പ്രപഞ്ച സത്യം.

പ്രപഞ്ച സത്യം.
-------------------------
ഈ മുഖപുസ്തകത്തിൽ, ഇന്ന് ഞാൻ കാണുന്ന ഒരു വലിയ.... ""ദുരവസ്ഥ"", "മതവിശ്വാസികൾ" പരസ്പരം മത്സരിക്കുകയാണ്...
"തന്റേത് ശ്രേഷ്ഠം"...
പക്വതയില്ലാത്ത "മതവിശ്വാസികൾ"
ഓരോരോ ചിത്രങ്ങളും, സംഭവങ്ങളും, മഹത്വങ്ങളും, വീരത്വങ്ങളും, ചേർത്ത്  പരസ്പരം ചെളിവാരി എറിഞ്ഞു നേടാൻ ശ്രമിക്കുകയാണ്......... എന്ത്? 
"എന്റേത് ശ്രേഷ്ഠം"...
കുറച്ചുകുടി തീവ്രതയുള്ള, മതമൗലിക വാദികളായ, കുറച്ചുകൂടി  കടത്തി പറഞ്ഞാൽ, "വര്ഗീയവാദികൾ"  
അസഭ്യവാക്കുകൾ ഉപയോഗിച്ചും,
പരസ്പരം വിദ്വേഷം പരത്താൻ.... എവിടെയൊക്കെ ചെകയാമോ.... അവിടെയെല്ലാം ചികഞ്ഞു, കിട്ടാവുന്നതും, അതിലധികവും, എരിവും പുളിയും ചേർത്ത്, അധികവും, അധികപ്രസംഗവും,  പരസ്പരം ചെളിവാരി എറിയുകയാണ്...... 
എന്തിന്?
"എന്റേത് ശ്രേഷ്ഠം".....
അല്പംകൂടി ഗൗരവമുള്ളവർ, അവിടെയും ഇവിടെയും വിദ്വേഷം കൂട്ടാൻ, സൗകര്യം പോലെ ഓരോരോ രാഷ്ട്രീയപ്പാർട്ടികളെ കൂടെ സമയാസമയങ്ങളിൽ ചേർത്ത്, എരിവും പുളിയും ചേർത്ത്, പരസ്പ്പരം ചളി വാരി ഏറിയും....
എന്തിന്?  
"എന്റേത് ശ്രേഷ്ഠം ".... 
എന്താണാവോ ലക്ഷ്യം??????
ഹിന്ദുരാജ്യം സൃഷ്ട്ടിക്കാൻ... ക്രിസ്തുരാജ്യം സൃഷ്ട്ടിക്കാൻ... മുസ്ലീംരാജ്യം സൃഷ്ടിക്കാൻ... ബുദ്ധ രാഷ്ട്രം സൃഷ്ടിക്കാൻ... യെഹൂദരാഷ്ട്രം സൃഷ്ട്ടിക്കാൻ...ജൈനരാഷ്ട്രം സൃഷ്ട്ടിക്കാൻ.....
മനസ്സിലായി....
അതിന് ശേഷമോ? പിന്നെയും വല്ലതും നേടാനുണ്ടോ?
ഉണ്ടല്ലോ....!!!
യുഗങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ശ്രീരാമനെയോ, ശ്രീകൃഷ്ണനേയും, തൃപ്തിപ്പെടുത്താനോ?
രണ്ടായിരം വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ദൈവപുത്രനെ സംതൃപ്തിപ്പെടുത്താനോ?
ആയിരത്തി നാനൂറു വർഷങ്ങൾക്കപ്പുറം എത്തിയ അള്ളാഹുവിനെ സംതൃപ്തിപ്പെടുത്താനോ?
അതോ ഒന്നിനെപ്പറ്റിയും പറയാതിരുന്ന ശ്രീബുദ്ധനെ മഹത്വപ്പെടുത്താനോ? 
അതോ ഈ ലോകം വെറുമൊരു സ്വപ്നം പോലെ ഉള്ളല്ലോ എന്ന് പറഞ്ഞ മഹാവീരനെ സന്തോഷിപ്പിക്കാനോ?
കരുണയും നീതിയും തേടി മൂസാ നബിയുടെ മുന്നിലേക്ക് പോയി  സന്തോഷിപ്പിക്കാനോ?
അത് മാത്രം പോരല്ലോ....!!! 
മരിച്ചു ചെന്നാൽ "മോക്ഷം" കിട്ടും....
"നിർവാണം" നേടാം...
"സ്വർഗ്ഗ രാജ്യം" കിട്ടും...
എന്നാൽ ഇനി മരിച്ചു ചെന്നാൽ മോക്ഷവും, സ്വർഗ്ഗവും, ഒക്കെ കിട്ടുമെങ്കിൽ ഏതെങ്കിലും ഒരു മതത്തിലേക്ക് തിരിഞ്ഞാലോ?
ഹിന്ദു മതത്തിലോട്ടു പോകാം... ശൈവനോ? വൈഷ്ണവനോ? ആരുടെ കൂടെപോയാൽ മോക്ഷം കിട്ടും?
അല്ലെങ്കിൽ ദൈവപുത്രന്റെ കൂടെ പോകാമെന്ന് വച്ചാലോ? റോമൻ കാതോലിക്കാനോ? അതോ പ്രൊട്ടസ്റ്റന്റോ? ആരുടെ കൂടെപോയാൽ സ്വർഗ്ഗ രാജ്യം കിട്ടും?
അല്ലങ്കിൽ അല്ലാഹുവിലേക്ക്‌ പോകാമെന്ന് വച്ചാലോ? സുന്നിയോ? ഷിയായോ? 
ആരുടെ കൂടെപോയാൽ സ്വർഗ്ഗ രാജ്യം കിട്ടും?
ഏതാണ്ട്‌ മുവായിരം വര്ഷത്തോടടുത്തു, എന്നാലിനി ദൈവത്തെക്കുറിച്ചൊന്നും പറയാത്ത ബുദ്ധന്റെ അടുത്തും പോക്കളയാം എന്ന് വച്ചാലോ? മഹായാനത്തിലോ? ഹീനയാനത്തിലേക്കോ? 
എന്നാലിനി സർവവുമുപേഷിച്ചു മരിക്കാൻ മാത്രം പറഞ്ഞിട്ടുള്ള വർദ്ധമാന മഹാവീരനിലേക്ക് തിരിഞ്ഞാലോ? സ്വേദംബരരിലേക്കോ? ദിഗംബരരിലേക്കോ? 
എല്ലാം പോകട്ടെ, നമുക്ക് ജൂതനിലേക്ക് പോയാലോ?
അബ്രഹാമിന്റെ വഴിയോ? മോശയുടെ വഴിയോ?
എന്തും വരട്ടെ...ഏതിൽ എങ്കിലും ഉറച്ചു നിൽക്കാമെന്ന് വച്ചാൽ....., എല്ലാത്തിലും ജാതിപിരിവുകൾ, ഉപജാതികൾ,കൊല്ലൻ, തട്ടാൻ, ഈഴവൻ, നമ്പൂതിരി,നായർ,
വടക്കുംപാവർ,തെക്കുംപാവർ,
മാറുതോമ്മാ,യാക്കുബ്ബാ, ലത്തീൻ, റോമൻ, ഹിസബുള്ളാ,ഹമ്മാസ്, അൽ ക്വയ്‌ദ, ജാമിയത് ഇസ്ലാം, ലീഗ്, പോപ്പുലർ ഫ്രണ്ട്, ജപ്പാൻ ബുദ്ധ, ചൈനീസ് ബുദ്ധ, തായ്‌വാൻ ബുദ്ധ, ഇന്ത്യൻ ബുദ്ധ, എന്ന് വേണ്ട മുപ്പത്തി മുക്കോടി പിരിവുകൾ.........!!! 
ഇങ്ങനെ ആലോചിച്ചു വരുമ്പോൾ......
ഓരോ നിമിഷങ്ങളും..."ഈ പ്രകൃതി തരുന്ന മഹാഭാഗ്യങ്ങളെ"...ഓർക്കാൻ ആർക്കാ സമയം......അല്ലേ?
ഒരു കയറ്റുമതി ഇറക്കുമതി (Import/Export tax) ചാർജും ഈടാക്കാറില്ല....ഒരു ബാലൻസ് ഓഫ് പേയ്‌മെന്റും, ബാലൻസ് ഓഫ് ട്രേഡ്,(Balance of payment...Balance of Trade) നോക്കിയല്ല പ്രകൃതി ഇതെല്ലാം വാരിക്കോരി ഈ ഭൂമുഖത്തുള്ള സമസ്ത ജീവജാലങ്ങൾക്കും, ഓരോ നിമിഷവും കൊടുത്തു കൊണ്ടിരിക്കുന്നത്.......
ഓരോ നിമിഷവും ശ്വസിക്കുന്ന വായുവിന്റെ വില അറിയുന്നുണ്ടോ?
ഓരോ ദിവസവും നമ്മൾ കുടിക്കുന്ന ശുദ്ധ ജലത്തിന്റെ മൂല്യം അറിയുന്നുണ്ടോ?
പ്രകൃതിയിലുണ്ടാകുന്ന കാലാവസ്ഥകൾ...
മഞ്ഞു...മഴ...വെയിൽ...ചൂട്...തണുപ്പ്.... 
ഈ ഭൂമിയുടെ സന്തുലിതാവസ്ഥ....
സൂര്യൻ തരുന്ന വെളിച്ചം....
നിലാവിൽക്കുളിച്ചു നിൽക്കുന്ന ഭൂമി.... 
പകരം നമ്മൾ പ്രകൃതിക്ക്
കൊടുക്കുന്നതോ???
ചപ്പും, ചവറുകളും, പ്ലാസ്റ്റിക് മാലിന്യങ്ങളും, വാരിവലിച്ചെറിഞ്  "ഭൂമിയെ/പ്രകൃതിയെ" സംരക്ഷിക്കുന്ന ഓസോൺ ലെയറുകളിൽ വിള്ളൽ വരുത്തുന്നു.....!!! 
സാങ്കേതിക മികത്ത്വം കാണിക്കാൻ, ഇലക്ട്രോണിക് തരംഗങ്ങൾ പരത്തി,അത് ഫോർ ജി ആയാലും, ഫൈവ് ജി ആയാലും,  (4G and 5G) പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകർക്കാൻ പോരുന്ന ദുരന്തത്തിലേക്കും, "കൊറോണ" പോലുള്ള സാംക്രമിക രോഗങ്ങൾ വളർന്നു വലുതാകാൻ വഴിയൊരുക്കുന്നു.....!!!
"യുറേനിയം" പോലെയുള്ള കെമിക്കൽ പ്രോഡക്ടസുകൾക്കായി (Chemical products) രാഷ്ട്രങ്ങൾ പരസ്പ്പരം പൊരുതുകയാണ്....... എന്തിനാണെന്നോ? ആറ്റം ബോംബും, അണു ബോംബും, നിർമ്മിച്ച് ശക്തി പ്രകടനം.....
എന്തിന്? 
രാജ്യങ്ങൾ തന്നെ കിഴടക്കാൻ ശ്രമിക്കുകയാണ്‌....ഇതൊന്നും  ഭൂമിയെ രക്ഷിക്കാനല്ല എന്നറിയാമായിരുന്നിട്ടും......
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ...ഈ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മൾ തന്നെ അല്ലേ ഇതിനൊക്കെ ഉത്തരവാദികൾ....???
വിഴുപ്പലക്കാൻ പരസ്പ്പരം ചെളി വാരിയെറിയുമ്പോൾ.....
ഓർക്കുക....... 
സർവ്വ നാശത്തിലേക്കാണ് മാനവരാശി....... 
ഒപ്പം ഈ പ്രകൃതിയും, സമസ്ത ജീവജാലങ്ങളും........