മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ ?വികലമാക്കപ്പെടുന്നുവോ? (ഭാഗം ഒന്ന് )
-----------------------------------------------------------------------------------
മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന വിപത്തുകൾ, ആശയക്കുഴപ്പങ്ങൾ, മതാന്ധത, അതിൽ നിന്നുണ്ടാകുന്ന തീവ്രത, മൂല്യച്യുതി, ജാതി സ്പർദ്ധ, എന്നുവേണ്ട സർവ്വ നാശം...
ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഞാൻ സഹോദര തുല്യം സ്നേഹിച്ചു ബഹുമാനിക്കുന്ന എന്റെ ആത്മ സുഹൃത്തിന്റെ ഒരു കമ്മന്റാണ്...എന്റെ പോസ്റ്റിൽ വന്ന ഒരു കമ്മന്റാണ്... ഞങ്ങൾ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല. എന്നേക്കാൾ വളരെ ചെറുപ്പമായതു കൊണ്ടാകാം. അദ്ദേഹം പഠിച്ചു വന്നപ്പോഴേക്കും ഞാൻ ഇന്ത്യ മഹാരാജ്യം വിട്ടിരുന്നു. പിന്നീട് അദ്ദേഹം വടക്കേ മലബാറിലേക്ക് ചേക്കേറി. കാണാനും കേൾക്കാനും ഒന്നും കഴിഞ്ഞിരുന്നില്ലങ്കിലും മനസ്സുകൊണ്ട് ഒരു ഐക്യവും ഇടതു പക്ഷ ചിന്താഗതിക്കാരുമാണ്. പേര് ശ്രീ.രാജേന്ദ്ര ബാബു എസ്. വെള്ളൂർ. ഞങ്ങൾ വള്ളംകുളത്തു ജനിച്ചവരാണ്. ഫേസ്ബുക് വഴിയാണ് കൂടുതൽ അടുത്തത്....
ഈ കഴിഞ്ഞ ആഴ്ചകളിൽ ഒരു ദിവസം,
ഫേസ്ബുക്ൽ വളരെ ശ്രദ്ധേയനായ ഒരു ലേഖകൻ ശ്രീ ജോൺ മാങ്കൂട്ടത്തിലിനെപ്പറ്റി ഞാൻ ഒരു ചെറിയ ആർട്ടിക്കിൾ എഴുതിയിട്ടിരുന്നു. തെറ്റിദ്ധരിക്കരുത്.
രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റിയല്ല... എന്തായാലും ഇതേപ്പറ്റി ഞാനെഴുതിയിട്ട ഒരു ചെറിയ ലേഖനത്തിനു താഴെ എന്റെ സുഹൃത് ശ്രീ രാജേന്ദ്ര ബാബു എസ് വെള്ളൂർ എഴുതിയിട്ട കമ്മന്റ് ഇപ്രകാരമാണ്. "ഈ പുസ്തകങ്ങളെല്ലാം വിവിധ രീതിയിൽ വ്യാഖ്യാനിക്കപ്പെടണം. എല്ലാവരും അത് വായിക്കപ്പെടണം" എന്നാണ് കമ്മന്റ്.
അതാണ് ഈ ലേഖനം എഴുതാൻ എനിക്ക് പ്രചോദനമായത്...
ശ്രീ. ജോൺ മാംകൂട്ടത്തിൽ എഴുതിയിടുന്ന ഓരോ ആർട്ടിക്കിളും വളരെ ശ്രദ്ധയോടെ വായിക്കുന്ന ഒരാളാണ് ഞാൻ. അദ്ദേഹം സത്യവേദ പുസ്തകങ്ങളെപ്പറ്റിയും, പരിശുദ്ധ ഖുർആനെപ്പറ്റിയും, ദൈവീകമായ ഭഗവത്ഗീതയെപ്പറ്റിയും, മറ്റു പുരാണേതിഹാസങ്ങളെപ്പറ്റിയും,
ഉപനിഷത് വാക്യങ്ങളെപ്പറ്റിയും,ഗുരുദേവ കൃതികളും, വേണ്ട രീതിയിൽ വിശകലനം ചെയ്ത് സമന്യയിപ്പിച്ചു ത്വാതിക ചിന്തയോടുകൂടി എഴുതിയിടുന്നതെല്ലാം സമൂഹത്തിനു ഒരു പരിധിവരെ ഗുണം ചെയ്യുമെന്ന വിശ്വാസം അഥവാ ഒരു
തോന്നൽ എനിക്കുണ്ട്.സത്യമോ അതോ മിഥ്യയോ? ആർക്കറിയാം... മതഗ്രന്ഥങ്ങളെയെല്ലാം അതിന്റെ എല്ലാ സ്വാത്തികതയോടെ ഉൾക്കൊണ്ടു ശ്രീ ജോൺ എഴുതി വിടുന്ന ലേഖനങ്ങൾ ഒരു പരിധി വരെയെങ്കിലും മതസ്പര്ദ്ധയും,മതാന്ധതയും, മതവൈരുദ്ധ്യങ്ങളും, എന്തിനേറെ
അതിലൂടെയെല്ലാം നേടിയെടുക്കുന്ന അന്ധവിശ്വാസങ്ങളും കുറെയൊക്കെ ഇല്ലാതാക്കാൻ കഴിയും എന്നാണ് എന്റെ
ഒരു വിശ്വാസം.
പുസ്തകങ്ങൾ, അതിപ്പോ ഏതു പുസ്‌തകങ്ങളാണെങ്കിലും ആർക്കും എങ്ങിനെയും വിശകലനം ചെയ്യാം. അതിന്റെ അധികാരികതയൊക്കെ ഉൾക്കൊള്ളണമെന്നു നമ്മുക്ക് നിബന്ധനകളൊന്നും തന്നെയില്ല. മതഗ്രന്ഥങ്ങളും ഇതിൽനിന്നും വ്യത്യസ്തമല്ല എന്ന് ആരെങ്കിലും പറഞ്ഞാൽ, അവനെ ഇല്ലായ്മ്മ ചെയ്തുകളയാൻ പോലും മടി കാണിക്കുന്നുണ്ടങ്കിൽ, അതിനെ നമ്മൾ
എന്ത് പേരിട്ടു വിളിക്കും. അതു മതാന്ധത
തന്നെയന്നല്ലേ?
പുസ്തകങ്ങളിൽ മതഗ്രന്ഥങ്ങൾ എല്ലാംതന്നെ താരതമ്യേന പ്രാചീനങ്ങളാണ്. പ്രാചീനങ്ങളിൽ പ്രാചീനമെന്നു പറയാവുന്നവ ഹിമവൽ സാനുക്കളിൽ സിന്ധു നദിതട സംസ്‌കാരങ്ങളിൽ ഉടലെടുത്ത വേദങ്ങളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഉപനിഷത്തുക്കളും, ഭഗവത് ഗീതയും, പുരുഷ സൂക്തവും, എന്നുവേണ്ട ഒരുപാട് കാര്യങ്ങൾ മുപ്പത്തിമുക്കോടി ദേവതകളെ ഉൾക്കൊണ്ട് നമ്മുടെ മുന്നിൽ ഇതാ ഉണ്ട്...
പിന്നീടിങ്ങോട്ട് വിദേശത്തു നിന്ന് എത്തിയിട്ടുള്ള മതങ്ങൾ ഉൾപ്പടെ നിരവധി മതഗ്രന്ഥങ്ങൾ നമ്മുടെ മുന്പിലുണ്ട്. ജൈനർ, ബുദ്ധർ, യെഹൂദർ, ക്രിസ്ത്യൻ, മുസ്ലിം, അങ്ങനെ നിരവധി... അവസാനത്തേത് എന്ന് പറയപ്പെടുന്ന പരിശുദ്ധ ഖുറാനുപോലും 1400 വര്ഷങ്ങള്ക്കുമേൽ പഴക്കമുണ്ട്. ദുർസികളും പാഴ്സികളും ബഹായികളുമൊക്കെ അതിനു ശേഷം എത്തിയ മതവിഭാഗങ്ങൾ തന്നെയാണ്. അനുയായികൾ കുറവാണെന്നു മാത്രം.
പാശ്ചാത്യ രാജ്യങ്ങളിൽ പലയിടങ്ങളിലും അതായത് ഓസ്ട്രേലിയ ന്യൂസിലാൻഡ് അമേരിക്ക കാനഡ യൂറോപ്യൻ രാജ്യങ്ങളിൽ പലേടത്തും ഇവിടെയെല്ലാം ജനിച്ചു വളർന്ന ഓരോ സമൂഹങ്ങളും വിശ്വാസങ്ങളും പണ്ടേയുണ്ടായിരുന്നു. പലതും വെള്ളക്കാർ കുടിയേറി ഇല്ലാതായതാണ്. എന്തിനേറെ ഇസ്ലാമിനുമുമ്പും അറബി രാജ്യങ്ങളിൽ തനതായ സമൂഹങ്ങളും ഗോത്ര വിഭാഗക്കാരും വിശ്വാസങ്ങളും നില നിന്നിരുന്നു...
ഒരു മതഗ്രന്ഥങ്ങളും പുസ്തകങ്ങളായി ഈ ഭൂമുഖത്തു വന്നിട്ടില്ല. എല്ലാം വായ്‌മൊഴികളായി വന്നിട്ടുള്ളവയാണ്. പറഞ്ഞു കെട്ടവയാണ്. അത് ഗുരു ശിഷ്യന് പറഞ്ഞു കൊടുത്തായാലും ദൈവത്തിൽ നിന്ന് നേരിട്ടായാലും സുഹൃത്തുക്കൾ പരസ്പ്പരം പറഞ്ഞുകൊടുത്തതായാലും എല്ലാം വായ്‌മൊഴികളിൽ വന്നു പിന്നീട് പുസ്തകരൂപത്തിൽ ഇപ്പോൾ നമ്മുടെ കയ്യിൽ വന്നു ചേർന്നതാണ്.പല ഗ്രന്ഥങ്ങളുടെയും കൃത്യമായ കാലം ആർക്കെങ്കിലും പ്രവചിക്കാൻ പറ്റുമോ? പിന്നെയുള്ളതെല്ലാം ഏകദേശ കണക്കുകളാണ്. ഈ വായ്‌മൊഴികൾ തലമുറകളിലൂടെ കൈമാറി വരുമ്പോൾ പല മാറ്റങ്ങളും അതിലൊക്കെ വന്നു ചേർന്നിട്ടുണ്ടാകാം...
ഈ മതവിശ്വാസങ്ങളിലെ ഗ്രന്ഥങ്ങൾ എല്ലാംതന്നെ ഈ നിമിഷം വരെയും നിരവധി മഹത്തുക്കളും അല്ലാത്തവരും വിശകലനം ചെയ്തു വരുന്നുണ്ട്. ഇനിയും തുടർന്ന് കൊണ്ടേയിരിക്കും...
അതിനുമുമ്പ് ഇതേപ്പറ്റി നിങ്ങൾക്കേറെയിഷ്ടപ്പെട്ടേക്കാവുന്ന
ഒരു നടന്ന സംഭവം പറയാം...
നമുക്കൊന്നു നോക്കിയാലോ?
അടുത്ത ചൊവാഴ്ച...
തുടരും...