ശ്രീലങ്കൻ റേഡിയോ അവതാരക ശ്രീമതി ഭുവനലോചനയും ,സഹപ്രവർത്തകനും ഭർത്താവുമായിരുന്ന ശ്രീനടരാജ്ശിവവും

ശ്രീലങ്കൻ റേഡിയോ അവതാരക ശ്രീമതി
ഭുവനലോചനയും ,സഹപ്രവർത്തകനും  ഭർത്താവുമായിരുന്ന ശ്രീനടരാജ്ശിവവും
==================================
തയ്യാറാക്കീയത് - ശ്രീ രാധാകൃഷ്ണൻ നായർ,
-------------------------------------
പഴയകാല റേഡിയോ പ്രോഗ്രാമുകൾ...
1960, 70,പതുകളിലെ ശ്രീലങ്കൻ റേഡിയോ അവതാര
ക ശ്രീമതി "ഭുവനലോചന" ഈ കഴിഞ്ഞ മെയ് മൂന്നാം തീയതി ഇഹലോകവാസം വെടിഞ്ഞു... കൂടെ പ്രവർത്തന മേഖലയിലും, പിന്നീട് ജീവിതത്തിലും, സഹയാത്രികനായിരുന്ന "നടരാജ് ശിവം" കഴിഞ്ഞ ജനുവരി 23 മൂന്നാം തീയതിയും വിട വാങ്ങി. 
അകാലത്തിൽ പൊലിഞ്ഞുപോയ
ശ്രീ നടരാജ് ശിവത്തിനും, ശ്രീമതി ഭുവനലോചനയ്ക്കും പ്രണാമം... 
1950,60,70,80പതുകളിൽ മൊബൈൽ ഫോണുകളില്ല...യൂട്യൂബ് ഇല്ല...ഫേസ്
ബുക്കില്ല... ട്വിറ്ററില്ല...ഇൻസ്റ്റാഗ്രാമില്ല... ലിങ്കടനില്ല....മെസ്സഞ്ചറില്ല, ഇ മെയിൽ ഇല്ല... ജി മെയിൽ ഇല്ല...ഹോട്ട് മെയിൽ ഇല്ല...വലിയ വലിയ സിനിമ തീയേറ്ററുകള്ല്ല...ടെലിവിഷൻ ചാനലുകളില്ല...ദൃശ്യ മാധ്യമം ആകെ
ക്കൂടിയുള്ളത്, സ്‌റ്റേജ് നാടകങ്ങൾ... സിനിമാ കൊട്ടകകളിൽ ഇടയ്ക്കിടെ വരുന്ന സിനിമകൾ...ഓർമ്മയിലുള്ളത്....മലയാള മനോരമ, മാതൃഭൂമി, കൗമുദി, തുടങ്ങിയ പത്രങ്ങൾ...ഇടയ്ക്കു ശങ്കരൻ നായരുടെ സിനിമ മാസിക...മറ്റു ചില ആഴ്ചപ്പ
തിപ്പുകൾ... ഹിന്ദിയിലൊരു സ്റ്റാർ ആൻഡ് ഡസ്ട് സിനിമ മാസിക....തമിഴിലൊരു പേശും പടം മാസിക...
എന്റെ ബാല്യ കൗമാര യൗവന പ്രായത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ചില റേഡിയോ പ്രോഗ്രാമുകൾ ഇന്നും മായാതെ മറയാതെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു
ഫിലിപ്സ്, മർഫി, തുടങ്ങിയ കൂറ്റൻ റേഡിയോകൾ... അന്ന് മലയാളം ചാനലുകൾ വച്ചാൽ പറു പറ ശബ്ദം
ഇടയ്ക്കിടെ ശല്യം ചെയ്യും...
....ഒന്നാമതായി ഓർമ്മയിൽ വരുന്നത് ഉച്ചക്ക് മുന്ന് മണി മുതൽ വൈകിട്ട് ഏഴു
മണി വരെയുള്ള "എലങ്കൈ ഒളിവരപ്പു കുട്ടൂസ്ഥാപന വർദ്ധക സെവൈ"...
കഷ്ടിച്ച് ഒരു അഞ്ചര മണിവരെ ക്ലീയറായി കേൾക്കാൻ പറ്റുകയുള്ളൂ....പിന്നെ മറ്റു  റേഡിയോസ്റ്റേഷനുകളുമായി കുട്ടിക്കുഴയും.
ആറു മണി കഴിഞ്ഞാൽ റേഡിയോ ഫ്രിക്യുൻസി  മാറുകയായി..."വർത്തക സെവൈ" മാറി, "ഏഷ്യ സെവൈ" എന്നാണ് അറുപതുകളിലൊക്കെ പേരുണ്ടായിരുന്നത്
...എഴുപത്കളുടെ ആദ്യ പകുതിയിൽ മാറ്റങ്ങളുണ്ടായി...അതൊന്നും കേൾക്കാൻ അവസരമുണ്ടായില്ല...തമിഴ് സിനിമാ സംഗീതത്തിന്റെ മുഖഛായായി.
അങ്ങനെയാണ്, ടി.എം.സൗന്ദരരാജനും, സുശീലാമ്മയും, പി.ബി. ശ്രീനിവാസും, എ. എം.രാജയും, ഘണ്ടശാലയും,  ശീർകാഴി ഗോവിന്ദരാജനും, തിരുച്ചി ലോകനാഥനും, എൽ.ആർ.ഈശ്വരിയും, എസ്.ജാനകിയും, പി.ലീലയും, എൻ.എൽ. ഗാനസരസ്വതി ദേവിയും, വസന്ത കോകിലവും, കൃഷ്ണവേണിയെന്ന ജിക്കിയും, ജെമുനാ റാണിയും, ഒക്കെ മനസ്സിൽ ഇടം നേടിയത്...
മറ്റൊരു പ്രധാന ആകർഷണം വൈകിട്ട് എട്ടു മുതൽ ഒൻപത് വരെയുള്ള അമിൻ സാഹ്‌നിയുടെ ബിനക്കാ ഗീത് മാല...
ഹിന്ദി സിനിമാ സംഗീതത്തിന്റെ അന്നത്തെ മുഖച്ഛായ... അങ്ങനെയാണ് തലത് മുഹമ്മദ്  ഗീത ദത്, ഹേമന്ത് കുമാർ, റാഫി സാഹബും, ലതാജിയും, മുകേഷ്ജീയും, മഹേന്ദ്ര
കപൂറും,മന്നാഡെയും, ആശാജിയും, ഒക്കെ മനസ്സിൽ ഇടം പിടിച്ചത്...
മലയാളത്തിൽ വെകുന്നേരങ്ങളിൽ വരുന്ന ഒരു മണിക്കൂർ ചലച്ചിത്രഗാനങ്ങൾ...
കമുകറ പുരുഷോത്തമൻ, ഉദയഭാനു, മെഹബൂബ്, പി.ലീല,യേശുദാസ്, ജയചന്ദ്രൻ, സുശീലാമ്മ, മാധുരിയമ്മ, ജാനകി അമ്മ....
മറ്റൊരു പ്രധാന ആകർഷണം... ശനി ഞായർ ദിവസങ്ങളിൽ ചെന്നൈ, തിരുച്ചി റേഡിയോ സ്റ്റേഷനിൽ ഉച്ചയ്ക്ക് വരുന്ന കർണാടക സംഗീതം... മലയാളത്തിലും ഇത്തരം സമാനമായ പരിപാടികൾ ഉണ്ടായിരുന്നു... 
ഇതിൽ എന്നെ ഏറെ ആകർഷിച്ചിട്ടുള്ള ഒരു പ്രോഗ്രാമായിരുന്നു ശ്രീലങ്കൻ വാനോളി നിലയത്തിന്റെ പരിപാടി...
ഓരോ ലോക്കൽ റേഡിയോ ചാനലുകളിലെ  അവതാരകരുടെ ചില പ്രഹസനങ്ങൾ ഇന്നത്തെ തലമുറ ആസ്വദിക്കുന്നില്ലേ? അതിന്റെ അന്നത്തെ ആസ്വാദന രീതി 
ഒരു തുടക്കമെന്നാണ് എനിക്ക് ഇന്ന് തോന്നുന്നത്...എന്റെ കൗമാരത്തിൽ സ്കൂൾ വിട്ടാലുടൻ വീട്ടിലേക്ക്
ഒരോട്ടമാണ്...വിശപ്പ് തീർക്കാനല്ല... മറിച്ചു ശ്രീലങ്കൻ റേഡിയോയിലെ തമിഴ് സിനിമാപ്പാട്ട് കേൾക്കാനുള്ള തത്രപ്പാടാണ്. എനിക്ക് തോന്നുന്നത് കൗമാരത്തിൽ കേൾക്കുന്ന ഗാനങ്ങൾ മനുഷ്യ
മനസ്സുകളിൽ ആഴ്ന്നു ഇറങ്ങുന്നു എന്നാണ്...എന്റെ ഓർമ്മ ശരിയാണെങ്കിൽ ശ്രീമതി ഭുവനലോചന  വരുമ്പോൾ, തുടക്കത്തിൽ ഭുവനലോചന വേലുപിള്ളൈ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്...  പിന്നീട് നടരാജശിവം ജീവിതപങ്കാളി ആയപ്പോൾ പേര് മാറിയതാവണം...
അതുപോലെ തന്നെ കാളമേഘം എന്ന പേരിൽ അവസാനിക്കുന്ന മറ്റൊരു അവതാരകനും മായാതെ ഓർമ്മയിൽ ...
ഇവർ അവതരിപ്പിച്ചിരുന്ന മുന്ന് പരിപാടികൾ  ഇന്നും മറയാതെ മനസ്സിൽ....പുതുപ്പടപാടൽ,  കാലത്തിൽ അഴിയാത പാടൽ,  തിരൈ തന്ത ഇസൈ, തുടങ്ങിയ പരിപാടികൾ പഴയ തലമുറയ്ക്ക് ഓർക്കാനൊരു സുഖം തന്നെയാണ്...ഇന്ന് ഏതെങ്കിലും ഒരു പാട്ട് കേൾക്കണമെങ്കിൽ നിമിഷങ്ങൾക്കകം കയ്യിലിരിക്കുന്ന മൊബൈലിൽ യൂട്യൂബിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി...ഗാനം വരുകയായി... എന്നാൽ അക്കാലങ്ങളിൽ വേഴാമ്പൽ മഴയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ വരുന്ന മഴയുണ്ടല്ലോ...ഇവരെപ്പോലെ
യുള്ളവർ റേഡിയോയിൽ കനിയണം...
അങ്ങനെ അപ്പ്രതീക്ഷിതമായി ഇഷ്ട്ടപ്പെട്ട ഒരു ഗാനം വരുമ്പോൾ കേൾക്കുന്ന ഒരു സുഖം...ആ ഗാനങ്ങളെ അനശ്വരമായി ഹൃദയത്തിൽ ചിരപ്രതിഷ്ട നേടിക്കൊടുക്കുന്നു ...
പ്രണാമം...—