സഖാവ് അച്യുതാനന്ദൻ വിട വാങ്ങി...

സഖാവ് അച്യുതാനന്ദൻ വിട വാങ്ങി...
അനശ്വരനായ എന്റെ സഖാവ് ഈ ലോക ജീവിതം ഉപേക്ഷിച്ചു എന്ന് പറയാനാണ് എനിക്കിഷ്ട്ടം. കുറച്ചു കാലങ്ങളെ അടുത്തിടപഴകാൻ അവസരങ്ങൾ ഉണ്ടായിട്ടുള്ളതെങ്കിലും, ആ വലിയ മനുഷ്യന്റെ പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥത എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കുറ്റങ്ങളും കുറവുകളുമൊക്കെ നിരത്താൻ പലർക്കുമുണ്ടാകാം. പക്ഷേ എല്ലാ അർത്ഥത്തിലും നല്ല ഒരു നേതാവായിരുന്നു.
എന്റെ വലുതു കൈ പിടിച്ചുയർത്തിക്കൊണ്ട് 
"ഇനിയും ഇവൻ രാധാകൃഷ്ണൻ ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥികളെ നയിക്കട്ടെ" 
എന്ന് സഖാവ് പി. കെ. ചന്ദ്രാനന്ദന്റെയും, സഖാവ് ഗൗരി അമ്മയുടെയും, സഖാക്കൾ പി. ജി. പുരുഷോത്തമൻ പിള്ളയുടെയും, സി. ബി. സി. വാരിയരുടേയും, എ. കെ. ആചാരി സാറിന്റെയും,സി.ഭാസ്കരന്റെയും, നിറ സാനിദ്ധ്യത്തിൽ, ഹർഷാരവങ്ങൾക്കിടയിൽ വിളിച്ചു പറഞ്ഞത്...സ്റ്റേജിലേക്ക് കയറ്റി നിർത്തിയത്... ഇന്നും കാതിൽ മുഴങ്ങി നിൽക്കുന്നു... കാണുന്നു... ഓർക്കുന്നു... 
സഖാവേ വിട. മരിക്കുന്നതു വരെ ഞാനും എന്റെ കുടുംബവും അങ്ങയെ മറക്കില്ല...
പ്രണാമം...