ശ്രീകുമാരൻ തമ്പിയുടെ സിനിമസപര്യ

ശ്രീകുമാരൻ തമ്പിയുടെ സിനിമസപര്യ
==================================
തയ്യാറാക്കിയത് - രാധാകൃഷ്ണൻ നായർ
                                 ന്യൂസിലാൻഡ്.
==================================
(അന്ന് ഞാനിതെഴുതി മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തപ്പോൾ ശ്രീകുമാരൻതമ്പി സാർ നേരിട്ടനുമോദിച്ചതാണ്).
അഭിവന്ദ്യനായ, സർവ്വകലാവല്ലഭനായ, ജേഷ്ഠസഹോദരതുല്യനായ, അനശ്വരനായ മഹാനുഭാവൻ, ശ്രീകുമാരൻ തമ്പി സാറിന്റെ 82മത് ജന്മദിനം വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്ന് പോയി......
അദ്ദേഹം തന്നെ പറയുന്നു.... "ഞാൻ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല"...
വളരെ വളരെ ശരിയാണ്...... 
"ആകെ മുങ്ങിയാൽ എന്ത് കുളിര്"....
ഒരു പ്രായം കഴിയുമ്പോൾ ഇതിനൊക്കെ എന്ത് പ്രാധാന്യം....
"ആയുരാരോഗ്യസൗഖ്യ"മല്ലാതെന്തു
പറയാൻ........
നേരിട്ട് പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല....
ഒരിക്കലവസരമുണ്ടായിരുന്നു .....
എൻ. എസ്സ്. എസ്സ്. കുവൈറ്റിന്റെ അതിഥിയായി  വന്നപ്പോൾ......
പക്ഷേ അപ്പോഴേക്ക് ഞാൻ ന്യൂസിലന്റിലേക്കു ചേക്കേറിയിരുന്നു.... 
ഇദ്ദേഹത്തിന്റെ പല ഗാനങ്ങളും, വയലാറിന്റെയും, ഭാസ്കരൻ മാസ്റ്ററുടെയും, ഒക്കെ രചനയിലുള്ളതാണെന്ന് ഞാൻ തെറ്റി ധരിച്ചിച്ചുണ്ട്......അതിന്റെ ഒരു പ്രധാന കാരണം, എഴുപതുകളുടെ ആദ്യ പാദങ്ങളിൽ ഗൾഫിലേക്ക് ചേക്കേറിയത് തന്നെ.....അന്ന് അവിടെയെങ്ങും മലയാളസിനിമകളോ ഗാനങ്ങളോ ഒന്നും തന്നെ വന്നിരുന്നില്ല.....പിന്നെയും കാലങ്ങളെടുത്തു പാട്ടുകളൊക്കെ വരാൻ.....അപ്പോഴേക്ക് സിനിമകളുടെ രീതികൾ തന്നെ മാറി മറിഞ്ഞിരുന്നു....
1975ൽ പുറത്തു വന്ന "അഭിമാനം" എന്ന മലയാള സിനിമയുടെ കഥയും, തിരക്കഥയും, ഗാനരചനയും, ശ്രീകുമാരൻ തമ്പിയുടേതാണ്....ഇതിലെ ഏഴ് ഗാനങ്ങളിൽ, ആറു ഗാനങ്ങളും, തമ്പി സാറിന്റേതായിരുന്നു.... ഒരു ഗാനം എന്റെ വളരെ സീനിയറായി പഠിച്ചിരുന്ന ഭരണിക്കാവ് ശിവകുമാറിന്റേതുമായിരുന്നു.
ഈ സിനിമാ വരുന്നതിനൊക്കെ മുൻപ് തന്നെ ഞാൻ വിദേശത്തായിരുന്നതിനാൽ സിനിമ കാണാനോ കേൾക്കാനോ പറ്റിയിട്ടില്ല...
അതുകൊണ്ട് തന്നെ ഇതിലെ വളരെ പ്രശസ്തമായ ഒരു ഗാനം വയലാറിന്റേതായിരുന്നു എന്ന് ഞാൻ ധരിച്ചു വച്ചിരുന്നു.....!!!
സിനിമാ കാണാത്തത് കൊണ്ട് കഥാ സന്ദർഭം ഊഹിച്ചെടുക്കുകയാണ്.....!!!
ചെയ്തുപോയ തെറ്റുകളെക്കുറിച്ചുള്ള പശ്ചാത്താപബോധം ഉള്ളിലൊതുക്കാൻ ശ്രമിച്ചു, വിങ്ങി, അണപൊട്ടി ഒഴുകുന്നത് പോലെ മനസ്സ് തുറക്കുന്ന/പാടുന്ന ഒരു കാമുകനോ,ഭർത്താവോ,ആയിരിക്കണം...!!!
"പൊട്ടിക്കരഞ്ഞു കൊണ്ട്‌ ഓമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം" ....
എ. ടി. ഉമ്മറിന്റെ സംഗീതത്തിൽ, അനശ്വര ഗായകൻ ദാസ് സാർ ,അതിന്റെ ആത്മാവ് കണ്ടെത്തി, ലയിച്ചു.. തമ്പിയുടെ വരികൾക്ക് ജീവൻ കൊടുക്കുകയായിരുന്നു.....
എന്നാൽ എന്റെ വിഷയം ഇതല്ല.....!!!
സാധാരണ സിനിമാ മേഖലയിലുള്ളവർ, സ്വപ്നലോകത്തും,  സ്വർഗ്ഗലോകത്തും, ജീവിക്കുന്നവരാണ് എന്നാണ് പൊതുവെ സമൂഹത്തിന്റെ ഒരു ധാരണ....!!!
സ്വപ്നലോകവും, സ്വർഗ്ഗലോകവും, ഒന്നും ഏശാതെയാണ്...... ഹരിപ്പാട് സുബ്രമണ്യസ്വാമിയുടെ അനുഗ്രഹത്താൽ സാധാരണക്കാരിൽ സാധാരണ
ക്കാരനായിട്ടാണ്, എക്കാലത്തും തമ്പി സാർ ജീവിക്കുന്നത് എന്നുള്ളത് എന്റെ കേട്ടറിവാണ്....അപവാദങ്ങളിൽ ഒന്നും തന്നെ അദ്ദേഹത്തിന്റെ പേരുകൾ  വലിച്ചിഴക്കപ്പെട്ടിട്ടില്ല....ആകെക്കൂടി പറഞ്ഞു കേട്ടിട്ടുള്ളത്.... ആരുടെ മുഖത്തു നോക്കിയും സത്യങ്ങൾ വിളിച്ചു പറയാൻ മടികാണിച്ചിട്ടില്ല എന്നുള്ളതാണ്.....അത് ശരിക്കും, സ്വാത്തിക ബുദ്ധിയുള്ളവരുടെ ലക്ഷണമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു....
ആ സ്വാത്തികതയുള്ള തമ്പി സാർ, ഈ ഗാനം രചിക്കുമ്പോൾ, പച്ചയായ മനുഷ്യന്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന്‌.... "അമ്പലപ്പൂപോൽ വിശുദ്ധമാം അധരം "..... അങ്ങനെ....അങ്ങനെ.... അങ്ങനെ...ഒഴുകി "വാടിയ നിർമ്മാല്യം ഞാനിൽ" വരെ എത്തി നിൽക്കുമ്പോൾ.......അനശ്വരനായി ചരിത്രത്തിൽ ഇടം നേടുകയാണ്........
കഴിഞ്ഞോ?... 
ഇല്ല....!!! 
ഓർമ്മകളിലൂടെ ഞാനല്പം പുറകോട്ടു പോകുകയാണ്..... 
1971ൽ പുറത്തു വന്ന "സവാലെ സമാലി" എന്ന ചിത്രം.... സിനിമാ കണ്ടതായി ഓർമ്മയിൽ വരുന്നില്ല.... കണ്ണദാസൻ എഴുതിയ അഞ്ച് ഗാനങ്ങൾക്ക് സംഗീതം പകർന്നത്.. എം. എസ്സ്. വിശ്വനാഥൻ....
അതിലെ "ഒരു ഗാനം"..... ഞാൻ മുകളിൽ പറഞ്ഞ കഥാസന്ദർഭത്തിന്‌ അനുയോജ്യമായ ചുറ്റുപാടിൽ രചിക്കപ്പെട്ടതാണ് എന്ന് വരികൾ ശ്രദ്ധിച്ചാലറിയാം.......എം. എസ്സ്. വി. യുടെ സംഗീതത്തിൽ, കണ്ണദാസന്റെ വരികൾ, ശിവാജി ഗണേശന് വേണ്ടി  അനുഭവിച്ചു പാടുകയായിരുന്നു സൗന്ദരരാജൻ സാർ....
"നിലവെയ് പാർത്തു വാനം സൊന്നത്... യെന്നൈ തൊടാതെ"..... 
എന്നാൽ ഇതും എന്റെ വിഷയം അല്ല.....!!!
സാധാരണ സിനിമാ മേഖലയിലുള്ളവർ, സ്വപ്നലോകത്തും,  സ്വർഗ്ഗലോകത്തും, ജീവിക്കുന്നവരാണ് എന്നാണ് പൊതുവെ സമൂഹത്തിന്റെ ഒരു ധാരണ....!!!
കണ്ണദാസൻ സാർ, ഇതിന്റെ പര്യായമാണ് എന്ന്, ഇന്റർവ്യൂവുകളിൽ പലരും പറയുന്നത് ധാരാളം കേട്ടിരിക്കുന്നു...... സിനിമയിൽ അഭിനയിക്കുന്ന നായികമാരുടെ പുറത്തു പേപ്പർ വയ്ച്ചു ഗാനങ്ങൾ രചിക്കാറുണ്ട് പോലും...!!! അങ്ങനെവരെ പറഞ്ഞു കേട്ടിരിക്കുന്നു ...!!!
നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായിട്ടുണ്ട് ...
എന്നാൽ ഈ ഗാനം രചിക്കുമ്പോൾ, അദ്ദേഹം, തന്റെ ജീവിതയഥാർഥ്യങ്ങളിൽ നിന്നകന്ന്, തലം മാറി, ഒരു സ്വാത്തിക
തയുടെ പരിവേഷത്തിൽ നിന്ന്.......
"രാഗത്തെയ് ഭാവം തൊടാതെ പോതിലും... ഗീതത്തയ് നെഞ്ചം തൊടാതെ പോകുമോ?
...അങ്ങനെ.... അങ്ങനെ... അങ്ങനെ... "തിരുനീലക്കണ്ടരിൻ മനൈവി സൊന്നത്"......എന്ന്  എത്തി നിൽക്കുമ്പോൾ....!!!  പച്ചയായ മനുഷ്യന്റെ തലത്തിൽ നിന്ന്, അതിഭാവുകത്വത്തിലേക്ക് നീങ്ങുകയാണോ എന്ന് തോന്നാം....!!!
കണ്ണദാസന്റെ മഹത്വം എല്ലാവർക്കും അറിവുള്ളതാണല്ലോ..... ഒരിക്കൽ അദ്ദേഹത്തോട് ഒരു കൂട്ടം  ആൾക്കാർ ചെന്ന് ചോദിക്കുന്നു.....
"വിധിയയ്‌ മതിയാൽ വെല്ല മുടിയുമാ???? ഉടൻ രണ്ടാമത് ഒന്ന് ചിന്തിക്കാതെ അദ്ദേഹത്തിന്റെ മറുപടി..... 
"മുടിയും.... അപ്പടി ഒരു വിധിയിരുന്താൽ".... 
അത്രമാത്രം വിധിയിൽ വിശ്വസിക്കാത്ത ഒരാൾക്ക് അങ്ങനെ പറയാൻ പറ്റുകയില്ല...!!! 
ഞാൻ ഇവിടെ കുറിച്ചത് ......
ഒരു താരതമ്യമോ? ഒപ്പം വയ്ക്കലോ? ആരാണ് മഹാൻ? എന്നൊന്നുമല്ല.....
കാരണം.........."എല്ലാവരും അവരവരുടെ സ്ഥാനത്തു വലിയവർ തന്നെയാണ്"
.....എല്ലാ ജീവജാലങ്ങൾക്കും, ബലഹീനതയും, ശക്തിയും, ധൈര്യവും, ഭയവും, ഒക്കെയുള്ള ഒരു ബാല്യവും, ഒരു കൗമാരവും, ഒരു യൗവനവും ഒക്കെ കടന്നാണ് വർദ്ധക്യത്തിലേക്കു എത്തിച്ചേരുന്നത്....!!!
ശ്രീകുമാരൻ തമ്പിയെ"പ്പോലെ".....!!! കണ്ണദാസനെ"പ്പോലെ"....എന്നൊന്നും ഞാൻ എഴുതുകയില്ല....തമ്പിസാർ തമ്പി സാറും.... കണ്ണദാസൻസാർ കണ്ണദാസൻ സാറും.... തന്നെയാണ്....എല്ലാവർക്കും അവരവരുടേതായ സ്വന്തം ഐഡന്റിറ്റിയോടെ ചരിത്രത്തിൽ സ്ഥാനമുള്ളവർ തന്നെ...... രണ്ട് മഹാകവികളുടെ  ചിന്തധാരയിലെ വ്യത്യസ്ത തലങ്ങളെ മാത്രമേ ഞാൻ ഇതിലൂടെ നോക്കി കണ്ടിട്ടുള്ളു.....
(രണ്ട് ഗാനങ്ങളും ഇവിടെ കമ്മന്റു കോളത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്...)