മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?(ഭാഗം ഏഴ് ).
ഒരു "യഥാർത്ഥ" ഈശ്വര വിശ്വാസി എന്തിലും
നന്മ കാണാൻ ശ്രമിക്കും. ഒരു അവിശ്വാസി എപ്പോഴും ന്യൂനതകൾ കണ്ടെത്താൻ ശ്രമിക്കും. അപ്പോൾ ആരാണ് "യഥാർത്ഥ" ഈശ്വര വിശ്വാസി എന്നൊരു ചോദ്യം വരും...
എന്നാൽ ഒരു ഈശ്വര വിശ്വാസിക്ക് ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂടില്ലാതെ ഈശ്വരനെ അറിയാൻ കഴിയുകയില്ല എന്ന യാഥാർഥ്യവും നമ്മൾ മറന്ന കൂടാ...അതിപ്പോ യഥാർത്ഥ വിശ്വാസി ആണെങ്കിലും അല്ലാത്ത വിശ്വാസി ആണെങ്കിലും സംഗതി ഒരുപോലെ തന്നെ... നിങ്ങൾ വായനക്കാരിൽ ആരെങ്കിലും ഒരു മത വിശ്വാസിയല്ലാത്ത ഈശ്വര വിശ്വാസിയെ കണ്ടിട്ടുണ്ടോ...?
അപ്പോൾ മതമില്ലാതെ ഈശ്വരവിശ്വാസം ഉണ്ടാകില്ല എന്ന "ലോകസത്യം" നാമറിയേണ്ടിയിരിക്കുന്നു...
അപൂർവം ചില യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ, കുറെ കാലങ്ങൾക്കു മുമ്പ് ഒട്ടും തന്നെ മതവിശ്വാസങ്ങൾ ഇല്ലായിരുന്നു...
അതുകൊണ്ടുതന്നെ അവിടെ ഈശ്വര വിശ്വാസങ്ങളും ഉണ്ടായിരുന്നില്ല...
പള്ളികളുണ്ടായിരുന്നില്ല...
മോസ്‌ക്കുകൾ ഉണ്ടായിരുന്നില്ല...
അമ്പലങ്ങൾ ഉണ്ടായിരുന്നില്ല...
പക്ഷേ അവിടെ സ്വസ്ഥമായ ഒരു മനുഷ്യസമൂഹവും, ജീവിതവുമുണ്ടായിരുന്നു. ആ സ്ഥലങ്ങളിലൊക്കെ ഇപ്പോൾ സ്ഥിതി വിശേഷങ്ങൾ മാറി തുടങ്ങിയിരിക്കുന്നു.
ഏഷ്യൻ/ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുടിയേറ്റങ്ങളും പ്രത്യേകിച്ച് അഭയാർഥികളെ ഇറക്കുമതി ചെയ്തു തുടങ്ങിയതോടെ അവിടെയൊക്കെ മത വിശ്വാസങ്ങൾ തുടങ്ങി... ഈശ്വരവിശ്വാസവും ധാരാളമായി
ക്കണ്ടുവരുന്നു. ഒപ്പം അസ്വസ്ഥകളും...
നമ്മൾ ഇപ്പോൾ കാണുന്ന പശ്ചിമേഷ്യൻ യുദ്ധമില്ലേ? അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വഴിനീളെ ചീത്ത വിളിക്കാറില്ലേ? ഇസ്രയേലിന് ചീത്ത വിളിക്കാറില്ലേ? ഇറാനെ ചീത്ത വിളിക്കാറില്ലേ? ഗൾഫ് രാജ്യങ്ങളോട് സഹതാപം പ്രകടിപ്പിക്കാറില്ലേ? എല്ലാമെല്ലാം എത്തിച്ചേരുന്നത് മത വിശ്വാസങ്ങളുടെ അടിത്തട്ടിലേക്കാണ്...
ശരിക്കും ട്രംപിന് വട്ടു പിടിക്കാൻ
കാര്യം അവരുടെ രാജ്യത്തു നിന്ന്
തന്നെയാണ്...നിങ്ങൾക്കറിയാമോ
അതിന്റെ കാരണം?
അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി
(New York City) വലിപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തു തന്നെയാണ്. ആകാരവടിവിലും പ്രകൃതി സൗന്ദര്യത്തിലും ജപ്പാനിലെ ടോക്കിയോ നഗരത്തിനു തൊട്ടു പിന്നിലാണ്...അഞ്ചു പ്രാന്തപ്രദേശങ്ങൾ ( Boroughs) ചേർന്നതാണ് ന്യൂയോർക്ക് സിറ്റി. മലഞ്ചരിവും കുന്നുംപ്രദേശങ്ങളുമായി അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്ന് കിടന്നിരുന്ന മൻഹട്ടൻ, ബ്രൂക്കലിൻ, ക്യുൻസ്, ബ്രോങ്ക്സ്, സ്റ്റാറ്റൻ ഐലൻഡ്, തുടങ്ങിയ അഞ്ചു ഭൂപ്രദേശങ്ങൾ ഇന്നത്തെ സുന്ദര സുരഭിലമായ ഒരു ന്യൂയോർക്ക് സിറ്റിയാക്കി മാറ്റിയതിനു അന്ന് ബ്രിട്ടനിൽ നിന്ന് കുടിയേറി പാർത്ത വെള്ളക്കാരുടെ പങ്കു വളരെ വലുതായിരുന്നു.
ഞാൻ കഴിഞ്ഞ വർഷം ഒരു നീണ്ട അമേരിക്കൻ യാത്രയിൽ ഏതാണ്ട് പതിനാറു സ്റ്റേറ്റുകളിലൂടെ കടന്നു പോകാൻ ഇടയായി... ഇതിൽ കുറച്ചു ദിവസങ്ങളിൽ ന്യൂ യോർക്ക് സിറ്റിയിലും ലോസ് ആഞ്ചലസ് സിറ്റിയിലുമൊക്കെ ഉണ്ടായിരുന്നു. സത്യം പറയാമല്ലോ അതിൽ ന്യൂയോർക്കിലും പ്രാന്ത പ്രദേശങ്ങളിലുമായി ഏതാണ്ടൊരു എട്ടു ദിവസങ്ങൾ യാത്ര ചെയ്തു....
അതിൽ ഒരു ദിവസം എന്നെ
ക്കൊണ്ടുപോകാനായി എന്റെ അത്രയും പ്രായമുള്ള ഒരു സായിപ്പാണ് വണ്ടിയുമായെത്തിയത്. യാത്രക്കിടയിൽ അദ്ദേഹം പറയുകയായിരുന്നു...
ഒരു അമ്പതു വര്ഷം മുൻപ് ഈ സിറ്റി എത്ര വീറും വൃത്തിയുമുള്ള ഒരു സ്ഥലമായിരുന്നു.
ഇന്നത്തെ അവസ്ഥ നോക്ക്... പല പ്രദേശങ്ങളും വൃത്തിഹീനമായി മാറിയിരിക്കുന്നു. അതിന്റെ ഒരു പ്രധാന കാരണം, ഏഷ്യൻ ആഫ്രിക്കൻ വംശജരുടെ വരവോടെയാണ്. ചില കടകളിലൊട്ടു കയറി നോക്ക് .ചെറുകിട ബിസിനെസ്സുകളെല്ലാം
ഏഷ്യാക്കാർ കയ്യടക്കി വച്ചിരിക്കുന്നു.
ആ കടകളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കു. എല്ലായിടവും വൃത്തിഹീനമായിക്കിടക്കുന്നു.
ചപ്പു ചവറുകൾ വലിച്ചു വാരിയിട്ടിരിക്കുന്നു.
പ്രത്യേകിച്ച് ഏഷ്യൻ റസ്റ്റോറന്റുകൾ...അദ്ദേഹം പറഞ്ഞത് ഞാനും ശ്രദ്ധിച്ചു...ചില കടകളിലോട്ടു കയറിയാൽ മുപ്പത്തിമുക്കോടി ദേവീദേവന്മാരുടെയും ചിത്രങ്ങൾ ചില്ലിട്ടു നിരത്തിയിരിക്കുന്നു. അതൊന്നു തൂത്തു തുടച്ചു വൃത്തിയായി വയ്ക്കാൻ സമയമില്ല...
മറ്റു ചില കടകളിൽ ചൈനക്കാരുടെ ബുദ്ധൻ എന്നെപ്പോലെ വലിയ വയറും എടുത്തു
മടിയിൽ വച്ച് പല രീതിയിൽ, പല ഭാവത്തിൽ, കയറിയിരിക്കുന്നു. മറ്റു ചിലേടത്തു യേശുദേവൻ കത്തിച്ചുവെച്ച കളർ
ബൾബിന്റെ വെളിച്ചത്തിൽ കുരിശേന്തിക്കൊണ്ട് വെന്തുരുകുന്നു. മറ്റു ചിലടത്തു ഹലാൽ/ഹറാം ഭക്ഷണ വിഭവങ്ങൾ, ബോർഡുകൾ എഴുതിവച്ചിരിക്കുന്നു. വെജിറ്റബിൾ സമൂസയുടെ പാക്കറ്റിന്റെ പുറത്തും കാണാം ഹലാൽ...എല്ലാവരും ഈശ്വരവിശ്വാസികൾ...
ഇത്തരം പരിപാടികൾ ദൈവവിശ്വാസമുണ്ടന്നു എല്ലാവരുടെയും മതവിശ്വാസങ്ങൾ അനുസരിച്ചു ജനങ്ങളെ
ആകർഷിക്കാനുള്ള ഒരു ചടങ്ങുപോലെ നിങ്ങൾക്കു തോന്നുന്നില്ലേ?
രാത്രികാലങ്ങളിൽ ന്യൂയോർക്ക് സിറ്റിയിലൂടെ ഇപ്പോൾ ഒന്ന് നടന്നു നോക്ക്. വീട്ടിലെ വേസ്റ്റുകൾ വഴിയിലേക്ക് തള്ളുന്ന ഒരു രീതി ഇപ്പോൾ നിരനിര ആയി കണ്ടു വരുന്നു.
ദുർഗന്ധം വമിക്കുന്ന സ്ട്രീറ്റുകൾ നിങ്ങൾക്കെവിടെയും കാണാം.
ഞാൻ നടന്നു കണ്ടതാണ്. ഇതിനു കാരണം ഏഷ്യൻ ആഫ്രിക്കൻ ജനതയുടെ കടന്നു കയറ്റമാണ്...
ഇതൊന്നും ചില സായിപ്പന്മാർക്ക് ഇഷ്ടല്ല...
പണ്ട് അഫ്‌ഗാനിസ്ഥാനിൽ നിലവിൽ വന്ന താലിബാൻ ഭരണ കുടത്തിനെതിരെ അമേരിക്ക യുദ്ധം തുടങ്ങിയപ്പോൾ അവരെ സഹായിക്കാൻ തയ്യാറായ കുറെ അഫ്ഘാനികളുണ്ടായിരുന്നു . അതായതു സ്വന്തം രാജ്യത്തെ ഭരണാധികാരികളെ ഒറ്റു കൊടുത്തു അമേരിക്കൻ സൈന്യത്തിനെ സഹായിച്ച ഒരു ലക്ഷത്തി ഇരുപത്തിഏഴായിരം അഫ്ഘാനികളെ അമേരിക്ക, അഭയാർഥികളായി അമേരിക്കയിലേക്ക് ഗ്രീൻ കാർഡും കൊടുത്തു വേണ്ട സഹായങ്ങളും ചെയ്ത് അഭയം കൊടുത്തു...
പാകിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും ബന്ഗ്ലാദേശിൽ നിന്നും ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇതുപോലെ കുറെ അഭയാർത്ഥികളെ അമേരിക്ക വരവേറ്റു ...
കുവൈറ്റ് യുദ്ധകാലത്തും, അതിനു മുൻപും കുറെ പലസ്തീനികളെയും അമേരിക്ക വരവേറ്റിട്ടുണ്ട്...
സിറിയയിൽ നിന്നും ലെബനോനിൽ നിന്നും അഭയാർത്ഥികൾ ചേക്കേറിയിട്ടുണ്ട്...
ഇവരെല്ലാംതന്നെ അമേരിക്കയിലെ ഏറ്റവും വളരെ പ്രധാനപ്പെട്ട സിറ്റികളായ ലോസ് ആഞ്ചലോസ്, ന്യൂയോർക്ക്, ലാസ് വെഗാസ്, ചിക്കാഗോ, തുടങ്ങിയ നഗരങ്ങളിൽ പിടി മുറുക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് അഭയാർത്ഥികൾ പോയതായി പറഞ്ഞു കേട്ടിട്ടുണ്ടോ? അറിയില്ല...
ഞാൻ അമേരിക്കയിൽ പോയ കഴിഞ്ഞ
വർഷം (2025) കാലിഫോർണിയയിലെ പല സ്ഥലങ്ങളിലും ദ്രുവീകരണശക്തികൾ ഉയർന്നു വന്നു. പലേടത്തും സമരസന്നാഹങ്ങൾക്കു
വഴി തെളിഞ്ഞു .ട്രംപ് പട്ടാളത്തെയിറക്കി. ചില സ്ഥലങ്ങളിലൊക്കെ റോഡുകൾ ഉപരോധിച്ചു.
ഞാൻ നേരിട്ട് കണ്ടതാണ്. ഈ ദ്രുവികാരണ ശക്തികൾക്ക് കൂട്ടായി ചേർന്നത് ആരൊക്കെയാണന്നറിയാമോ?
ഈ കൊണ്ട് വന്ന അഭയാർത്ഥികൾ തന്നെ...
സായിപ്പിനിഷ്ട്ടപ്പെടുമോ ?കുറെപ്പേർക്കിഷ്ടപ്പെടും...വോട്ടിനു വേണ്ടി.
ഭരണം കിട്ടാൻ വേണ്ടി...എവിടെപ്പോയി പഴയ സോവിയറ്റ് യൂണിയൻ ...? തകർന്നു തരിപ്പണമായില്ലേ ? അത് അമേരിക്കയിലും ആവർത്തിക്കപ്പെടാതിരിക്കാൻ...!!!
ഇതൊന്നും ട്രമ്പിനെപ്പോലെയുള്ളവർക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ല...
ഈ പറഞ്ഞ കാര്യങ്ങളും നമ്മുടെ വിഷയവുമായി എന്താണ് ബന്ധം?
ന്യായമായ ചോദ്യം...മതഗ്ഗ്രന്ഥങ്ങൾ
വിശകലനം ചെയ്യുമ്പോൾ വരുന്ന ഒരു വികലത "പലരീതിയിലുള്ള വ്യാഖ്യാനം" പ്രധാനപ്പെട്ട വിഷയം തന്നെയാണ് .അതു കൊണ്ടാണ്
ഒരു വിശ്വാസത്തിൽ തന്നെ പല ഗ്രുപ്പുകളുണ്ടാകുന്നതും...
ഉദാഹരണത്തിന്, നമ്മുടെ നാട്ടിൽ ശ്രദ്ധിച്ചിട്ടില്ലേ ? ശബരിമലയിൽ സ്ത്രീകൾ
കയറണോ? വേണ്ടയോ ? ഒരു പള്ളിയിൽ പ്രാർത്ഥിക്കുന്നവർ തമ്മിലടിച്ചു പ്രാർത്ഥനാലയം പൂട്ടിക്കുന്നു.
വിശ്വാസങ്ങളിലെ വൈരുധ്യങ്ങൾ...ഒടുവിൽ കാര്യങ്ങൾ വത്തിക്കാനിലും അന്ത്യോഖ്യയിലും വരെ കൊണ്ടെത്തിക്കുന്നു.
ഒന്നും വേണ്ട...ഇപ്പോൾ അമേരിക്ക ഇറാന് നേരെ അഴിച്ചു വിട്ട യുദ്ധത്തെപ്പറ്റി കേരളത്തിലിരുന്നു നൂറു കണക്കിന് ഉസ്താതന്മാർ നൂറു രീതിയിലാണ് അഭിപ്രായങ്ങൾ പറയുന്നത്...
സത്യത്തിൽ കുവൈറ്റ് എന്ന രാജ്യം എന്റെ ആത്മാവാണ്. അവിടെ ആരെങ്കിലും ഒരു തരി മണ്ണ് വാരി എറിഞ്ഞാൽ എനിക്കും എന്റെ കുടുംബത്തിനും വേദനിക്കും. ഒരു ഗൾഫ്
യുദ്ധം നേരിട്ടനുഭവിച്ചവനാണ് ഞാൻ...
ഒപ്പം ഇറാൻ എന്ന രാജ്യം എന്ത് പാപം ചെയ്തിട്ടാണ് ഇത്രയധികം സങ്കർഷണങ്ങളെ നേരിടുന്നത്. ഞാൻ ആ രാജ്യത്തു പോയിട്ടുണ്ട്. പ്രകൃതിസൗന്ദര്യം വാരിക്കോരി കൊടുത്തിട്ടുള്ള രാജ്യം. നബിതിരുമേനിയുടെ ഏഴാം തലമുറയിലെ ഇമാമ് റീദ അന്ത്യവിശ്രമം കൊള്ളുന്ന "അൽ മഷ്'ത്" എന്ന സ്ഥലത്തു
ഒരു കാഫിറായ എനിക്ക് പ്രാർത്ഥിക്കാൻ അള്ളാഹു അനുഗ്രഹം ചൊരിഞ്ഞു തന്നിട്ടുണ്ട് . അവിടെയും അമേരിക്ക ബോംബ് വർഷിച്ചിരുന്നു എന്ന് കേട്ടപ്പോൾ എന്റെ
മനസ്സ് വിങ്ങിത്തളർന്നു പോയി...
ഒന്നോർത്തോ...? ലോകത്തു അശാന്തിയുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ വിശുദ്ധ മതഗ്ഗ്രന്ഥങ്ങളും അതിനുള്ള ഉപാധിയാണ്. അതിനുള്ള വഴികൾ വിശകലനം ചെയ്യാൻ ധാരാളം ആൾക്കാർ
എന്നുമുണ്ടാകും ...
തുടരും...