പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും... ഭാഗം ഇരുപത്തൊന്നു ... (തുടർച്ച...)

പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം ഇരുപത്തൊന്നു  ... (തുടർച്ച...)
---------------------------------------------------------------------

ആദ്യമായി ഞങ്ങളുടെ നാട്ടിൽ തുടങ്ങി വച്ച സപ്താഹസ്സ് ആർഭാടങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ദിവസവും ഉച്ചസദ്യയും, രുക്മിണി സ്വയവരം വായിക്കുന്ന ദിവസം അഹോരാത്രം ഇന്ന് നടക്കുന്നപോലെയുള്ള അഖണ്ഡനാമയജ്ഞ ജപങ്ങളും ഒന്നുമുണ്ടായിരുന്നില്ല. വായിക്കാൻ പുറത്തു നിന്നെത്തിയ തോട്ടഭാഗം പണിക്കരു ചേട്ടനും പുറമറ്റത്തു നിന്നെത്തുന്ന ഗോപി ചേട്ടനും അമ്പലത്തിന് ചുറ്റുമുള്ള വിശ്വാസികളുടെ വീടുകളിൽ താമസസൗകര്യങ്ങൾ. മുന്ന് നേരത്തെ ആഹാരങ്ങൾ ചുറ്റുമുള്ള വീടുകളിൽ ഓരോ നേരത്തെ ആഹാരം ഓരോ വീടുകളിൽ. മൈക്ക് സെറ്റും കോളാമ്പികളും കവിയൂർക്കു പോകുന്ന വഴിയിലുള്ള ഞാലികണ്ടത്തിൽ കട നടത്തുന്ന തമിഴ് നാട്ടിൽ നിന്നെത്തിയ ഒരു കൂട്ടം ആൾക്കാരുടേതായിരുന്നു. നയിറ്റിലെ മണി
യാണ് അവരിലേക്ക്‌ ഞങ്ങളെ ആകർഷിച്ചത്.
അന്ന് പർണ്ണശാലയുണ്ടാക്കിയത് മുൻ അദ്ധ്യായത്തിൽ പറഞ്ഞ കൗമാരം കഴിഞ്ഞ  യുവാക്കൾ തന്നെയായിരുന്നു.അതിനു വേണ്ട വിഭവങ്ങൾ ഒപ്പിച്ചെടുത്തതും ചുറ്റുമുള്ള വീടുകളിൽ നിന്ന് മാത്രം. എന്റെ വീട്ടിലെ ഭിത്തിയിൽ ഇരുന്നു ഓടക്കുഴലൂതുന്ന ഒരു ശ്രീകൃഷ്ണന്റെ ഫോട്ടോയായിരുന്നു 
അന്നത്തെ പർണ്ണശാലയിലെ പ്രതിഷ്ഠ. ഒപ്പം ചില നിലവിളക്കുകളും.അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ വൈദ്യുതി വന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ക്ഷേത്രത്തിലോ അതിനു ചുറ്റുമുള്ള വീടുകളിലോ വെദ്യുതി എത്തിയിട്ടില്ല. വഴിവിളക്ക് വന്നു നിൽക്കുന്നത് ഞങ്ങളുടെ വീടിന്റെ മുകളിലുള്ള ലോവർ പ്രൈമറി സ്കൂളിന്റെ മുൻപിൽ. ചുറ്റുമുള്ള ഹിന്ദു ഭവനങ്ങളിൽ എന്റെ വീട്ടിൽ മാത്രം ലൈറ്റും വെളിച്ചവുമുണ്ടായിരുന്നുള്ളു. എന്റെ വീടിനേക്കാൾ  അമ്പലത്തിനോട് ചേർന്നുള്ള ഒരേ ഒരു ക്രിസ്ത്യൻ ഭവനം കൂറ്റുവേലിൽ ഏബ്രഹാം സാറിന്റെ വീട് മാത്രം. പക്ഷേ അവർ അവിടെ നിന്ന് കണക്ഷൻ എടുക്കാൻ വിസമ്മതിച്ചു. എന്റെ വീട്ടിൽ നിന്ന് കണക്ഷൻ എടുക്കണമെങ്കിൽ രണ്ട് റോഡുകൾ മുറിച്ചു കടക്കണം.യാത്രക്കാർക്ക് അസ്വകര്യങ്ങൾ ഉണ്ടാകാതെ വയർ വലിക്കണം. ഇത് കറന്റാണ്. കുഞ്ഞു കളിയല്ല. വലിയ കിളരത്തിൽ പോസ്റ്റുണ്ടാക്കി അതിനുമുകളിലൂടെ വയർ വലിക്കണം. ഇതൊക്കെയാണ് അന്നത്തെ പൊതു അഭിപ്രായങ്ങൾ...നോക്കിയപ്പോൾ മൈക്ക് സെറ്റുകാരന്റെ കയ്യിലുള്ള കണക്ഷൻ വയറിനു പകുതി ദൂരം വരെ മാത്രമേ നീളം കിട്ടുകയുള്ളു. പിന്നെന്താണ് മാർഗം? അപ്പോൾ തന്നെ രണ്ട് യുവാക്കൾ എവിടെക്കെയോ പോയി വയറും മുളകളും സംഘടിപ്പിച്ചു കൊണ്ട് വന്നു വീട്ടിൽ നിന്ന് കണക്ഷൻ എടുത്തു ഏതാണ്ട് രാത്രി പത്തു മണി ആയപ്പോഴേക്കും സ്വനഗ്രാഹി പെട്ടിയിൽ നിന്ന് തെങ്ങിന്റെ മുകളിൽ കെട്ടി വച്ചിരുന്ന വലിയ കോളാമ്പിയി
ലൂടെ അക്കാലത്തെ പ്രസിദ്ധമായ ഒരു ഗാനം 
കെ. ബി. സുന്ദരാംബാളുടെ "ജ്ഞാനപ്പഴം" കേട്ട് ഞങ്ങളെല്ലാം നിർവൃതിയടഞ്ഞതു ഇന്നത്തെപ്പോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു...
ഏഴു ദിവസത്തെ പാരായണം കഴിഞ്ഞു ഏഴാംനാൾ, "അവഭൃത സ്നാനം" എന്നൊരു  സംഗതിയുണ്ടന്ന് ഞാൻ അന്ന് ആദ്യമായി അറിയുന്നു. അതായതു ഭാഗവതം ദ്വാദശ സ്കന്ധം കലിയുഗ രാജാക്കന്മാരുടെ കഥകളെല്ലാം വായിച്ചു സമാപ്തിയാകുമ്പോൾ, പൂജാരി കലശക്കുടവും കയ്യിലെടുത് ശ്രീകൃഷ്ണന്റെ ഫോട്ടോയുമൊക്കെയെടുത് പാരായണക്കാരും ഈ സപാതഹസ്സിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങളും കുടി ഘോഷയാത്രയായി പരിസരത്തുള്ള ക്ഷേത്രക്കടവിൽ പോയി മുങ്ങിക്കുളിച്ചു മടങ്ങിയത്തി ദീപാരാധനയും കഴിഞ്ഞു ദക്ഷിണയും കൊടുത്തു പിരിയുന്നു.
ചില സ്ഥലങ്ങളിൽ ഈ ചടങ്ങുകളിൽ
ആനയെഴുന്നള്ളിപ്പ് വരെയുണ്ട്.
അന്ന് കിട്ടിയ പിടിയരിയും മറ്റു വിഭവങ്ങളും ലേലത്തിൽ വിറ്റും, പലരും തന്ന ചെറിയ സംഭാവനകളും ഒക്കെ ചേർത്താൽ കിട്ടിയ ആകെത്തുക 220 രൂപാ 57 പൈസയുമാണ്. പുറമറ്റം ഗോപിച്ചേട്ടന് കൊടുത്ത ദക്ഷിണ കേവലം 21 രൂപയാണ്. തോട്ടഭാഗം പണിക്കര് ചേട്ടനും വടക്കേ തിരുനല്ലൂരെ കൊച്ചു കൊച്ചാട്ടാനും കൊടുത്ത ദക്ഷിണ വെറും 11 രൂപാ വീതമാണ്...പണിക്കര് ചേട്ടന് പരികർമ്മിയായി നിന്നിരുന്നത് ഞങ്ങളുടെ നെയ്യത്തുരുത്തിലെ ശശി. ഒരു പ്രതിഫലവും പ്രതീക്ഷിച്ചിട്ടല്ല. ഈശ്വരാർപ്പണം മാത്രം. 
എല്ലാ യുവജനങ്ങളും അന്ന് അങ്ങനെ 
തന്നെ ആയിരുന്നു. മൈക്ക് സെറ്റ് കാർക്ക് 75 രൂപയാണ് ചെലവായത്. അതിൽ നിന്ന് പത്തു രൂപാ സംഭാവനയായി തിരികെ വാങ്ങി. പർണശാലക്കുള്ളിൽ അലങ്കരിച്ചതിന് പത്തു രൂപയാണ് കൊടുത്തത്. അമ്പലത്തിലെ പോറ്റിമാർക്ക് ദക്ഷിണയായി കൊടുത്തിട്ടുള്ളത് അഞ്ചു രൂപയാണ്. അവസാനത്തെ ദിവസം വന്നു ചെണ്ടകൊട്ടിയ കവിയൂർ ഗോപിച്ചേട്ടനും കൂട്ടർക്കും പത്തു രൂപ കൊടുത്തു അതിൽ നിന്ന് രണ്ടു രൂപാ സംഭാവനയായി തിരികെ വാങ്ങി. എല്ലാ ചിലവുകളും കഴിഞ്ഞു മിച്ചമുണ്ടായിരുന്ന  തുക ഏതാണ്ട് 23 രൂപാ. 
ഈ യുവ ജനങ്ങൾ എല്ലാവരും തന്നെ ഓരോരോ കാര്യങ്ങളിൽ ഏഴു ദിവസവും വ്യാപൃതരായി ഓടി നടക്കുമ്പോൾ ഞാൻ പർണ്ണശാലയിൽ ഭാഗവത പാരായണം വിവിധ രാഗങ്ങളിൽ ഗോപിചേട്ടനെ കൊണ്ട് വായിപ്പിച്ചു ആനന്ദ നിർവൃതിയടയുകയായിരുന്നു. അടുത്ത ഒരു എപ്പിസോഡിൽ ഈ വിഷയത്തെ പറ്റിയുള്ള ഓർമ്മകൾ അവസാനിപ്പിച്ച്, മറ്റൊരു വിഷയവുമായി വരും...

അടുത്ത ചൊവാഴ്ച്ച...

തുടരും...