പ്രതിഷ്ഠ ദിനവും.സപ്താഹ യജ്ഞവും. (മൂന്നാം ഭാഗം.)

പ്രതിഷ്ഠ ദിനവും.സപ്താഹ യജ്ഞവും.

 

 

(മൂന്നാം ഭാഗം തുടർച്ച.)

 

ഇനിയെൻ്റെ  ഓർമ്മകൾ ഓടിയെത്തു

ന്നത്,എൻ്റെ  ഇഷ്ട ദൈവമായ തിരുപ്പൂവപ്പുഴ സുബ്രമണ്യസ്വാമിയുടെ അടുത്തേക്കാണ്.

മേടം ലഗ്നമായി ജനിച്ച എൻ്റെ  ജാതക

ത്തിൽ ലഗ്നാധിപനായ ചൊവ്വാ, ഉച്ചസ്ഥനായി സ്വക്ഷേത്രബലവാനായി നിൽക്കുന്നു.അസ്‌ട്രോളജിയിൽ ഈ ചൊവ്വാ ഗ്രഹത്തിൻ്റെ  അധിദേവതകൾ സുബ്രമണ്യസ്വാമിയും, ചാമുണ്ഡി ദേവിയുമാണ്.അതുകൊണ്ട്

തന്നെ സുബ്രമണ്യസ്വാമിയോട് ഏറെയിഷ്ടം.

 

ചെറുപ്പത്തിൽ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഒരുപാട് കഥകൾ  പറഞ്ഞു കേട്ടിരിക്കുന്നു.ഭഗവാൻ പരിവാരങ്ങളുമൊത്തു ഒരു തോണിയിൽ പൂവത്തൂര് എന്ന സ്ഥലത്തു നിന്ന് മണിമല ആറിൻ്റെ  വിരിമാറിലൂടെ തുഴഞ്ഞു വരികയും, ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്തു എത്തിയപ്പോൾ, അവിടെ മണിമലആറു അവസാനിച്ചതായി തോന്നിയെന്നും, അങ്ങനെ ഭഗവാൻ അവിടെ കുടി

കൊണ്ടു എന്നും,

0കൂടെയുണ്ടായിരുന്നവർ,

പരിസര പ്രദേശങ്ങളിൽ

താമസമാക്കിയെന്നും

പഴങ്കഥകളിലുണ്ട്.ഇതൊക്കെ ചരിത്രകാരന്മാരും നിശ്ശബ്ദരായി അംഗീകരിക്കുന്നു.!!!എന്തോ,എനിക്കിതിൻ്റെ യൊന്നും അധികാരിതയെ അപ്പാടെ വിഴുങ്ങാൻ മനസ്സ് സമ്മതിക്കുന്നില്ല.കാരണം സുബ്രമണ്യ സങ്കല്പം. എത്രയാ കാലമെന്ന്, വല്ല വിവരവുമുള്ളവരാണോ ഈ ചരിത്രകാരന്മാർ.!!! തമിഴിൽ "സംഘകാലം" എന്നറിയാത്തവർ ആരും കാണാനിടയില്ല.ക്രിസ്തുവിന് നാനൂറു വർഷങ്ങൾക്കപ്പുറം.അവിടെ മുരുകൻ 

എന്ന സുബ്രമണ്യ സ്വാമിയേയും, ആറു പടൈ വീടുകൾ അടക്കം പല

ക്ഷേത്രങ്ങളെപ്പറ്റി കവികൾ പാടിയിട്ടുണ്ട്.ആണ്ടിയായ് വന്ന വടിവേലൻ.എൻ്റെ  പ്രിയപ്പെട്ട കാർത്തികേയൻ.

 

അത് പോകട്ടെ.വിഷയമതല്ലല്ലോ.

 

എന്തായാലും ഒരു കാര്യം പറയാതെ വയ്യാ.ഞങ്ങളുടെ തിരുപ്പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി മണിമലയാറിൻ്റെ  വിരിമാറിൽ തന്നെയാണ് കുടി കൊള്ളുന്നത്.അവിടെ വരുമ്പോൾ ആറു എൽ ഷെയ്പ്പിലാണ് ( L shape ) തിരിഞ്ഞൊഴുകുന്നത്.പ്രയാറ്റു കടവിൽ നിന്ന് അക്കാലത്തു മണൽപ്പരപ്പിലൂടെ താഴോട്ട് നടന്നാൽ, മണ്ണാട്ട് കടവിൽ എത്തുന്നതിനു മുൻപായി, ഇടവമേലിൽ കടവിലെത്തി, താഴോട്ട് നോക്കിയാൽ ശരിക്കും ആറു അമ്പലത്തിന് മുൻപിൽ അവസാനിക്കുന്നതായി തോന്നും.

ഇപ്പോൾ ഈപ്പറഞ്ഞ മണൽ വിരിപ്പൊക്കെ സ്വപ്നങ്ങളിൽ മാത്രം.

അതെല്ലാം വിറ്റു കാശാക്കിയില്ലേ.? എൻ്റെ  പഴയ ഓർമ്മകളിൽ, ഈ ക്ഷേത്രങ്ങൾ എല്ലാം തന്നെ കുറെ ബ്രമ്മണാകുടുംബങ്ങളുടെ മേൽക്കോയിന്മേൽ ഉള്ളവ ആയിരുന്നു.

തെഞ്ചേരിൽ ഇല്ലത്തു പോറ്റിമാർ, കൊന്നോലിൽ ഇല്ലത്തു പോറ്റിമാർ, തുടങ്ങിയ ബ്രമ്മാണ കുടുംബങ്ങൾ ഞങ്ങളുടെ തൊട്ടടുത്തുള്ള  കവിയൂർ ഗ്രാമത്തിൽ വസിച്ചിരുന്നു.

അവർക്കൊക്കെയായിരുന്നു ഈ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. അടുത്തുള്ള കല്ലൂപ്പാറ ഗ്രാമത്തിലും അവകാശപ്പെട്ട ബ്രമ്മാണ കുടുംബങ്ങൾ ഉണ്ടന്നാണ് പറഞ്ഞു കേട്ടിള്ളൂള്ളത്.ഈ പറഞ്ഞ മുന്ന് ക്ഷേത്രങ്ങൾക്കും ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നെങ്കിലും എല്ലാം അന്യാധീനപ്പെട്ട പോയിരുന്നു. അങ്ങനെ ദുരിതാവസ്ഥയിൽ നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് എൻ്റെ  ഓർമ്മകളുടെ തുടക്കം.. 

 

"തമ്മിൽ ഭേദം തൊമ്മൻ" എന്ന് പഴമക്കാർ പറയുന്നത് പോലെ, ഈ മുന്ന് ക്ഷേത്രങ്ങളിൽ കാലപ്പഴക്കം ഏറെ ആയെങ്കിലും, ഗതകാലസ്മരണകൾ അയവിറക്കി മണിമലയാറിൻ്റെ  തീരത്തു ആറു പടൈ വീടുകൾക്കുടമായ ഭഗവാൻ തിരുപ്പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി

പഴമയുടെ പ്രൗഢി കുറെയൊക്കെ നിലനിർത്തിക്കൊണ്ട് നില നിന്നിരുന്നു. ദേവനിരിക്കുന്ന ഗർഭഗ്രഹം ചെമ്പു തകിടിൽ പൊതിഞ്ഞ മേൽക്കൂര.

അഭൂതപൂർവ്വമായ ചിത്രപ്പണികളാൽ തടിയിൽ കോറിയിട്ട പുരാണ ചരിത്രങ്ങൾ ഗർഭഗ്രഹത്തിനു ചുറ്റും നിറഞ്ഞു നിന്നിരുന്നു.ക്ഷേത്ര വാതിലിനു മുൻപിൽ രണ്ട്  ദ്വാരപാലകന്മാർ.വലുത് ഭാഗത്തായി കരിങ്കൽ തറയിൽ ശിവനും ഗണപതിയും.അതിനോട് ചേർന്ന് തിടപ്പള്ളിയും. മുൻഭാഗത്തായി പകുതിഭാഗം ചുറ്റമ്പലവും. പിൻ

ഭാഗമെല്ലാം ഇടിഞ്ഞുപൊളിഞ്ഞു കരിങ്കൽ ഭിത്തികൾ മാത്രം.

ഗർഭഗ്രഹത്തിന് മുൻപിൽ മണ്ഡപം.

അതിൽ  കയറാനും ഇരിക്കാനും പൂണൂലിട്ടവർക്ക് മാത്രം അവകാശം. ക്ഷേത്രത്തിനു ഇടതു ഭാഗത്തായി ആറിനോട് ചേർന്ന് രണ്ട് കുളിക്കടവുകൾ.ഒന്ന് പുരുഷന്മാർക്കും.മറ്റേത് സ്ത്രീകൾക്കുമായി തരം തിരിച്ചിരിക്കുന്നു.

അമ്പലത്തിന് തൊട്ടു പുറകിൽ ഒരു മൈതാനമുണ്ട്..ഇപ്പോൾ അവിടെ ഉത്സവങ്ങൾക്കായി ഒരു സ്റ്റേജ് പണിതിട്ടുണ്ട്.പണ്ട് അതൊന്നുമില്ലാ

യിരുന്നു.ക്ഷേത്രത്തിനു പുറത്തു വലുത് ഭാഗത്തായി നാഗദേവതയായിരുന്നു.

ഇന്നിപ്പോൾ പല പേരിലും ഉപദേവത

കൾക്ക് ചെറിയ ക്ഷേത്രങ്ങൾ.!!! മാന്നാർ കൃഷ്ണപിള്ള എന്ന് പേരുള്ള ഒരു ജ്യോതിഷി, എൻ്റെ  സീനിയറായി കോളേജിൽ പഠിച്ചിരുന്നതാണ്.

ദേവപ്രശ്നമൊക്കെ വയ്ക്കുന്ന ആളാണ്. അദ്ദേഹത്തോടൊപ്പം മറ്റു ചില ജ്യോതിഷികളും ചേർന്ന്, രാശി വച്ചപ്പോൾ, പല പുനരുദ്ധാരണങ്ങളും  പിൽക്കാലത്തു നടന്നത് പറഞ്ഞു കേട്ടിട്ടുണ്ട്.പാവം കൃഷ്ണപിള്ള  അകാലത്തിൽ പൊലിഞ്ഞു പോയി.

പല മഹത്തുക്കളായ ജ്യോതിഷകളും, ദേവീദേവന്മാരുടെ ഗ്രഹനിലയും പരിഹാരവും ഗണിക്കുമ്പോൾ, സ്വന്തം ഗ്രഹനിലയും പരിഹാരവും നോക്കാൻ മറക്കുന്നു. ഉദാഹരണത്തിന് ദിവംഗതനായ എൻ്റെ  ജേഷ്ഠ

സഹോദരൻ.ഏറ്റവും നല്ല ജ്യോതിഷി ആയിരുന്നു.അമ്മയുടെ മരണസമയ

മൊക്കെ ഇരുപതു വർഷങ്ങൾക്ക് മുന്നേ കിറുകൃത്യമായി പറഞ്ഞിരുന്നു.

പക്ഷേ സ്വന്തം ആയുസ്സിനെക്കുറിച്ചു പറഞ്ഞപ്പോൾ സ്വന്തം ഭാര്യയാണ് കടന്നു കുടി പോകുന്നതെന്ന് ചിന്തിക്കാൻ മറന്നു.എല്ലാമറിയാമായിരുന്ന ജ്യോതിർഗണിത പണ്ഡിതൻ,പാണ്ടനാട് ഗോപാലവാരിയർ സാർ, 

നവീന ഗ്രഹങ്ങളായ നെപ്ട്യൂൺ, യൂറന്സ്, പ്ലൂട്ടോ, (ഇന്ദ്രൻ, വരുണൻ,  രുദ്രൻ) തുടങ്ങിയ ഗ്രഹങ്ങളേയും അവയുടെ ഫലങ്ങളെയും മറ്റും പ്രവചിച്ചിട്ടുള്ള മഹാപ്രതിഭ. 

സ്വന്തം മരണം മാത്രം സൈക്കിളിൽ പോകുമ്പോൾ ബസ്സ് വന്നു ഇടിച്ചായിരിക്കുമെന്നറിഞ്ഞിരുന്നില്ല.

 

എൻ്റെ  ഇഷ്ട ദേവതയായ തിരുപ്പൂവപ്പുഴ സുബ്രമണ്യ സ്വാമിയെപ്പറ്റി ഓർക്കുമ്പോൾ, മനസ്സിൽ ഓടിയെത്തുന്ന രണ്ടു മുന്ന് കാര്യങ്ങൾ പറയാതെ പോയാൽ അതിൻ്റെ  രസച്ചരട് നഷ്ടപ്പെടും.അതിനുമുൻപ് ജ്യോതിഷത്തിൻ്റെ  ആകെ തുക ഒറ്റ പാരഗ്രാഫിൽ പറഞ്ഞിട്ട്,  നമുക്ക് അടുത്ത ക്ഷേത്രത്തിലേക്ക് പോകാം.  എന്താ അങ്ങനെ പോരേ.?

 

 തുടരും..