പൊന്നാടയിട്ടു ആദരിച്ചൊരു സ്വീകരണം

പൊന്നാടയിട്ടു ആദരിച്ചൊരു സ്വീകരണം...

എനിക്ക് കേരളത്തിൽ,അതായത് ജന്മ രാജ്യത്തു, ഇമ്മിണി വലിയ എഴുത്തുകാ
രുടെ നിറ സാന്യദ്ധ്യത്തിൽ, ആദ്യമായി ഒരു സമൂഹം, അല്ലെങ്കിൽ ഒരു കൂട്ടം എഴുത്തിനെ സ്നേഹിക്കുന്നവർ, പൊന്നാടയിട്ടു ആദരി
ച്ചൊരു സ്വീകരണം...
ശ്രദ്ധിക്കണം...പുറകിലൊരു "കുരിശു"ണ്ട്... സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരിപൂർണ്ണതയാണത്...
വികലപ്പെടുത്തരുത്...!!!
ജീവിതത്തിൽ ആദ്യമായൊരു പൊന്നാട തന്നനുഗ്രഹിച്ചത് ഞാൻ പിതൃ തുല്യം ബഹുമാനിക്കുന്ന തമിഴ് ഗായകപ്രതിഭയായ 
കാലം സെൻഡ്ര, ടി.എം.സൗന്ദരരാജൻ സാറും, ഭാര്യ സുമിത്ര അക്കയും ചേർന്നാണ്...അത് പിന്നെ ഞാൻ അദ്ദേഹത്തെ തന്നെ തിരിച്ചണിയിച്ചു...
പിന്നീടൊരു പൊന്നാട ലഭിക്കുന്നത് അങ്ങ് വിദേശത്താണ്...കുവൈറ്റിൽ നിന്ന് മടങ്ങി
പ്പോരുമ്പോൾ,എൻ.എസ്സ്.എസ്സ്.കുവൈറ്റ്ന്റെ സ്വീകരണചടങ്ങിലാണ്...
ഇപ്പോൾ ഇതാ കേരളത്തിലും...
സ്റ്റേജിലെ കാണികൾ...പ്രസിദ്ധ ബാലസാഹി
ത്യകാരനും, കവിയും, സാഹിത്യപുരസ്‌കാര ജേതാവുമായ "ചവറ കെ.എസ്സ്.പിള്ള" എന്ന് അറിയപ്പെടുന്ന നമ്മുടെ സദാശിവൻപിള്ള സാർ...
സുപ്രസിദ്ധ കവയത്രിയും,സാഹിത്യകാരി
യും, നിരവധി പുരസ്‌ക്കാര ജേതാവുമായ ശ്രീമതി "സരോജനി ഉണ്ണിത്താൻ"...
പിന്നെ "വയലാർ ശരത്ചന്ദ്ര വർമ്മ"യ്ക്കൊ
രു ഒരു മുഖവരെയുടെ ആവിശ്യമില്ലല്ലോ...
കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിനും ഇന്ന് ഒരു മുഖവര വേണ്ടല്ലോ... പിന്നീടുള്ള രണ്ടു വ്യക്തിത്വങ്ങൾ ബാലചന്ദ്രൻ സാറും, ജോയ് അബ്രഹവുമാണ്...കുടപ്പിറപ്പുകൾ എന്ന് കൂട്ടിക്കോളൂ... എന്റെ പിൻ തലമുറ "സഖാവ് സജി ചെറിയാൻ" വരാൻ അൽപ്പം വൈകിയതുകൊണ്ട് അദ്ദേഹത്തിന്റെ സാനിദ്ധ്യം കിട്ടിയില്ല... 
ഞാനൊരു നിരൂപകനോ, സാഹിത്യകാര
നോ,കവിയോ, ചെറു കഥാകൃത്തോ, വലിയ കഥാകൃത്തോ നോവലിസ്റ്റോ ഒന്നുമല്ല...
പക്ഷേ എനിക്കെല്ലാവരെയും സ്നേഹിക്കാ
നറിയാം...ബഹുമാനിക്കാനറിയാം...കഴിയുന്നത്ര ഉയർത്തിക്കൊണ്ട് വരാനറിയാം...
അതിഷ്ടമല്ലാത്തവർ ഞാൻ വല്ലപ്പോഴും എഴുതുന്ന ചെറിയ ചെറിയ ലേഖനങ്ങൾക്ക് പ്രതികരിക്കണമെന്ന നിർബന്ധമൊന്നുമില്ല.
മറ്റാർക്കുമില്ലാത്ത ചില ബലഹീനതകൾ എനിക്കുണ്ട് ...ഒപ്പം മറ്റാർക്കുമില്ലാത്ത ബല
വുമുണ്ട്...അതിന്റെ ഏറ്റക്കുറച്ചിലും 
ഞാൻ മനസിലാക്കുന്നു ...
ഈ ലോകത്തു ആരെയും വിമർശിച്ചു നന്നാക്കമെന്നു ആരെങ്കിലും വിചാരിക്കുന്നു
ണ്ടങ്കിൽ അവർക്കത്‌ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല...ആരെയെങ്കിലും വിമർശിച്ചാൽ അവർ അതേപ്പറ്റി
"ചിന്തിക്കാൻ" തയ്യാറാവില്ല...മറിച്ചു "ഫീൽ"(feeling)ചെയ്തു വെറുപ്പിലേക്കു
മാറുമെന്നല്ലാതെ ഒരു ഗുണവുമുണ്ടാ
ക്കാൻ പോകുന്നില്ല...
ഇത്രെയും എഴുതാൻ ഞാൻ പെട്ട 
ഒരു പാട്...!!!
എന്നെയും പൊന്നാട അണിയിക്കാൻ ഒരു നല്ല സമൂഹം...നമിക്കുന്നു...
ബാലചന്ദ്രൻ സാർ,ജോയ് എബ്രഹാം.
നമിക്കുന്നു.എന്താ നമ്മുടെ സമൂഹത്തിന്റെ ഒരു മേന്മ...എന്താ അല്ലേ? ദൈവത്തിന്റെ സ്വന്തം നാട്...
നമിക്കുന്നു...