മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ? (ഭാഗം മുന്ന് ).
-----------------------------------------------------------------------------------
എന്റെ വിഷയം മതവിശ്വാസങ്ങളോ
മതങ്ങളോ അല്ല. പിന്നെന്താണാന്ന്
ചോദിച്ചാൽ, "മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യുമ്പോൾ അത് വികലമാക്കപ്പെടുന്നുവോ ? അതിപ്പോൾ സന്യാസിമാരാകാം, ആൾദൈവങ്ങളാകാം, മുൻകാല ബ്രാമണ മേധാവിത്വങ്ങളാകാം, ഉസ്താദന്മാരാകാം, മൗലവിമാരാകാം, മുക്രികളാകാം, ഉപദേശിമാരാകാം, പള്ളിയിൽ അച്ചന്മാരാകാം, അരമന തിരുമേനിമാരാകാം, എഴുത്തുകാരാകാം, സാഹിത്യകാരന്മാരാകാം, രാഷ്ട്രീയക്കാരാകാം, സംസ്ക്കരിക്കാനായിക നായകന്മ്മാരാകാം... ആരുമാകാം....!!!
ഞാനോർക്കുകയായിരുന്നു...എന്റെ ബാല്യത്തിൽ വീടിനൽപ്പം അകലെയായി ഓലകൊണ്ട് മേഞ്ഞു മറപ്പുരയുണ്ടാക്കി അതിൽ വലിയ കുഴിയുണ്ടാക്കി രണ്ടു സൈഡിലിലും തെങ്ങു മുറിച്ചു അടുക്കി വച്ച് അതിനിടയിൽ വിടവുണ്ടാക്കിയിട്ടുള്ള ശൗചാലയങ്ങൾ ആയിരുന്നു അന്നൊക്കെയുണ്ടായിരുന്നത്.
അതിനൊക്കെ മുൻപ് വെളിപ്രദേശങ്ങളിലാണ് ആൾക്കാർ പൊയ്ക്കൊണ്ടിരുന്നതെന്നു പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്... പിൽക്കാലത്തു വീടിനോടു ചേർന്ന് ശൗചാലയങ്ങൾ വന്നു തുടങ്ങിയപ്പോൾ പഴയ തലമുറയ്ക്കു അതുൾക്കൊള്ളാൻ തന്നെ ബുദ്ധിമുട്ടായതു ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
അനുഭവിച്ചറിഞ്ഞിട്ടുണ്ട് .ഇന്നിപ്പോൾ അടുക്കളകത്തു പോലും ശൗചാലയങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു.
കാലം പോയ പോക്കേ ...
എന്റെ വീട്ടിൽ വീടിനോടു ചേർന്നുണ്ടായിരുന്ന ഒരു പൊതു മുറിയോട് ചേർത്ത് ഒരു ശൗചാലയം ഉണ്ടാക്കിയത് എന്റെ മൂത്ത സഹോദരന്റെ വിവാഹ സമയത്തായിരുന്നു. അന്ന് ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഇടയിലായിരുന്ന ഞാൻ വളരെക്കാലത്തേക്ക് ഒരിക്കൽ പോലും വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ പോകാറുണ്ടായിരുന്നില്ല.
കാരണം അന്ന് വരേയുണ്ടായിരുന്ന ജീവിതചര്യ മാറ്റിയെടുക്കാനുണ്ടായ ബുദ്ധിമുട്ടു തന്നെ.
അന്നൊരിക്കൽ അവിചാരിതമായി ആ വീടിനോടു ചേർന്നുള്ള ടോയ്‌ലെറ്റിൽ കയറിയിരുന്നപ്പോൾ എന്തോ ഓർത്തു
"എന്റെ ഗുരുവായൂരപ്പ" എന്ന് അറിയാതെ വിളിച്ചു. അടുക്കളയിൽ അത് കേട്ടുകൊണ്ടിരുന്ന അമ്മ ഞാൻ വെളിയിൽ ഇറങ്ങി വന്നപ്പോൾ ചോദിക്കുന്നു...
"കക്കൂസിൽ ഇരുന്നാണോടാ ഗുരുവായൂരപ്പനെ വിളിക്കുന്നത്? കുളിച്ചു ശുദ്ധവൃദ്ധിയായി വിളക്ക് കൊളുത്തുന്നിടത്തല്ലേ ദൈവത്തെ വിളിക്കേണ്ടത്" ?
ഇത് കേട്ട് കൊണ്ടിരുന്ന അച്ഛൻ പറയുന്നു...
ഞാൻ എന്തിനാ എന്റെ ഭഗവാനെ ഈ ഭാഗവതവും രാമായണവുമൊക്കെ സന്ധ്യക്കിരുന്നു ഇവളേം (അമ്മയെ ഉദ്ദശിച്ചാണ്) മക്കളേം ( ഞങ്ങൾ സഹോദരങ്ങളേ ഉദ്ദേശിച്ചാണ്) വായിച്ചു കേൾപ്പിക്കുന്നത്.
ഇപ്പോഴും എല്ലാവരും അന്ധകാരത്തിലാ...
ദൈവത്തെ വിളിക്കാൻ കാലവും നേരവും ഒന്ന് നോക്കേണ്ട കാര്യമില്ല. തൂണിലും തുരുമ്പിലും സർവ്വചരാചരങ്ങളിലും ഈശ്വരസാനിദ്ധ്യമുണ്ട്. നമ്മുടെ ശ്വാസത്തിലുണ്ട്. നമ്മളിലുണ്ട്. ഈശ്വരസാനിധ്യമില്ലാത്ത ഒരു നിമിഷം പോലും നമ്മുടെയാരുടെയും ജീവിതത്തിലില്ല. അവിടെ ജാതി മത ഭേദങ്ങളില്ല. എന്തിനു കാലദേശാവസ്ഥകൾ പോലും അവിടെയുണ്ടാകില്ല.എല്ലാം ഈശ്വരമയം മാത്രം. രാജ്യങ്ങളും രക്തബന്ധവും സ്നേഹബന്ധവും എന്തിനു ഈ അണ്ഡകടാഹങ്ങളെല്ലാം തന്നെ ഈശ്വരൻ അല്ലാതെ വേറെന്താണുള്ളത് ? ഈശ്വരൻ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു. അവിടെ കാണാത്തതൊന്നും തന്നെ നമ്മുടെ അനുഭവമണ്ഡലത്തിലില്ല.
പിന്നാണോ കക്കൂസിൽ....?
ഇത്രയും കാലം കഴിഞ്ഞിട്ടും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ഇരവിപേരൂർ ഗ്രാമത്തിനപ്പുറം ലോകമില്ലന്നു ചിന്തിച്ചു നടന്നിരുന്ന ഒരു പഴയ ഒമ്പതാം ക്ലാസ്സുകാരനായ, അഭിവന്ദ്യനായ എന്റെ
അച്ഛൻ അന്ന് പറഞ്ഞു കേട്ടതിന്റെ പൊരുൾ മനസ്സിലാകാതെ ഇന്നും ഈശ്വരനെ തിരയുന്ന ഞാൻ, എവിടെയെത്തി നിൽക്കുന്നു എന്നതാണ്...ഒപ്പം ഇന്ന് ഇതെഴുതാനും എനിക്ക് പ്രയോജനമാകുന്നത് ഇതൊക്കയല്ലേ എന്ന് തോന്നിപ്പോകുന്നു...
എന്റെ ബാല്യത്തിൽ ഞങ്ങളുടെ ഇരവിപേരൂർ ഗ്രാമത്തിൽ ഹിന്ദുക്കളും ക്രിസ്താനികളും ഇടകലർന്നു ജീവ്ച്ചിരുന്നത് ഏകോദര
സഹോദരങ്ങളെപ്പോലെയായിരുന്നു.
മുസ്ലിം സമൂഹം അന്നും ഇന്നും ഞങ്ങളുടെ ഗ്രാമത്തിൽ ഇല്ല. വിശ്വാസങ്ങളിലും ആചാരാനുഷ്ടാനങ്ങളിലും വ്യത്യസ്തയുണ്ടങ്കിലും, പരസ്പര സ്നേഹവിശ്വാസങ്ങളിലും സഹായഹസ്തങ്ങൾക്കും അന്നത്തെ പരിശുദ്ധി ഇന്നില്ല... എന്തുകൊണ്ട്...? മതഗ്ഗ്രന്ഥങ്ങൾ വിശകലനം ചെയ്തു വികലപ്പെടുത്തി മനുഷ്യരെത്തമ്മിൽ
ഒരിക്കലും അടുക്കാനാവാത്ത പാലങ്ങൾ പണിത് മതവിശ്വാസങ്ങളെ മുറുകെ
പ്പിടിച്ചുകൊണ്ട് മനുഷ്യസ്നേഹത്തെ മതാന്ധതയിലേക്കു തള്ളിവിടുന്ന എഴുത്തുകാരും പ്രസംഗകരും ഉൾപ്പെടുന്ന ഒരു വലിയ മതനേതൃത്വ നിര തന്നെയാണ് പ്രധാന കാരണം...
ഓട്ടിനുവേണ്ടി, ഭരണത്തിന് വേണ്ടി, ഈ മതനേതൃത്വ നിരയെ കുട്ടുപിടിക്കാതെ നിലനില്പില്ലാത്ത രാഷ്ട്രീയ നിര കുടി കൂട്ടിനുണ്ടാകുമ്പോൾ മനുഷ്യരില്ലാതാകുന്നു. മതാന്ധത ശക്തി പ്രാപിക്കുന്നു. ഇതല്ലേ യാഥാർഥ്യം? ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യമല്ല ഇന്നുള്ള സമൂഹത്തിന്റെ സങ്കൽപ്പത്തിലെ രാമരാജ്യം. ഗാന്ധിജിക്കു രാവണനെക്കൊല്ലുന്ന, മാരീചനെ കൊല്ലുന്ന, കുംഭകർണനെക്കൊല്ലുന്ന, ബാലിയെ ഒളിഞ്ഞിരുന്നു കൊല്ലുന്ന, ഒരു ചരിത്ര പുരുഷനായിരുന്നില്ല ശ്രീരാമൻ. മറിച്ചു സാക്ഷാൽ "അഹംബോധ"മായിരുന്നു. ആയോധനം നിലച്ച ഇടം.ഭൂമി... സങ്കർഷങ്ങളില്ലാത്ത മനഃശ്ശാന്തിയുള്ള
ഇടം... ഭൂമി... അതാണ് അയോദ്ധ്യ...
അവുടുത്തെ രാജാവാണ് ശ്രീരാമൻ...
ഇന്നത്തെ ഹിന്ദുവിന് ഗാന്ധിജിയെ
ക്കൊല്ലുന്ന അല്ലങ്കിൽ അഭ്രപാളികളിലെ
സൂപ്പർ ഹീറോകളെപ്പോലെയുള്ള
ചരിത്രപുരുഷനാണ് ശ്രീരാമൻ...
നിഴൽ യുദ്ധമാണ് ഇവിടെ മനസ്സ് നിറയെ...
അതിനവർ മതഗ്രന്ഥങ്ങളെ ഉപാധിയാക്കി മാറ്റുന്നു. എല്ലാ ഭീകരവാദികൾക്കും എല്ലാ വർഗീയവാദികൾക്കും അവരവരുടെ മതഗ്രന്ഥങ്ങളെ വിശകലനം ചെയ്തു ന്യായികരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. അങ്ങനെ ലോകത്തുള്ള സ്നേഹവും സമാധാനവും നഷ്ടപ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്യും...
ഇതല്ലേ ഇന്ന് നടക്കുന്നത്?
നമുക്കൊന്നുടൊന്നു ആഴത്തിലേക്ക് പോയാലോ?
തുടരും ...