പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും (ഭാഗം പതിനൊന്ന് ... തുടർച്ച...)

പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
(ഭാഗം  പതിനൊന്ന്  ... തുടർച്ച...)

1940കളിലാണ്  ഞങ്ങളുടെ ഇരവിപേരൂർ ഗ്രാമത്തിൽ  ഒരു എൻ.എസ്. എസ്. കരയോഗം  ആദ്യമായി നിലവിൽ വരുന്നത് . പൗർണമി സംഘം എന്നൊരു ഹിന്ദുമത ഗ്രുപ്പ്  കവിയൂർ സ്വാമിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഇരവിപേരൂർ വടക്കേ ഭാഗത്തു ശക്തമായി രൂപം കൊണ്ടിരുന്നു. അന്ന് യുവായിരുന്ന എന്റെ അച്ഛൻ ഏകാദശി ചിട്ടിയും പലചരക്കു കടയും നടത്തിവരികയായിരുന്നു.  കരയോഗം രജിസ്റ്റർ ചെയ്യാൻ അന്നത്തെ യുവാക്കളും പ്രായമായവരും ആത്മാർഥമായി മുന്നോട്ടു വരുകയും അവരുടെയൊക്കെ  സഹകരണത്തിന്റെ ഫലമായി 344 നമ്പർ കരയോഗം നിലവിൽ വരികയാണുണ്ടായത്. ഞങ്ങളുടെ ഇരവിപേരൂർ ഗ്രാമത്തിലെ ആദ്യത്തെ കരയോഗം.ഓരോരുത്തരെയും പേരെടുത്ത ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിലും പറഞ്ഞു കേട്ടിട്ടുള്ള ധാരാളം പേരുടെ പ്രയഗ്നഫലമാണ് ഇന്ന് കാണുന്ന കരയോഗമന്ദിരം. കിഴ്ക്കെ കരിപ്പൂര് കൊച്ചുകുഞ്ഞുപിള്ള അപ്പുപ്പൻ, കരിമ്പന്നൂർ ആദി ഗോവിന്ദപിള്ള അപ്പുപ്പൻ, ഇളവൻകണ്ടത്തിൽ പരമേശ്വരൻ പിള്ള പേരപ്പൻ, മഴവഞ്ചേരിൽ പഴയ പണിക്കർ, ഓലിക്കര നാറാപിള്ള അപ്പുപ്പൻ, ചക്കിട്ട മുറിയിൽ കൃഷ്ണപിള്ള പേരപ്പൻ, കിഴക്കേ കുറ്റു പരമേശ്വരൻ പിള്ള അപ്പൂപ്പൻ,കിഴക്കേ കുറ്റു
നാറാപിള്ള പേരപ്പൻ തുടങ്ങിയ അക്കാലത്തെ പഴയ തലമുറയിലെ (അതായതു ഞാൻ ജനിക്കുന്നതിനും മുൻപുള്ള കാലഘട്ടം) മഹത്തുക്കളുടെ നേതൃത്വത്തിൽ, അന്നത്തെ യുവതലമുറയിൽപ്പെട്ട കൈപ്പള്ളിൽ ശങ്കരപ്പിള്ള ചേട്ടൻ, കൈപ്പള്ളിൽ നീലണ്ഠപിള്ള ചേട്ടൻ, കർത്തശേരിൽ പരമേശ്വരൻ പിള്ള ചേട്ടൻ, പാണകുന്നിൽ നീലണ്ഠപിള്ള ചേട്ടൻ,പാറപ്പുഴ കൃഷ്ണപിള്ള ചേട്ടൻ, കൈനിക്കര പരമേശ്വരൻ പിള്ള ചേട്ടൻ, കാണിക്കാട്ടു പരമേശ്വരൻ പിള്ള ചേട്ടൻ, പനക്കൽ രാമകൃഷ്ണപിള്ള ചേട്ടൻ, കണാത്തട്ടു കുമാരപിള്ള ചേട്ടൻ, നയിറ്റിയിൽ നാരായണ പിള്ള ചേട്ടൻ, കിഴക്കേക്കൂറ്റ്‌ രാഘവൻ പിള്ള ചേട്ടൻ, ഓലിക്കര നാരായണപിള്ള ചേട്ടൻ, മഴവഞ്ചേരിയിൽ ഗോപാലപണിക്കര് സാർ, കർത്തശ്ശേരിൽ കൊച്ചുപിള്ള കൊച്ചാട്ടൻ, പെരുവേലിക്കുന്നിലെ അമ്മാവൻ, നടുവത്തും മേലിൽ ആശാൻ, തെക്കുപുറത്തെ ആശാൻ, മണ്ണിട്ടിലെ അമ്മാവൻ,പുതുവന കുന്നുംപുറത്തു ഗോപാലൻ കൊച്ചാട്ടൻ, കരിപ്പൂരു കൊച്ചുകുഞ്ഞു പിള്ള കൊച്ചാട്ടൻ, കുന്നുംപുറത്തു കൊച്ചനിയൻ കൊച്ചാട്ടൻ, വാസു കൊച്ചാട്ടൻ, വാലേലേ കൊച്ചുകൊച്ചാട്ടൻ,മഞ്ഞാടിയിലെ എമാൻ, കല്ലണ്ടങ്ങ് രാമൻ പിള്ള സാർ, 
കുറച്ചുകൂടി യുവത്വം നിറഞ്ഞ കർത്തശ്ശേരിൽ നാറാപിള്ള സാർ, കിഴക്കേക്കൂറ്റ്‌ കൊച്ചുരാമൻ കൊച്ചാട്ടൻ, നെയ്യത്തുരുത്തിൽ രാഘവൻ കൊച്ചാട്ടൻ,  ഗോപികൊച്ചാട്ടൻ, മണ്ണിലെ പാച്ചരൻ കൊച്ചാട്ടൻ, പനക്കൽ അപ്പുകൊച്ചാട്ടൻ, പാറപ്പുഴ പൊടിയൻ കൊച്ചാട്ടൻ,ചക്കിട്ട മുറിയിൽ ഗോപാലകൃഷ്ണൻ കൊച്ചാട്ടൻ, മേപ്പറത് കുട്ടൻ കൊച്ചാട്ടൻ, രാഘവൻ കൊച്ചാട്ടൻ, കൊച്ചു കൊച്ചാട്ടൻ,
വടക്കേ തിരുനല്ലൂർ ശങ്കരപിള്ള ചേട്ടൻ,
കുഞ്ഞേരായണൻ കൊച്ചാട്ടൻ,  ഇരവണത്തൂർ ശ്രീധരൻപിള്ള ചേട്ടൻ, ഇരവണത്തൂർ
തങ്കപ്പൻപിള്ള ചേട്ടൻ,  മണ്ണിട്ടിലെ തങ്കപ്പൻ കൊച്ചാട്ടൻ, കിഴക്കേലെ ശിവൻപിള്ള ചേട്ടൻ, , പച്ചംകുളത്തെ/മേതൃക്കോവിൽ കുട്ടപ്പൻ കൊച്ചാട്ടൻ, കാറ്റോടുത്തു രാമകൃഷ്ണപിള്ള കൊച്ചാട്ടൻ, കൈനിക്കര കൊച്ചനിയന് കൊച്ചാട്ടൻ, അങ്ങനെ ഇനി ഓർത്തെടുക്കാനെത്രയോ പേർ? ഇവരാരും തന്നെ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെനിക്ക് ഓർമ്മയില്ല. അപൂർവം ചിലരുണ്ടാകാം.രണ്ട് പേരെങ്കിലുമുണ്ടന്നാണ് എന്റെ നിഗമനം. 
അഥവാ ആരെങ്കിലുമുണ്ടങ്കിൽ തന്നെ അവർക്കിതൊക്കെ ഓർമ്മയുണ്ടോ എന്നും അറിയില്ല. തലമുറകൾ മാറിയെങ്കിലും പലരേയും ഓർത്തെടുക്കാൻ ഒരവസരം ഉണ്ടായല്ലോ എന്നോർക്കുമ്പോൾ അഭിമാനം. 
ഇങ്ങനെ ഇരവിപേരൂർ വടക്കേ ഭാഗത്തെ നായർ സമൂഹം ചേർന്ന് ആണ് ഞങ്ങളുടെ ഗ്രാമത്തിലെ 344ആം നമ്പർ കരയോഗം ആദ്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. അന്ന് കരയോഗം പ്രസിഡന്റായിരുന്ന എന്റെ അച്ഛന് പ്രായം 31. കരനെന്മനി ഇല്ലത്തെ നാരായണര് എന്ന ബ്രാംമണ ഊരായ്മ്മക്കാരനിൽ നിന്ന് നല്ലൂർസ്ഥാനത് ദേവിയുടെ പത്തു സെന്റ്‌ 
സ്ഥലം വാങ്ങിയാണ് കരയോഗ കെട്ടിടം അന്നുണ്ടാക്കിയത്. 
ഇതെല്ലാം ഇത്ര കൃത്യമായി ഓർക്കാൻ കാരണം, 2015ൽ ഞാൻ നാട്ടിൽ ചെന്നപ്പോൾ കരയോഗത്തിന്റെ തീറാധാരത്തിന്റെ കോപ്പി കാണുവാനും വായിക്കുവാനും ഇടയായി.
അതിൽ എല്ലാം വിശദമായി ഏഴുതിയിട്ടുണ്ട്.
അന്ന് ആ ആധാരം എൻ. എസ്സ്. എസ്സ്. കരയോഗത്തിന് വേണ്ടി എഴുതി വാങ്ങിയത് അച്ഛന്റെ പേരിലാണ്. ഞങ്ങളുടെ അച്ഛൻ നെയ്യത്തുരുത്തിൽ ഗോപാലപിള്ള, പ്രായം 31, തൊഴിൽ കച്ചവടം, സ്ഥാനം കരയോഗം പ്രസിഡന്റ്, ഇതെല്ലാം കൃത്യമായി തീറാധാരത്തിൽ നിന്ന് ഞാൻ വായിച്ചറിഞ്ഞു.

ആമുഖമായി ഇതൊക്കെ പറയാൻ കാരണം 
ഈ കരയോഗ കെട്ടിടത്തിൽ വച്ചാണ് നമ്മുടെ "ഹൈന്ദസേവാസംഘ"ത്തിന്റെ യഥാർത്ഥ തുടക്കം എന്ന് പറയാൻ വേണ്ടി കൂടിയാണ്...

അതും വഴിയേ...

തുടരും...