മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?(ഭാഗം നാല് ).

മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?(ഭാഗം നാല് ).
-----------------------------------------------------------------------------------നമ്മുക്ക് ഏതു മതഗ്ഗ്രന്ഥങ്ങളെയും നാല്  രീതിയിൽ  നോക്കി വായിക്കാൻ കഴിയും...
ഒന്നാമതായി  ഒരു സാഹിത്യകൃതിയായിക്കണ്ട് വായിച്ചാസ്വദിച്ചു മടക്കി വയ്ക്കാം. അപ്പോൾ ഒരു കഥ വായിച്ചറിഞ്ഞ മനോസുഖം കിട്ടും...

രണ്ടാമതായി ഒരു ചരിത്രകൃതിയായി വായിച്ചു മുൻകാലചരിത്രമായി കാര്യങ്ങൾ  ഉൾക്കൊള്ളാം...അപ്പോൾ മുൻപ്  ജീവിച്ചിരുന്ന ദൈവങ്ങളുടെയും ദൈവ തുല്യരായിട്ടുള്ളവരുടെയും നടന്നതായിപ്പറയപ്പെടുന്ന വീര സാഹസിക സംഭവങ്ങൾക്ക് ഒരു നേർസാക്ഷിയെപ്പോലെ കാര്യങ്ങൾക്കു കരുത്ത് പകരാം...

അതുമല്ലങ്കിൽ മൂന്നാമതായി
എല്ലാ മതഗ്രന്ഥങ്ങൾക്കും ഒരു ദൈവിക പരിവേഷം കൊടുത്തു, സന്ധ്യക്കും കാലത്തും വിളക്ക് വച്ച് പുഷ്പ്പങ്ങളൊക്കെ അർപ്പിച്ചു സാംബ്രാണിയൊക്കെ കത്തിച്ചു 
വച്ച് തൊട്ടു തൊഴുത് ഭദ്രമായി അടച്ചു വയ്ക്കാം...കുളിച്ചു ശൂദ്ധി വരുത്തിയ ശേഷമേ രാമായണവും ഭഗവതവുമൊക്കെ കൈകൊണ്ടു തൊടാവു എന്ന് ചില വീടുകളിൽ നിർകർഷയുണ്ട്. എന്റെ വീട്ടിൽ ചെറുപ്പത്തിൽ ഈ നിയമം ഞാൻ ഓർക്കുന്നു. ഗൾഫു രാജ്യങ്ങളിലെ ചില മാളുകളിൽ പരിശുദ്ധ ഖുറാൻ ചില്ലിട്ടു ചില സ്റ്റാന്റുകളിൽ അടച്ചു വച്ചിട്ട് മുസ്ലിമല്ലാത്തവർ തൊടരുതേ എന്ന ബോർഡ് തൂക്കി വച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... 

ഇതെല്ലാം തന്നെ അപകടങ്ങൾ നിറഞ്ഞ വഴികളാണ്... 
ഏതൊരു പുസ്തകവും വായിച്ചു അതിന്റെ ഉള്ളടക്കം ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ പിന്നെ ആ പുസ്തകത്തിന് കടലാസിന്റെ വിലയെ ഉള്ളു എന്ന് ഉൾക്കൊള്ളാൻ ഭീകരവാദികൾ അല്ലങ്കിൽ വർഗീയവാദികൾ സമ്മതിക്കാറില്ല...
അവിടെയും അപകടം പതിയിരിക്കുന്നു...
ഇതിനു കുട്ടു നില്ക്കാൻ എല്ലാ മതവിഭാഗങ്ങകളിലും എപ്പോഴും ഒരോരോ ഗ്രുപ്പുകളുണ്ടാകും.

മതഗ്ഗ്രന്ഥങ്ങൾ എല്ലാം തന്നെ പ്രാചീനമാണ്. ഏറ്റവും പുതിയ മതഗ്രന്ഥത്തിന് തന്നെ ഏതാണ്ട് ആയിരിത്തിഅഞ്ഞുറു വർഷങ്ങളുടെ  പഴക്കമുണ്ട്. ഏതു മതഗ്രന്ഥങ്ങൾ എടുത്തു നോക്കിയാലും അതിലൊക്കെ ഒരു അദ്ധ്യാത്‌മിക സത്തയുണ്ടാകുമെന്നു പറയപ്പെടുന്നു... 
ഒരു ത്വാത്തീക ചിന്തയോടെ അതിനെയൊക്കെ സമീപിച്ചാൽ അതിലൊക്കെ മാനവരാശിക്ക് മുഴുവനായും നന്മക്കായി പലതുമുണ്ടന്ന് അറിവുള്ളവർ പറയുന്നു...അപ്പോൾ ആരാണ് അറിവുള്ളവർ? എന്ന ചോദ്യമുണ്ടാകും? ശരിയല്ലേ? എന്താണ് ഈശ്വര വിശ്വാസം? എന്താണ് ഭക്തി? ആരാണ് വിശ്വാസി? ആരാണ് അവിശ്വാസി? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾ...

ഇതൊക്കെ മനസ്സിലാക്കിയെടുക്കണമെങ്കിൽ നാലാമതായി ഒരു വകുപ്പുണ്ട്. അൽപ്പം മനസ്സിരുത്തി മനഃശ്ശാന്തിയോടെ അദ്ധ്യാൽമിക ചിന്ത ഉൾക്കൊണ്ട് ഏതൊരു മതഗ്രന്ഥങ്ങളെയും നോക്കിക്കണ്ടാൽ എന്തെങ്കിലുമൊക്കെ അതിൽനിന്ന് പെറുക്കിയെടുക്കാൻ പറ്റിയിരിക്കും എന്ന് അറിവുള്ളവർ പറയുന്നു. വീണ്ടും അറിവുള്ളവർ... അതാരാണാവോ? അടുത്ത ചോദ്യം...  
പക്ഷേ അത് കണ്ടെത്താനോ കേട്ടിരിക്കാനോ മനസ്സിലാക്കാനോ ഇന്നത്തെ ലോകജനതയ്ക്കു താൽപ്പര്യമില്ല... മറിച്ചു ഏതെല്ലാം പുസ്തകങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ  സാധാരണക്കാരുടെ യുക്തിക്കു ചേരാത്തതുണ്ടോ  അതെല്ലാം ചികഞ്ഞെടുത്തു പരസ്പ്പരം ചെളി വാരി എറിഞ്ഞു വർഗീയതയുടെയും ജാതിസ്പർത്തയുടെയും വിഷ വിത്തുകൾ പാകി, മാനവികത നഷ്ടപ്പെടുത്തി മനുഷ്യരെ തമ്മിൽ അകറ്റി ശത്രുതയിലേക്കു നയിക്കുമ്പോൾ "മനുഷ്യരി"ല്ലാതാകുന്നു..."മതാന്ധത" പടർന്നു പന്തലിക്കുന്നു... ഇതല്ലേ സത്യം? ഇതല്ലേ ഇന്ന് നടമാടുന്നത്? കൂട്ടിനു അധികാര രാഷ്ട്രീയവും...

ഇനിയൊരു ചെറിയ ഉദാഹരണം പറയാം...  ചെറുപ്പം മുതലേ ഞാൻ കേട്ട് കേട്ട് മനസ്സിൽ തറച്ച രണ്ടു ദൈവങ്ങളാണ് ശ്രീകൃഷ്ണനും... ശ്രീരാമനും...

ത്രേതായുഗത്തിൽ ജീവിച്ചിരുന്ന ശ്രീരാമൻ...
ഒരു ഭാര്യയെയുണ്ടായിരുന്നുള്ളു...ആ പാവം  ഭാര്യയെ ഗർഭിണിയായിരുന്നപ്പോൾ 
ഉപേക്ഷിച്ചു കളഞ്ഞു...

ദ്വാപരയുഗാന്ത്യത്തിൽ ജീവിച്ചിരുന്ന ശ്രീകൃഷ്ണൻ...പുള്ളി ആള്  കൊള്ളാല്ലോ. പതിനാറായിരത്തി ഒരുനൂറ്റിയെട്ടു ഭാര്യമാർ...ആരെയും ഉപേക്ഷിച്ചില്ല...  

ഒരാൾ സരയു നദിയിൽ മുങ്ങി ആത്മഹത്യാ ചെയ്തു...ശ്രീരാമൻ.

മറ്റൊരാളിനെ ഒരു വേടൻ അമ്പയത് കൊന്നു. പാവം പാട്ടു പാടുന്ന ഇപ്പോഴത്തെ വേടനല്ല...ശ്രീകൃഷ്ണൻ.

ശ്രീകൃഷ്ണൻ ജനിച്ചപ്പോൾ തന്നെ കിടക്കപ്പായിൽ കിടന്നു അമ്മയുടെ മുലപ്പാൽ കുടിക്കുന്ന പ്രായത്തിൽ തന്നെ ആൾക്കാരെ കൊല്ലാൻ തുടങ്ങി...

ശ്രീരാമൻ കൗമാരമെത്തിയപ്പോൾ മുതൽ ആൾക്കാരെ കൊല്ലാൻ  തുടങ്ങി......

കൊല്ലുന്നതാരെയാണന്നോ...? രാക്ഷസന്മാരേ... 
എല്ലാം കറുത്ത വർഗ്ഗക്കാർ...ഇടയ്ക്കൊക്കെ വെള്ളക്കാരെയും കൊല്ലും. എന്ന് പറഞ്ഞാൽ രാജാക്കന്മാരെയും മുന്നോക്കകാരെയും കൊല്ലാറുണ്ട്. പോരാത്തതിന് ഭഗവത് ഗീതയിൽ "ചാതുർവർണ്ണം" എന്ന് തുടങ്ങുന്ന നാലു വാരി കവിതയുമുണ്ട്.  പിന്നത്തെ പുകില് പറയേണ്ടതില്ലല്ലോ...പിന്നോക്ക സമുദായങ്ങളെ  കൊല്ലുന്ന ദൈവങ്ങളോ? ജാതി/മത വെറിപൂണ്ട മനുഷ്യർ ഒരിക്കലും അവസാനിക്കാത്ത സ്പർദ്ദയിലേക്കു നീങ്ങി... 
എന്നാൽ ശ്രീകൃഷ്ണൻ പിന്നോക്ക സമുദായത്തിൽപ്പെട്ടവനാണന്ന് പലരും പറയപ്പെടുന്നു...ശ്രീരാമൻ ആര്യവംശത്തിന്റെ തലമുറയായിരുന്നു എന്ന് എഴുതി വച്ചിരിക്കുന്നു....

ശിവകാശിയിൽ വരച്ചെടുത്തു പ്രിന്റ് 
എടുത്ത ഒരു വെളുത്ത രാമൻ...
മറ്റൊരു കറുത്ത കണ്ണൻ...
പാവം യേശു ക്രിസ്തു സായിപ്പായിരുന്നു എന്ന് വിശ്വസിക്കുന്ന ക്രിസ്താനികൾ ഇപ്പോഴുമുണ്ട്...
നബി തിരുമേനിയുടെ പടം വരയ്ക്കുന്നതോ കാണിക്കുന്നതോ ദൈവ നിഷേധം... ശ്രീബുദ്ധൻ ഇപ്പോൾ പലരുടെയും ഉദ്യാനങ്ങളിൽ ഇരുന്നു വെള്ളമൊഴിച്ചുകൊണ്ടിരിക്കുന്നു...  

അഞ്ചു പ്രാവിശ്യം നിസ്‌ക്കരിക്കുന്ന, രണ്ടേമുക്കാൽ ശതമാനം സകാത്ത് കൊടുക്കുന്ന, ഓംമ്രാ ഹജ്ജ് കർമ്മങ്ങൾ അനുഷ്ഠിക്കുന്ന, ഒരു മുസ്ലിം സഹോദരനെ ഞാൻ അന്ധമായി വിശ്വസിക്കും. കാരണം എന്റെ ഭാര്യയെയും മക്കളെയും അവനെ ഏൽപ്പിച്ചിട്ടു ഞാൻ കാശിക്കു പോയാൽ, അവന്റെ ശവത്തിൽ  ചവുട്ടി മാത്രമേ എന്റെ ശത്രുവിന് എന്റെ കുടുംബത്തെ ആക്രമിക്കാൻ കഴിയൂ. അതിനു എനിക്ക് ഒരു കിത്താബും വായിച്ചു പഠിച്ചു വിശകലനം ചെയ്ത വികൃതമാക്കേണ്ടതില്ല...
പക്ഷേ ഞാനിതു പറയുമ്പോഴും ഒന്നോർത്തോ ഇറാന് മുകളിലൂടെ ബോംബ് വർഷിക്കുന്നത് കാണുമ്പോൾ കണ്ണ്നീര് ഒഴുക്കുന്നവരും ഒപ്പം ള്ളിൽ ഊറിച്ചിരിക്കുന്നവരും ഇല്ലാതില്ല. വിശ്വാസങ്ങളിലെ വൈരുദ്ധ്യങ്ങൾ...

ഓരോ പുസ്തകങ്ങളേയും ചരിത്രപരമായി അപഗ്രഥിച്ചു തെറ്റുകളുടെ കുമ്പാരങ്ങളുമായി മുന്നോട്ടു പോകുമ്പോൾ, "വർഗീയത" മുറുകുന്നു. "മതാന്ധത" പെരുകുന്നു. "മനുഷ്യത്വം" മരവിക്കുന്നു. "മാനവികത" ഇല്ലാതാകുന്നു...ഇതല്ലേ ഇന്നത്തെ അവസ്ഥ..? നമ്മുക്കല്പം കൂടി മുന്നോട്ടു പോയാലോ...?

തുടരും...