വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്...

വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്...
=====================================
എഴുതുന്നത് - രാധാകൃഷ്ണന്‍നായര്‍
                            (ന്യൂസിലന്‍ഡ്)
--------------------------------------------------------------------------
ഞാൻ ഏകദൈവ വിശ്വാസിയല്ല... മറിച്ചു എന്നിൽ നിന്ന് അന്യമായി ഈ  ലോകത് ഒന്നുമില്ല എന്നു വിശ്വസിക്കുന്നു .അതുകൊണ്ട് തന്നെ എനിക്കെല്ലാം ഈശ്വരനാണ്. അതിനു എനിക്കൊരു മതത്തിന്റെയോ ജാതിയുടെയോ ചട്ടക്കൂട്ടും ആവിശ്യമില്ല...
ഈ ലോകത് എല്ലാം ഈശ്വരനാണ്...
അങ്ങല്ലാതൊന്നുമില്ല...അങ്ങനെ ചിന്തിക്കുന്ന എനിക്ക് സംഗിയാകാനും, സുഡാപ്പിയാകാനും, കമ്മി ആകാനും, ഒന്നും കഴിയുന്നില്ല...
(ഈശാവാസ്യം ഇദം സർവ്വം)...
ആദം നബി...ആദ്യത്തെ ദൈവപുത്രൻ ആദം ആണന്നു ക്രിസ്താനികളും, ആദ്യത്തെ നബി ആദം നബിയെന്നു മുസ്ലിങ്ങളും പറയുന്നു. അതിനു നിരത്തുന്ന തെളിവുകൾ ബൈബിൾ പഴയ നിയമവും, വിശുദ്ധ ഖുറാനുമാണ്.
ജൂതന്മാർ ഹീബ്രു ഭാഷയിൽ പറഞ്ഞ ആദവും ആവ്വായും ഏദൻ തോട്ടവും ദൈവവും സാത്താനും ഒക്കെത്തന്നെയല്ലേ ഇതൊക്കെ ഉൾക്കൊള്ളാനുള്ള ഒരു ചേതോവികാരം.
ഈ ആദം ആവ്വാമാരുടെ മുന്ന് മക്കളിൽ ഒരു "സഹോദരൻ" മറ്റൊരു "സഹോദരനെ" കൊലപ്പെടുത്തുന്നതാണ് ആദ്യത്തെ മനുഷ്യ
ക്കുരുതി...അതു ഒരു വിശ്വാസമാണ്.മിത്താണ്.
ചരിത്രമല്ല.ശാസ്ത്രമല്ല.ഇനിയിതെല്ലാം മിത്താകട്ടെ.ശാസ്ത്രമാകട്ടെ.ഞാനതിനെ ഉൾക്കൊള്ളുന്നു.വിശ്വസിക്കുന്നു. തീർന്നില്ലേ പ്രശ്‍നം...?
പരിശുദ്ധ നബിതിരുമേനി ഉടലോടെ സ്വർഗ്ഗത്തു പോയി മടങ്ങി വന്നു എന്ന് വിശ്വസിക്കുന്ന ഇസ്രായേൽ എന്ന് വിളിക്കുന്ന പലസ്തീനിലെ അൽ കുഡ്‌സ് മോസ്‌ക്കിന്റെ  ഉള്ളിൽ കയറി മുഖം അമർത്തി ചുംബിച്ചു നിസ്‌കരിക്കാൻ എനിക്കവസരമുണ്ടായിട്ടുണ്ട്...ഈ പാപിയായ എന്റെ കണ്ണിൽ നിന്ന് കണ്ണീർ ധാര ധാരയായി ഒഴുകിയപ്പോൾ...അത് ശാസ്ത്രമാണോ മിത്താണോ എന്നൊന്നും എനിക്ക് ചിന്തിക്കാൻ തോന്നിയില്ല...ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഉറക്കെ പറഞ്ഞു...
"ലയിലാഹാ ഇല്ലള്ളാഹ് മുഹമ്മദ് റസൂൽ അള്ളാഹ്"... 
ഒരിക്കൽ ജോർദാൻ നദിയുടെ തീരത്തു കുടി കാഴ്ചകൾ കണ്ട് വണ്ടിയിൽ പോകുമ്പോൾ വണ്ടി ഓടിക്കുന്ന ഗൈഡ്‌ പറയുന്നു.."ഈ സ്ഥലത്തു കൂടിയാണ് പരിശുദ്ധ യോഹന്നാൻ പ്രസംഗിച്ചു നടന്നു നീങ്ങിയത്...ഇവിടെകുടിയാണ് പരിശുദ്ധ മിശിഹാ തമ്പുരാൻ പ്രസംഗങ്ങൾ നടത്തി പോയിരുന്നത് "...
ഇത് കേട്ടപ്പോൾ വണ്ടി നിർത്താൻ ഞാൻ ഗൈഡിനോട് ആവശ്യപ്പെട്ടു. ഞാൻ എന്റെ ദേഹത്ത് ധരിച്ചിരുന്ന ഷർട്ടും ബനിയനും ഊരി വണ്ടിയിലിട്ട ശേഷം എന്റെ നഗ്നമേനി ആ പുഴിമണ്ണിൽ ചേർത്ത് വച്ച് കിടന്നു...ആ സമയത് എന്നെ ഭരിച്ച വികാരം ക്രിസ്തു ദേവൻ മരിച്ച ശേഷം തിരിച്ചു വന്നോ ഇല്ലിയോ എന്നതായിരുന്നില്ല...മറിച്ചു പാപിയായ എന്റെ ശരീരം ആ പരിപാവനമായ പാദസ്പർശം ഏറ്റിട്ടുള്ള സ്ഥലത്തു തൊട്ടാൽ  ഞാൻ കൃതാർത്ഥനായി എന്ന വികാരമാണ്...ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു... 
"ഹല്ലേലുയ്യ ആമേൻ". 
ഈ പറഞ്ഞ ആദം നബി ദൈവത്തിന്റെ എതൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ, ജീവിച്ചതെന്നു വിശ്വാസികൾ പറയുന്ന സ്ഥലം ഞാൻ സന്നർശിച്ചിട്ടുണ്ട്... അതിനൊക്കെ വളരെ മുൻപാണ് യവനസംസ്ക്കാരം,ഈജിപറ്റു സംസ്ക്കാരം,മെസപ്പെട്ടോമിയൻ സംസ്ക്കാരം...
അതിനുമൊക്കെ എത്രയോ എത്രയോ മുൻപാണ് മൗര്യ രാജവംശവും, 
ഗുപ്ത രാജവംശവുമൊക്കെ...
മറ്റൊരിക്കൽ ഇൻഡോനേഷ്യയിലെ ബാലി ദ്വീപിൽ ചെന്ന് ഒരു ഗൈഡിന്റെ കൂടെ യാത്ര ചെയ്ത് ഒരു ക്ഷേത്രത്തിന്റെ മുൻപിലെത്തി.
അവിടെ എത്തിയപ്പോൾ ആ ഗൈഡ് പറയുന്നു. അയ്യായിരം വർഷം പഴക്കമുള്ള ഒരു മഹാവിഷ്ണു ക്ഷേത്രമാണിത് .മഹാമുനി നാരദനാണ് ഈ പ്രതിഷ്ഠ ഇവിടെ നടത്തിയിട്ടുള്ളത് .ഞാനവിടെ സാഷ്ടാംഗ
പ്രണാമം ചെയ്ത് തൊഴുതപ്പോൾ...വിഷ്ണു ശാസ്ത്രമാണോ? മിത്താണോ? നാരദൻ ഇന്ത്യയിൽ നിന്നെങ്ങനെ അവിടെയെത്തി? എന്നൊന്നും ചിന്തിചില്ല...
"സർവ്വ ദേവ നമസ്ക്കാരം കേശവം പ്രതി ഗച്ഛതി"... 
പണ്ട് കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള ചേട്ടൻ നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഒരു കാലം ഓർമ്മവരുന്നു.  1970കളിൽ കേരളം മുഴുവൻ നിറഞ്ഞു നിന്നിരുന്ന ഒരു സൂപ്പർസ്റ്റാർ ആയിരുന്നു അദ്ദേഹം...എല്ലാ അർത്ഥത്തിലും...എന്റെ വിവാഹത്തിന് വരുമെന്ന് വാക്ക് തന്നിരുന്നു. പക്ഷേ തലേന്ന്  വിളിച്ചപ്പോൾ  അത്യാവശ്യമായി ഇന്നത്തെ ഫ്ലൈറ്റിന് ഡൽഹിക്കു പോകനുണ്ടന്നും, എനിക്ക് പകരം വിദ്യാഭ്യാസഡയറക്ടർ വി.നാണുക്കുട്ടൻ നായരു ചേട്ടനും, കരയോഗം രജിസ്ട്രാർ തേവള്ളി മാധവൻപിള്ള ചേട്ടനും, പങ്കെടുത്തനുഗ്രഹിക്കു
മെന്ന് പറഞ്ഞു. അതങ്ങനെതന്നെ സംഭവിച്ചു... അവസാനമായി ഗോപാലകൃഷ്ണപിള്ള ചേട്ടനെ കാണുന്നത് 1991ലാണ്...  എന്റെ ആത്മസുഹൃത് ഡോക്ടർ വിജയകൃഷ്ണനും ഞാനും ചേർന്ന് , 
പി. ടി. പി. നഗറിൽ, ഗോപാലകൃഷ്ണപിള്ള ചേട്ടന്റെ വസതിയിലെത്തി കാണുകയായിരുന്നു.
അന്ന്  അദ്ദേഹത്തിന് "സ്റ്റാർഡം"(stardom),"
സൂപ്പർസ്റ്റാർ"(superstar)പദവികളൊന്നുമില്ലാത്ത
കാലമായിരുന്നു...  കാപ്പിയൊക്കെ കുടിച് വീട് വിട്ടിറങ്ങുമ്പോൾ അതവസാനത്തെ കാഴ്ചയാകു
മെന്ന് കരുതിയില്ല...പക്ഷേ അദ്ദേഹം സൂപ്പർസ്റ്റാറായിരുന്നപ്പോൾ, ഗണപതിയെപ്പറ്റിയൊന്നും പറഞ്ഞില്ല... 
പക്ഷേ വേറൊന്നു പറഞ്ഞു...അത് കേട്ടപ്പോൾ, ഇവുടുത്തെ കമ്മ്യൂണിസ്റ്റ്കാരും, കോൺഗ്രസ്സുകാരും, ന്യൂനപക്ഷക്കാരും, ജാതിക്കാരും, മതക്കാരും, സാംസ്ക്കാരിക നേതാക്കൻമാരും, എല്ലാം ഒന്ന് കുലുങ്ങി... അദ്ദേഹം ഇത്രമാത്രമേ പറഞ്ഞിരുന്നുള്ളു... 
"ഈ ലോകത് ജാതി പറയുന്ന ഒരേ ഒരു രാജ്യം നമ്മുടെ ഇന്ത്യ മാത്രമേ ഉള്ളു... ഭൂരിപക്ഷവും ന്യൂനപക്ഷവും പറയുന്ന ഒരേ ഒരു രാജ്യവും
ഇന്ത്യ മാത്രം...അതുകൊണ്ട് നമുക്കിനി ഇതൊന്നും വേണ്ട...പക്ഷെ ലോകത്തെല്ലാം ഒന്നുണ്ട്...ഉള്ളവനും(Haves) ഇല്ലാത്തവനും
( Have Not).കാസ്റ്റല്ല(cast)ക്ലാസ്സ്‌ (class)
മാത്രമേയുള്ളു...അതുകൊണ്ട് നമുക്കും അതു
മതി.ഇനിമുതൽ "സംവരണം" സാമ്പത്തിക അടിസ്ഥാനത്തിൽ മതി"... ജാതി പറയുന്നവരും, ജാതി ചോദിക്കരുതെന്നു പറയുന്നവരും, മതേതരത്വം പറയുന്ന ന്യൂനപക്ഷക്കാരും,മതം പറയുന്ന ഭുരിപക്ഷക്കാരും, ഒന്ന് ഞെട്ടി...
അന്ന് ദൃശ്യമാധ്യമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ഓൾ ഇന്ത്യ റേഡിയോയിലൂടെ ഈ വിഷയം ചർച്ചയ്ക്ക് വന്നു...ചർച്ചയിൽ പങ്കെടുത്തശേഷം അഭിവന്ധ്യനായ മങ്കുഴി മാധവൻ സാർ പറഞ്ഞത് പലർക്കും ഓർമ്മയുണ്ടായിരിക്കും... "നായന്മാരുടെ ഇടയിൽ ഒരു പുലിക്കുട്ടി വന്നിട്ടുണ്ട്"...ഓർമ്മയുണ്ടോ ആർക്കെങ്കിലും? ആരാണ് ശ്രീ. മങ്കുഴി മാധവൻ...അന്നത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി.
അദ്ദേഹത്തിന്റെ പേര് കേട്ടാൽ  ഇവിടുത്തെ ന്യൂനപക്ഷക്കാരനും. കോൺഗ്രസ്സുകാരനും.
എന്തിന്...കമ്യൂണിസ്റ്റുകാരനും.വിറയ്ക്കും...
അതായിരുന്നു  ശ്രീ. മങ്കുഴി മാധവൻ സാറിന്റെ വ്യകതിത്വം...ആരുടെ മകനായിരുന്നു എന്നറിയാമോ? ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വ്യവസായ പ്രമുഖൻ മാർത്താണ്ഡൻ മുതലാളി
യുടെ മൂത്ത മകൻ...ഞാനദ്ദേഹത്തെ വീട്ടിൽ പോയി സന്നർശിച്ചിട്ടുണ്ട്...അദ്ദേഹത്തിന്റെ ധർമ്മപത്നി ശ്രീമതി പദ്മാവതി ചേച്ചി വിളമ്പിയ ആഹാരവും കഴിച്ചാണ് അന്ന് ഞങ്ങൾ മടങ്ങിയത്...
"പണത്തിൽ" ജനിച്ചവൻ"...അല്ലാതെ
ആരുടെയും "പണം കൊണ്ട്" ജീവിച്ച വനായിരുന്നില്ല...ശ്രീ.മങ്കുഴി മാധവൻ സാർ...
ബ്രിട്ടിഷുകാർ പണ്ട് ലോകം മുഴുവൻ കയ്യടക്കി വച്ചിരുന്ന കാലത്, ബിസിനസ്സ് ചെയ്യാൻ കഴിവുള്ളവരെ അവർ അമേരിക്കയിലേക്കും, കൃഷി ചെയ്യാൻ കഴിവുള്ളവരെ കാനഡയിലേക്കും, ക്രിമിനൽസ്സുകളെ ഓസ്‌ട്രേലിയയിലേക്കും, രോഗികളെ  ന്യൂസിലൻഡിലേക്കും, നാടുകടത്തിയിരുന്നു
എന്ന് തമാശ രൂപേണ പണ്ട് വെള്ളക്കാരുടെ ഇടയിൽ ഒരു ചൊല്ലുള്ളതായി പറഞ്ഞു കെട്ടിട്ടുണ്ട്...കഥ എന്തായാലും ഈ ഗ്രേറ്റ് ബ്രിട്ടൺ ഉൾപ്പടെയുളള ആറു രാജ്യങ്ങളെ "മുന്നോക്കരാജ്യങ്ങൾ"(Advanced Countries) എന്നാണ് ലോകം മുഴുവൻ അറിയപ്പെടുന്നത്...
ഈ മുന്നോക്ക രാജ്യങ്ങളിൽ ഒന്നായ ഓസ്‌ട്രേലിയയിലെ മെൽബോൺ സിറ്റിയിലുള്ള റോയൽ ആസ്ട്രേലിയൻ കോളേജ് ഓഫ് സർജൻസ് കവാടത്തിൽ,സർജറിയുടെ പിതാവ് സുശ്രുതൻ (BC 800) എന്ന് എഴുതി വെച്ചിരിക്കുന്നു...(പടം ഇവിടെ ഇട്ടിട്ടുണ്ട്)...അത് ചരിത്രമോ? മിത്തോ? ബി.സി. 800 എന്നൊക്കെ പറയുമ്പോൾ കാലമെത്രയാ ?കേരളത്തിലെ
ഏതെങ്കിലും ഒരു മെഡിക്കൽ കോളജിൽ...
പോകട്ടെ... ഒരു സർജിക്കൽ വാർഡിൽ... ഇങ്ങനെ എഴുതി വയ്ക്കാൻ ആരെങ്കിലും സമ്മതിക്കുമോ? സാധിക്കുമോ?അഥവാ അങ്ങനെ എഴുതി വച്ചാൽ... അത് ചരിത്രമോ? അതോ മിത്തോ? പ്രബുദ്ധ കേരളമല്ലേ?എന്ത് വേണമെങ്കിലും പറയാമെല്ലോ? സുശ്രുതൻ മഹാ ഋഷിവര്യനായ ഒരു സർജൻ കൂടിയായിരുന്നു...
കരുണാസമുദ്രമായ യേശു ദേവനും, സാഹോദര്യത്തിന്റെ വിളനിലമായ 
നബി തിരുമേനിയും, അതിനൊക്കെ വളരെ മുൻപെത്തിയ യോഗീനാം ചക്രവർത്തി ശ്രീബുദ്ധനും, ഒക്കെ വരുന്നതിന് മുൻപാണ് സുശ്രുതന്റെ കാലം...മഹാനായ കാറൽ മാർക്സിന് നൂറ്റാണ്ടുകളുടെ ചരിത്രം മാത്രം...
"സുശ്രുതൻ B.C.800 ചരിത്രമോ? അതോ മിത്തോ"...?
കമ്മ്യൂണിസ്റ്റ്കാരുടെ ദൗത്യം ക്ലാസ്സാണ്...(class) ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തുന്നവരാണ് ...വൈരുദ്ധ്യാധിത ഭൗതികവാദം, സാംസ്ക്കാരിക വിപ്ലവം ഇതൊന്നും വേണ്ടന്നാണോ? കേരളത്തിലും ഇന്ത്യയിലും അത് വെറും ഒരു ക്ലാസ്സ് (class)മാത്രമല്ല... കാസ്റ്റു മുണ്ട്...ജാതിയുമുണ്ട് (cast)...ഇല്ലേ ?യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ജാതിക്കും മതങ്ങൾക്കും എതിര് തന്നെയാണ്. അതുകൊണ്ടു തന്നെ അവർ അതിന് പ്രോത്സാഹിപ്പിക്കാനോ പറയാനോ പോകരുത്...ഞാനുമൊരു കമ്മ്യൂണിസ്റ്റാണ്... എനിക്കൊരു നേതാവുണ്ടായിരുന്നു...
എന്റെ നേതാവ്... സഖാവ് എ. കെ. ജി...
"കൊടിയുടെ നിറം നോക്കാതെ, ജാതിയും മതവും നോക്കാതെ പാവങ്ങളുടെ ശബ്ദം എവിടെ കേട്ടാലും നിന്റെ ശബ്ദമുയരണം... എന്നാലെ നീയൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റാകുകയുള്ളു"...1973 ൽ  അദ്ദേഹം എന്നോട് നേരിട്ട്‌ പറഞ്ഞത് ഇപ്പോഴും കാതിൽ...പന്തളത്തു നടന്ന മഹാസമ്മേളത്തിൽ ആ മഹാനുഭാവന് സ്വാഗതം പറയാൻ കിട്ടിയ അവസരത്തിൽ,ഞാൻ കേട്ട അദ്ദേഹത്തിന്റെ അരുൾ വാക്ക്...
"ഇത് "ഹിസ്സ്" സ്റ്റോറിയല്ല... ഹിസ്റ്ററിയാണ്‌" ...
കേരളത്തിലെ ന്യൂനപക്ഷ സമുദായമെന്ന് പറയപ്പെടുന്ന മുസ്ലീം സമൂഹത്തിൽ നിന്നെത്തിയ ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...
സഖാവ് ഇ.കെ.ഇമ്പച്ചിബാവ...കാര്യമായ ഒരു വിദ്യാഭ്യാസവും നേടിയിട്ടില്ല.പക്ഷേ പ്രസംഗം കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടുണ്ട്.ഇന്നത്തെ ഐ.എ.സ്സു.കാരും, ഡോക്ടറേറ്റ് എടുത്തവരും, കംപ്യൂട്ടറുകാരനും, ചിന്തിക്കാൻ കഴിയാത്ത അറിവിന്റെ നിറകുടം...ദിവസവും ചാനലുകളിലും മീറ്റിംഗുകളിലും വന്നിരുന്നു വിഡ്ഢിത്തരം വിളമ്പാറില്ലായിരുന്നു...പക്ഷേ വിളമ്പിയാൽ കേരളം മാത്രമല്ല ഭാരതം മുഴുവനറിയും... "അനക്ക് എന്റെ ഭാഷ കേട്ടാൽ മനസ്സിലാകത്തില്ലങ്കിൽ, ഓനെ ആദ്യം മലയാളം പഠിപ്പിക്കു...പിന്നീട്  ഞാൻ പോയി ഹിന്ദി പഠിക്കാം"...ഇത് ലോകസഭയിൽ തുറന്നു പറയാനുള്ള ധയ്ര്യം അക്കാലത്തു ആർക്കുണ്ട് ...?
അതും നെഹ്രുവിന്റെ മുൻപിൽ ഒരു മലയാളി 1962ൽ... 
"അതാവണമെടാ ഒരു കമ്മ്യൂണിസ്റ്റ് "...
മമ്മൂട്ടി എന്ന നടനെ ഞാൻ വളരെയേറെ ഇഷ്ട്ടപ്പെടുന്നു .പ്രായത്തിന്റെ കാര്യത്തിൽ
ഞങ്ങൾ തമ്മിൽ   മാസവ്യത്യാസങ്ങളെ ഉള്ളു... എന്നിരുന്നിട്ടും ഇടിക്കാനും തൊഴിക്കാനും അൽപ്പം ബുദ്ധിമുട്ടുണ്ടങ്കിലും, എല്ലാറ്റിനേയും വെടി വെച്ചിട്ടുകളയും...സമൂഹത്തിലെ പുഴുക്കുത്തുകളെ വെടിച്ചിടുന്നത് കാണുമ്പോൾ എന്റെ രസച്ചരട് ത്രസിക്കും...അതിനർത്ഥം സത്യന്റെയും ശിവാജി ഗണേശന്റെയുമൊക്കെ സിംഹാസനം കയ്യടക്കിയ മമ്മൂട്ടി എന്നോന്നും ഞാൻ വിളമ്പില്ല..."സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മമ്മൂട്ടി"...എന്നും ഞാൻ പറയില്ല.അങ്ങനെ പറഞ്ഞാൽ, എം.ജി.രാമചന്ദ്രനെയും, പ്രേംനസീറിനെയും എങ്ങനെ നീതികരിക്കും?
"മമ്മൂട്ടി എന്റെ ഹീറോ"... 
അടുത്തിടെ ഒരു സിനിമ കണ്ടു. "പത്തൊൻപതാം നൂറ്റാണ്ട്"... കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു ബലഹീനനായ രാജാവു... വിഡ്ഢികളും, ദുഷ്പ്രമത്തന്മാരായ നാട് വഴികളും, നാട്ടു പ്രമാണികളും, ഇടപ്രഭുക്കന്മാരും, പിന്നോക്ക സമുദായത്തിൽപ്പെട്ട പെൺകുട്ടികളുടെ  ശരീര സൗന്ദര്യം ആസ്വദിക്കാൻ പെടാപാട് പ്പെട്ടു  നടക്കുന്നതും, പടുവൃദ്ധനായ ഒരു  ബ്രാഹ്മണൻ,നായർ പ്രമാണിയുടെ കൊച്ചു പെൺകുട്ടിയെ  വേളികഴിക്കുന്നതും, നങ്ങേലി എന്ന പെൺകുട്ടിയുടെ ദുരവസ്ഥയും, ഒക്കെ കണ്ടപ്പോൾ എന്റെ ഞരമ്പുകളിൽ രക്തം തിളക്കാൻ തുടങ്ങി...സിനിമാ കണ്ടത് കൊണ്ടല്ല...
സിനിമയുടെ അവസാനത്തിൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ ഒരു സംഭാഷണമുണ്ട്... "പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ നില നിന്നിരുന്ന ഈ  പ്രാകൃതജീവിതം കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇന്നും നില നിൽക്കുന്നു" എന്ന് കേൾക്കുമ്പോൾ...
സത്യത്തിൽ, ഈ സിനിമാ,സീരിയൽ, ചാനൽ, തുടങ്ങിയ മേഖലകളുടെ പിന്നാമ്പുറങ്ങളിൽ, ഇപ്പോഴും ഒരു "പത്തൊമ്പതാം നൂറ്റാണ്ട്" അവർത്തിച്ചു കൊണ്ടിരിക്കുന്നില്ലേ...? ഉദാഹരണത്തിന് ഇപ്പൊ ഇറങ്ങിയ "ജയിലർ" എന്ന സിനിമയിലെ ഇടവേളക്കു ശേഷമുള്ള പാട്ടു സീൻ ഒന്ന് നോക്കു...!!!  ഈ പറഞ്ഞ "പത്തൊമ്പതാം നൂറ്റാണ്ട്" എന്ന സിനിമയിൽ തന്നെ, എത്ര പെൺകുട്ടികൾ അഭിനയിക്കുന്നു. എല്ലാത്തിനും കുറെ 
"മുറി തുണികൾ" ഉടക്കാൻ കൊടുത്തു "മേനി പ്രദർശിപ്പിച്ചു കൊണ്ട് കാശുണ്ടാക്കുന്ന" 
ഒരു വ്യവാസായമല്ലേ ഇതും...?
"ഇരുപത്തി ഒന്നാം നൂറ്റാണ്ട്"...
നിങ്ങൾ വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
ഏതൊരു മേഖലയിലായാലും, വരുന്നവർ പല രീതിയിൽ ഉള്ളവരും, പല കാരണങ്ങളും കൊണ്ടുമാണ് എത്തിച്ചേരുന്നത്...കഴിവുണ്ട് പോലും, ഇല്ല പോലും,ദൃശ്യമാധ്യമങ്ങളി
ലേക്ക് എത്തുന്നവർ നാളെ എല്ലാവരാലും അറിയപ്പെടുന്ന ഒരു സെലിബറേറ്റി ആകാനുള്ള ആഗ്രഹവും പേറിയെത്തുന്നു...മറ്റു ചിലർ ജീവിക്കാൻ വേണ്ടി ജീവതം ഹോമിക്കപ്പെടുന്നവർ.
അങ്ങനെ നുറുക്കുട്ടം കാരണങ്ങൾ ഉണ്ടാകും...പല സിനിമകളും പ്രത്യേകിച്ച് കന്നഡ തമിഴ് ഹിന്ദി ഇപ്പോൾ ചില മലയാളം സിനിമകൾ കാണുമ്പോൾ...വേണ്ട ഒന്നും പറയുന്നില്ല...!!!
പാവം പിടിച്ച പെൺകുട്ടികളെ ലോകത്തിന്റെ നാനാഭാഗത്തു നിന്നും കൊണ്ട് വന്ന് ഏറ്റവും ചുരുങ്ങിയ വസ്ത്രാലങ്കാരങ്ങൾ നടത്തി പ്രകൃതീ
രമണീയമായ വിവിധ രാജ്യങ്ങളിലെ സ്ഥലങ്ങളിൽ കൊണ്ടുപോയി കുറെ പാട്ടും തുള്ളലും നടത്തി സിനിമയിൽ കയറ്റി നാട്ടുകാരെ കാണിച്ചു കാശുണ്ടാക്കുന്നത് വ്യവസായമല്ലന്നുണ്ടോ...?പണ്ട് കാലത്തു കലാകാരന്മാർക്കും കലാകാരികൾക്കും ആശീർവാദവും മുഴുപ്പട്ടിണിയുമാണ്...
ഇന്ന് കാരവാൻ മുതൽ റോൾസ്-റോയ്‌സ് വരെയുള്ള വ്യവസായിക മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു... എല്ലാ മനുഷ്യ ജീവിതത്തിലും ഒരു കൗമാരവും യൗവനവും ഉണ്ടാകുമല്ലോ...നമ്മൾ അറിയാതെയോ അറിഞ്ഞുകൊണ്ടോ അന്ന് ചെയ്യുന്ന അനാവശ്യങ്ങൾ, സൗകര്യപൂർവ്വം മറന്ന് എന്റെ പ്രായമൊക്കെ എത്തി, അല്ലങ്കിൽ മമ്മൂട്ടിയുടെ പ്രായമൊക്കെ എത്തി നിൽക്കുമ്പോൾ, തത്വജ്ഞാനമൊക്കെ പറയാനെളുപ്പമാണ്.സിനിമയിലായാലും ജീവിതത്തിലായാലും അനുഭവം ഒന്ന് തന്നെ...സിനിമാമേഖലയിൽ അതുകുറെ കുടുതലാകും.അത്രതന്നെ.
ശരിയല്ലാന്നുണ്ടോ..? 
കുറേക്കാലം മുമ്പ് സിനിമാമേഖലയിലെ സർവ കാലാവല്ലഭനായ തമ്പി സർ ഒരു അഭിമുഖത്തിൽ പറഞ്ഞതിപ്പോഴും ഓർമ്മയിൽ..."മദ്യവും മദിരാക്ഷിയും ഇല്ലാത്ത  സിനിമ മീറ്റിംഗുകളോ"...
ചോദ്യം പ്രസക്തമല്ലേ..? 
ഏതാണ്ട് മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ് ദക്ഷിണഭാരത്തിലെ പ്രശസ്ത ആയിരുന്ന ഒരു സിനിമ നടിയോട് ഒരു പത്ര പ്രവർത്തകൻ  ചോദിക്കുന്നു...? 
(അന്ന് ദൃശ്യമാധ്യമങ്ങൾ ഒന്നുമുണ്ടായിരുന്ന കാലമല്ലെന്നോർക്കണം...)  
എന്താ മകളെ സിനിമയിലേക്ക് കൊണ്ട് വരാത്തത്...?
അവരുടെ ഒരേ ഒരു മകൾ... അവരുടെ മറുപടി എക്കാലത്തെയും
എല്ലാവരോടുമുള്ള മറുപടിയാണ്...
"ഞാൻ അനുഭവിച്ച ദുഃഖങ്ങളും പ്രയാസങ്ങളും പോരെ...? ഇനിയെന്റെ മകളെക്കൂടി തള്ളിവിടുന്നത് നിങ്ങൾക്ക് കാണണോ"...?
ഈ ഉത്തരം ഇന്നുമൊരു ചോദ്യമായി നിൽക്കുന്നില്ലേ..? എക്കാലത്തും പ്രസക്തമല്ലേ...?
തുടരും...