വാവ് ബലി...കർക്കിടക വാവ് ബലി....

വാവ് ബലി...കർക്കിടക വാവ് ബലി....
-------------------------------------------------------------- 
ഇന്ന് ഞാൻ പിതൃക്കളെയെല്ലാം മനസ്സിൽ ധ്യാനിച്ച്, "ബലിയിടീൽ" എന്ന മഹത്തായ കർമ്മം നടത്തി... ഞങ്ങളുടെ നാട്ടിൽ, 
ന്യൂസിഅലൻഡിൽ,  ബലി കാക്ക പോയിട്ട്, ഒരു സാധാരണ കാക്ക പോലും  തീരെ ഇല്ലാത്ത ഒരു രാജ്യം....!!!എന്നാലും കുയിലിന്റെ ശബ്ദം പുറപ്പെടുവിക്കുന്ന
കറുത്ത നിറമുള്ള പക്ഷികൾ..... ദിവസവും ആഹാരത്തിന് വരാറുള്ളതാണ്...!!!
"കാക്ക കുളിച്ചാൽ കൊക്കാകുമോ" എന്ന പഴമൊഴി ഓർത്തുപോയി...!!! 
എന്നിട്ടും, ഇന്ന് അത് വരാൻ താമസിച്ചപ്പോൾ.... മനസ്സൊന്നു പിടഞ്ഞു...!!! 
ബലഹീനമായ എന്റെ മനുഷ്യമനസ്സ്..... 
എല്ലാ മനുഷ്യ മനസ്സുകളും ഏതാണ്ട് അതുപോലെയൊക്കെ തന്നെയല്ലേ???
അൽപ്പം താമസിച്ചെങ്കിലും അവസാനം ആ കറുത്തകിളികൾ വന്നെത്തി....
മരിച്ചവരെല്ലാം നാട്ടിലുള്ളവരല്ലേ? നാട്ടിൽ നിന്ന് ഇങ്ങു എത്തിച്ചേരേണ്ടേ?
ഒരു പക്ഷേ മഹാമാരിയായ കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റയിനൊക്കെ മരിച്ചവരുടെ ആത്മാക്കൾക്കും, ബാധകമായിരിക്കാം...!!! ആരോടെങ്കിലും ചോദിച്ചറിയാമെന്നു
വച്ചാൽ ആരോട് ചോദിക്കും?
വന്നവരോട് ചോദിച്ചാൽ അങ്ങോട്ട് ചെല്ലാൻ പറയും....!!! ചെന്നവരോട് ചോദിക്കാമെന്ന് വച്ചാൽ ചെന്നാലല്ലേ അറിയൂ.....!!!
ആരോട് ചോദിച്ചാലും ആയിരം ആയിരം കഥകൾ പറയാനുണ്ടാകും......
സ്വാത്തികനോട് ചോദിച്ചാലും, നാസ്തികനോട് ചോദിച്ചാലും,മത വിശ്വാസികളോട് ചോദിച്ചാലും, അവിശ്വാസിയോട് ചോദിച്ചാലും, കിറുകൃത്യമായി പലതും പറഞ്ഞു തരും....!!! പോയിച്ചെന്നു വന്നത് പോലെ....!!! 
സ്വർഗ്ഗവും, നരകവും, മോക്ഷവും, ഓക്സിജനും, ഹൈഡ്രജനും, നൈട്രജനും, മോളിക്യുളും, ആറ്റവും വരെ,എല്ലാമെല്ലാം, വിശദികരിക്കുന്ന അനേകായിരം പേരുണ്ട്...!!!
അതിന്റെയെല്ലാം അടിസ്ഥാനം....
വിശ്വാസത്തിലധിഷ്ഠിതമാണ്...!!!അല്ലാന്നുണ്ടോ?
ബലിപെരുന്നാളാകാം.!!! ബലിയിടാനാവില്ല.!!! എന്ന കോവിഡ് നിയന്ത്രണത്തിനുള്ള
മാനദണ്ഡങ്ങൾ  ഉൾക്കൊണ്ട്.... മരിച്ചു പോയ അച്ഛനമ്മമാർ, മൺമറഞ്ഞ ബന്ധുമിത്രാദികൾ, കൂടെ പഠിച്ചവർ, ജോലിയിലുണ്ടായിരുന്ന സഹപ്രവർത്തകർ,
മനസ്സിൽ തെളിഞ്ഞു വന്ന എല്ലാവരെയും മനസ്സിലോർത്തു...വിഘ്‌ന വിനായകനെയും,
...സർവദേവാ നമസ്കാരങ്ങളും ചെന്നെത്തുന്ന ആ പാലാഴിവാസനെയും.... സർവ്വത്തെയും സംഹരിക്കാൻ പോകുന്ന കൈലാസവാസനെയും... 
മനസ്സിൽ ഓർത്തു...വടക്കോട്ടും, തെക്കോട്ടും, തിരിയിട്ട നില വിളക്കിന്റെ മുൻപിൽ തെക്കോട്ടു തിരിഞ്ഞു നിന്ന്, യമധർമ്മൻ, ശനീശ്വരൻ, "ഗംഗേ ച യമുന, ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധ്, കാവേരി, തുടങ്ങിയ ഏഴ് നദികളെയും ഉരുവിട്ടുകൊണ്ട് തുടങ്ങിയ മന്ത്രങ്ങൾ ചൊല്ലി, എള്ളും, പൂക്കളും, അരിയും, ചന്ദനവും, ഒക്കെ ചേർത്ത് കിണ്ടിയിലെ വെള്ളം പവിത്രമായ തീർത്ഥമാക്കി മാറ്റിയപ്പോൾ... കണ്ണ് നിറഞ്ഞു.... കാരണം മരിച്ചു പോയ ഓരോരുത്തരും
ജീവിച്ചിരുന്നപ്പോൾ, അവർക്ക് മുൻപേ നടന്നു  നീങ്ങയവരെ ഓർത്തു,അവരും, ഇത് തന്നെ ചെയ്തിട്ടുണ്ടായിരിക്കണമല്ലോ...
അവർക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകുമെന്ന്, അന്ന് അവരാരും ഓർത്തു കാണാൻ ഇടയില്ല...(This is not applicable to me)...
എല്ലാ പ്രാർത്ഥനകളും കൃത്യമായി നടത്തി, ദണ്ഡനമസ്കാരവും കഴിഞ്ഞു, ബലി പിണ്ഡങ്ങൾ എടുത്തു വെളിയിൽ വന്ന് ഇലയിൽ താഴെ വച്ച് കൈ കൊട്ടി മുകളിലേക്ക് നോക്കി നിന്നപ്പോൾ.....
" പ്ലിം".......!!!
ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ടെലിഫോണിൽ നിന്ന് കേട്ട ശബ്ദം.....
കോളേജിൽ കൂടെ പഠിച്ചിരുന്ന  ഒരു സുഹൃത്തിന്റെ "വഹട്സപ്പ് മെസ്സേജ്".... തുറന്നു നോക്കിയപ്പോൾ,...(ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്).....പല പ്രാവിശ്യം കണ്ടിട്ടുള്ള ഒരു മെസ്സേജാണെങ്കിലും.....അനുചിതമായ സന്നർഭത്തിൽ, "ആപ്തവാക്യം" പോലെ തോന്നി......
ജീവിച്ചിരിക്കുമ്പോൾ ഞാൻ എന്ന വ്യക്തി, പ്രകൃതിയെ സ്നേഹിച്ചിട്ടുണ്ടോ??? ധർമ്മാധർമ്മങ്ങൾ മാറ്റുരക്കുമ്പോൾ, നീ എവിടെയെത്തി നിൽക്കുന്നു....!!! കടപ്പാടുകൾ....ഉതിരവാദിത്വങ്ങൾ....
കുടുംബത്തോടെ..... ബന്ധുമിത്രാദികളോട്... സമൂഹത്തോട്....പ്രകൃതിയോട്..... മാനവികതയോട്.....
ധർമ്മബോധമില്ലാത്ത രാഷ്ട്രീയം...!!!  നീതിയില്ലാത്ത സാമൂഹ്യ സേവനം...!!! പവിത്രമല്ലാത്ത കലാസാംസ്‌കാരിക പ്രവണതകൾ...!!! 
പരിശുദ്ധിയില്ലാത്ത മതവിശ്വാസങ്ങങ്ങളും...
പ്രബോധനങ്ങളും....!!!
പ്രകൃതിയെയും, പ്രകൃതിശക്തികളെയും, നശിപ്പിക്കാൻ പോകുന്ന ദുരാഗ്രഹങ്ങൾ...!!!
ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം....!!! എന്തായാലും ബലിതർപ്പണം കഴിഞ്ഞു.... ഏതാണ്ടൊരു 150തിൽപ്പരം കിളികൾ.... അതിൽ കറുപ്പും, വെളുപ്പും, ചാരവും, പച്ചയും, ചുകപ്പും, ഒക്കെ അടങ്ങിയ നിറങ്ങൾ.....അവിടെത്തീരുന്നു....
വീണ്ടുമൊരു കർക്കിടക വാവിന്റെ വരവിനായുള്ള കാത്തിരുപ്പുമായി......