ലതാജി വിട വാങ്ങി.....
=========================
പലരും എഴുതി തളർന്നതും, അത് വായിച്ചു തളർന്നതുമായ ഒരു വിഷയമാണല്ലോ ലതാജിയുടെ വിയോഗം. ഈ ഗ്രുപ്പിൽ തന്നെ ഇത് വരെ ഇതേപ്പറ്റി ഏഴു സ്നേഹിതർ എഴുതിയ വിഷയം.... ഇന്നും കുടി ഒരെണ്ണം കണ്ടു..... വീണ്ടും എഴുതി ബോറടിപ്പിക്കുന്നതിൽ ക്ഷമിക്കണം.... വായിച്ചു നോക്കു.... അറിയപ്പെടാത്ത എന്തെങ്കിലും കണ്ടാൽ ഞാൻ കൃതാർത്ഥനായി.....
Good morning
അനുഗ്രഹീത സിനിമ പിന്നണി ഗായിക
"ലത മങ്കേഷ്‌കർ " വാർദ്ധ്യക്യ സഹജമായ അസുഖത്തെത്തുടർന്ന് 92മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു....... ചാലനുകളിൽ, ജ്ഞാതരും, അജ്ഞാതരുമായ പലരും കയറിയിരുന്നു വാതോരാതെ വാചാലരാകുന്നു....!!!
ബുദ്ധിജീവികൾ, അഭ്യസ്തവിദ്യർ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ ബുദ്ധി കൂടുതൽ ഉണ്ടന്ന് അഭിമാനിക്കുന്ന കുറെ മലയാളികൾ, ചാനലുകളിൽ ഇരുന്നു അവസരത്തിനൊത്തു ഉയരുകയും, താഴുകയും, മരണത്തോടുള്ള ഭയവും, ഒക്കെ നിഴലിക്കുന്നത് പോലെ തോന്നി.... ഒരാൾ പറയുന്നു...."സംഗീതം നിലച്ചു"... വേറൊരാൾ "ഇന്ത്യൻ സിനിമ സംഗീതം മരിച്ചത് പോലെ തോന്നുന്നു".... അങ്ങനെ നൂറു നൂറു അഭിപ്രായങ്ങൾ.....!!!
എവർക്കുമുണ്ട് മരണം... ഓരോരുത്തരുടെയും മരണത്തിൽ ആരെങ്കിലുമൊക്കെ ദുഖിക്കുന്നവർ ഉണ്ടാകും...ലതാജിയെപ്പോലുള്ള ഗായകരുടെ കടുത്ത ആരാധകരായ ഞാനുൾപ്പെടെയുള്ള എല്ലാവരും ദുഃഖിക്കും...
അതിന്റെ ആഴം സാധാരണക്കാരിൽ നിന്ന് തികച്ചും വളരെ ഉയരത്തിലായിരിക്കും എന്നുള്ളത് സ്വാഭാവികം.....
ഞാൻ ചരിത്രത്തിലേക്ക് പോകുന്നു.....
1979ൽ, അന്ന് ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ അഹ്മദ് അൽ ജാബർ സ്ട്രീറ്റ് ബ്രാഞ്ചിൽ, (Commercial Bankof Kuwait, AhmadAl JabarStreet Branch)കൊമേർഷ്യൽ സർവീസ് യൂണിറ്റിന്റെ (Commercial services unit) സൂപ്പർവൈസറി സ്റ്റാഫായി ജോലി
നോക്കുന്ന സമയം.... ആദ്യമായി ഒരു ക്ലീൻ ലെറ്റർ ഓഫ് ക്രെഡിറ്റ് അപ്ലിക്കേഷൻ (Letter of Credit) കണ്ടപ്പോൾ അതിശയിച്ചു പോയി..... എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ "ലെറ്റർ ഓഫ് ക്രെഡിറ്റ്"... അന്തർദേശീയ കയറ്റുമതി, ഇറക്കുമതി, മേഖലയിൽ സുരക്ഷാ വരുത്തുന്ന ഉപാധികളിൽ പരമപ്രധാനമായ ചില കാര്യങ്ങളിൽ ഒന്നാണ് "ലെറ്റർ ഓഫ് ക്രെഡിറ്റ്". അതിനെല്ലാം ഡോക്യുമെന്ററി ക്രെഡിറ്റുകളാണ്... അതിൽ(Invoices) ഇൻവോയ്‌സുണ്ടാകും..ബിൽ ഓഫ് ലെയിഡിങ് (Bill of Lading)ഉണ്ടാകും,
അല്ലങ്കിൽ എയർവേ ബിൽ(Airway Bill) ഉണ്ടാകും. അതുമല്ലങ്കിൽ കരമാർഗം വന്നിരുന്ന ട്രാൻസ്‌പോർട് ബിൽ (transport bill)ഉണ്ടാകും.... ഇതുകൂടാതെ പാക്കിങ് ലിസ്റ്റ്, (packing list)അതാതു രാജ്യങ്ങളിലെ ചേംബർ ഓഫ് കോമേഴ്‌സ് സർട്ടിഫിക്കറ്റ്, (chamber of commerce certificate) നൂറു
കൂട്ടം കാര്യങ്ങൾ.... ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി കണ്ട 3800 കുവൈറ്റി ദിനാറിന്റെ ക്ലീൻ ലെറ്റർ ഓഫ് ക്രെഡിറ്റ്....(Clean Letter of Credit) അതായതു ഒരു ലക്ഷം രൂപയുടെ ഇന്ത്യയിലേക്കുള്ള ഒരു ക്ലീൻ ലെറ്റർ ഓഫ് ക്രെഡിറ്റ്....ഇൻവോയ്‌സ് മാത്രം...ആരുടെ പേരിൽ ആണന്നറിയണ്ടേ സാക്ഷാൽ "ലതാമങ്കേഷ്കർ".....അന്ന് ആയിരം രൂപയ്ക്ക് 38 കുവൈറ്റി ദിനാർ കൊടുക്കണമായിരുന്നു...
അൽ ബോരാക്കി ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയാണ് ലെറ്റർ ഓഫ് ക്രെഡിറ്റ് ഓപ്പൺ ചെയ്യാൻ വന്നിരിക്കുന്നത്... അവരുടെ ഷോറൂം മാനേജരായ ഗോവക്കാരനായ ഗോൺസാൽവോസും, കമ്പനി ഉടമ അൽ ബോരാക്കിയും(Al Boarakki) ചേർന്നാണ്
ഈ ലെറ്റർ ഓഫ് ക്രെഡിറ്റ് തുറക്കാൻ വന്നിരിക്കുന്നത്...
ഞാൻ ചോദിച്ചു ഇതെന്താണ് ഇങ്ങനെ? അപ്പോഴാണ് വിവരം അറിയുന്നത് ആഗസ്റ്റ് മാസത്തിൽ അൽ അന്തലൂസ് തിയേറ്റർ വച്ച് ലതാജിയുടെ ഗാനമേള ഈ കമ്പനി സ്പോൺസർ ചെയ്ത് നടത്തുന്നത്...
ഒരു ലക്ഷം രൂപയാണ് ഒരു ദിവസത്തെ പ്രോഗ്രാമിന്റെ അവരുടെ ഡിമാൻഡ്...
കൂടാതെ ബിസിനസ് ക്ലാസ്സ് എയർവേ ടിക്കറ്റ് , ഫൈവ് സ്റ്റാർ ഹോട്ടൽ താമസം...
അവരുടെ ചാർജ് രണ്ട് ലക്ഷം രൂപ,ലെറ്റർ ഓഫ് ക്രെഡിറ്റായി ഓപ്പൺ ചെയ്യണം... അതാണ് വ്യവസ്ഥ...
ടിക്കറ്റ് ചാർജ് 20, 10, 5...
അൽ ആന്തുലോസ് തിയേറ്റർ(Al Andalulose) ഇന്നില്ല... എത്രയെത്ര പ്രതിഭകൾ അവിടെ അരങ്ങേറിയിട്ടുണ്ട്.... പാശ്ചാത്യ,പൗരസ്ത്യ, അറബ്, പ്രതിഭകൾ... എല്ലാമെല്ലാം ഓർമ്മകളിൽ മായാതെ...!!!
പിറ്റേ വർഷമായിരുന്നു മുഹമ്മദ് റാഫി എത്തിയത്...ഒരു ലെറ്റർ ഓഫ് ക്രെഡിറ്റുമൊന്നും തുറന്നില്ല....ടിക്കറ്റ് ചാർജ് 10, 5, 3.
സിനിമാലോകത്തെ ചരിത്രങ്ങൾ.... അന്നു,മിന്നും, ഇനിയെന്നും, ചോദ്യചിഹ്നം പോലെ എപ്പോഴും അപ്രാപ്യമാണ്.....
നാടകക്കാരനായിരുന്ന അച്ഛന്റെ ദരിദ്ര ദുഃഖത്തിൽ നിന്ന്, നാല് സഹോദരിമാരെ പട്ടിണിയിൽ നിന്ന്, രക്ഷിക്കാൻ, കരകയറ്റാൻ, കൗമാരത്തിൽ അരങ്ങിലേക്കു നടിയായും, ഗായികയായും, എത്തിയ ലതാജിയുടെ ഹിന്ദി ഉച്ചാരണം ശരിയല്ല.... മറാത്തി ചുവയുള്ള ഉച്ചാരണമാണ്... എന്ന് പറഞ്ഞു പുച്ഛിച്ച അന്നത്തെ സംഗീത സവിധായകർ......
ആദ്യം പാടിയ ഗാനങ്ങൾ സിനിമയിൽ നിന്ന് വെട്ടിമാറ്റിയെങ്കിലും,....പിന്നീട് ഹിന്ദി സിനിമ സംഗീതലോകം തന്റെ കയ്യിലിട്ടു അമ്മാനമാടാൻ ലതാജിക്ക് കഴിഞ്ഞു എന്ന് മാത്രമല്ല, അവർ പറയുന്നതുപോലെ മാത്രം ഹിന്ദി സിനിമ സംഗീതം ചലിച്ചു കൊണ്ടു നില നിന്നിരുന്നു....എന്ന മഹാസത്യവും നാം മറക്കേണ്ട...ഒരു ഗായിക എന്നതിനപ്പുറം, ഒരു വലിയ സംഗീത സാംബ്രാജ്യത്തെ എത്രയോ ദേശബ്ദങ്ങൾ ചൊല്പടിയിൽ ഒതുക്കാൻ പോരുന്ന ഗായിക എന്ന് പറയുന്നതാവണം കൂടുതൽ യുക്തം ...
ഒരിക്കൽ ഗായകനായ യേശുദാസ് പറഞ്ഞു. "വളരെ കഷ്ടം തോന്നുന്നു. പ്രായം ബാധിച്ചിരിക്കുന്നു. നിർത്തിക്കൂടെ"....
വലിയ വിവാദമായ വിഷയമായിരുന്നു.... സമൂഹത്തിൽ നിന്ന് അന്ന് അദ്ദേഹം എന്ത് ഭത്സനങ്ങൾ കേൾക്കാൻ ഇടയായി....
തനിക്കു മനസ്സിൽ തോന്നുന്നത് വെട്ടി തുറന്നു പറയുന്ന യേശുദാസ് ഒരിക്കലും അതിന്റെ ഫലങ്ങൾ നോക്കാറേയില്ല....
അതാണ് ആത്മ വിശ്വാസം....
അതൊക്കെ കഴിഞ്ഞിട്ടും പിന്നെയും എത്രയോ വർഷങ്ങൾ നീണ്ടു നിന്ന് ലതാജിയുടെ സംഗീത സംബ്രാജ്യം....
ഗായകരുടെ റോയൽറ്റി....ഈ വിഷയത്തിൽ മുഹമ്മദ് റാഫി വളരെ ആക്ഷേപപരമായ വിമര്ശനങ്ങളുമായിട്ടാണ് അന്ന് ലതാജിയെ നേരിട്ടത്....ഇനി അവരുടെ കൂടെ ഒരു യുഗ്മഗാനവും പാടില്ല എന്ന് വരെ തുറന്നു പ്രസ്താവനകൾ ഇറക്കി....താൻ കാണിക്കുന്നത് അപകടകരമായ ഒരു തുള്ളിച്ചാട്ടമാണന്നത് പാവം അറിഞ്ഞില്ല...!!! ഫലമോ?
അനശ്വര ഗായകൻ എന്ന് വിശേഷിപ്പിക്കുന്ന മുഹമ്മദ് റാഫിയെ സിനിമ സംഗീതത്തിന്റെ മുഖ്യധാരയിൽ നിന്ന് നശ്വരനാക്കാനും, കോമേഡിയനായ,രണ്ടാംനിര ഗായകനായിരുന്ന, കിഷോർ കുമാറിനെ മുൻനിര ഗായകനാക്കാനും, ശബ്ദിക്കാതെ തന്നെ ലതാജിക്ക് കഴിഞ്ഞു എന്നുള്ളതിന് ചരിത്രം സാക്ഷി....1969ൽ നേരിട്ട് പദ്മശ്രീ കിട്ടുന്നതിന് മുൻപ്, പദ്മ ഭൂഷൺ വാങ്ങിയ കലാകാരിയാണ് ലതാജി.... മുപ്പതു വർഷം കഴിഞ്ഞു പദ്മഭൂഷൺ....ഇതിനിടയിൽ ദാദ ഫാൽക്കെ അവാർഡ്....അതിനു ശേഷം പദ്മശ്രീയോടൊപ്പം ഭാരതരത്‌നവും.... പിന്നെന്താക്കെയുണ്ടോ അതെല്ലാം കൊടുത്തു/വാങ്ങി...ഒന്നും നിരസിച്ചിട്ടില്ല...
എഴുപതുകളിൽ 25000 പാട്ടുകൾ പാടി എന്ന് സ്വയ പ്രഖ്യപനത്തോടെ, ഗിന്നസ് ബുക്കിൽ ഇടം നേടി...ഇതിൽ ക്ഷോപിതനായ റാഫി സാഹബ്, താൻ 28000 പാട്ടുകൾ പാടി എന്ന അവകാശവാദവുമാവുമായി അദ്ദേഹവും ഗിന്നസ് ബുക്കിൽ ഇടം നേടി....
എന്നാൽ തൊണ്ണൂറുകളിൽ(1991) അവർ തമ്മിലുള്ള അസ്വസ്ഥത കൂട്ടാൻ വീണ്ടും ഗിന്നസുകാർ രംഗത്തെത്തി......റാഫി സഹാബിന്റെ കാലം കഴിഞ്ഞു ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ, ഗിന്നസ് ബുക്ക്, പുതിയ മാനേജന്റുമായി വന്ന്, എല്ലാ അംഗീകാരങ്ങൾക്കും വ്ക്തമായ തെളിവുകൾ വേണം.... ഒരു അംഗീകൃത ട്രേഡ്മാർക്കിൽ ഉള്ള സ്റുഡിയോകളിൽ പാടി റെക്കോർഡ് ചെയ്തു പുറത്തു വന്ന ഗാനങ്ങൾ മാത്രമേ അംഗീകരിക്കു......
രണ്ടു കൂട്ടരുടെയും ആരാധകരും ബന്ധുമിത്രാദികളും പരസ്പ്പരം പൊരുതി എണ്ണി തുടങ്ങി....... ലതാജിയ്ക്കു 5025 ഗാനങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, റാഫി സാഹബ് താഴെ 4378 ഗാനങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ..... എന്നിട്ടും ലതാജി വാദമുഖങ്ങളുമായി മുന്നോട്ടു പോകാൻ ശ്രമിച്ചു....ഗിന്നസ് ബുക്ക് രണ്ടു പേരുടെയും പേരുകൾ അവരുടെ ലിസ്റ്റിൽ നിന്ന് മാറ്റുകയാണുണ്ടായത്..... അന്ന് മുതൽ രണ്ടുദശാബ്ദക്കാലത്തെ ശ്രമം കൊണ്ട് ലതാജിയുടെ സഹോദരി ആശാജി 2011ൽ ഏതാണ്ട് 11161 ഗാനങ്ങളുടെ ശക്തമായ തെളുവുമായി ഗിന്നസ് ബുക്കിൽ ഇടം നേടിയെങ്കിൽ, കേവലം അഞ്ചു കുട്ടികളുടെ നാലു വർഷത്തെ ശ്രമഫലമായി, 17695 ഗാനങ്ങളുമായി സുശീലാമ്മ കാലാതി വർത്തിയായി അനശ്വരയായി ഇന്നും ആ റെക്കോർഡ് കാത്തു സൂക്ഷിക്കുന്നു.....
....ഇത്രയധികം വ്യത്യസ്തയുള്ള ഗാനങ്ങൾ സുശീലാമ്മയ്ക്ക് മാത്രം....എന്നാൽ അവർ സിനിമ സംഗീതത്തിൽ ലതാജിയെപ്പോലെ സാംബ്രാജ്യങ്ങൾ കെട്ടിപ്പെടുക്കാനൊന്നും ശ്രമിച്ചിട്ടില്ല..... ഒരു നല്ല ഗായികയായി അറിയപ്പെടണമെന്ന് മാത്രമേ എന്ന് ചിന്തിച്ചിട്ടുള്ളു.....തന്നെയുമല്ല അവർക്ക് പരവതാനി വിരിച്ചു കൊടുക്കാൻ പ്രധാനമന്ത്രിമാരും ഉണ്ടായിരുന്നില്ല..... അതുകൊണ്ടവർ ഇന്നും പദ്മഭൂഷണിൽ നിലനിൽക്കുന്നു.....
എഴുപതുകളിൽ പാട്ടുകാർക്കു റോയൽറ്റി വേണമെന്ന് നിർബന്ധം പിടിച്ച ലതാജിയെ എതിർത്ത മുഹമ്മദ് റാഫി, സിനിമ സംഗീതത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറംന്തള്ളപ്പെട്ടു.... റോയൽറ്റിയുടെ പേരിൽ സ്വന്തം സഹോദരി ആശാജി എതിർത്തെങ്കിലും,അവരെ സിനിമായുടെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താൻ കഴിഞ്ഞില്ലെങ്കിലും, അവസരങ്ങൾ കുറയ്ക്കാൻ ലതാജിയ്ക്കു കഴിഞ്ഞു.....
ഹിന്ദി സിനിമ സംഗീതത്തിൽ എത്രയോ ഗായകർ വരികയും പോകയും ചെയ്യുന്നു.....എന്നാൽ ലതാജി ......ഈ ലതാജിയുടെ ഗാനങ്ങൾ ഏറ്റവും ഇഷ്ടപെട്ടിരുന്ന മഹാനുഭാവനുണ്ടായിരുന്നു....
അതും സാക്ഷാൽ "പണ്ഡിറ്റ് ജവാർഹലാൽ നെഹ്‌റു" തന്നെ.... അൻപതു അറുപതുകളിൽ, രാഷ്ട്രത്തലവൻ. ഇന്ത്യയുടെ പ്രധാനമന്ത്രി........
അദ്ദേഹത്തിന് അവരുടെ പാട്ടുകൾ ഇഷ്ടമായിരുന്നു....അതൊരു കാലം... ആരും ചോദ്യം ചെയ്യപ്പെടാൻ വരാത്ത ഒരു കാലം....!!! ആർക്കും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത ഒരു വലിയ രാഷ്ട്ര നേതാവായിരുന്നു നെഹ്‌റുജി........
കോടിപ്പണികൾക്ക് പരവതാനി വിരിച്ചു കൊടുത്തു........പിന്നീട് വന്ന എല്ലാ പ്രധാനമന്ത്രിമാരും, നെഹ്രുവിന്റെ പരവതാനിക്ക് തിളക്കം കുട്ടി.........ലതാജി ഒരു ആൽമരം പോലെ പടർന്ന് പന്തലിച്ചു നിലനിൽക്കുന്നു.......ഹിന്ദി സിനിമാരംഗത്തെ പകരം വയ്ക്കാനില്ലാത്ത ഗായിക.....ലതാജി....
സിനിമ സംഗീതത്തിൽ എല്ലാ ഗായകരുടെയും എല്ലാ ഗാനങ്ങളും മഹത്തരമല്ല.... ചിലരുടെ ചില ഗാനങ്ങൾ എന്നെന്നും ഓർമ്മിക്കും....അതിനെ നമ്മൾ "അനശ്വരം" എന്ന് പറയുന്നു....
അങ്ങനെ നോക്കുമ്പോൾ ലതാജിയുടെ ആയിരക്കണക്കിന് അനശ്വരഗാനങ്ങൾ നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.....
ലതാജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.....—