മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?
(ഭാഗം പത്തു )...
==================================
തയ്യാറാക്കിയത്, - രാധാകൃഷ്ണൻ നായർ
ന്യൂസീലാൻഡ്.
----------------------------------------------------------------------------------
ഒരു ചോദ്യവും അതിന്റെ മറുപടിയും...
(ഭാഗം ഒന്ന്)
****************
2002ൽ ഞാൻ "കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റി"ന്റെ ഏറ്റവും വലിയ ബ്രാഞ്ചായിരുന്ന, ഹെഡ് ഓഫീസ് കഴിഞ്ഞാൽ ഏറ്റവും വലിയ ബ്രാഞ്ചായിരുന്ന, "ഫഹാഹീൽ" ബ്രാഞ്ചിൽ ഒരു സീനിയർ ബ്രാഞ്ച് മാനേജരായിരിക്കുമ്പോൾ, സംസാരത്തിനിടയിൽ വന്ന ഒരു വിഷയമാണ് ഇന്നത്തെ എന്റെ ഓർമ്മയിൽ വന്നു ചേർന്നത്....
അന്നെനിക്ക് ധാരാളം കുവൈറ്റി കസ്റ്റമേഴ്‌സ് സുഹൃത്തുക്കളായിട്ടുണ്ടായിരുന്നു...അതിൽ പലരും, രാജകുടുംബങ്ങളുമായിരുന്നു.....
അങ്ങനെയിരിക്കെ, ഒരു ദിവസം ഒരു രാജകുടുംബാംഗത്തിന് ജോലിയിൽ പ്രൊമോഷൻ കിട്ടി....ഓയിൽ മേഖലയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്...(Oil sector)...സന്തോഷാർത്ഥം ഒരു വിരുന്നു സൽക്കാരം നടത്തി.....വളരെ അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ആ സൽക്കാരത്തിൽ, കുടുതലും രാജ കുടുംബങ്ങളിൽപ്പെട്ടവർ, കുറച്ചു കുവൈറ്റി അംഗങ്ങൾ, ഏക വിദേശി ഞാനും...!!!
അതിലുണ്ടായിരുന്ന, എന്റെ പ്രായം വരുന്ന
ഒരു രാജകുടുംബാംഗം, വലിയ വിദേശവിദ്യാഭ്യാസവും അതിൽ ഡോക്ടറേറ്റെമൊക്കെ എടുത്തിട്ടുള്ള ആളാണ്...കുറേക്കാലം കുവൈറ്റ് പൊതുമരാമത് വകുപ്പിന്റെ, "അണ്ടർ സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്.....
ധാരാളം പുസ്തകങ്ങൾ അറബി ഭാഷയിൽ രചിച്ചിട്ടുണ്ട്...കുവൈറ്റ് രാജകുടുംബത്തിന്റെ ചരിത്രം എഴുതി പ്രസിദ്ധികരിച്ചിട്ടുണ്ട്...
കുവൈറ്റിലെ "ഔദ്യോഗിക ഗസറ്റി"ന്റെ
(Official Government Gazette)
എക്സിക്യൂട്ടീവ് മെമ്പറായി ഇരുന്നിട്ടുമുണ്ട്...
ആയിടക്കാണ് എനിക്ക്, കുവൈറ്റ് ഗവൺമെന്റ് തലത്തിൽ ഒരു അംഗീകാരം രാജപ്രമുഖനിൽ നിന്ന് കിട്ടിയത്.. അത് കുവൈറ്റിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധികരിച്ചിരുന്നു... അങ്ങനെ അദ്ദേഹത്തിനെന്നെപ്പറ്റി അറിയാമായിരുന്നു...
വിരുന്നു സൽക്കാരത്തിനിടയ്ക്ക്, അദ്ദേഹം എന്നോടൊരു സംശയം പറഞ്ഞു....
"മിസ്റ്റർ നായർ, നിങ്ങൾ ഒരു ഹിന്ദുവാണല്ലോ... അതെ.... എന്റെ മറുപടി...അദ്ദേഹം തുടർന്നു...
ഞങ്ങളുടെ മതവിശ്വാസപ്രകാരം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാം. അങ്ങനെയാണ് ഞങ്ങളുടെ പ്രവാചകൻ ഞങ്ങൾക്ക് നൽകിയ നിർദേശങ്ങൾ...എന്നാൽ ഏറ്റവും പുരാതന മതമായ താങ്കളുടെ ഹിന്ദു മതത്തിൽ ഉള്ള
ഒരു വേദ ഗ്രന്ഥത്തിൽ, ഒരു സ്ത്രീയ്ക്ക്
അഞ്ച് ഭർത്താക്കന്മാർ...അതല്പം കടന്ന കയ്യായിപ്പോയില്ലേ... ആ സ്ത്രീയ്ക്ക് അത് ബുദ്ധിമുട്ടാവില്ലേ...അതിന്റെ പൊരുൾ ഒന്ന് മനസ്സിലാക്കി തരാമോ...?"
അനവസരത്തിലുള്ള ചോദ്യത്തിൽ, പരിഹാസത്തിന്റെ ചുവയോന്നും കണ്ടില്ല...
പക്ഷേ സൂക്ഷിക്കണം. ഒന്നാമത് ഒരു പരമോന്നത ഇസ്ലാമിക രാജ്യം. രാജഭരണം. പണ്ട് പറഞ്ഞു കേട്ടിട്ടുള്ളത് പോലെ... കേട്ടിട്ടില്ലേ...? തിരുവായ്‌ക്കു എതിർവായില്ല... ചോദിക്കുന്നതാരാണ്..? രാജകുടുംബം...
രാജപ്രമുഖന്റെ ഭാര്യ സഹോദരൻ...
ഓരോ ചോദ്യങ്ങൾക്കും മാന്യമായ മറുപടി കൊടുക്കണം. ഇല്ലങ്കിൽ കഥമാറും...
ഇത് ഭാരതമല്ല. ഭാരതത്തിൽ ആർക്കു
ആരെ വേണമെങ്കിലും എന്തും പറയാം...
ജനാധിപത്യം, മതേതരത്വം, ന്യൂനപക്ഷം, ഭൂരിപക്ഷം,നാനാത്വത്തിലെ ഏകത്വം ...
ഇതെല്ലാമുള്ള മഹാ ഭാരതം... എനിക്ക്
എന്തും എഴുതിവിടുന്ന ഈ മഹാമനസ്കരോട് ഒരേ ഒരു ചോദ്യമേ ഉള്ളു? നിനക്കൊക്കെ തന്റേടമുണ്ടോ? ഏതെങ്കിലുമൊരു ഗൾഫ് രാജ്യത്ത് പോയി ഇരുന്നും കൊണ്ട് അവുടുത്തെ ഭരണാധികാരികളെക്കുറിച്ചോ രാജ്യത്തെ കുറിച്ചോ എന്തെങ്കിലും എഴുതി വിടാൻ?
കുവൈറ്റ് അന്നുമിന്നും എന്റെ സ്വന്തം രാജ്യമാണ്...ആയിരക്കണക്കിന് ആത്മാർത്ഥയുള്ള കുവൈറ്റി സഹോദരി സഹോദരങ്ങൾ അന്നുമിന്നുമെനിക്കുണ്ട്. ശരിക്കും "ശരിയാ" നിയമം ഏറ്റവും നല്ലതാണെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ മാത്രമേ മനുഷ്യന്റെ അഹന്തയും അഹംകാരവും അധർമ്മവും ചെറുക്കൻ കഴിയു...
2006ൽ കണ്ട ഒരു അനുഭവം കുടി പറയാം... ഓസ്‌ട്രേലിയൻ പാസ്സ്‌പോർട്ട് ഉള്ള ഒരു പാലസ്തിനിക്കുടുംബം തങ്ങളുടെ ബന്ധുക്കളെക്കാണാൻ കുവൈറ്റിലെത്തി. അവുടുത്തെ എയർപോർട്ട് ഇമ്മിഗ്രേഷൻ കൗണ്ടറിൽ ആദ്യത്തേത്
സ്വദേശികൾക്കുള്ളതാണ്. രണ്ടാമത്തേത് ഖലീജികൾക്കുള്ളതാണ്. അതായതു ഗൾഫ് നാഷണല്സിനുള്ളതാണ്. ബാക്കിയുള്ളതെല്ലാം വിദേശികൾക്കുള്ളത്. ഈ വന്നിറങ്ങിയ പലസ്തീനികുടുംബം ഇതൊന്നും നോക്കാതെ ആദ്യത്തെ കൗണ്ടറിൽ കയറി നിന്ന് നിന്നു... ഇമ്മിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോൾ ഓഫീസർ പറഞ്ഞു... "ഇത് വഴി കടത്തി വിടാനൊക്കില്ല. ഇത് സ്വദേശികൾക്കുള്ള
കൗണ്ടറാണ്. മറ്റേ കൗണ്ടറിൽ പോയി നിക്കുക". അപ്പോൾ ആ പലസ്‌തീനി ആക്ഷേപരീതിയിൽ കുവൈറ്റിലെ ഭരണാധികാരികളെപ്പറ്റി എന്തോ
പിറുപിറുത്തു. ചുരുക്കം അയ്യാളെ കയ്യാമം
വച്ച് കൊണ്ടു പോയി ജയിലിലടച്ചു. കുടുംബത്തെ തിരിച്ചയച്ചു...എത്രകാലം കേസ് കഴിഞ്ഞാണ് അയ്യാളെ തിരിച്ചു മടക്കി വിട്ടത് എന്ന് വായനക്കാർക്ക് ഊഹിക്കാവുന്നതാണ്...
ഏകദേശം അമ്പതു പേരുണ്ടായിരുന്ന ഒരു വിരുന്നു സൽക്കാരത്തിൽ, എല്ലാവരുടേയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞപ്പോൾ... ഞാൻ അസ്വസ്ഥനായി.... പെട്ടന്ന് തന്നെ സമനില വേണ്ടടുത്തു തെല്ല് പരിഭ്രമത്തോടെ ഞാൻ മറുപടി പറഞ്ഞു തുടങ്ങി...
എല്ലാം അറബിയിൽ പരിഭാഷപ്പെടുത്തിക്കൊടുക്കാൻ എന്റെ
ആത്മ സുഹൃത് നാസ്സർ ആ വിരുന്നിൽ പങ്കെടുത്തിരുന്നു എന്നത് എന്റെ മഹാഭാഗ്യം...
"അങ്ങ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുന്നതിന് മുൻപ്, താങ്കൾ അങ്ങേയുടെ മതത്തിലെ പറഞ്ഞ കാര്യങ്ങൾ ആദ്യം തന്നെ തിരുത്തട്ടെ...!!! അതെന്താണെന്ന് അറിയാൻ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി...!!! ഞാൻ തുടർന്നു...."പ്രവാചകനായ നബി തിരുമേനിക്ക് എത്ര പേരെ വേണമെങ്കിലും വിവാഹം കഴിക്കാം...പടച്ച തമ്പുരാൻ അദ്ദേഹത്തിന് മാത്രം അനുവദിച്ചു കൊടുത്തിട്ടുള്ള ഒരനുഗ്രഹമാണ്...
ഹദിസുകളിൽ വ്യക്തമായി അത് അള്ളാഹു പറഞ്ഞു കൊടുത്തിട്ടുണ്ട്...എന്നാൽ മറ്റുള്ളവർക്ക് നാല് പേരെ വിവാഹം കഴിക്കാം എന്നല്ല പറഞ്ഞിട്ടുള്ളത്..."ഒരേ സമയം" നാല് പേരെ ഭാര്യമാരായി നിലനിർത്താം എന്നാണ് ഹദിസുകളിൽ പറഞ്ഞിട്ടുള്ളത്..."ഒരേ സമയം" എന്നുള്ള അർത്ഥവത്തായാ വാക്ക് അങ്ങ് മറന്നു...ഈ നാലുപേരിൽ ആരെവേണമെങ്കിലും എപ്പോൾ വേണമെങ്കിലും "മുത്തലാക്കു മുന്നും ചൊല്ലി" ഉപേക്ഷിച്ചു വേറൊരാളെ വിവാഹം കഴിക്കാം...
അപ്പോഴും "ഒരേ സമയം" നാലായിരിക്കും...
അത്രമാത്രമോ...!!!
ഇനിയി മൊഴിചൊല്ലി ഉപേക്ഷിച്ച ഏതെങ്കിലും ഒരു സ്ത്രീയെ വീണ്ടും ഇഷ്ടപ്പെട്ടാൽ, ഇപ്പോൾ ഉള്ള നാലിൽ ഒരാളെ "തലാക്ക് ചൊല്ലി" വീണ്ടും പഴയ ഉപേക്ഷിച്ച സ്ത്രീയെ വിവാഹം കഴിക്കാം...
പക്ഷേ ഒരു നിബന്ധന കൂടിയുണ്ട്...
ആ സ്ത്രീയെ ആരെങ്കിലും "ഇടക്കെട്ട്" കെട്ടണമെന്ന് മാത്രം..."ഇടക്കെട്ട്" എന്ന് പറഞ്ഞാൽ, ആ മുൻപ് ഉപേക്ഷിച്ച സ്ത്രീ മറ്റാരുടെയെങ്കിലും കൂടെ വിവാഹം കഴിച്ചു
അന്തിയുറങ്ങി വീണ്ടും ഫ്രഷായി വന്നാൽ അവരെ വിവാഹം കഴിക്കാം...
ഈപ്പറഞ്ഞ കാര്യങ്ങളെല്ലാം ഹദിസുകളുടെയും, തായത്തുകളുടെയും, അക്കവും നമ്പറും ഇട്ടു പറഞ്ഞു കൊടുത്തു. ഒപ്പം വേറൊന്നുകൂടി പറഞ്ഞു.....
ഈ സ്ത്രീകളെയെല്ലാം ഓരോരുത്തരായിട്ടു ഒരു ത്രാസ്സിന്റെ ഒരു തട്ടിൽ വച്ച്, മറുതട്ടിൽ നിങ്ങൾ ഓരോരുത്തരുടെയും മനസ്സും മനഃസാക്ഷിയും വച്ച് തൂക്കിയാൽ... ഒരേ ലെവലിൽ നിൽക്കണം...!!!
അപ്പോൾ എന്റെ കൂടെ ജോലിയിലുണ്ടായിരുന്ന നാസ്സർ എന്ന ഒരു കുവൈറ്റി യുവാവ് എന്നോടൊരു ചോദ്യം...!!! അതെങ്ങിനെ മനസ്സിനെ കണ്ടു പിടിക്കാൻ പറ്റും? ഞാൻ മറുപടി കൊടുത്തു.... അതിനാണ് സഹോദരാ നമ്മുക്ക് സ്വർഗ്ഗവും നരകവും അള്ളാഹു വിധിച്ചിരിക്കുന്നത്....
തൂക്കത്തിൽ ബാലൻസ് തെറ്റിയാൽ
നാൽപ്പത് വർഷം നീ ചെയ്ത സത്ക്കർമ്മൾ നിനക്കില്ലാതാകും...നിനക്ക് സ്വർഗത്തിൽ പ്രവേശനമില്ല.... പാവം ഒന്ന് ഞെട്ടി...!!!
ഇത് കേട്ടിരുന്ന എല്ലാവരും ചിരിച്ചു... സഹസ്രാരവം എന്നെ അനുമോദിച്ചു കൊണ്ട് പറയുന്നു..."നായർ എല്ലാം ശരിയായ രീതിയിൽ പഠിച്ചു മനസ്സിലാക്കിയിരിക്കുന്നു"....
ഞാൻ തുടർന്നു..."ഇനിയെന്നോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാം...
അതായത് "അഞ്ച് പുരുഷന്മാർക്ക് ഒരു ഭാര്യ"...
എന്താ പറയട്ടെ?
അടുത്ത ലക്കത്തിൽ തുടരാം...