിച്ചവനായിരിക്കണം...സംഗീതം പഠിച്ചവർ ആസ്വദിക്കും...ഒപ്പം കുറ്റങ്ങൾ കണ്ടുപിടിക്കാനും കഴിയും.
പക്ഷെ ഞാനൊരു സംഗീതാസ്വാദകൻ
മാത്രംമാണ്. എല്ലാ പാട്ടും ആസ്വദിക്കാൻ ശ്രമിക്കും.പക്ഷേ,പലർക്കും ഇഷ്ട്ടമുള്ള പാട്ടുകൾ എനിക്കിഷ്ടമല്ല, മറിച്ചും.
പാട്ടുകാരികളിൽ ആരെ ഏറെയിഷ്ടം.... ഓർക്കുമ്പോൾ അടുത്ത ബന്ധം പുലർത്തുന്ന കെ. എസ്. ചിത്രാജി ഓർമ്മകളിൽ ഓടിയെത്തും . എത്രയാ പാട്ടുകളാണ്, അവർ പാടിവച്ചിരിക്കുന്നത്.... ഓരോ ഗാനങ്ങളും,ഓരോ അനുഭവങ്ങളാണ്.ഏതു ഭാഷയിലായാലും ആ സംസ്ക്കാരത്തെ ഉൾക്കൊണ്ടു തന്നെ ചിത്രാജി പാടി വച്ചിരിക്കുന്നു....
എത്രയെത്ര മഹാ പ്രതിഭകൾ... ജാനകിയമ്മ, വാണിയമ്മ, മാധുരിയമ്മ, ഈശ്വരിയമ്മ, ആശാജി,കടന്നു പോയ
ലതാജി, ലീലാജി... ഓരോരുത്തരും തനതായ ചരിത്രം സൃഷ്ടിച്ചവർ, യുഗങ്ങളിൽ മാത്രം കടന്നുവന്ന് കർമ്മങ്ങൾ ചെയ്തിട്ടു കടന്നു പോകുന്നവർ..
ഇവരോടെല്ലാം ഉള്ള ബഹുമാനം, ആദരവും ഉൾക്കൊണ്ടുതന്നെ പറയട്ടെ,
എനിക്ക് സുശീലാമ്മയുടെ പാട്ടുകൾ കേൾക്കുമ്പോൾ, അവാച്യമായ ഒരനുഭൂതി തോന്നുന്നു. വേറിട്ടൊരു ശബ്ദസൗകുമാര്യത .അത് സുശീലാമ്മയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. അത് അവർ മലയാളത്തിൽ പാടി വച്ചിട്ടുള്ള പത്തോ ഇരുനൂറോ ഗാനങ്ങൾ മാത്രം കണക്കിലെടുത്തില്ല.... ആയിരക്കണക്കിന് തമിഴിലും തെലുങ്കിലും കന്നഡത്തിലും പാടി വച്ചിട്ടുള്ള സിനിമ ഗാനങ്ങളും, ഭക്തി ഗാനങ്ങളും, കേട്ട് കേട്ട് തഴമ്പിച്ചിട്ടുള്ളത് കൊണ്ടാണ്. എത്രയാ പാടി വച്ചിട്ടുള്ളതെന്നറിയാമോ?
ഈ ലോകത്തു, അതായതു നമ്മുടെ അനുഭവമണ്ഡലങ്ങളിൽ, ഏതെങ്കിലും ഒരു ബാനറിൽ, ഒരു സ്റ്റുഡിയോയിൽ പാടി റെക്കോർഡ് ചെയ്തു പുറത്തു വന്നിട്ടുള്ള ഗാനങ്ങളുടെയെണ്ണം....17695....ഇത് ചരിത്ര റെക്കോർഡ് ആണ്.....ഏതെങ്കിലും ഒരു ഔദ്യോഗിക ബാനറിൽ പാടി റെക്കോർഡ് ചെയ്തിട്ടുള്ള ഗാനങ്ങൾ മാത്രമേ ഗിന്നസ് ബുക്കുകാർ അംഗീകരിക്കുകയുള്ളു....ഈ ലോകത്താർക്കും ഇത്തരത്തിൽ ഒരംഗീകാരമില്ല. പലരും സ്വയം പ്രഖ്യാപിച്ചിട്ടുണ്ട് .ലതാ മങ്കേഷ്‌കർ,മുഹമ്മദ് റാഫി,ബാലസുബ്രഹ്മണ്യം,.... ഉത്തമ ഉദാഹരണങ്ങൾ....2017ൽ യേശുദാസിന്റെ വിക്കിപീഡിയയിൽ അദ്ദേഹം ഒരു ലക്ഷം പാട്ടുകൾ പാടി റെക്കോർഡ് ചെയ്തിട്ടുണ്ടന്ന് എഴുതികണ്ടപ്പോൾ,ഞാൻ അദ്ദേഹത്തിന്റെ മകനെഴുതി....ഇ മെയിൽ എഴുതിയാണ് അറിയിച്ചത്....
"ദാസ് സാർ സ്വന്തം കയ്യൊപ്പ് ഇട്ട വിക്കിപീഡിയയാണ് അത്....അതിൽ ശരികൾ വേണ്ടേ"? പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ അദ്ദേഹം അത് നാല്പത്തിനായിരമായി കുറച്ചു.....
ഒന്നോർക്കണം..... മലയാള സിനിമശാഖ 2020ഡിസംബറിൽ എത്തി നിൽക്കു
മ്പോൾ,ആകെ മൊത്തം 26000 ഗാനങ്ങൾക്കപ്പുറമില്ല...!!!
ഒരിക്കൽ ബാലസുബ്രമണ്യത്തിനോട് ഒരു അവതാരകൻ ചോദിക്കുന്നു...
"സാർ ഒരു നാല്പത്തിനായിരത്തിൽ അധികം പാട്ടുകൾ പടിയിട്ടില്ലേ"... മറുപടി...
മുപ്പത്തൊമ്പതിനായിരത്തി അറുനൂറ് കാണും....എത്ര കിറുകൃത്യമായിട്ടാണ് ആ വാക്കുകൾ കേട്ടാൽ......എന്നിട്ടെന്തേ ഗിന്നസ് ബുക്കിൽ ഇടം നേടിയില്ല? അംഗീകാരങ്ങൾ വേണ്ടാത്ത ഒരു കലാകാരനും കലാകാരിയും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല....
സുശീലാമ്മയ്ക്കു ഗിന്നസ് അവാർഡ് നേടാൻ സഹായിച്ച രണ്ടു വിദേശ ഇൻഡ്യാക്കാരുൾപ്പടെ അഞ്ചു പേരേയും എനിയ്ക്കു നേരിട്ടറിയാം.... അവരുടെ നാലു വർഷത്തെ കഠിനപ്രയഗ്നം,അതായതു 2011മുതൽ 2015 വരെയുള്ള കാലഘട്ടത്തിലെ രാവും പകലുമുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടത്തിന്റെ പിന്നിൽ ഉണ്ടായിരുന്നത്....
2011ൽ ഗിന്നസ് ബുക്ക് അധികൃതർ പുറത്തു വിട്ട ആശാജിയുടെ 11161 ഗാനങ്ങൾ എന്ന റെക്കോർഡാണ് ആ അഞ്ചു പേരുടെ പ്രയഗ്നം കൊണ്ട് അന്ന് മറികടന്നത്....തകർന്നടിഞ്ഞത്.....17695...എനിക്ക് ഈ മഹത്തായ പ്രോജെക്ടിനെ പ്പറ്റി ആധികാരികമായി അറിയാവുന്നതു
കൊണ്ടാണ് ഇത് പറയാൻ കാരണം.... ഇത് ഇന്ത്യയുടെ മാത്രം ചരിത്ര റെക്കോർഡല്ല... ലോക റെക്കോർഡാണ്...
എന്റെ അറിവിൽ ഒരു ബാനറിൽ റെക്കോർഡ് ചെയ്തു പുറത്തു വന്ന അഞ്ചക്കം കടന്ന പാട്ടുകൾ പാടിയ ഗായകർ ഒന്ന് ആശ ബോൺസ്ലെ -11161... രണ്ടു സുശീലാമ്മ 17695...ബാക്കിയുള്ളവർ തെളിയിക്കട്ടെ... ഗിന്നസ് ബുക്കിൽ പേരു വന്നു അംഗീകാരം നേടിയെടുക്കട്ടെ... പക്ഷെ സുശീലാമ്മയുടെ എന്ന 17695 റെക്കോർഡ് മറികടക്കണം....!!!
കുറേക്കാലം കൂടി സുശീലാമ്മയുമായി ഉള്ളുതുറന്നൊന്നു സംസാരിക്കാനൊര
വസരം വന്ന് ചേർന്നു...എന്താ ഇപ്പോഴും ആ ശബ്ദത്തിലുള്ള ഒരു ഭാവം.... ഞാൻ പറയാൻ വിട്ടു...സുശീലാമ്മ 2008 മൂതൽ ഒരു ട്രസ്റ്റ് അമ്മയുടെ പേരിൽ തുടങ്ങിയിട്ടുണ്ടായിരുന്നു.... സിനിമ സംഗീതത്തിലെ അതികായന്മാരെ എല്ലാവർഷവുമാദരിക്കുന്നതോടൊപ്പം, സാമ്പത്തീകമായി പിന്നിൽ നിൽക്കുന്ന സിനിമാലോകത്തെ സംഗീത പ്രതിഭകളെ സഹായിക്കുകയും ചെയ്യുന്ന ഒരു ട്രസ്റ്റ്.... സുശീല ട്രസ്റ്റ് ....ഇത് വരെയുള്ള റെക്കോർഡിൽ അംഗീകാരങ്ങൾ കൊടുത്തവർ... യേശുദാസ്, ജയചന്ദ്രൻ ബാലസുബ്രഹ്മണ്യം, വാണി ജയറാം, ജാനകി, തുടങ്ങിയവർ...ഒപ്പം ലൈഫ് ടൈം അചീവമെന്റ്(Lifetime achievement award) കൊടുത്തത് സൗന്ദരരാജനും, ശ്രീനിവാസിനും.... കോവിടെന്ന മഹാമാരി കഴിഞ്ഞ കുറെ വർഷങ്ങളായി ഇതിപ്പോൾ തുടരുന്നതായി അറിവില്ല....
സുശീലാമ്മയുടെ ഒരു രീതി, "തരുന്ന" അഥവാ "കൊടുക്കുന്ന" അംഗീകാരങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും...
അതിനപ്പുറം ഒരു അംഗീകാരവും "വാങ്ങാൻ" ശ്രമിക്കാറില്ല...
അതുകൊണ്ടിപ്പോഴും ഒരു "ഭുഷണിൽ" (Padma bhushan)നിൽക്കുക
യാണ് ശാന്തയായ പരിശുദ്ധയായ സുശീലാമ്മ....ദാദഫാൽകെ അവാർഡും, പദ്മ വിഭൂഷണും, ഭാരത രത്‌നവും, ഒക്കെ ഇന്നും സുശീലാമ്മയ്ക്കു അന്യം....
പരവതാനി വിരിക്കാൻ പ്രധാനമന്ത്രി
മാരില്ലല്ലോ....അല്ലങ്കിൽ അധികാരികളി
ല്ലല്ലോ....!!!
സുശീലാമ്മയുടെ ട്രസ്റ്റിൽ, ഞാനും ഒരു മെമ്പറാണെന്നുള്ളതിൽ അഭിമാനം കൊള്ളുന്നു....സുശീലാമ്മയ്ക്ക് നമസ്ക്കാരം...ആയുരാരോഗ്യസൗഖ്യം.