അദ്ധ്യാത്‌മികയുടെ പൊരുൾ തേടി...
==================================
മതങ്ങളും മത വിശ്വാസങ്ങളും...
==================================
ഭാഗം......അഞ്ച്..(.തുടർച്ച......... )
------------------------------------
തയ്യാറാക്കിയത്- രാധാകൃഷണൻ നായർ
ന്യൂസിലാൻഡ്.
-------------------------------- ___________
ഹിന്ദു മത വിശ്വാസങ്ങളിൽ, ധാരാളം "അവിശ്വനീയമായ","അസംഭ്യവ്യമായ" "അപ്രാപ്യമായ" കഥകൾ ഉണ്ട്...എന്ന് മാത്രമല്ല കഥകളെ ഉള്ളു...!!!
ശ്രീകൃഷ്ണന് പതിനാറായിരത്തി ഒരുനൂറ്റിയെട്ടു ഭാര്യമാർ...!!! രാവണന് പത്തു തല...!!! ഭൂമി ഉഴുതപ്പോൾ സീതയെ കിട്ടി....!!!ബ്രഹ്മവിന് നാലു മുഖം, അഥവാ നാലു തല...വാമനൻ മഹാബലിയെ പാതാളത്തി
ലേക്കു ചവുട്ടി താഴ്ത്തി...ദശരഥന് നാലു ദിക്കിലേക്കും ഒരുപോലെ അമ്പു എയ്തു വിടാൻ കഴിയും...ശ്രീ കൃഷ്ണൻ മുലകുടി പ്രായം മുതൽ അസുരന്മാരെ കൊന്നൊടു
ക്കുന്നു....മഹാവിഷ്ണു പാൽക്കടലിൽ വസിക്കുന്നു...അനന്തൻ എന്ന പാമ്പിന്റെ പുറത്തു കിടന്നുറങ്ങുന്നു..ശിവന് നെറ്റിയിൽ
മൂന്നാമതൊരു കണ്ണുണ്ട്...അത് തുറന്നാൽ ലോകമെല്ലാം ഭസ്മമായിത്തീരും...!!!
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അവിശ്വസനീയമായ, അസംഭ്യവ്യമായ, അപ്രാപ്യമായ, കഥകൾ...!!!
ഇതെല്ലാം, പണ്ട് പണ്ട് നടന്ന ചരിത്രസംഭവ
മായി ഒരു കൂട്ടർ വിശ്വസിക്കാനും...അതിനെ പരിഹസിക്കാൻ മറ്റൊരു കൂട്ടരും... അസംഭ്യവ്യമായതെല്ലാം ഈശ്വരന്റെ മായാ വിലാസമായി കണക്കിലെടുത്തു, ഭക്തിനിർ
ഭരമായി ചന്ദനവും ഭസ്മവും കുങ്കുമവും ഒക്കെ തൊട്ടു തൊഴുതു പ്രാർത്ഥിച്ചു, അതിനു വേണ്ടി ഏതറ്റം വരെപോകാനും മറ്റൊരു കൂട്ടർ...!!!
എന്തിനേറെ പറയുന്നു മഹാകവി കുമാരനാ
ശാൻ "ചിന്താവിഷ്ടയായ സീത" എന്ന ഖണ്ഡകാവ്യം രചിച്ചതുപോലും രാമായണം എന്ന "ചരിത്ര"ത്തെ അടിസ്ഥാനപ്പെടുത്തി
യാണ്...അല്ലെങ്കിൽ സീത ഒരിക്കലും "ചിന്താവിഷ്ട" ആകുമായിരുന്നില്ല...
.................................................................... ഇപ്പോൾ എനിക്കൊരു സംശയം..............
ചന്ദ്രനിലും ചൊവ്വ്വായിലും ബഹിരാശങ്ങ
ളിലും ഒക്കെ മനുഷ്യർ റോക്കറ്റുകൾ വിടുന്നത് നാം കണ്ടും കേട്ടും ഇരിക്കുന്നു..
.........അത്രക്കൊന്നും നമുക്ക് പോകണ്ട......ചെറിയ ഒരു സംശയം തീർക്കാൻ ശ്രമിക്കാം...എന്താ സംശയം...!!! തീർക്കണ്ടേ??? എയർ ബസ്സിന്റെ 777 സീരീസിലുള്ള വിമാനമാണ് ആധുനികം എന്ന് പറയപ്പെടുന്നു......555 യാത്രക്കാരു
മായി അറ്റ്ലാന്റിക് ,പസഫിക്ക്, മഹാസമുദ്ര
ങ്ങൾ താണ്ടി 18 മണിക്കുറുകൾ തുടർച്ചയായി പറക്കുന്നു......ഒരു വീട്ടിൽ കിടന്നുറങ്ങുന്ന അതെ രീതിയിൽ ആകാശത്തിലൂടെ അത് പറക്കുന്നത് കാണുമ്പോൾ/അനുഭവിച്ചറിയുമ്പോൾ, എത്ര അറിവും വിദ്യാഭ്യാസവുമൊക്കെ ഉള്ളവരാണെങ്കിലും, അറിയാതെയെങ്കിലും നാം ഓരോരുത്തരും മനസ്സിൽ പറയാറില്ലേ? ഇത് അവിശ്യസനീയമല്ലേ? അസംഭ്യവ്യമല്ലേ?
അതിന്റെ പിന്നിലെ എന്തോ ഉണ്ട്? അല്ലാതെ ഇത് പറക്കില്ല...!!!
ഓർക്കണം...!!! പഴം പുരാണത്തിലെ, ശതാദ്ബ്ദ്ങ്ങൾക്കപ്പുറത്തു, ഒരു ഋഷി അഥവാ മഹർഷി... ആവിശ്യസനീയമായ ഒരു കഥ പറയുമ്പോൾ അതിന്റെ പിന്നിൽ എന്തോ ഒന്നുണ്ട്...പക്ഷേ അതിന് ഇന്നത്തെ കമ്പ്യൂട്ടർ ട്രാന്സ്പരെൻസി ഒന്നുമുണ്ടാ
കില്ല... പ്രകൃതമാകാം...പ്രാകൃതമായി തോന്നാം...വിഡ്ഢിത്തമായി തോന്നാം... ഞാനൊരു വാദത്തിനില്ല...
................................അതിനു പറ്റിയ ഒരു ഉദാഹരണം നമുക്ക് "മഹാബലിയെ" തന്നെ എടുത്തു കളയാം...."മഹാബലി" എന്നൊരു രാജാവ് കേരളം പണ്ട് ഭരിച്ചിരുന്നു എന്നും, അന്ന് മനുഷ്യരെല്ലാം ഒന്നുപോലെ ആയിരുന്നു എന്നും, കള്ളവും ചതിയും പൊളിവചനങ്ങളും ഒന്നുമില്ലാത്ത ഒരു കാലം...അതായത് മഹാബലി ഉത്തമനായ രാജാവായിരുന്നു...അതിൽ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് "മഹാവിഷ്ണു" ഒരു കൊച്ചു കുട്ടിയുടെ വേഷത്തിൽ "അതും ബ്രഹ്മണകുട്ടിയുടെ" വേഷത്തിൽ ചെന്ന് മൂന്നടി തപസ്സ് ചെയ്യാൻ ഭൂമി ദാനം ചോദിച്ചെന്നും, ഉടനെ ധാർമ്മിഷ്ഠ
നായ മഹാബലി അളന്നെടുത്തു കൊള്ളാൻ അനുവദിച്ചു.... ഉടനെ വാമനൻ താൻ സ്വയം വളർന്നു വലുതായി രണ്ടു ചുവടു കൊണ്ട് തന്നെ കേരളം മുഴുവൻ അളന്നെടുത്തു... മൂന്നാമത്തെ ചുവടു മഹാബലിയുടെ തലയിൽ വച്ചോളാൻ പറയുകയും ചെയ്തു..
വാമനൻ മൂന്നാമത്തെ ചുവടു മഹാബലി
യുടെ തലയിൽ വച്ചു പാതാളത്തിലേക്കു ചവുട്ടി താഴ്ത്തി എന്നും, പോകാൻ സമയത്തു ബലി ഒരു വരം ചോദിച്ചു... ആണ്ടിലൊരിക്കൽ തന്റെ പ്രജകളെ വന്നു കാണാൻ അനുവാദം വേണം...സമ്മതിച്ചു... അങ്ങനെ ആണ്ടുതോറും മഹാബലി പ്രജകളെ കാണാൻ നാട്ടിൽ വരുന്നതിനു "ഓണം"എന്ന ആഘോഷം കൊണ്ടാടുന്നു..
ഇത് ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു നാട്ടു നടപ്പ്...
വിദേശങ്ങളിൽ ആഗസ്റ്റ് മാസത്തിൽ തുടങ്ങുന്ന ഓണാഘോഷം, യേശുക്രിസ്തു ജനിക്കുന്നത് വരെ ഓരോരോ വാരാന്ത്യ
ത്തിൽ ആഘോഷിക്കും...ഓണം ഇപ്പോൾ കുടുതലും ആഘോഷിക്കുന്നത് ക്രിസ്താനി
കളാണ്... വിദേശങ്ങളിൽ,അവരവരുടെ ഗ്രൂപ്പുകളിൽ ഏറ്റവും "വയറു"ള്ള, പ്രൗഢിയി
ൽ അൽപ്പം പിന്നോക്കം നിൽക്കുന്ന,ഒരു പാവം മനുഷ്യനെ മഹാബലിയുടെ വേഷം കെട്ടിക്കും....അദ്ദേഹം വന്നു എല്ലാവരെയും അനുഗ്രഹിച്ച ശേഷം വീട്ടിലോട്ടു വരുമ്പോൾ, ഭാര്യയുടെ വകയായി അദ്ദേഹത്തെ പാതാള
ത്തിലേക്കു ഒരു ചവുട്ടി താഴ്ത്തലുണ്ട്...!!! കാരണം ആ സ്ത്രീയെ സംബധിച്ചിടത്തോ
ളം, ഇദ്ദേഹം കാണിക്കുന്ന കോപ്രായം അപമാനമാണ്...ആ അനുഗ്രഹവും വാങ്ങി കിടന്നുറങ്ങുന്നത് ഇപ്പോൾ സർവ്വസാദാരണ
മാണ്...ഞാൻ പറഞ്ഞത് വിശ്വാസം വരുന്നില്ലെങ്കിൽ അമേരിക്കയിൽ നിന്ന് ഇറങ്ങിയ "അക്കര കാഴ്ചകൾ" എന്ന സീരിയൽ എപ്പിസോഡ് ഏഴിൽ ഇതേപ്പറ്റി പറയുന്നുണ്ട്... ഗൾഫിൽ ഇതു സ്ഥിരം പരിപാടിയാണ്...ജാതി മതഭേദമെന്യേ എല്ലാവരും ഓണം ഒരു നാഷണൽ
ഫെസ്റ്റിവൽ ആയി ആഘോഷിക്കുന്നു...
ഈ മഹാബലിയുടെ കഥ "ശ്രീമത് ഭാഗവത"
ത്തിൽ "വാമനാവതാരം" എന്നൊരു കഥയിൽ കാണുന്നുണ്ട്...യഥാർത്ഥത്തിൽ എന്താണ് ഇതിന്റെ പിന്നിൽ ഉള്ളതെന്ന് നോക്കാം...!!! .
അനാദികാലം മുതൽ മനുഷ്യർ എന്നും "മരണം" എന്ന യാഥാർഥ്യത്തെ ഭയപ്പെട്ടിരുന്നു...
മഹാഭാരതയുദ്ധം കഴിഞ്ഞു ശ്രീ കൃഷ്ണൻ, അര്ജുനനോട് തേരിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടു...അർജുനൻ തേരിൽ നിന്നിറങ്ങി...ഉടൻ തേരു ഭസ്മമായി....
ഇതിൽ നിന്ന് നാം എന്ത് മനസ്സിലാക്കും? "മഹാ മൃതുഞ്ജയ മന്ത്രം" മരിക്കാനോ? മരിക്കാതിരിക്കാനോ? അതോ അമർത്ത്വ
ത്തിലേക്കു നയിക്കുവാനോ?ഇതിനെല്ലാം ഉത്തരം പറയേണ്ടി വരും... നോക്കാം...
അടുത്ത ലക്കത്തിൽ .