പാവം ദൈവം.

പാവം ദൈവം.
---------------------------------തയ്യാറാക്കിയത്  -  രാധാകൃഷണൻ നായർ.
                                    ന്യൂസിലാൻഡ.
=================================
ബുദ്ധ ഭിക്ഷുക്കളുടെ ഭീകരത, അവരുടെയിടയിൽ അത് ഭീകരമല്ല.......
നടക്കുമ്പോൾ ഒരു ഉറുമ്പിന് കുടി നോവാൻ പാടില്ല."ധർമ്മപാത" ഉത്‌ഘോഷിക്കുന്നു...
ഫാർ ഈസ്റ്റ് രാജ്യങ്ങളിൽ അവർ കൂട്ടക്കുരുതി നടത്തി എന്ന് പറയപ്പെടുന്നു...
"ദലയിലമയ്ക്കു" മാംസം നിഷിദ്ധമല്ല...
ഇസ്ലാം മത വിശ്വാസികളെ സംബധിച്ചിടത്തോളം അവരുടെയിടയിൽ "ഭീകരർ"എന്നൊന്നില്ല.
"ഭീകരവാദവും"ഇല്ല...."പരിശുദ്ധ ഖുർആൻ" 
അവതരിച്ചത് മാനവരാശിക്ക് മുഴുവനും വേണ്ടിയാണ്... "സഹോദര്യ"മാണ് ഇസ്ലാമിന്റെ അടിത്തറ... ഇസ്ലാം ഘോഷിക്കുന്നു...എങ്കിൽ പിന്നെ ഷാർജയിലെ ഷോപ്പിംഗ് മാളുകളിൽ ഷോക്കേസുകളിൽ തുറന്നു വച്ചിരിക്കുന്ന പരിശുദ്ധ ഖുർആനിന്റെ താഴെ മുസ്ലിമല്ലാത്തവർ തൊടരുതെന്ന് എന്തിനാണ് എഴുതി വച്ചിരിക്കുന്നത്...
ഹിന്ദുക്കൾ ചെയ്യുന്ന ഭീകരത ഹിന്ദുക്കളുടെ  മുൻപിൽ ഭീകരമല്ല..... "ഉപനിഷത്" ഉത്‌ഘോഷിക്കുന്നു.. "ഈശാവാസ്യം ഇദം സർവ്വം". ഈശ്വര...ഈ പ്രപഞ്ചം മുഴുവൻ അങ്ങ് മാത്രമേ ഉള്ളു. ഏറ്റവും ചെറിയ ജീവി മുതൽ ഈ അണ്ഡകടാഹത്തിലെ സർവ്വവും അങ്ങ് തന്നല്ലേ? എന്ന് ഹിന്ദു മതം പറയുന്നു.  എങ്കിൽ എന്തുകൊണ്ട്, ആവിശ്യമില്ലാത്ത അനാചാരങ്ങളും, അതിന്റെ പേരിൽ വാഗ്‌വാദങ്ങളും, അടിപിടിയും, ജാതി വ്യവസ്ഥയും, ജാതി സ്പർദ്ധയും, എന്തിന്  കൊലപാതങ്ങളും... യേശുദാസിന്റെ പാട്ടു ഗുരുവായൂർ കണ്ണന് പഥ്യം...... കാണാൻ കയറിക്കൂടാ...
യഹൂദർ ചെയ്യുന്ന ഭീകരത യഹൂദരുടെ മുൻപിൽ ഭീകരമല്ല .........കുട്ട പ്രാർത്ഥനയും സഹവർത്തിത്ത്വവും സമാധാനത്തിലേക്ക് മാനവരാശിയെ നയിക്കുമെന്ന് ജൂതരുടെ 
"പഴയ നിയമങ്ങൾ" ഉത്‌ഘോഷിക്കുമ്പോൾ, എന്തേ ഇസ്രായേൽ തന്റെ ചുറ്റുമുള്ളവർക്ക് എന്നുമൊരു കീറാമുട്ടിയായി നില
നിൽക്കേണ്ടി വരുന്നു...
ക്രിസ്താനികൾ ചെയ്യുന്ന ഭീകരതയ്ക്കു ക്രിസ്താനികളുടെയിടയിൽ അത് ഭീകരമല്ല...."സ്നേഹം" മാത്രമാണ്... "ദയ" മാത്രമാണ്... ക്രിസ്തുദേവൻ.... 
നിങ്ങളിൽ പാവം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ "മിശിഹാ" തുറന്ന് പറയുന്നു. "സത്യവേദപുസ്തകം" ഉത്‌ഘോഷിക്കുന്നു.
ഇപ്പോൾ കല്ലേറ് മാത്രം ബാക്കി...
മഹാനായ പോപ്പിന്റെ വത്തിക്കാൻ, "ക്രിസ്താനിറ്റി" കാണുന്നതിന് മുൻപ്, കേരളം കണ്ടതാണ് മിശിഹായെ....ഇന്ന് കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങൾ........"കർത്താവേ ഇവർ ചെയ്യുന്നതെന്താണെന്നു ഇവർ അറിയുന്നില്ല... ഇവരോട് പൊറുക്കേണമേ"...
എന്നാൽ  അന്യോന്യം.... മതക്കാരുടെ ദൃഷ്ടിയിൽ....അതെല്ലാം ഭീകരമാണ്....
ഇതിനാണ് മതങ്ങൾക്കുള്ളിലെ "മതാന്ധത" 
എന്ന് നാമൊക്കെ പറയുന്നത്....
അപ്പോൾ പ്രശ്‍നം ദൈവമല്ല...... മതങ്ങൾക്കുള്ളിലാണ്..... മതങ്ങൾ 
തമ്മിലാണ്... പക്ഷേ നടക്കുന്ന ഭീകരതയെല്ലാം ദൈവത്തിന്റെ പേരിലാണെന്ന് മാത്രം...
പാവം ദൈവം...