യാത്രകളിലെ ഓർമ്മകൾ (1)

യാത്രകളിലെ ഓർമ്മകൾ (1)
------------------------------------
2019ലെ ഒരു ജൂൺ മാസം...ഓസ്‌ട്രേലിയായിൽ നിന്ന് തായ്‌ലൻഡിൽ എത്തി ഹോട്ടലിൽ വിശ്രമിക്കുന്നു... ഉച്ചക്ക്  ഹോട്ടലിൽ സുഹൃത്തുക്കളോടൊപ്പം ലഞ്ച് കഴിക്കാൻ കയറി... പഴവർഗ്ഗങ്ങളും, നാരങ്ങാ വെള്ളവും, കുടിച്ചു തൃപ്തിയായപ്പോൾ കൂടെയുണ്ടായിരുന്ന അടുത്ത സുഹൃത്തിനു കാര്യം പിടി കിട്ടി...  തായ്‌ലൻഡിലെ ശാപ്പാടൊന്നും എനിക്ക് പറ്റുകയില്ല...
അദ്ദേഹം പറഞ്ഞു... വൈകിട്ട് ഏഴു മണിക്ക് റെഡിയായി ഹോട്ടലിന്റെ റിസപ്ഷനിൽ ഇരിക്കണം...ഞാൻ താങ്കളെ "മദ്രാസ് കഫേ"
യിൽ കൊണ്ടുപോകാം. അവിടെ ഇഡ്ഡലി , ദോശ, നെയ്‌ദോശ, വട, ഇതെല്ലാം കിട്ടും . പറഞ്ഞതുപോലെ അദ്ദേഹം സമയത്തു തന്നെ എത്തി...  എന്നേക്കുട്ടി ക്കൊണ്ടു "മദ്രാസ് കഫേ"യിൽ എത്തി... 
ബാങ്കോക്കിലെ "ഇന്ദ്ര ഷോപ്പിങ് സെന്ററി"
ലെ ഒരു ശരാശരി റെസ്റോറന്റ്... അവിടെച്ചെന്നപ്പോൾ, ഒരു ചെറുപ്പക്കാരൻ "മെനു കാർഡ്" കൊണ്ട് മേശപ്പുറത്തു വച്ചു...ഒരു ചോദ്യം? "സർ മലയാളി ആണല്ലേ?   ആ കൊച്ചൻ സ്വയം പരിചയപ്പെടുത്തി...ഞാനും മലയാളിയാണ് സർ... ഒരുപാടൊക്കെ പഠിച്ചതാണ്...
എങ്ങനെയോ ഇവിടെ വന്ന്‌ പെട്ടു... മടങ്ങിപ്പോകാൻ നിവിർത്തിയില്ലാത്ത വിധം കാര്യങ്ങളിൽ അപകടത്തിലായിപ്പോയി ."...
വിദേശം" എന്ന സ്വപ്‍നം ആണ് അയ്യാളെ ഒരു വലിയ കടബാധ്യതകാരനാക്കിയത്.
..ഇനി പിടിച്ചു നിൽക്കാനുള്ള ശ്രമം ആണ്..
സത്യത്തിൽ ഓരോ വിദേശ ഇന്ത്യക്കാരുടെയും "ഒരു പൊതു വക്താവായി" ഈ ചെറുപ്പക്കാരനെ ഞാൻ കാണുകയാണ്... 
നാട്ടിലിരിക്കുന്ന ഭാര്യ, മക്കൾ, അച്ചൻ,അമ്മ, ഇവരൊക്കെ എന്താണ് പറയുന്നത്...എന്റെ മകൻ,ഭർത്താവ്,അച്ഛൻ,അങ്ങ് വിദേശത്താണ്... എന്ന് പറഞ്ഞാൽ "ഒക്കെ ആയി" എന്നർഥമാക്കുകയാണ്... രണ്ട് അറ്റവും കൂട്ടിമുട്ടിക്കുവാൻ ഇവൻ കിടന്നു പെടാ പാടുപെടുന്നത് ആരു കാണുന്നു...!!!  പടിഞ്ഞാറൻ സംസ്കാരത്തിൽ ജീവിക്കുന്നവരും ഒട്ടും മെച്ചമാണെന്നു കരുതേണ്ട. ഒരു നേരിയ ശതമാനം ഒഴിച്ചാൽ  അതാതു രാജ്യത്തെ ഏറ്റവും താഴേക്കിടയിലൂടെ ജീവിത നിലവാരം പോലും ഇല്ലാത്തവരാണ് അധികവും...ഒരു ടിക്കറ്റെടുത്ത് നാട്ടിൽ വന്നാൽ അതിന്റെ കടം വീടാൻ കാത്തിരിക്കുകയാണ് അടുത്ത ടിക്കറ്റ് കടമെടുക്കാൻ...!!! നിയമപ്രശ്നങ്ങൾ വേറെയും...പാശ്ചാത്യരാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാരുടെ ഒരു സ്വപ്നം ആണ് സ്വന്തമായൊരു വീട്....അത് എങ്ങനെയെങ്കിലും തര പെട്ടാൽ, ചിലപ്പോൾ മൂന്നാം തലമുറ ആകും അതിന്റെ കടം വീട്ടി തീർക്കുന്നത്...!!!  ഒരിക്കലും അവസാനിക്കാത്ത ഹോം ലോൺ (Home loan)ബാക്കി ആക്കിയിട്ടാണ് പലരും ഈ ലോകം വിടുന്നത്...പണ്ട് തച്ചോളി ഒതേനന്റെ സഹോദരൻ ചാപ്പൻ പറഞ്ഞതുപോലെ, "കേഴ്‌വിക്കു പൊന്നോല , കാഴ്ചക്ക് തെങ്ങോല".
നാട്ടിലിരുന്നു  പറയുന്ന ബന്ധുക്കളെ കുറച്ചു എന്ത് പറയാൻ...എന്റെ മോനും മോളും അങ്ങ് "ഇംഗ്ലണ്ടി"ലാണുന്നു പറഞ്ഞാൽ "ഒക്കെ ആയി" എന്ന് വിശ്വസിക്കുന്ന ഒരു ജനസമൂഹത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത് ...ഗൾഫ് രാജ്യങ്ങളിലെ കഥ പറയാതിരിക്കുന്നതാണ് നല്ലത്...  വീട്ടുകാരുടെ സ്വപ്നം പൂവണിയിക്കാൻ സ്വയം ഹോമിക്കപ്പെടുന്ന ജന്മങ്ങൾ...എന്റെ മുന്നിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരൻ ഇതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രം... 
ഒന്നേ പറയാനുള്ളു . നാട്ടിലിരിക്കുന്ന അച്ഛനമ്മമാരും , ഭാര്യ മക്കളും ഒന്ന് ഓർത്താൽ നന്ന് . വിദേശത്തുള്ള മക്കൾ , ഭർത്താവ് , അച്ഛൻ ഇവരൊക്കെ സുഖത്തിന്റെ നാടുവിലാണെന്നു ധരിക്കരുത്. ഓരോ വിദേശ രാജ്യങ്ങളിലും ഓരോ ജീവിത നിലവാരമുണ്ട് ...അതിന്റെ ഏറ്റവും താഴത്തെ തട്ടിലാണ് തൊണ്ണൂറ്റി ഒൻപതു ശതമാനവും...അത് ഏതു വിദേശ രാജ്യങ്ങളിലായാലും.... അഭിമാനിച്ചോളൂ ... പക്ഷെ ഓർമ്മ വേണം...അവരിൽ ഭൂരി ഭാഗവും, രണ്ടറ്റം കൂട്ടി മുട്ടിക്കാൻ വളരെ പാടുപെടുന്നുണ്ട്... 
എന്നോട് വളരെ പ്രശസ്തനായ ഒരു സിനിമ നടൻ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു... 
"ചിലരൊക്കെ മക്കളുടെയും, ഭർത്താക്കന്മാരുടെയും,  വിദേശത്തെ വീടിന്റെ അഡ്രസ് വരെ പറഞ്ഞു സുഖിപ്പിച്ചു കളയും....24 D ഹിലാരി അവന്യൂ, കാലിഫോർണിയ1056....
ഒന്നും കേട്ട് ഞെട്ടണ്ട...നമ്മുടെ നാട്ടിലെ നെല്ലാടു കവലയിൽ നിന്ന് ഓതറയ്ക്കു പോകുന്ന  വഴിയിൽ കാണുന്ന ലക്ഷം വീട്ടിലെ തീപ്പെട്ടി പോലോരു വീടാണ് എന്ന് മാത്രം ധരിച്ചാൽ മതി".... ചെന്ന് കണ്ടപ്പോൾ, ആ നടന്റെ അനുഭവം വിവരിച്ചപ്പോൾ, എനിക്കങ്ങനെയാണ് തോന്നിയത്.... 
എന്നെ ആകർഷിച്ചത് മറ്റൊന്നാണ്... 
ഈ കാണുന്ന റെസ്റ്റോറന്റ് ആന്ധ്രക്കാരൻ ഒരു റെഡ്‌ഡിയുടെ കടയാണ്... ഇതിനു "മദ്രാസ് കഫേ" എന്ന് പേരിട്ടിരിക്കുന്നത് സെയിൽസ്ന് വേണ്ടിയാണ് ....സന്ധ്യ സമയത്തു തമിഴ് ഭക്തിഗാനത്തിന്റെ 
സി. ഡി. ഇട്ടിരിക്കുന്നു . ടി. എം. സ്. ന്റെ മുരുകൻ പാട്ടുകൾ...എന്നും വൈകിട്ട് ആറു മണി മുതൽ എട്ടുവരെ ഇത്തരം പാട്ടുകളാണ് ഇവിടെ ഇടുന്നത്‌...
പേരും,നാടും,വീട്ടുപേരും, ഒന്നും, ഞാൻ ഇവിടെയെഴുതാൻ മനസ്സ് വരാത്ത മലയാളി പയ്യൻ എന്നോട്  പറഞ്ഞു.....  
...
(തുടരും)