വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം ഏഴ്).

വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം ഏഴ്).
-----------------------------------------------------------------------
കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞ വള്ളംകുളം ജംഗ്ഷനിൽ കാണുന്ന നാലു മുറിക്കടയുടെ ഉടമ ആരാണന്നറിയണ്ടേ? അക്കാലത്തെ പ്രശസ്തനായ ഒരു ബോംബേ മലയാളി, ശ്രീ.ജി.പി.നായർ 
ജെ.പി.യുടേതായിരുന്നു. ഈ  ജെ.പി. എന്ന് പറയുന്നത് ഒരു ബഹുമാനമാണ്. ഇംഗ്ലീഷിൽ  ജസ്റ്റിസ് ഓഫ് പീസ് (Justice of Peace) എന്ന് പറഞ്ഞാൽ സമാധാനത്തിന്റെ രക്ഷകൻ... ന്യൂസിഅലൻഡിൽ ഇങ്ങനെയുള്ള ആളുകൾക്ക് പല പേപ്പറുകളും അറ്റെസ്റ്റ് ചെയ്തു കൊടുക്കാൻ അധികാരമുണ്ട്. ജി. പി. നായർ വള്ളംകുളത്തുള്ള പുരാതനമായ "കുരുമല" കുടുംബത്തിൽ നിന്ന് വന്നതാണ്. നാല്പതുകളിൽ പുല്ലാട് ഹൈസ്കൂളിൽ നിന്ന് അന്നത്തെ മട്രിക്കുലേഷൻ പാസ്സായ ശേഷം ജോലി തേടി ബോംബെയിലേക്ക് ചേക്കേറി. ഒരുപാട് പ്രയാസങ്ങളും തടസ്സങ്ങളും കടമ്പകളും കടന്ന് അദ്ദേഹം ഇന്ത്യൻ ഫർമസ്യൂട്ടിക്കൽ മേഖലയിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചു .അലോപ്പതി ഔഷധമേഖലയിൽ നിർമ്മാണകമ്പനികൾ സ്ഥാപിപ്പിച്ചു.എന്തിനേറെ ഇന്ത്യൻ ഫർമസ്യൂട്ടിക്കൽ അസോസിയേഷന്റെ പ്രസിഡന്റായി. അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കാർത്തിക നായർ,ബോംബെ മലയാളി സമാജത്തിന്റെയും മഹിളാപ്രസ്ഥാനത്തിന്റെയും ചെയർ പേഴ്സണായി തിളങ്ങി... അകാലത്തിൽ പൊലിഞ്ഞുപോയ കാർത്തിക നായരുടെ പേരിൽ അദ്ദേഹം സ്ഥാപിച്ച ഒരു ചെറുകിട വിദ്യാഭ്യാസ/ വ്യവസായസ്ഥാപനം നന്നൂരിൽ ഉൽഘാടനം ചെയ്യാൻ വന്നെത്തിയ
അക്കാലത്തെ പ്രബല കോൺഗ്രസ്സ് നേതാവായ എസ്.കെ.പട്ടേൽ വള്ളംകുളത്തെത്തിയത് ഒരു വലിയ സംഭവമായി ഇന്നുമോർമ്മയിൽ...
വള്ളംകുളം ജംഗ്ഷന് പണ്ടേയുള്ള ഒരു ഐഡന്റിറ്റിയാണ് അവിടെയുള്ള ഒരു കിണർ. "പൊതു കിണർ".അന്ന് ഈ കിണർ കെട്ടിക്കിളത്തിയിട്ടില്ല. ചുറ്റും കരിങ്കൽ പാളികൾ വച്ച് റോഡ് നിരപ്പിൽ നിന്ന് അൽപ്പം ഉയരത്തിലായിരുന്നു. പലരും അക്കാലങ്ങളിൽ അവിടെ നിന്ന് കുടി
വെള്ളം കോരിക്കൊണ്ടു പോകുന്നതോ
ർമ്മയിൽ. ഇപ്പോഴും അതവിടെയുണ്ടന്നാണ് തോന്നുന്നത്. കുടിവെള്ളത്തിന് ക്ഷാമ
മുണ്ടാകുമ്പോൾ ഉപയോഗപ്രദമായിരിക്കും.
കിണറിനു തൊട്ടു പിൻപിൽ പീടികയിൽ മത്തൻ മാപ്പിള എന്നൊരാളിന്റെ നാലുമുറി കട, കിഴക്കോട്ടു ദർശനമായി ജംഗ്ഷനിൽ തന്നെയുണ്ട്.  അദ്ദേഹവും കുടുംബവും അതിനു തൊട്ടു പുറകിലായിരുന്നു താമസം. അതിൽ ഇടതു ഭാഗത്തുള്ള കട റോയൽ സ്റ്റുഡിയോ.  അക്കാലത്തു സാധാരണക്കാ
രായ ആളുകൾ വിവാഹം കഴിഞ്ഞു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയെടുക്കാൻ പുതു മണവാളനും മണവാട്ടിയും അവിടെ വരുന്നത് ഇന്നുമോർമ്മയിൽ തങ്ങി നിൽക്കുന്നു.കുറേക്കൂടി സാമ്പത്തിക ഭദ്രതയുള്ളവർ അങ്ങ് തിരുവല്ലയ്ക്കു വണ്ടി കയറും. അവിടെ പൊന്നറ വിജയൻ എന്നൊരാളുടെ രവി സ്റ്റുഡിയോ വളരെ പ്രശസ്തമായിരുന്നു. അത് പോകട്ടെ. അതല്ലല്ലോ വിഷയം. മത്തൻ മാപ്പിളയുടെ ബാക്കി മുന്ന് മുറികൾ കുടി ആദ്യ കാലങ്ങളിൽ വാടകയ്ക്ക് കൊടുത്തിരുന്നു.
ഒന്നൊരു ബേക്കറി കട. അന്ന് ബേക്കറിക്ക് ബോർമ്മ എന്നാണ് പറയാറുള്ളത്. 
ഇന്നത്തെപ്പോലെ തണുപ്പ് പെട്ടിയൊന്നു
മുള്ള കാലമല്ല. ബ്രഡ്/ജാമ്, റൊട്ടി, അപൂർവ്വം ബിസ്ക്കറ്റ് തുടങ്ങിയ സാധനങ്ങൾ.ആദ്യം ഇത് തുടങ്ങിയവർ വിട്ടുപോയപ്പോൾ മാത്തൻമാപ്പിളയുടെ ഇളയ മകൻ അത് തുടർന്നിരുന്നു എന്നാണ് എന്റെ ഓർമ്മ. ജോയിയെന്നോ തമ്പി
യെന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ പേരു്.അതിന് തൊട്ടടുത്തുള്ള മൂന്നാമത്തെ മുറി പലരും മാറി മാറി പലതരം ബിസിനസ്സ്
കൾ നടത്തിയിരുന്നു.സൈക്കിളിന്റെ സ്പെയർ പാർട്സ് വിൽക്കുന്ന കട.റേഷൻ കട. വാച്ച് റിപ്പയർ അങ്ങനെ പലതരം. ഒന്ന് ശരിയായി നടന്നതായി ഓർക്കുന്നില്ല.
ബാക്കിയുള്ള ഒരു മുറിയിൽ ആരോ പലചരക്ക്കട നടത്തിയിരുന്നു.കാലങ്ങൾ
ക്ക് ശേഷം മാത്തൻ മാപ്പിളയുടെ മൂത്തമകൻ ബേബിച്ചായൻ ആ കട ഏറ്റെടുത്തു. വളരെക്കാലം 
നടത്തിയതായി ഓർമ്മയിൽ...
ഈ നാല് മുറിക്കടയുടെ നേരെ എതിർ ഭാഗത്തു നന്നൂർ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ കാഞ്ഞിക്കാട്ട്‌ രാഘവൻ പിള്ള ചേട്ടന്റെ ഒരു കാപ്പിക്കട ഉണ്ടായിരുന്നത് ചെറുപ്പം മുതലേയുള്ള ഒരോർമ്മയാണ്.
അദ്ദേഹത്തിന്റെ മകൻ മണിയും സഹോദരൻ രവീന്ദ്രനും പിൽക്കാലത്തു് ഇപ്പറഞ്ഞ കാപ്പിക്കട നടത്തിയത് ഇപ്പോഴും ഓർമ്മയിൽ. മണി ഞങ്ങളുടെ കൂടെ വള്ളംകുളം അപ്പർ പ്രൈമറിയിലും, സഹോദരൻ രവീന്ദ്രൻ ഞങ്ങളുടെകൂടെ ഇരവിപേരൂർ ഹൈസ്കൂൾ ക്ലാസ്സിലും പഠിച്ചിരുന്നു.രവീന്ദ്രൻ പിന്നീട് വളരെക്കാലം കുവൈറ്റിൽ ജോലി ചെയ്തിരുന്നു.
മണിയും രവീന്ദ്രനും അകാലത്തിൽ പൊലിഞ്ഞുപോയി എന്നുള്ളത് ദുഖത്തോടെ ഓർത്തു പോകുന്നു... ഈപ്പറഞ്ഞ കാപ്പിക്കടയുടെ തൊട്ടു പുറകിലായിട്ട്‌ ആയിരുന്നു ഊരയിൽ തങ്കമ്മ സാറിന്റെ വീട്.സ്നേഹം നിറഞ്ഞ തങ്കമ്മ സാറിനെ ഓർത്തപ്പോൾ ടീച്ചറുടെ മകൻ എന്റെ സീനിയറായി പഠിച്ചിരുന്ന വിജയനെ ഓർമ്മ വരുന്നു .വളരെ കാലമായി ഗൾഫിൽ എഞ്ചിനിയർ ആണ് .എന്റെ ജേഷ്ഠ ഭാര്യയുടെ കൂടെ ഇന്ത്യൻ പോസ്റ്റ് ആൻഡ് റ്റെലിഗ്രഫിൽ ജോലിയിൽ ഉണ്ടായിരുന്ന വിജയന്റെ സഹോദരിയെയും അവരുടെ ഭർത്താവ് അകാലത്തിൽ പൊലിഞ്ഞു
പോയ കോളേജിൽ എന്റെ പ്രോഫസ്സർ സദാനന്ദൻ സാറിനെ ഓർമ്മ വരുന്നു. 
സഹോദരൻ ദേവരാജൻ സാറിനെ ഓർമ്മ വരുന്നു. ചുരുക്കത്തിൽ വള്ളംകുളത്തിന്റെ ഓർമ്മകളിലൂടെ യാത്ര ചെയ്യുന്നത് ഒരു ഹരമായി മാറുന്നത് സത്യത്തിൽ എഴുതി വരുമ്പോഴാണ്...
തുടരും...