ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ...
==================================
തയ്യാറാക്കിയത് - രാധാകൃഷ്ണൻ നായർ.
ന്യൂസിലാൻഡ്.
------------------------------------
(ഭാഗം -85)
His Excellency Sheikh Abdullah Al Ali Al Salam Al Sabah..........
ഏതാണ്ട് 266 വര്ഷങ്ങള്ക്കു മുൻപ് ഓട്ടോമൻ സാമ്രാജ്യം തെക്കൻ ഇറാഖിൽ നിന്ന് പുറന്ത
ള്ളപ്പെട്ടതോ, അതോ വരൾച്ചകൊണ്ട് പുറത്തു പോയതോ ആയ ഒരു സൗദി അറേബ്യൻ ഗോത്ര സമൂഹമായിരുന്നു ഇന്നത്തെ കുവൈറ്റിലെ "അൽ സബാഹ്" രാജകുടുംബം... ഈ രാജകുടുംബ
ത്തെപ്പറ്റിയുള്ള ധാരാളം പുസ്തകങ്ങൾ പലഭാഷകളിൽ പുറത്തു വന്നിട്ടുണ്ടങ്കിലും, വായിച്ചിട്ടുണ്ടങ്കിലും, എനിക്കിഷ്ടപ്പെട്ട പുസ്തകം ഈ രാജകുടുംബാംഗം കുടി ആയ ഷെയ്ഖ് നയിഫ് അൽ മാലിക് അൽ സബാഹ് എഴുതി പ്രസിദ്ധികരിച്ച പുസ്തക
ത്തിന്റെ ആധികാരികത വളരെ കൂടുതലാണ്...
അൽ സബാഹ് കുടുംബത്തിൽ പല തായ് വഴികളുണ്ട്...അൽ ദുആജ്, അൽ സൽമാൻ , അൽ ജർറാഹ്, അൽ മാലിക് , അൽ യൂസഫ് , അൽ അത്ബി,അൽ ഖാലിദ് , അൽ ദാവൂദ്,അങ്ങനെ നീണ്ടു പോകുന്നു ആ നിര ....എന്റെ പഴയ ഒരു ആത്മസുഹൃത്തും കുവൈറ്റ് വ്യവസായ മന്ത്രാലയത്തിന്റെ മുൻ അണ്ടർസെക്രട്ടറി
യുമായിരുന്ന ഷെയ്ഖ് നയ്‌ഫിന്റെ പുസ്തകത്തിൽ 38ൽ അധികം തായ്‌വഴികളെപ്പറ്റി പരാമർശിക്കുന്നുണ്ട്...
എന്നിരുന്നാലും രണ്ടു തായ് വഴികൾക്കു മാത്രമേ രാജാധിപത്യത്തിനുള്ള അവകാശം ഉള്ളൂ . (1)അൽ അഹ്മദ് ..,(2)അൽ സാലം... അതിലെ ഒരു പ്രമുഖ കണ്ണിയാണ് ഈ പടത്തിൽ എന്റെ കൂടെയുള്ള അബ്ദുള്ള രാജകുമാരൻ...
ആധുനിക കുവൈറ്റിന്റെ പിതാവ് എന്ന അറിയപ്പെടുന്ന "ഹിസ് ഹൈനെസ്സ് ഷെയ്ഖ് അബ്ദുള്ള അൽ സാലം അൽ സബാഹ്"... 1951 മുതൽ 1966 വരെ കുവൈറ്റ് ഭരിച്ചിരുന്ന രാജാവിന്റെ ചെറുമകൻ...(അതായത് മകന്റെ മകൻ)...
അച്ഛൻ ഷെയ്ഖ് അലി രാജകുമാരൻ കുവൈറ്റിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണ്ണർ സ്ഥാനം അലങ്കരിച്ചു ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു...
അച്ഛന്റെ സഹോദരൻ ഇപ്പോഴത്തെ രാജാവിന് മുൻപിരുന്ന കുവൈറ്റിലെ ഹിസ് ഹൈനെസ്സ് ഷെയ്ഖ് സാദ് അൽ അബ്ദുള്ള രാജാവായിരുന്നു...
"സ്നേഹം" എന്ന വാക്കിന് ഒരു പര്യായം ഉണ്ടങ്കിൽ അതു ഈ പുതുതലമുറയിലെ അബ്ദുള്ളരാജകുമാരനാണ്... അതിശോക്തിയല്ല... അനുഭവം ആണ്...
കണക്കറ്റ സമ്പത്തും , അധികാരങ്ങളും ഒന്നുമല്ല ഈ യുവാവിന്റെ അളവുകോൽ...
ഹിന്ദുവായ സ്വന്തം ഡ്രൈവറന്മാരിൽ ഒരാളായ ശ്രീധരനോട്,പരിശുദ്ധ റംസാൻ മാസത്തിൽ നിന്റെ വിശ്വാസം അനുസരിച്ചു ജീവോച്ചോളു...വ്രതാനുഷ്ടാനങ്ങൾ ഒന്നും പരിപാലിക്കണമെന്നില്ലാ എന്നു പറയാനുള്ള വിശാല മനഃസ്ഥിതിയുള്ള,മഹത്വമുള്ള,
രാജകുമാരൻ...ഞാൻ നേരിട്ട് കേട്ടതാണ്...
അനുഭവമാണ്...
രാജപ്രമുഖന്റെ മകളാണ് ഭാര്യ...
അച്ഛൻ ഷെയ്ഖ് അലി രാജകുമാരനുമാ
യുള്ള എന്റെ അനേക വർഷത്തെ സ്നേഹവും പരിചയവും ആണ്, ഈ ചെറുപ്പക്കാരനെ എന്നിലേക്ക് അടുപ്പിച്ചത്...
സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഒരു സീനിയർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഈ 40കാരൻ...ഓഖ്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി ബിരുദധാരിയാണ്...ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ഉന്നതപദവികൾ ഏറ്റെടുക്കേണ്ടിവന്ന
പ്പോൾ,സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിലെ എന്നെ ഇന്റർവ്യൂ ചെയ്ത കമ്മിറ്റിയിലെ ഒരംഗമായിരുന്നു..ഇദ്ദേഹം എന്നോടു
ചോദിച്ച ഒരു ചൊദ്യം ഇപ്പോഴും ഓർക്കുന്നു...
"കുവൈറ്റിലെ യുവതലമുറയിൽ ഉള്ളവരെ "ദിവാനി"യയിലേക്കു നയിക്കുന്ന ആളല്ലേ... പിന്നെ എന്തിനാണ് ഒരു ഇന്റർവ്യൂ" ?
അത്രയ്ക്ക് ബഹുമാനമായിരുന്നു...
ആരെന്തു പറഞ്ഞാലും അതിനെ മന്ദസ്മിതത്തോട് മാത്രം ശ്രദ്ധിക്കുന്ന,
ഈ രാജകുമാരനെപ്പറ്റി പറയുമ്പോൾ എനിക്കായിരം നാക്കാണ് ...ഇതിനെ പഴയ രാജഭക്തിയെന്നോ, ഫ്യൂഡൽ പ്രഭുത്വത്തോ
ടുള്ള ആസക്തിയെന്നോ,ആരാധനയെന്നോ എന്ത് പേരിട്ടു വിളിച്ചാലും,എനിക്കൊരു വെറുപ്പോ വിദ്വേഷമോ ആരോടും തോന്നുക
യില്ല....കാരണം...ഞാൻ പറയുന്നത് അത്രയധികം സ്വാത്തിക മനോഭാവമുള്ള ഒരു മനുഷ്യനെപ്പറ്റിയാണ്....വീട്ടിൽ ഉള്ള തൊഴിലാളികളോടും, ബന്ധുമിത്രാദി
കളോടും, സഹപ്രവർത്തകരോടും, ദിവാനിയകളിൽ എത്തുന്ന സഹൃദയരോടും, ഒരേ ഒരു ഭാവവും പെരുമാറ്റവും ഒക്കെയുള്ള നേരിട്ടു കണ്ടാസ്വാധിച്ചിട്ടുള്ള ഒരു വ്യക്തിയെന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്....
ഞാൻ കുവൈറ്റിൽ താമസിക്കുമ്പോൾ
ആഴ്ചയുടെ അവസാന ദിവസങ്ങളിൽ "വൈകീട്ട് വീട്ടിലേക്കു പോരുക,ഡ്രൈവറെ
വിടാം രാത്രി വണ്ടിയോടിക്കണ്ട...മകനെ കൂടെ കൂട്ടിക്കോളൂ...തിരിച്ചു ഞാൻ വീട്ടിലെത്തിക്കാം"...
ഭാവിയിൽ ഒരു രാജ്യം ഭരിക്കാൻ എല്ലാവിധ യോഗ്യതയുമുള്ള ഒരു രാജകുമാരന്റെ, രാജ്യം ഭരിക്കാൻ അവസരമുണ്ടായേക്കാ
വുന്ന ഒരു രാജകുമാരന്റെ, സ്നേഹം നിറഞ്ഞ ടെലിഫോൺ സംഭാഷങ്ങൾ ഓർമ്മകൾ.ഓരായിരം ഓർമ്മകൾ...
ഇതിനോക്ക് എന്നു പകരം വീട്ടും?
ഈ സ്നേഹത്തിനു എങ്ങനെ പകരം വീട്ടും? കുതിരകൾ അദ്ദേഹത്തിന്റെ ഒരു ബലഹീനതയാണങ്കിൽ, അച്ഛൻ ഷെയ്ഖ് അലിക്ക് കാറുകളോടായിരുന്നു കമ്പം...പക്ഷെ അതൊന്നും സാധാരണക്കാരായ ജനങ്ങളോടുള്ള അനുകമ്പയിലും പെരുമാറ്റത്തിലും ഒരു തരത്തിലും ഇടകലർത്തിയിരുന്നില്ല... ജനാധിപത്യത്തിലെ നേതൃത്വവും, ജനങ്ങളിൽ നിന്നുള്ള നേതൃത്വവും, രണ്ടാണെന്ന് ഇവരെപ്പോലെയുള്ളവരിൽ നിന്നുള്ള അനുഭവത്തിലൂടെയാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്...
തുടരും...