"ഭയം" ....ഭദ്രകാളി സങ്കല്പം....!!!

                    കാലം പോയതറിയാത്.....
-----------------------------------
"ഭയം" ....ഭദ്രകാളി സങ്കല്പം....!!! 
ചെറുപ്പത്തിൽ വായന ശീലം ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ...... 
അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളും, ആ കഥകളിലെ കാര്യങ്ങളും, മാത്രമായിരുന്നു ആ വായന ശീലത്തിന്റെ ഒരു അടിസ്ഥാനം...
വായിക്കാനുള്ള പ്രവണത, സത്യത്തിൽ  ഉണ്ടാക്കി തന്നത്, "പ്രൊഫസ്സർ സാംബശിവൻ സാറിന്റെയും മറ്റും കഥാപ്രസംഗങ്ങൾ "തന്നെയാണ്... 
എ.പി. കാളയ്ക്കാടിന്റെ ഒക്കെ ചെറിയ സാഹിത്യങ്ങൾപ്പോലും, ആനശ്വരമാക്കിയ, സാംബശിവൻ സാറിനോട് കടപ്പാട്...
പാശ്ചാത്യ കഥകളൊക്കെ സാധാരണ
ക്കാരിൽ എങ്ങനെയൊക്കെ എത്തിച്ചു എന്ന്  പ്രത്യേകം പറയേണ്ടതില്ലല്ലോ......
മറ്റൊരു കാര്യം കുടി പറഞ്ഞു കാര്യത്തിലേക്കു കടക്കാം. 
ഞാൻ കുവൈറ്റിൽ ആയിരുന്നപ്പോൾ, ഒരു മീറ്റിംഗിൽ വച്ച്, കോടിശ്വരന്മാരിൽ കോടിശ്വരനായ ഒരു മലയാളി വ്യവസായ പ്രമുഖൻ, എന്നോടൊരു ചോദ്യം? 
"താങ്കൾക്ക് ഇസ്ലാം മതത്തെപ്പറ്റി എന്തൊരു അറിവാണ്......!!! എനിക്കറിയാത്ത പലതും പറയുന്നല്ലോ....!!!....നല്ല പോലെ അറബി 
പറയാനുമറിയാമല്ലൊ...!!!പിന്നെന്തുകൊണ്ട് നിങ്ങൾ ഇസ്ലാം മതം സ്വീകരിക്കുന്നില്ല"...???
ഉടൻ എന്റെ മറുപടി.... ആരു പറഞ്ഞു ഞാൻ മുസ്ലീം അല്ലെന്ന്?  "ലയിലാഹാ ഇല്ല അല്ലാഹ് മുഹമ്മദ് റസൂൽ അല്ലാഹ്"......എന്നുകൂടി പറഞ്ഞു...
"പറഞ്ഞാൽ പോര "മിനിസ്ട്രി ഓഫ് ഔഖ്‌ആഫിൽ" (Ministry of Awqaf) പോയി രജിസ്റ്റർ ചെയ്യണം".വ്യവസായപ്രമുഖന്റെ മറുപടി....
അതെന്തിനാ? എന്റെ ചോദ്യം...ഞനൊന്ന് "ഭയന്നു".....   
എന്റെ കൂടെയുണ്ടായിരുന്ന നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള  "ഇൻതിസാർ അൽ സുവൈദി" എന്ന കുവൈറ്റി സ്ത്രീ, "ഞാൻ ഭയന്ന്" എന്ന് എന്റെ മുഖഭാവം കൊണ്ട് മനസ്സിലാക്കി, ഉടൻ  അവർ അതിന് മറുപടി പറഞ്ഞു....
അതിപ്രകാരമായിരുന്നു....
"യാതൊരുവൻ ലയിലാഹി ഇല്ലള്ളാഹ് മുഹമ്മദ് റസൂൽ അല്ലാഹ്" എന്ന് പറയുന്നുവോ, അവൻ "മുസ്ലിം" തന്നെയാണ്... അങ്ങനെയാണ് സൃഷ്ടാവ്, പ്രവാചകന്, പറഞ്ഞു കൊടുത്തിട്ടുള്ളത്...
രജിസ്ട്രേഷനൊക്കെ ഇപ്പോൾ ഉണ്ടാക്കിയതാണല്ലോ"......
അതിന് അദ്ദേഹത്തിന് വ്യക്തമായ ഒരു മറുപടിയും ഉണ്ടായിരുന്നില്ല..........
എന്റെ  ചെറുപ്പത്തിലെ ഓർമ്മകളിൽ,
എല്ലാ  ഞാറാഴ്ചയും  വൈകിട്ട് പത്രം വായിക്കുന്നത് കേൾക്കാൻ വരുന്ന ചില അയൽപക്ക സ്നേഹിതർ  പറഞ്ഞ ഒരു കഥ ഓർമ്മയിൽ വരുന്നു. അന്ന് അങ്ങനെ ഒരു "സമ്പ്രദായം" നില നിന്നിരുന്നു. എല്ലാ വീടുകളിലും പത്രം വരുത്താറില്ല.
ഞായറാഴ്ച ദിവസങ്ങളിൽ പലരും വീട്ടിൽ വന്ന് റാന്തൽ വിളക്കിനു ചുറ്റും കൂടിയിരിക്കും. ആരെങ്കിലും ഒരാൾ ആ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്തകളും, ചെറുകഥകളും, ലേഖനങ്ങളും, ഒക്കെ വായിക്കും... മറ്റുള്ളവർ കേട്ടിരിക്കും...പത്തു മണി രാത്രിയാകുമ്പോൾ ചുട്ട് കത്തിച്ചു വീടുകളിലേക്ക് മടങ്ങും....
ഒരു മാടൻ കഥയാണ് വിഷയം.ഞങ്ങളുടെ നാട്ടിൽ, "പച്ചംകുളത്തു ഇല്ലം" എന്നൊരു ബ്രഹ്മണ കുടുംബം ഉണ്ട്.അതിനോട് ചേർന്ന് ഒരു "കാവും" ഉണ്ട് .അവിടെയൊരു "മാടൻ" ഉണ്ടായിരുന്നു പോലും!!! എല്ലാ ചൊവ്വാ വെള്ളി ദിവസങ്ങളിൽ, ഈ മാടൻ കൊളപ്പറ ഭഗവതിയുടെ അടുത്ത് പ്രാർത്ഥനയ്ക്കായി 
പോകുംപോലും.
"കോളപ്ര ഭഗവതി"യുടെ സ്ഥലം തെക്കേ ഭാഗത്താണ്. മാടൻ പച്ചംകുളത്തു കാവിൽ നിന്ന് രാത്രിയിൽ യാത്ര തുടങ്ങുമ്പോൾ, ആദ്യത്തെ കാൽവയ്പ്പു മാതൃക്കോവിൽ ക്ഷേത്രത്തിന്റെ പരിസരത്തു,ഓരോ കാൽവയ്പ്പിന് പോലും അസാധാരണമായ അകലം.മാടനല്ലേ? 
അടുത്ത കാൽവയ്‌പ്പ് കോയിപ്പറത്തു വീടിന് അടുത്തുള്ള കാവിൽ!!!അങ്ങനെ പോകുന്നു ആ കഥ!!!അർധരാത്രിയാണ് മാടന്റെ യാത്ര!!!സത്യത്തിൽ ഈ കഥ കേട്ടിരുന്ന പലരും രാത്രിയിൽ അവരവരുടെ വീട്ടിലേക്ക് പോകാൻ പോലും ഭയപ്പെട്ടിരുന്നു.
സത്യത്തിൽ ഇത്തരം "ഭയ"മല്ലേ എല്ലാത്തിന്റെയും തുടക്കം!!! എന്താണ് "ഭയ"ത്തിന് കാരണം........എത്ര ഒക്കെ ആലോചിച്ചാലും എത്തിച്ചേരുന്നത്.....
......"മരണ"മെന്ന "പ്രപഞ്ച മഹാ സത്യ"ത്തിലേക്കാണ്!!! 
"ഇന്നല്ലെങ്കിൽ നാളെ ഈ ലോകം വിട്ടു പോകണം".......... 
"ഈശ്വര ചിന്ത"യുടെ അടിസ്ഥാനം അവിടെ തുടങ്ങുന്നു......തുടർന്ന് കാലാകാലങ്ങളിൽ,ഓരോരോ സ്ഥലങ്ങളിൽ, ഓരോരോ ഗോത്രസമൂഹങ്ങളിൽ, അവരവർ വളർത്തിയെടുത്ത സംസ്കാരങ്ങളിൽ, ഭാഷകളിൽ, ഈശ്വരസങ്കല്പങ്ങളും, അവയെ താങ്ങി നിർത്താൻ വിവിധ മതങ്ങളും, അതിനു ചേരുവയായി മതഗ്രന്ഥങ്ങളും, പുരോഹിതവർഗങ്ങളും, ആചാര അനുഷ്ടാനങ്ങളും, കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്തിയും, ഒരു വലിയ പരിധിവരെ ഭയപ്പെടുത്തിയും, "ഇന്ന് കാണുന്ന ലോക സമൂഹങ്ങളിലേക്ക് നാമെല്ലാമെത്തിച്ചേർന്നു".... 
മഹാഭാരതത്തിലെ ഭീഷ്മർ എന്നകഥാപാത്രത്തെ ഓർമ്മയില്ലേ?
ഭയപ്പെടുത്തുന്നതിന്റെ പ്രതീകം....
എല്ലാം ഭയപ്പെടുത്തിയാണ് നേടിയത്.
എന്തു കൊണ്ടാണ് "ഭീഷ്മ പിതാമഹൻ" എന്ന് വിളിക്കുന്നത്. "ഭയം" പണ്ടേക്കു പണ്ടേ നമുക്കെല്ലാം ഉണ്ടായിരുന്നു....അനാദി കാലം മുതൽ....  അതുകൊണ്ട് അദ്ദേഹം  "പിതാമഹനായി" നില കൊള്ളുന്നു....
വരും തലമുറകളിലും, ഇത് ഉണ്ടായി
ക്കൊണ്ടേ ഇരിക്കും.... ഈ ഭയത്തെ കിഴടക്കണമെങ്കിൽ,  "ശിഖ ഖണ്ഡിച്ചവർക്കു" മാത്രമേ കഴിയുകയുള്ളു എന്ന് ഹിന്ദു മതംഉൽഘോഷിക്കുന്നു....
അതായതു ഈ ലോകത്തോടുള്ള "പൂർണമായ വിരക്തി".അങ്ങനെയാണ് "അർജ്ജുനൻ", "ശിഖണ്ഡി"യെ പുരസ്കരിച്ചു ഭയം മാറ്റിയത്..ഭീഷ്മരെ വീഴ്ത്തിയത്..... (Total detachment) 
ഇത് "ബുദ്ധ"മതത്തിൽ വരുമ്പോൾ "ആഗ്രഹ"ങ്ങളായി മാറുന്നു.... എപ്പോൾ "ആഗ്രഹ"ങ്ങൾ ഇല്ലാതാകുന്നുവോ... അപ്പോൾ "ദുഖമില്ല", "മരണമില്ല", അഥവാ "ഭയമില്ല". "ബോധി സത്ത"യിൽ നിന്ന് "ബുദ്ധ"നായി തീരുക......ഭയം മാറും...(Total detachment from desire)
എന്നാൽ പിന്നീട് വന്ന ക്രിസ്തുമത്തിൽ കുറേക്കൂടി പരിഷ്‌ക്കാരം വന്നു....
അന്നുവരെയുള്ള മതങ്ങൾ, ഉള്ളിലേക്ക് നോക്കിയപ്പോൾ, ജൂതരും,ക്രിസ്താനികളും, ഇസ്ലാമും, മരണാന്തര ജീവിതത്തെ വളർത്തിയെടുത്തു.....
ക്രിസ്തുവിനെ(ദൈവപുത്രനെ)സംബന്ധിച്ചടത്തോളം നമ്മളൊക്കെ ജീവിച്ചിരിക്കുന്ന ശവങ്ങളാണ്. അദ്ദേഹം അത് നേരത്തെ
മനസ്സിലാക്കിയിരുന്നു....അതുകൊണ്ടു ഈ ജീവിച്ചിരിക്കുന്നു എന്ന് അഭിമാനിക്കുന്ന ശവങ്ങളെ, മനുഷ്യരായി ഉയർത്താൻ ഒരു ശ്രമം നടത്തിയപ്പോൾ ആണ്,കുറെ ശവങ്ങൾ അദ്ദേഹത്തെ കുരിശിൽ എത്തിച്ചത്......പിന്നീടു വന്ന അപ്പോസ്തോലന്മാർക്ക് "മിശിഹാ" തമ്പുരാനെക്കാൾ പ്രാധാന്യം "മത"ത്തിനു കൊടുത്തു....ഒപ്പം ഒരു വാഗ്ദത്ത ഭൂമിയും..സ്വർഗ്ഗ രാജ്യം....എന്തായാലും മരിക്കും...മരിച്ചു ചെന്നാൽ "സ്വർഗ്ഗവും", "നരകവും".അങ്ങനെയെങ്കിലും നല്ലവരാകട്ടെ... എന്ന് മിശിഹാ ചിന്തിച്ചു....
(Good and Bad things lead to hell and or heaven)
ഇസ്ലാം വന്നപ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ തീവൃത വളരെക്കൂടി....നാല്പത്തൊന്നു വയസ്സുവരെ നിരന്തരമായ ബാഹ്യ യുദ്ധങ്ങൾക്ക് ശേഷമാണു നബിതിരുമേനി അദ്ധ്യാത്‌മികതയിലേക്കു എത്തി ചേർന്നത്. മരണാന്തര ജീവിതത്തിൽ സ്വർഗ്ഗ രാജ്യം കിട്ടുമെന്നുള്ള ഉറപ്പിന്മേൽ ഇവിടെ ഈ ഭൂമിയിൽ ഇവർ നല്ലത് ചെയ്യട്ടെ എന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന് അള്ളാഹു അരുളപ്പാട് കൊടുത്തു......
(The ultimate beauty of the life after death)
"ചുരുക്കത്തിൽ, എല്ലാ മതങ്ങളും എത്തിച്ചേരുന്നത് "ഭയ"ത്തിലേക്ക്, അതിന് കാരണം, "മരണം" എന്ന സത്യം..... പ്രതീക്ഷ മരണാനന്തര......"സ്വർഗ്ഗം"..." 
പണ്ടൊക്കെ ഭദ്രകാളിയുടെ, ഭീഭത്സമായ പടങ്ങൾ കാണിച്ചു ഭയപ്പെടുത്തിയാണ് മറ്റു മതക്കാർ ഹിന്ദുക്കളെ മത പരിവർത്തനം ചെയ്തു കൊണ്ടിരുന്നതു എന്ന് പറഞ്ഞു കേൾക്കാറുണ്ട്....
നാലാമത്തെ വയസ്സിൽ, "ജ്ഞാനപ്പാൽ" ഊട്ടി, "തിരുജ്ഞാന സമ്പന്തപെരുമാളാ"
ക്കിയ മാതൃഭാവത്തിന്റെ മറ്റൊരു ഭാവമാണ് 
ചുടലഭദ്രകാളി.... "ഗുണത്രയ"ങ്ങളുടെ മൂലസ്വരൂപമാണ് "ആധി പരാശക്തി".... പ്രകൃതിയുടെ മൂലസ്വരൂപമാണ് "അമ്മ"...
ആ "അമ്മ" "ചാമുണ്ഡി"യായും, വിദ്യാകാരിണിയായ "സരസ്വതി"യായും,  മോഹിപ്പിക്കുന്ന സമ്പത്തിന്റെ ഉടമയായ "മഹാലക്ഷ്മി"യായും, സംഹാര താണ്ഡവത്തിന്റെ "സതി"യായും, ധ്യാനത്തിന്റെ മൂർത്തിമത്‌ ഭാവമായ "ഹൈമവതി"യായും, എപ്പോഴും അവതരിക്കപ്പെടും....
മാതൃത്ത്വത്തെ ഹനിക്കുന്ന, "പൂതന"യും, കാമക്രോധത്തിന്റെ പ്രതീകമായ, "തടാക"യും, അഗ്നിയിൽ നിന്ന്, തന്റെ ഭക്തനായ"സുബ്രഹ്മണ്യസാധു"വിനു,അമാവാസിനാളിൽ, തന്റെ "കുണ്ഡലം...എറിഞ്ഞു ചന്ദ്രനെ സൃഷ്ടിച്ച, പ്രേമസ്വരൂപിണിയായ, "മഹാകാളി"യും, ഒക്കെ ഈ പ്രകൃതിയുടെ,
അമ്മയുടെ,ചാമുണ്ഡിദേവിയുടെ,
ചുടലഭദ്രകാളിയുടെ, മുല സ്വരൂപം മാത്രമാണ്.......കണ്ടില്ലേ?"ഗംഗാദേവി" സർവ്വ ശക്തിയും എടുത്തു സംഹാര താണ്ഡവം ആടുന്നത്....
കഴിഞ്ഞ വെള്ളപ്പൊക്ക പാച്ചിലിൽ!!!
ശിവന്റെ മാനസപുത്രി...... "മാനസ" എന്നും കഥയിൽ....!!!.