വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം പതിനൊന്ന്).
--------------------------------------------------------------------
എഴുതിയത്- രാധാകൃഷ്ണന്‍നായര്‍
( ന്യൂസിലാന്‍ഡ്).
-----------------------------------------------------------------=---
വള്ളംകുളത്തിനെ വിടാനുള്ള ഭാവമില്ല അല്ലേ? ന്യായമായ ചോദ്യം... രണ്ട് എപ്പിസോഡ് കുടി... വള്ളംകുളത്ത് പണ്ട് കൊച്ചി രാജാവിന് പണം കൊടുത്തു സഹായിച്ച ഒരു എഞ്ചിനീയർ വര്ഗീസിനെപ്പറ്റി വിവരിച്ചിരുന്നത്, എല്ലാവരും ഓർക്കുന്നുണ്ടന്നു വിശ്വസിക്കുന്നു...
അദ്ദേഹത്തിന്റെ മുന്ന് മക്കൾ വള്ളംകുളം ഉലുതൂലിൽ പാലത്തോട് ചേർന്ന് വിപുലമായി പലചരക്ക് വ്യാപാരം നടത്തിയിരുന്നു.തൊമ്മച്ചൻ, കുഞ്ഞുകുഞ്ഞു, വര്ഗീസ്, ഇങ്ങനെയൊക്കെ ആയിരുന്നു
അവരുടെ പേരുകൾ.
വള്ളംകുളം ജംഗ്ഷനിലെ ആദ്യത്തെ രണ്ടു നിലകെട്ടിടം ഈ പലചരക്ക് കടയാണന്നാണ്
എനിക്ക് തോന്നുന്നത്.ഇപ്പോഴും ആ കെട്ടിടം അവിടെയുണ്ടായിരിക്കണം. അക്കാലത്തു ഇരവിപേരൂർ വളളംകുളം തോട്ടഭാഗം കവിയൂർ തുടങ്ങിയ ഒട്ടുമുക്കാൽ ഭാഗത്തുള്ള കുടുംബങ്ങളും ഈ എഞ്ചിനീയറുടെ മക്കളുടെ പലചരക്കു കടയിലെ കസ്റ്റമേഴ്‌സ് ആയിരുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ലാ...
ഞങ്ങളൊക്കെ ദശാബ്ദങ്ങൾ അവുടുത്തെ കസ്റ്റമറായിരുന്നു. ഞാൻ മുൻപ് പറഞ്ഞ മാത്തൻ മാപ്പിളയുടെ മകൻ ബേബിച്ചായൻ ആ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. വലിയതോതിൽ ഈ സംരംഭം വിജയിച്ചു പോകുവാൻ കാരണം വള്ളംകുളത്തോ പരിസരപ്രദേശങ്ങളിലോ ഇത്തരത്തിലൊരു പലചരക്കു കടകൾ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. പക്ഷേ
കാലം മാറിയപ്പോൾ ഇരവിപേരൂർ ജംഗ്ഷനിലും നെല്ലേട് ജംഗ്ഷനിലും നന്നൂരും കവിയൂരും തോട്ടഭാഗത്തും ഒക്കെ പലചരക്ക് കടകൾ വന്നതോടെ വിപണന മേഖലയിൽ കുറവ് വന്നപ്പോൾ എൻജിനി
യേരുടെ മക്കൾ കളം മാറ്റി ചവുട്ടി... പാലത്തിന് തൊട്ടപ്പുറത്തു വിശാലമായ ഒരു പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചു .ധാരാളം ആളുകൾക്ക് തൊഴിലുണ്ടായി എന്നത് സത്യമായിരുന്നു .ഒടുവിൽ ആ പ്രസ്ഥാനവും നിലച്ചു പോയി എന്നറിഞ്ഞു. തുടർന്ന് വള്ളംകുളം ജംഗ്ഷനിൽ ഒരു സിനിമ കൊട്ടക തുറന്നു. ഇപ്പൊ അതൊന്നുമവിടില്ല. ഓർമ്മകളുടെ ചെപ്പു തുറന്നാൽ ഇനിയൊരു പത്തു അദ്ധ്യായം കുടി എഴുതാം...
വള്ളംകുളം ജംഗ്ഷനിൽ നിന്ന് നന്നൂരോട്ടുള്ള റോഡിലാണ് അക്കാലത്തെ പ്രശസ്തമായ മുടപ്പിലങ്ങാൽ കുടുംബം.
ആ വീട്ടിലെ മൂത്ത ചേച്ചിയെയാണ് ജയ്മാരുതി പ്രൊഡക്ഷൻ ഉടമയായ ടി.ഈ. വാസുദേവൻ സാർ വിവാഹം കഴിച്ചിട്ടുള്ളത്. ആ ചേച്ചിയെ എനിക്കത്ര ഓർമ്മയില്ല. രണ്ടാമത്തെ സരോജനി അമ്മ ചേച്ചി എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. എന്റെ വിവാഹത്തിന്റെ തലേംനാൾ ഞാൻ വീട്ടിൽ പോയി അനുഗ്രഹമൊക്കെ വാങ്ങിയിരുന്നു. സഹോദരന്മാർ ചന്ദ്രൻപിള്ള ചേട്ടൻ രാമകൃഷ്‌ണപിള്ള ചേട്ടൻ ശിവൻ കുഞ്. ഇവരൊക്കെ അക്കാലങ്ങളിൽ വള്ളംകുളത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്നു. അക്കാലത്തു രണ്ടു തരം സിഗരറ്റ് മാത്രമേ വിപണിയിലുണ്ടായിരുന്നുള്ളു. ഒന്ന് ചാർമിനാർ മറ്റൊന്ന് ബർക്കിലി. കാശുള്ള വലിയവരൊക്കെ ബർക്കിലി മാത്രമേ
വലിക്കാറുള്ളു. മുടപ്പിലങ്ങൽ വീട്ടിൽ രവീന്ദ്രൻ ചേട്ടൻ ഈ സിഗരറ്റ് മാത്രമേ
അന്ന് വലിക്കാറുണ്ടായിരുന്നുള്ളു. ആ പേരിലാണെന്ന് അദ്ദേഹം അറിയപ്പെട്ടി
രുന്നത് തന്നെ.
വള്ളംകുളം ജംഗ്ഷനിൽ മാടശ്ശേരി രാഘവൻപിള്ള സാറിന് നിരവധി കടകൾ ഉണ്ടായിരുന്നു. അതിനപ്പുറം തിരുവല്ല ജംഗ്ഷനിൽ പെട്രോൾ പമ്പ്. അക്കാലത്തെ റേഷൻ അരിയുടെ മൊത്തവ്യാപാരം. സർവോപരി നായർ സർവീസ് സൊസൈറ്റിയുടെ ബോർഡ് മെമ്പർ. അങ്ങനെ പല നിലയിലും പ്രശസ്തിയുടെ കൊടുമുടിയിലിരുന്ന ഒരു സമയമായിരുന്നു ആ കാലഘട്ടം. ഒരു സ്കൂൾ അധ്യാപകനായിരുന്ന അതിസുന്ദരനാ
യിരുന്ന രാഘവൻപിള്ള സാർ ആ ജോലി
രാജി വച്ചാണ് ബിസിനസ് രംഗത്തേക്ക് കാല് വച്ചത്.അതിനു വേണ്ട എല്ലാ ധാർമ്മിക പിന്തുണയും കൊടുക്കാൻ അക്കാലത്തു പലരുമുണ്ടായിരുന്നു. അതിൽ പ്രധാനി അക്കാലത്തെ പ്രശസ്തനായ വള്ളകുളത്തൊരു വക്കിലുണ്ടായിരുന്നു. അഡ്വക്കേറ്റ് മണ്ണൂർ കൃഷ്ണൻ നായർ. എന്റെ ആത്മസുഹൃത് അഡ്വക്കേറ്റ് ഡോക്ടർ വിജയകൃഷ്ണന്റെ അച്ഛൻ. വിജയകൃഷ്ണന്റെ നേരെ മൂത്ത സഹോദരൻ ദിവംഗതനായ ഞങ്ങളൊക്കെ സ്നേഹത്തോടെ രാധാമണികൊച്ചാട്ടൻ എന്ന് വിളിക്കുന്ന രാധാകൃഷ്ണൻ കേരള ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എഞ്ചിനിയറാ
യിരുന്നു. വിജയകൃഷ്ണന്റെ ഏക മകൻ ഡോക്ടർ അരുൺ റോയ് ഐ. എ. എസ്സ്.
ഇപ്പോൾ തമിഴ്നാട് വ്യവസായ വകുപ്പ് സെക്രട്ടറിയാണ്. മരുമകൾ ലക്ഷ്മി
ഐ. എ. എസ്സ്. കാർഷിക വകുപ്പ് സെക്രട്ടറിയാണ്. ഇവരെപ്പറ്റി
നേരത്തെ ഒരു എപ്പിസോഡ് തന്നെ മുൻപ് എഴുതിയിട്ടുണ്ട്. വായനക്കാർക്ക് അതോർമ്മയുണ്ടന്ന് വിശ്വസിക്കുന്നു.
വള്ളംകുളത്തെപ്പറ്റി ഓർത്താൽ, ഒരിക്കലും അവസാനിക്കാത്ത ഓർമ്മകൾ. താമസിയാതെ നിർത്താൻ ശ്രമിക്കാം.
തുടരും...