(പ്രിയ സഹോദരി സഹോദരന്മാരെ......
ഈ കഴിഞ്ഞ വർഷം പത്തിൽ തോറ്റ ചില കുട്ടികളുടെ മാനസിക സംഘർഷവും, കുട്ടികളോടുള്ള അച്ഛനമ്മമാരുടെ ആവേശത്തിൽ നിറഞ്ഞ നിഷ്ട്ടൂരമായ പെരുമാറ്റവുമൊക്കെ ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞപ്പോൾ.....പത്തിൽ രണ്ട് പ്രാവിശ്യം തോറ്റു,... മൂന്നാമത്തെ പ്രാവിശ്യം കഷ്ട്ടിച്ചു പാസ്സായ എന്റെ, പിന്നീട് ഉണ്ടായ സത്യസന്ധമായ ജീവിതാനുഭവങ്ങൾ ചേർത്ത്, ഞാനൊരു ലേഖനം മുഖപുസ്തങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു... അതിവിടെ, ശ്രീ ബാലചന്ദ്രന്റെയും, ശ്രീ ജോയിയുടെയും, അനുഗ്രഹാശിസ്സുകളോടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു...)
പത്തിൽ തോറ്റവരോട്........!!!
----------------------------------------------
ഈ കൊറോണ ദുരന്തത്തിൽ, സീനിയർ (senior citizens) ആയിട്ടുള്ള ജനസമൂഹത്തിന്, ഒരുപാട് പരിമിതികൾ, ന്യൂസിഅലൻഡിൽ, ഗവൺമെന്റ് നിശ്ചിയിച്ചിട്ടുണ്ട്........!!!
പല നല്ല കാര്യങ്ങളും, ഗുണങ്ങളും,...........
ഏതായാലും ഒന്ന് പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ, നമ്മുടെ "മമ്മുട്ടി"യെ ഓർമ്മ വന്നു......മുപ്പത്തിഏഴ് വർഷം പഴക്കമുള്ള ഒരു (branded sunglass) ബ്രാൻഡഡ് കണ്ണട...... വച്ചപ്പോൾ ഒരു സുഖം......1983ൽ "മുത്തമദ് അൽ വസാൻ"(Muttamad Al Wazzan) എന്നൊരു (കുവൈറ്റിലെ) പ്രമുഖ വ്യാപാരി സമ്മാനിച്ചതാണ്. ഒരു "കാര്ടിയർ ( Cartier Sunglass) സൺഗ്ലാസ്സ്.....ഇതിന്റെ അന്നത്തെ വില, എന്റെ അന്നത്തെ ഒരു മാസത്തെ ശമ്പളത്തേക്കാൾ കുടും.......!!!എന്നാൽ അതൊന്നും കൊണ്ടല്ല ഇത് വല്ലപ്പോഴും അണിയുന്നത്.... ആ നല്ല കുവൈറ്റി കസ്റ്റമരോടുള്ള(customer)
സ്നേഹവും, ബഹുമാനവും, ഓർമ്മിക്കാൻ മാത്രം .....!!!
അന്നത്തെ ഫാഷൻ ഇന്ന് വീണ്ടും വിപണിയിൽ.....
അതൊക്കെ പോട്ടെ.....!!! അതല്ലല്ലോ നമ്മുടെ വിഷയം....!!!
പത്തിൽ തോറ്റവരോട് ഒരു വാക്ക്.......
മുഖപുസ്തകത്തിൽ ഇപ്പോൾ വിഷയം മുഴുവൻ "എ പ്ലസ്സും" .....ഒപ്പം ഫോട്ടോകളും.....!!!
നല്ല കാര്യം........ അർഹതക്കുള്ള അംഗീകാരം...
ആരെയും കുറ്റം പറയാൻ പാടില്ല....
അച്ഛനമ്മമാർ, പിന്നെ ഉള്ളിൽ ഇഷ്ടമില്ലെങ്കിലും കുറേ സുഹൃത്തുക്കൾ, അസൂയയാണെങ്കിലും കുറേ ബന്ധു മിത്രാദികൾ, എല്ലാവരും ചേർന്ന് ,"എ പ്ലസ്സു"കാരേവാഴ്ത്തിപ്പാടുകയാണല്ലോ......
ഒപ്പം രാഷ്ട്രീയ, സാമൂഹിക, മത, സാംസ്ക്കാരിക, സാഹിത്യ,മേഖലകളുടെ അഭിനന്ദനങ്ങളും .......!!!
"ഇത് കണ്ട്, തോറ്റ നിങ്ങളും, നിങ്ങളുടെ മാതാപിതാക്കളും,വിഷമിക്കരുത്.........
യാതൊരു കാരണവശാലും, കുട്ടികളെ ഉപദ്രവിക്കുകയോ, വഴക്ക് പറയുകയോ,
ചെയ്യരുതെന്നും താഴ്മയായി അപേക്ഷിക്കുന്നു"......
ഇതിന് ഞാൻ എന്നെത്തന്നെയാണ് നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത്....
എല്ലാ "എ പ്ലസ്സ്"കാരോടും ഉള്ള ബഹുമാനം നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ.......
ഈ പത്താം ക്ളാസ്സുകാരെല്ലാം പത്തു വർഷം കഴിഞ്ഞൊന്നു കണ്ടുമുട്ടുമ്പോൾ, ഏറെക്കൂറെ അവരുടെ നിലയും, വിലയും, പദവിയും, പത്രാസ്സും, എവിടെ തുടങ്ങി നിൽക്കുന്നു അറിയാൻ കഴിയും.......!!!
അത് കഴിഞ്ഞൊരു പത്തു കൊല്ലം കുടി കഴിയുമ്പോൾ, അതിന്റെ ഒഴുക്ക് എവിടെ എത്തി നിൽക്കുന്നു എന്ന് മനസ്സിലാകും.
......അങ്ങനെ രണ്ട് മുന്ന് ദശകങ്ങൾ കഴിഞ്ഞൊന്നു നോക്കു.....
നോക്കി നിന്ന് പോകും.... പത്തിൽ തോറ്റ നിങ്ങളിൽ പലരും, എവിടെ എത്തി നിൽക്കുന്നു.....? ജയിച്ചവർ എവിടെ നിൽക്കുന്നു.....? എന്ന് അനുഭവങ്ങൾ സാക്ഷിയാകും.....
ദയവ് ചെയ്ത് ജീവിതത്തിനെ, അതിന്റെ വഴിക്ക് വിടുക..........!!! അപ്പോൾ മനസ്സിലാകും, അതിന്റെ പൊരുളും ഉൾതുക്കവും.....!!!
അപ്രതീക്ഷിതമായി വന്ന് ചേരുന്ന നല്ല അനുഭവങ്ങളുടെയും, നല്ല അവസരങ്ങളും, അതുപോലെ തന്നെ, പൊടുന്നനെ വന്ന് ചേരുന്ന ദുരന്തങ്ങളും, ദുരവസ്ഥകളും, ഒക്കെ കൂടിയുള്ള ആകെ തുകയാണ് ഈ ജീവിതം......!!!
ഈ രണ്ട് അവസ്ഥകളും, നമ്മുടെ നിയന്ത്രണത്തിൽ ആകാൻ ബുദ്ധിമുട്ടാണ്.....!!!
ശ്രദ്ധിച്ചിട്ടുണ്ടോ....!!!
നല്ല അവസരങ്ങൾ വന്ന് ചേരുമ്പോൾ, എന്ത് വിഡ്ഢിത്തം ചെയ്താലും,പറഞ്ഞാലും, അത് ഭൂഷണമായി ഭവിക്കും....!!!
അപ്രതീക്ഷിതമായി വന്ന് ഭവിക്കുന്ന ദുരന്തങ്ങളിൽ, ഒന്നും ചെയ്തില്ലെങ്കിലും, പറഞ്ഞില്ലെങ്കിലും, അതും ദുരന്തമായി ഭവിക്കും....!!! അത് അങ്ങേ അറ്റത്തിരിക്കുന്ന ആളായാലും, സാധാരണക്കാരിൽ സാധാരണക്കാരായാലും, അവസ്ഥ ഒന്ന് തന്നെയാണ്.....!!!
പത്താം ക്ളാസ്സുവരെ എങ്ങും തോൽക്കാത്ത, ഒരു ശരാശരി വിദ്യാർത്ഥി ആയിരുന്ന ഞാൻ, പത്തിൽ വന്നപ്പോൾ വലിയ പ്രതീക്ഷയോടെയാണ്, പരീക്ഷക്ക് പോയത്.........തോറ്റപ്പോൾ വലിയ വിഷമം തോന്നി.......കണക്കിന് നൂറിൽ ഇരുപത്തൊൻപതു.....(29)..!!!
ബാക്കി എല്ലാം
പാസ്സായി....ഇംഗ്ലീഷിനായിരുന്നു ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയത്........ അന്നൊന്നും "എ പ്ലസ്സും", "ഡിസ്റ്റിംഗ്ഷനും" ഒന്നുമില്ല..... കോളേജിൽ ചേരണമെങ്കിൽ എല്ലാ വിഷയങ്ങളും വീണ്ടും എഴുതി ജയിക്കണം.......!!!
കൂടെ പഠിച്ചവരിൽ എല്ലാവരും, നല്ല മാർക്ക് വാങ്ങി പാസ്സായി...ഫസ്റ്റ് ക്ലാസ്സും,റാങ്ക് വരെ വാങ്ങിയവർ കൂട്ടത്തിലുണ്ടായിരുന്നു...പലരും പരിഹസിച്ചു. വിമർശിച്ചു. അഹങ്കാരിയാണ് ഇത് തന്നെ വരണം.... ഉള്ളിൽ ചിരിച്ചുകൊണ്ട് സഹതപിച്ചവരും ഇല്ലാതില്ല...ഇതെല്ലാം കേട്ടിട്ടും, കണ്ടിട്ടും, ഒരക്ഷരവും പറയാതെ, കരഞ്ഞു കൊണ്ടിരുന്ന എനിക്ക്, വേണ്ട ധൈര്യവും, ആത്മവിശ്വാസവും, പകർന്ന് തന്ന രണ്ട് പേരുണ്ടായിരുന്നു. "അമ്മയും...., അച്ഛനും".....,
"നീ ഒന്നും വിഷമിക്കണ്ട,നമുക്ക് മഡെലിൽ ചാക്കോ സാറിന്റെ ട്യൂട്ടോറിയൽ കോളേജിൽ ചേർന്ന് പഠിച്ചു അടുത്ത സെപ്‌റ്റംബറിൽ വീണ്ടും പരീക്ഷ എഴുതി പാസാകാം".......!!!ആത്മവിശ്വാസം വീണ്ടെടുത്തു. ട്യൂട്ടോറിയൽ കോളേജിൽ പോയി പഠിച്ചു സെപ്റ്റംബറിൽ വീണ്ടും പരീക്ഷ എഴുതി......ഫലം വീണ്ടും തോൽവി....!!! സത്യം പറയാമല്ലോ ഇപ്രാവിശ്യവും കണക്കിന് തന്നെ......!!! പക്ഷെ ഒരു മാർക്ക് കുടുതലുണ്ടായിരുന്നു മുപ്പത്(30)......
മുപ്പത്തഞ്ചാണ് (35) ജയിക്കാൻ വേണ്ടത്....!!! വാടിത്തളർന്ന എന്റെ കൗമാരത്തിന്, അപ്പോഴും താങ്ങും തണലുമായി നിന്നത്..."അമ്മയും, അച്ഛനും"...അവരെയൊക്കെ ഓർക്കാൻ ആണ്ടിലൊരു ദിവസമോ....?
ഓരോ ശ്വാസത്തിലും ആ ദൈവങ്ങൾ വേണ്ടേ? അവരുടെ അനുഗ്രഹമില്ലാതെ ഏത് ദൈവങ്ങളൂടെ പിറകേയാണ് നിങ്ങൾ ഓടുന്നത് ?
ഇനി പഠിത്തം നിർത്താമെന്ന തീരുമാനത്തിൽ എത്തിച്ചേർന്ന എന്നെ, സർവ്വധൈര്യവും തന്ന് പിടിച്ചെഴുനേൽപ്പിച്ച എന്റെ അച്ഛൻ, അമ്മ, ഇവരേക്കാൾ വലിയ ഒരു ദൈവങ്ങളെ അന്വേഷിച്ചു നടക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.....
അങ്ങനെ വീണ്ടും, മഡെലിൽ ചാക്കോ സാറിന്റെ ട്യൂട്ടോറിയൽ കോളേജിൽ പോയി... ഇപ്രാവിശ്യം എന്റെ അമ്മയുടെ പ്രാർത്ഥന ഫലിച്ചു......... അങ്ങനേ ചിന്തിക്കാനാണ് എനിക്കിഷ്ടം..... കഷ്ടിച്ചു മുപ്പത്തഞ്ച് മാർക്കു കണക്കിന് കിട്ടി......പത്താം ക്ലാസ്സ് കടന്ന് കിട്ടി... മുപ്പത്തഞ്ചു മാർക്ക് കിട്ടാൻ ഞാൻ വേറെ മുന്ന് പേരോടുകൂടി കടപ്പെട്ടിരുന്നു.......
....ദിവംഗദനായ മഴവഞ്ചേരിൽ ഗോപാല പണിക്കര് സാർ...മഴവഞ്ചേരിൽ പടിപ്പുരയിലായിരുന്നു അദ്ദേഹത്തിന്റെ താമസം....എനിക്ക് മൂന്നുമാസം കണക്കിന് ട്യൂഷനെടുത്തു തന്നത് നന്ദിയോടെ സ്മരിക്കുന്നു....ഒപ്പം സെന്റ് ജോൺസ് ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകർ....കണക്ക് പഠിപ്പിച്ചിരുന്ന ചാക്കോ സാറും, സയൻസ് പഠിപ്പിച്ചിരുന്ന മോഹൻ ജോസഫ് സാറും....അന്ന് അവർ "പാലക്കലോടിൽ" വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു....
ഇവരുടെ അടുത്തും ട്യൂഷന് പോയി.നന്ദിയോടെ സ്മരിക്കുന്നു......
സയൻസിന്, നൂറിൽ എഴുപത്തിനാല് മാർക്ക് നേടിയ എനിക്ക് കോളേജിൽ ചേരാൻ ചെന്നപ്പോൾ സെക്കൻഡ് ഗ്രുപ്പ് നിഷേധിച്ചു.....സെക്കന്റ് ഗ്രുപ്പ് കിട്ടിയില്ലെങ്കിൽ ഡോക്ടറാകാൻ പറ്റില്ല പോലും....!!!
ഇതേപ്പറ്റി എഴുതാൻ ആണെങ്കിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലുണ്ട്..... ഇതൊക്കെ ഇവിടെ എഴുതി നിങ്ങളുടെ സമയം കളയണോ?.......
പ്രീ ഡിഗ്രിക്ക് സെക്കന്റ് ഗ്രുപ്പിൽ, അഡ്മിഷൻ കിട്ടിയിരുന്നെങ്കിൽ ഡോക്ടറായിരുന്നേനെ.....? എന്നതോർത്തു അന്ന് വിഷമിച്ചിരുന്ന എന്റെ മുൻപിൽ, എത്രയോ ഡോക്ടറന്മാരും, എഞ്ചിനിയറന്മാരും, ഓരോരോ കാര്യങ്ങൾക്കായി ലോണിന് വേണ്ടി,കാത്തു നിന്നിട്ടുള്ളത് ഇന്നു ഓർമ്മയിൽ.........(അന്നൊക്കെ സാധാരണ ബ്രാഞ്ച് മാനേജരായിരുന്നു).
എനിക്ക് പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത് മാനേജ്മെന്റ് കോട്ടയിലാണ്... അന്നത്തെ
എൻ. എസ്സ്. എസ്സ്. ഡയറക്ടർ ബോർഡ് അംഗമായിരുന്ന, "മാടത്താനി മാധവൻ പിള്ള" സാറിന്റെ റെക്കമെൻഡേഷൻ കൊണ്ടാണ് അഡ്മിഷൻ കിട്ടിയത്. അഡ്മിഷൻ കിട്ടി, പ്രിൻസിപ്പൽ, മന്മഥൻ സാറിന്റെ ഓഫീസിൽ നിന്നിറങ്ങുന്നതിന് മുൻപ്, മാധവൻ പിള്ള സാർ എന്റെ കയ്യിൽ കെട്ടിയിരുന്ന ഒരു പഴയ വെസ്റ്റെൻഡ് വാച്ചും, വിരലിൽ കിടന്നിരുന്ന കല്ല് വച്ച മോതിരവും,ഊരി എന്റെ കൂടെ ഉണ്ടായിരുന്ന മൂത്തസഹോദരന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞു....മോതിരവും,വാച്ചും, കയ്യിൽ നിന്ന് ഊരിക്കൊടുത്തു... അന്താളിച്ചു നിന്ന എന്നോട്, അദ്ദേഹം പറഞ്ഞ വാക്കുകൾ എന്താണന്നോ?
"നീ ഒരു ഉഴപ്പനാണ്. അതുകൊണ്ടാണല്ലോ പല പ്രാവിശ്യം പത്തിൽ തോറ്റത്. ഇതൊന്നും ഇട്ട് നടന്ന്, കൂടുതൽ ഉഴപ്പി നടക്കേണ്ട"...!!! ആ "വാക്കുകൾ" എപ്പോഴും എനിക്കൊരു "നാഴികക്കല്ലാ"യിരുന്നു....എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അതോർത്തു പറയാൻ കാരണം... പിൽക്കാലത്തു ലോകോത്തര വാച്ചുകളുടെ ഒരു കൂമ്പാരം പലതരത്തിൽ വന്ന് ചേരുമ്പോഴും, ആ മാധവൻ പിള്ള സാറിന്റെ വാക്കുകൾ ഓർമ്മയിൽ വരും...!!!
ഞാൻ അവസാനമായി ബാങ്കിൽ നിന്ന് പിരിയുമ്പോൾ, മുന്ന് പൊതിക്കെട്ടുകൾ എന്റെ കയ്യിൽ വച്ച് തന്ന ബാങ്കിന്റെ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, പിന്നെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. വർണ്ണക്കടലാസിൽ, ഭംഗിയായി, ആലംകൃതമായി, പൊതിഞ്ഞ കെട്ടുകൾ....അതിൽ ചെയർമാൻ തന്ന പൊതി അഴിച്ചപ്പോൾ.....അഞ്ച് കാരറ്റ് വരുന്ന ഒരു വൈര മോതിരം.....രണ്ടാമത്തെ പൊതി അഴിച്ചപ്പോൾ അതേപോലെ രത്‌നങ്ങൾ പതിച്ച ഒരു ഓഡിയോൺ റിസ്റ്റ് വാച്ച്.....മൂന്നാമത്തെ പൊതി അഴിച്ചപ്പോൾ മറ്റൊരു നവര്തന മോതിരം...
അപ്പോൾ ഞാൻ ഉഴപ്പനായിരുന്നില്ലല്ലോ...!!!
മാധവൻപിള്ള സാറിന്റെ വാക്കുകൾക്ക് അതുകൊണ്ട് തന്നെ,പ്രസക്തിയും ഇല്ലാതായി.....അല്ലേ?
"ചെമ്മനം ചാക്കോ" സാറിന്റെ വാക്കുകൾ കടമെടുക്കുകയാണ്. "ചവുട്ടി കയറ്റി വിടാൻ ആളുണ്ടങ്കിൽ, ഏതു പട്ടിക്കും ചന്ദ്രനിൽ എത്താം"....അമേരിക്ക ആദ്യമായി മനുഷ്യരെ ചന്ദ്രനിൽ വിട്ടപ്പോൾ, റഷ്യ വിട്ടത് ഒരു പട്ടിയെയാണ്....!!! അന്ന് അദ്ദേഹം എഴുതിയ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസക്തി.....
ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തു, ഐ. എ. എസ്സ്, ഐ. പി. എസ്സ്. (I. A.S,I .P .S) പരീക്ഷകൾക്കൊരു ആകർഷണവും മതിപ്പും ഒക്കെയുണ്ടായിരുന്നു...ഇന്നതൊക്കെ തൊപ്പി വയ്ക്കാത്ത പോസ്റ്റ്മാന്മാരുടെ പദവിയിലേക്ക് അധഃപതിച്ചിരിക്കുന്നോ എന്നാണ് എന്റെ തോന്നൽ...കാണുന്നില്ലേ ഓരോ ദിവസവും....
മുഖ പുസ്തകത്തിൽ കോടിക്കണക്കിന് ജനങ്ങൾ ഉണ്ട്.....നമ്മൾ ഉൾപ്പടെയുള്ള ഉള്ള ഓരോരുത്തരുടെയും സ്വകാര്യതയിലേക്ക് ഒന്ന് കടന്ന് ചെല്ലണം.....താങ്ങാനാവാത്ത ദുഃഖങ്ങളും പേറിക്കൊണ്ടാണ് ഓരോരുത്തരും പോസ്റ്റിക്കൊണ്ടിരിക്കുന്നത്.....പരസ്പ്പരം ചെളി വാരി എറിയുന്നതും, ഉച്ച നീചത്വങ്ങൾ വിളമ്പുന്നതും, വർഗ്ഗീയത ഘോഷിക്കുന്നതും, രാഷ്ട്രീയ വിദ്വേഷങ്ങൾ പുലമ്പുന്നതും, പാട്ടു പാടുന്നതും, പഠിക്കുന്നതും, സംഗീതം പകരുന്നതും,പാടിക്കുന്നതും, എന്ന് വേണ്ട സർവ്വതും...... പിന്നല്ലേ പത്താം ക്ലാസ്സിലെ ഒരു "എ പ്ലസ്സ്"....
പത്തിൽ തോറ്റ നിങ്ങൾ ഓരോരുത്തരോടും എന്റെ ജീവിതം തന്നെ ഞാൻ സത്യാ സന്ധമായി ഉദാഹരിക്കുന്നത് നിങ്ങളുടെ ധൈര്യം ചോർന്നു പോകാതിരിക്കാനാണ്.........
പറയുന്നത് ശ്രദ്ധിക്കുക.........!!!
പത്താം ക്ലാസ്സിൽ കണക്കിന്,നൂറിൽ
മുപ്പത്തഞ്ചു മാർക്ക് വാങ്ങാൻ കഴിയാതെപോയ ഞാൻ, അവസാനമായി ജോലി ചെയ്ത ബാങ്കിന്റെ സ്വത്തു എത്ര ആയിരന്നനറിയാമോ?നാല് ബില്യൺ അമേരിക്കൻ ഡോളർ...!!! അതായത് നാലായിരം മില്യൺ അമേരിക്കൻ ഡോളർ......!!! ഒരു മില്യൺ എന്നാൽ പത്തു ലക്ഷം....!!! അതിനെ എഴുപത് കൊണ്ട് ഗുണിച്ചാൽ ഇന്ത്യൻ രൂപായിൽ എത്രയെന്നും അറിയാമെന്ന് തോന്നുന്നു.....ബാക്കി നിങ്ങൾക്കു കൂട്ടാം....എനിക്ക് കണക്കറിയില്ല...!!!
ഈ ബാങ്കിൽ എന്ത് തീരുമാനം എടുക്കുമ്പോഴും ഒരു സമയത്തു എന്റെ ഒരു ഒപ്പു കുടി വേണമായിരുന്നു....എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികളിലും (Executive voting member) അധികാരമുള്ള ഒപ്പോട് കൂടിയ വോട്ടിംഗ് മെമ്പർ.......
"കണക്ക് കൂട്ടാൻ അറിയാൻ വയ്യാത്തവന്റെ മുൻപിൽ "ഇമ്മിണി വലിയ കണക്കുകളുടെ കൂമ്പാരം"......!!!
"എല്ലാ കണക്കുകളും അറിയാവുന്നവന്റെ
കണക്കുകളെല്ലാം തെറ്റി മറിയുന്നു"...!!!
അതാണ് നമ്മുടെ ഈ മനുഷ്യജന്മം........