മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?
(ഭാഗം പതിനൊന്നു)...
==================================
തയ്യാറാക്കിയത്, - രാധാകൃഷ്ണൻ നായർ
ന്യൂസീലാൻഡ്.
----------------------------------------------------------------------------------ഒരു ചോദ്യവും അതിന്റെ മറുപടിയും .
==================================
(ഭാഗം രണ്ട്).
--------------------
ഞാൻ തുടർന്നു....താങ്കൾ പറഞ്ഞ കഥ, "മഹാഭാരതം" എന്ന ബ്യഹുത്തായ പുരാണേതിഹാസങ്ങളിൽ വരുന്ന പഞ്ച പാണ്ഡവന്മാരുടെയും, പാഞ്ചാലിയുടെയും, കഥയാണ്....ശരിയാണ് അഞ്ച് ശക്തന്മാർക്ക് ഒരു ഭാര്യ....
ഞാൻ പറയുന്നതെല്ലാം നാസ്സർ അറബിയിൽ പരിഭാഷപ്പെടുത്തിക്കൊണ്ടേയിരുന്നു . എന്റെ വായിൽ നിന്ന് വരുന്നത് കേൾക്കാൻ അവിടെ കുടിയിരുന്ന എല്ലാവരും കാതു കുർപ്പിച്ചിരുന്നു.
എല്ലാവരും പ്രൊഫഷണൽസ്.(Professionals) ലോകം മുഴുവൻ ചുറ്റിക്കണ്ടു പല വിശ്വാസങ്ങളും സംസ്‌കാരങ്ങളും കണ്ടും
കേട്ടും മനസ്സിലാക്കിയവർ. അല്ലാതെ വെറും കുപ മണ്ടുകങ്ങളല്ല...ഞാൻ വളരെ ശ്രദ്ധയോടെ പക്വതയോടെ തുടർന്നു...
മഹാഭാരതം, ഇത് ഒരു ഇതിഹാസ കാവ്യമാണ്...
യവനസംസ്കാരത്തിലെ "ഇലിയഡും", "ഒഡിസ്സയും", ഒക്കെ പോലെയുള്ള ഒരു മഹത്തായ പുസ്തകം....വലിപ്പത്തിൽ മഹാഭാരതത്തോളവും ശ്ലോകങ്ങളുള്ള
ഒരു പുസ്തകവും ലോകത്തിന്നേ വരെ ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്... ഒന്നേകാൽ ലക്ഷം സംസ്‌കൃത ശ്ലോകങ്ങളടിയ ഒരു കാവ്യം...
ഹിന്ദുകൾക്ക് ഒരുപാട് ദൈവങ്ങളുണ്ട്. അവരെല്ലാം കല്ലിനെയും മണ്ണിനേയും മരത്തിനെയും ആരാധിക്കുന്നവരാണ്
എന്നാണ് ലോകമെമ്പാടുള്ള മനുഷ്യർ
പറഞ്ഞു പരത്തിയിട്ടുള്ളത്. സാധാരണക്കാരായ ഹിന്ദുക്കൾ
അതിനെ പരോക്ഷമായും പ്രത്യക്ഷമായും അംഗീകരിക്കുന്നുമുണ്ട്...
"ഹിന്ദുക്കൾക്ക് ഏക ദൈവ വിശ്വാസമല്ല" ഉള്ളത്... മറിച്ചു ഈ പ്രപഞ്ചത്തിൽ "ദൈവമല്ലാതെ മറ്റൊന്നുമില്ല"... എന്നാണ് അടിസ്ഥാനം... ഉപനിഷത് പറയുന്നു "ഈശാ വസ്യം ഇദം സർവ്വം" അതുകൊണ്ടു തന്നെ, മുപ്പത്തിമുക്കോടി ദേവീദേവന്മാരുണ്ടായി...
ഒപ്പം അനേകം പുരാണങ്ങളും,കുറെ ഇതിഹാസങ്ങളും,ഒക്കെയുണ്ടായി...ഹിന്ദുവിന്റെ അടിസ്ഥാനം "വേദ"ങ്ങളാണ്... അതിനെ താങ്ങി നിർത്തുന്ന ചെറുകഥകൾ അടങ്ങിയ കുറെ "ഉപനിഷത്തു"ക്കൾ...
പിന്നെ വരുന്ന "പുരുഷ സൂക്തം", "ഭഗവത് ഗീത", എണ്ണമറ്റ പുരാണങ്ങൾ, ഇതിഹാസങ്ങൾ, മഹാ കാവ്യങ്ങൾ, അങ്ങനെ നീണ്ട് പോകുന്ന ഒരായിരം പുസ്തകങ്ങൾ അടങ്ങിയ ഒരു മതം...!!!ഈ പുസ്തകങ്ങളുടെയെല്ലാം ആകെ തുകയാണ് ഹിന്ദു മതം...
ഈ പുസ്തകങ്ങളെയെല്ലാം, നമ്മുക്ക് നാലു രീതിയിൽ സമീപിക്കാം...ഈ പുസ്തകങ്ങൾ മാത്രമല്ല, ഏതു മത ഗ്രന്ഥങ്ങളെയും നാല് രീതിയിൽ സമീപിക്കാം.....
ഒരു (1) സാഹിത്യ കൃതിയായോ, അല്ലങ്കിൽ (2)ചരിത്ര വിദ്യാർത്ഥിയുടെ കാഴ്ചപ്പാടോടു കൂടിയോ, അല്ലങ്കിൽ ഒരു (3)ദൈവീക പരിവേഷത്തോട് കൂടിയോ, അതും അല്ലങ്കിൽ ഒരു (4)ത്വാതിക ഭാവത്തോടെയോ കാണാം .....
മഹാഭാരതമെന്ന പുസ്തകം ഒരു ചരിത്ര സംഭവമാണന്നു വിചാരിച്ചാൽ താങ്കൾ പറഞ്ഞത് പോലെ ഒരു സ്ത്രീയ്ക്ക് അഞ്ചു ഭർത്താക്കന്മാർ അപകടം തന്നെയാണ്. ഞങ്ങളുടെ നാട്ടിലെ പല തത്വചിന്തകരും സാഹിത്യ നായികാ നായകന്മാരും അങ്ങനെയാണ് എഴുതിവച്ചിട്ടുള്ളത്.
എന്നാൽ ഇതെഴുതിയ ആദി കവി ഇതൊരു കഥയാണെന്ന് ആദ്യമേ തന്നെ അതിൽ പറഞ്ഞിട്ടുണ്ട്...
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉള്ള ഒരു കുട്ടം ആളുകൾ എല്ലാ മത വിശ്വാസങ്ങളിലും ഉണ്ടാകും. അങ്ങേയ്ക്കു തന്നെ തീരെ ഇഷ്ടമില്ലാത്ത വിഭാഗങ്ങൾ അങ്ങേയുടെ മതത്തിൽ തന്നെയില്ലേ ?
യേശുദേവൻ തന്നെ പറഞ്ഞിട്ടുണ്ട് "ഞാൻ അബ്രഹാമിന് മുൻപേയുണ്ട്"...അതിന്റെ "കാര്യം" മനസ്സിലാക്കാതെ...കാരണങ്ങൾ
തേടി പോകുകയാണ് അന്ധന്മാരായ ചില വിശ്വാസികൾ... അതുകൊണ്ടാണ് അദ്ദേഹം ചില വെള്ളവസ്ത്രക്കാരെ നോക്കി "വൈറ്റ് വാഷ് ചെയ്ത ശവക്കല്ലറകൾ" എന്ന് വിളിക്കാൻ കാരണം. അദ്ദേഹത്തിന്റെ നോട്ടത്തിൽ ഇവരൊക്കെ എന്നെ
മരിച്ചവരാണ്... കാരണം തേടിപ്പോകുന്ന മതാന്ധതയും മരണവും ഏതാണ്ടൊരുപോലെയാണ്...
ഞാനിതിലെ അവസാനത്തെ രീതിയിൽ താങ്കൾ ചോദിച്ച ചോദ്യത്തിന്
മറുപടി തരാം... അതായതു ഏതൊരു പുസ്തകവും വായിച്ചു കഴിഞ്ഞാൽ അതിലെ കാര്യങ്ങൾ ഗ്രഹിച്ചു കഴിഞ്ഞാൽ പിന്നെ ആ പുസ്തകത്തിന് വെറും കടലാസിന്റെ വിലയുള്ളൂ. പക്ഷേ അത് വിശകലനം ചെയ്യുമ്പോൾ വികലപ്പെടുത്തി മനസ്സിലാക്കിയാൽ പിന്നെ വരുന്നത് അന്ധതയാണ്. മതാന്ധത. അങ്ങ് ചോദിച്ച ഭാഗത്തിന്റെ ത്വാത്തിക ഭാവം അതായത്
ഈ കഥയെഴുതിയ കവി അതിലൂടെ
ഉദ്ദേശിച്ചതെന്താണെന്നു ഞാൻ
പറഞ്ഞു തരാം...
പണ്ട് അച്ഛൻ പറഞ്ഞു ത ന്ന തെല്ലാം ഓർത്തെടുത്തു... അടുക്കും ചിട്ടിയോടും കുടി ആ രാജ കുടുംബത്തോട് പറഞ്ഞതെല്ലാം അദ്ദേഹവും, കുടെയുണ്ടായിരുന്നവരും, ശ്രദ്ധയോടെ കേട്ടിരുന്നു എന്ന് അവസാനം ഞാൻ മനസ്സിലാക്കി....
അവിടെ അഞ്ചു പുരുഷന്മാർക്ക് ഒരു സ്ത്രീയന്നല്ല, കവി ഉദ്ദേശിച്ചതു... മറിച്ചു, ഈ ഭൂമുഖത്തുള്ള എല്ലാ പുരുഷന്മാർക്കും ഒരേ
ഒരു ഭാര്യയെ ഉള്ളു...അതാണ് "പാഞ്ചാലി"
എന്ന് താങ്കൾ ഓർക്കുന്ന അഞ്ചു പേരുടെ ഭാര്യ... അതൊരു പ്രതീകമാണ്...
നമ്മൾ പുരുഷന്മാർ എല്ലാവരുടെയും ഉള്ളിൽ അഥവാ മനസ്സിൽ കുറെ സത് ഗുണങ്ങളും,
അതിന്റെ നൂറു ഇരട്ടി ദുർഗുണങ്ങളും എപ്പോഴും ഉണ്ടാകും....സത്ഗുണങ്ങളിൽ പരസ്പ്പര പൂരകങ്ങളായ അഞ്ച് സത് ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു ഈ അഞ്ച് പുരുഷന്മാർ.... ധർമ്മം, കായബലം,
വീര്യം, നൈപുണ്യം, ജ്ഞാനം, തുടങ്ങിയ സത്ഗുണങ്ങളെ സമന്യയിപ്പിക്കുന്ന "ശക്തി"(power)യെയാണ് താങ്കൾ
കാണുന്ന ആ ഭാര്യ....എല്ലാ പുരുഷന്മാരെയും സമന്യയിപ്പിക്കുന്ന ഒരേ ഒരു ഭാര്യ "പാഞ്ചാലി"..... അല്ലങ്കിൽ സമചിത്തത, ശക്തി, ഋജുത്വം, ബുദ്ധി, അറിവ്, എങ്ങനെ വേണമെങ്കിലും താങ്കൾക്ക് ചിന്തിക്കാം.....
ഇനി മറിച്ചൊന്നു ചിന്തിക്കു.....അതറിയണമെങ്കിൽ ഈ കഥ മുഴുവനറിയണം. അല്ലങ്കിൽ ഇതൊക്കെപ്പറഞ്ഞു പരസ്പ്പരം ചെളി വാരി എറിയാൻ മാത്രമേ കഴിയുകയുള്ളു...
നൂറു കണക്കിനുള്ള ദുർഗുണങ്ങളേയും പരിപോഷിപ്പിക്കാനായി, ഒരു സ്ത്രീയുണ്ടായിരുന്നു...നൂറ്റിയൊന്നു പേരിലെ അവസാനത്തെ ശക്തിയായ/പ്രതീകമായ "ദുശ്ശള"....
അപ്പോൾ ഭാര്യയായി സങ്കല്പിക്കുന്ന "പാഞ്ചാലി" സത്ഗുണങ്ങളെ "സമന്യയിപ്പി"ക്കുമ്പോൾ, സഹോദരിയായി വന്ന "ദുശ്ശള" ദുർഗുണങ്ങളെ "പരിപോഷിപ്പി"ക്കുന്നു....
ഇതിനർത്ഥം, ഭാര്യമാരെല്ലാം നല്ലവരെന്നും, സഹോദരിമാരെല്ലാം നല്ലവരല്ലന്നും, അർത്ഥമാക്കേണ്ട....!!!
അല്ലങ്കിൽ ഇവിടെ വീണ്ടും രണ്ട് ദേവിമാർ കൂടെ സൃഷ്ടിക്കപ്പെടും....
അവിടരുന്നു കേട്ടുകൊണ്ടിരുന്ന പലർക്കും ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ല....
എന്നാൽ ഒരു കുവൈറ്റി യുവാവ് എന്നോടൊരു ചോദ്യം ചോദിച്ചു...."അപ്പോൾ ഈ പറഞ്ഞ കഥകളെല്ലാം, നമ്മുടെ ഉള്ളിൽ നടക്കുന്ന കാര്യങ്ങളാണ്....അല്ലാതെ ചരിത്രസംഭവങ്ങളല്ല... അല്ലേ?"... അത് ശ്രദ്ധേയമായി...അവൻ അതെല്ലാം അറബി ഭാഷയിൽ എല്ലാവർക്കും പറഞ്ഞു കൊടുത്തു... കേട്ടുകൊണ്ടിരുന്ന ഞാൻ തിരുത്തേണ്ടത് തിരുത്തിക്കൊടുക്കുകയും ചെയ്തു....
ഒടുവിൽ, അവനോടു ഞാനൊരു കാര്യം കുടി പറഞ്ഞുകൊടുത്തു.... "ഈ പറഞ്ഞ കഥയുള്ള പുസ്തകത്തിന്റെ അവസാന ഭാഗത്തു ഒരു ചാപ്റ്ററുണ്ട്.... "സ്വർഗ്ഗാരോപണ പർവ്വം" അഥവാ "മഹായാന പർവ്വം"... ഈ അഞ്ച് പേരും, ഭാര്യ പാഞ്ചാലിയും, കൂടെയൊരു പട്ടിയും, വാനപ്രസ്ഥത്തിലേക്ക് നടന്ന് നീങ്ങുന്നു..... എന്താണ് "വാനപ്രസ്ഥാനം".... ശരിക്കും പറഞ്ഞാൽ, മരണത്തിലേക്ക് ഉള്ള ഒരു യാത്ര തന്നെ....യാത്രയിലെ നിബന്ധനകൾ എന്താണന്നോ? ആരും തിരിഞ്ഞു നോക്കാൻ പാടില്ല.... തിരിഞ്ഞുനോക്കിയാൽ.... അവിടെ മരിച്ചു വീഴും....!!! വീണു... ആദ്യം തിരിഞ്ഞു നോക്കിയത് "പാഞ്ചാലി".... എല്ലാ സത്ഗുണങ്ങളെയും "സമന്യയിപ്പി"ക്കുന്ന
ആ "ശക്തി" ആദ്യം ക്ഷയിക്കുന്നു....
ഓരോന്നൊന്നായി തിരിഞ്ഞു നോക്കി വീഴുകയായി.... അവസാനം ധർമ്മം ബാക്കിയാകുന്നു... അപ്പോഴും സമയമോടിക്കൊണ്ടിരിക്കുന്നു... ഇവിടെ "പട്ടി" സമയത്തെ പ്രതിനിധാനം ചെയ്യുന്നു...കാല പുരുഷൻ... പുറകോട്ടു തിരിഞ്ഞു നോക്കാതെ ഓടി ക്കൊണ്ടിരിക്കുന്നു.... യമധർമ്മൻ... കാലൻ... ആ "കാലകാല"ന്റെ പിറകേയാണ് എപ്പോഴും... "കാലകാലൻ" പ്രകൃതിയുടെ അന്തസാര സത്യം.... എന്ത് പേരിട്ടു വേണമെങ്കിലും വിളിച്ചോളൂ.... അള്ളാഹു, മിശിഹാ, ദൈവം....
ഇതെല്ലാം ആ കുവൈറ്റി യുവാവ് അവരോട് അറബിയിൽ പറഞ്ഞുകൊണ്ടേയിരുന്നു....
എല്ലാവരും നേരിയ അത്ഭുതത്തോടെ എന്നെ നോക്കി അടുത്ത് എന്ത് പറയുന്നു എന്നറിയാൻ സശ്രദ്ധം കാതു കൂർപ്പിച്ചു....!!!അവസാനം ഒരാൾ പറഞ്ഞു ധാരാളം വായിച്ചിട്ടുണ്ട് അല്ലേ?ഞാൻ മനസ്സിൽ പ്പറഞ്ഞു.... വായിച്ചിരുന്നെങ്കിൽ...!!!
ഒരു പ്രകാരത്തിൽ പറഞ്ഞൊപ്പിച്ചു നിർത്തി... എല്ലാവരും ഒറ്റസ്വരത്തിൽ പറഞ്ഞു...
"സമ്മതിച്ചു തന്നിരിക്കുന്നു നായർ"...എന്നെ സംബന്ധിച്ചിടത്തോളം എനിക്കതു വലിയ അംഗീകാര്മായിത്തോന്നി. ഒരു ഇസ്ലാമികരാജ്യത്തു രാജകുടുംബങ്ങളുടെ സാനിദ്ധ്യത്തിൽ എനിക്ക് എന്റെ ഐഡന്റിറ്റി വെളുപ്പെടുത്താൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം ചെറുതായി തോന്നിയില്ല...
ഞങ്ങളെല്ലാവരും ആഹാരത്തിലേക്കു തിരിഞ്ഞു...
പ്രിയ വായനക്കാരോട് ഒരു സംശയം
ചോദിക്കട്ടെ...
ഒരു പക്ഷെ പഴമക്കാർ ഓർക്കുന്നുണ്ടാകാം....
പ്രായമായി, മരിക്കാൻ സമയത്തു്, പല രീതിയിൽ ശ്വാസം പുറത്തു വരാറുണ്ട്...
അഞ്ച് പ്രാണനെടുത്തു വലിക്കാറുണ്ട് പോലും....പ്രാണ, അപാന, സമാന, ഉദാന, വ്യാന, തുടങ്ങിയ അഞ്ചു പ്രാണനെടുത്തു വലിച്ചല്ലെ ഒരുത്തരും ഈ ലോകം വിട്ടു പോകുന്നത് ...
ചെറുപ്പത്തിൽ അമ്മയുടെ മൂത്ത ചേച്ചി മരിക്കാൻ അവസാന ശ്വാസം വലിച്ചു കൊണ്ടിരുന്നപ്പോൾ, ഇടയ്ക്കു അച്ഛൻ പറയുന്നത് കേട്ടു..." ഇപ്പോൾ ചേച്ചി "ഉർധ"നെടുത്തു (ഉദാന)വലിക്കുകയാണ്"... .
ഇനി ഒന്നുകുടെയുള്ളു....അത് കഴിഞ്ഞാൽ
ശ്വാസം നിലയ്ക്കും....
ശരിയ്ക്കും മഹാ ഭാരതത്തിലെ "മഹായാന പർവ്വം" ഓരോ മനുഷ്യന്റെയും അവസാന നിമിഷങ്ങളെപ്പറ്റിയുള്ള വിവരണങ്ങൾ തന്നെ അല്ലേ? ആർക്കും അതേപ്പറ്റി ചിന്തിക്കാൻ സമയമില്ല....
മറിച്ചു...
ധർമ്മ പുത്രർ എന്തുകൊണ്ട് തിരിഞ്ഞു നോക്കിയില്ല?
പാഞ്ചാലി എന്താ ആദ്യം വീണത് ?
പാഞ്ചാലിക്ക് ആരോടായിരുന്നു കൂടുതലിഷ്ടം?
ഭീമനോടോ ? അതോ അര്ജുനനോടൊ?
അതെപ്പറ്റി ചിന്തിച്ചു... തമ്മിലടിച്ചു.. കൊണ്ടേയിരിക്കും... ഇരുന്നു... ഇരിക്കുന്നു... ഇന്നും ....എപ്പോഴും...!!!
ഈ വിഷയത്തെപ്പറ്റി ഒരുപാട് എഴുതാൻ
മനസ്സ് പറയുന്നു. തുടരാം. ..തുടരും...