സഖാവ് ജി.സുധാകരനെതിരെ അന്വേഷണം....!!!
------------------------------------------------------
ഇന്നത്തെ പോസ്റ്റിന്റെ അടിസ്ഥാനം, ശ്രീ രാജൻ നെടുംതറ, "ജ്വാല" എന്ന ഗ്രൂപ്പിൽ, മഹാനായ ഈ. എം. എസ്സ്. നമ്പൂതിരിപ്പാട്, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വരുന്ന മുന്ന് തരത്തിൽപ്പെട്ടവരെപ്പറ്റി പ്പറഞ്ഞ വാക്കുകളാണ്.....അത് ഇവിടെ ഏറ്റവും താഴെ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്....(കടപ്പാട് Rajan Nedumthara )....
പണ്ട് ഞങ്ങളുടെയൊക്കെ യുവത്വത്തിൽ, പാവപ്പെട്ട തൊഴിലളികൾ, "സഖാവേ" എന്ന് ആത്മാർത്ഥയോടെ ഉള്ളു തുറന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ, അഭിമാനം തോന്നുമായിരുന്നു....ഉള്ളിൽ തട്ടി അൽപ്പം ഉഷ്മളതയോടെ ആ വിളി കേൾന്നത് ആത്മാർത്ഥയോടെയായിരുന്നു............
അന്ന് വേറൊരു കൂട്ടർ, "സഹോദര" എന്ന് കളിയാക്കി വിളിക്കുന്ന ഗ്രൂപ്പുണ്ടായായിരുന്നു.....
"പെന്തക്കോസുകാരെ"...... അവർക്ക് അതുൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു താനും....!!!
തൊഴിലാളികളുടെ ദുഃഖങ്ങൾക്കും, പ്രയാസങ്ങൾക്കും, ആയിരുന്നു അന്ന് പ്രാധാന്യം....അത്, ഏത് മേഖലയിലയിൽ ഉള്ള തൊഴിലാളികളായിരുന്നാലും ഒറ്റ ലേബൽ മാത്രം "വർക്കിംഗ് ക്ലാസ്സ് "...(Working Class).
കാലം മാറി...കഥ മാറി...കാലോചിതമായ മാറ്റങ്ങൾ, എല്ലാ മേഖലയിയിലും......എത്തിച്ചേർന്നു...
ഇന്നത്തെ കേരളം, പ്രബുദ്ധത കൊണ്ടും, മത വിശ്വാസങ്ങൾക്കൊണ്ടും, വിദ്യാഭ്യാസം കൊണ്ടും, വർഗീയത കൊണ്ടും, കള്ളപ്പണം കൊണ്ടും, ഭീകരത കൊണ്ടും, വളരെ മുന്നിലായി.....എന്ന് പറയപ്പെടുന്നു... ഒപ്പം ന്യായമായും.... "രാഷ്ട്രീയവും".....
"സുധാകരനെ ചോദ്യം ചെയ്യുക" എന്ന് പറഞ്ഞാൽ, അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥയേയും, വിശ്വാസികതയെയും, ചോദ്യം ചെയ്യുക എന്ന് തന്നെയാണ്..... അർത്ഥം.....
അല്ലാന്നുണ്ടോ?
എനിക്കറിയാമായിരുന്ന "സഖാവ് ജി സുധാകരൻ",അധികാരമോഹിയല്ല.....
പൊതു മുതൽ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വേണ്ടി ധുർത്തടിക്കില്ല...
പ്രസ്ഥാനത്തിന് വേണ്ടി,ഏതു ത്യാഗവും സഹിക്കാൻ തയ്യാറുള്ള ഒരാളായിരുന്നു....
ഇതിനൊക്കെ തെളിവാണ്
വേണ്ടതെങ്കിൽ ഞാൻ പറയാം....
അന്ന്, ഞാൻ എസ്. എഫ്. ഐ. യുടെ ജില്ല വൈസ് പ്രസിഡന്റ്...സുധാകരൻ ജോയിന്റ് സെക്രട്ടറി.....
ദിവംഗതനായ സഖാവ് അനിൽ ഭാര്ത്വജ്, അന്ന് സ്റ്റേറ്റ് കമ്മിറ്റിയിൽ നിന്ന് കേന്ദ്ര കമ്മിറ്റിയേല്ക്കു പോയ സമയം..... താൽക്കാലികമായി, കഷ്ട്ടിച്ചു ഒരു മുന്ന് മാസത്തേക്ക് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് കയറിപ്പറ്റാൻ സുധാകരന് എല്ലാ അവസരങ്ങളുമുണ്ടായിരുന്നു......
സഖാക്കൾ, ഗൗരിഅമ്മ, ചന്ദ്രാനന്ദൻ, അച്യുതാനന്ദൻ, ഇവരൊക്കെ സുധാകരന് അനുകൂലമായിരുന്നു....എന്നിട്ടും എന്നെ വിടാൻ ആയിരുന്നു അദ്ദേഹം താല്പര്യം കാട്ടിയത്....എനിക്ക് ആണ് എങ്കിൽ, പദവിയും പത്രാസും വേണമെന്നുള്ള ആളാണ് താനും....!!!അദ്ദേഹം പൂർണ്ണ മനസ്സോടെഎനിക്ക് വഴിമാറി തന്നു....
സ്വന്തം സഹോദരൻ ഭുവനേശ്വരനെ, പ്രസ്ഥാനത്തിന് വേണ്ടി ബലികൊടുക്കാൻ ഇടയായ സാഹചര്യത്തിൽ നിന്ന് ഉയർന്നു വന്ന ആളാണ് സുധാകരൻ.....
ജില്ല കമ്മിറ്റികളിലും, താലൂക്ക് കമ്മിറ്റികളിലും, പങ്കെടുക്കാൻ... പലപ്പോഴും വണ്ടികൂലിക്ക് കാശില്ലാത്തപ്പോഴും, ആരോടും ഒരു പരിഭവമോ വിരോധമോ കാണിക്കാതെ, സ്വന്തം കീശയിൽ ഉള്ള തുച്ഛമായ പൈസ ചിലവാക്കിയാണ് പ്രസ്ഥാനത്തിൽ ആത്മാർഥമായി പ്രവർത്തിച്ചിട്ടുള്ളത്.......ഞാനിപ്പോഴും ഓർക്കുന്ന ഒരു അനുഭവം പറയാം .ഒരിക്കൽ ഏതോ ഒരു സെമിനാറിൽ പങ്കെടുക്കാൻ അദ്ദേഹം പന്തളത്തു വന്നു. സെമിനാർ കഴിഞ്ഞപ്പോഴേക്കു, ഉച്ചക്ക് രണ്ടു മണിക്ക് മേലേയായി......ഞങ്ങളൊക്കെ ഹോസ്റ്റലിലേക്ക് ഉച്ചയൂണിന് മടങ്ങുമ്പോൾ, സുധാകരനോട്, എന്റെ കൂടെ ഗസ്റ്റായി ഹോസ്റ്റലിൽ വന്ന് ഉണ് കഴിക്കാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു....
പിന്നീട് ശശീന്ദ്രലാൽ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്.. അദ്ദേഹം ഒന്ന് കഴിക്കാതെയാണ് ബസ്സിൽ കയറിപ്പോയത്. കയ്യിൽ കാശുണ്ടായിരുന്നില്ല എന്ന് ഞാൻ ഊഹിച്ചു....അല്ലെങ്കിൽ, ഞാൻ ഹോസ്റ്റലിലേക്ക് ഉണ്ണാൻ ക്ഷണിച്ചപ്പോൾ, വേണ്ട... ഞാൻ സ്വാമിയുടെ ഹോട്ടലിൽ കയറി ഉണ്ടോളാം എന്ന് പറഞ്ഞൊഴികയില്ലായിരുന്നു.....
ഇന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമർശിക്കാനോ, വിലയിരുത്താനോ, ഞാൻ തുനിയുന്നില്ല.... അവരാരും മഹത്തുക്കളോ, മഹാന്മാരോ, വിമർശനത്തിന് അതീതരോ, ഒന്നുമാണന്നുള്ള വിചാരമൊന്നുമല്ല...
മറിച്ചു, ആ പ്രസ്‌താനോത്തോടുള്ള എന്നോ വീണു കിട്ടിയ ആത്മാർത്ഥത....ഒരിക്കലും മറക്കാനാവാത്ത ചില അനുഭവങ്ങൾ....
അതായതു, താഴെ.. ഈ.എം.എസ്സ്. പറഞ്ഞിരിക്കുന്നതിൽ, മൂന്നാമത്തെ തരത്തിൽപ്പെടുന്ന ഒരു വ്യക്തി ...അത് തന്നെ കാരണം....
"ലീഡർഷിപ്" എന്ന് പറയുന്നത് ജന്മന കിട്ടുന്ന ഒരു കഴിവാണ്...അതെല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല...ഒരു സമൂഹത്തെ ലീഡ് ചെയ്യാൻ, അതായതു ശരിയായ, അല്ലങ്കിൽ തെറ്റായ, ദിശയിലേക്കു നയിക്കാൻ, കഴിയുന്നവർ "ലീഡർ"... ആ കഴിവിനെ "ലീഡർഷിപ്"എന്ന് പറയുന്നു...
അങ്ങനെ ഒക്കെ നോക്കുമ്പോൾ സുധാകരന് പരിമിതകൾ ധാരാളം ഉണ്ട്...അദ്ദേഹത്തിന്, സഖാവ് പിണറായിയെപ്പോലെ നേതൃത്വ പാടവമൊന്നുമുള്ള നേതാവല്ല....പലപ്പോഴും വികാരങ്ങൾക്ക് മുൻതൂക്കം കൊടുത്തു, ചില വികൃതികൾ പറയും.... കവിത പാടും... അരോചകമായി വിമർശിക്കും....
അതൊക്കെ അദ്ദേഹത്തിന്റെ സ്ഥായിയാ സ്വഭാവങ്ങൾ തന്നെയാണ്...അന്നും. ഇന്നും.ഇനിയെന്നും...ആരാ പരിപൂര്ണർ...!!!
കഴിഞ്ഞ ഇലക്ഷൻ സമയത്തു, "കെ. എം. മാണിയുടെ പാർട്ടിയെ കുട്ടു പിടച്ചത് ശരിയായ തീരുമാനമായിരുന്നില്ല", എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
....എങ്കിൽപ്പിന്നെ മുജാഹുദ്ദിനെ എന്തിനു വെറുക്കുന്നു.... ഇവരൊന്നുമില്ലങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി തുടർഭരണത്തിൽ വരുമായിരുന്നു.....
ആ അസംബ്‌ളി മന്ദിരത്തിൽ ഈ മാണിയുടെ പാർട്ടിക്കെതിരെ എന്തെല്ലാം കോപ്രയങ്ങളാണ് പാർട്ടിയുടെ ജനപ്രതിനിധികൾ കാട്ടിക്കൂട്ടിയത്.....
തൊഴിലാളികളുടെ നേതാക്കന്മാർ തന്നെയാണ്... ജനപ്രതിനിധികൾ....
അതൊക്കെ വിടുന്നു....കാരണം, അതൊക്കെ ആകാമെന്ന് "മാർക്സിയൻ പൊളിറ്റിക്കൽ ഇക്കണോമി'യിൽപ്പറയുന്നു.....(Marxian Political Economy).
ഏറ്റവും നല്ല ഒരു തീരുമാനമായിരുന്നു...
..."തികച്ചും പുതുമുഖങ്ങളെ വച്ചുള്ള ഒരു രണ്ടാംവട്ട ഭരണം"... പാളിച്ച പറ്റിയത് തിരഞ്ഞെടുത്ത രീതിയിലാണ് .....
നാല്പതും, അൻപതും,വർഷങ്ങളിൽ ഏറെ, ഈ മഹാപ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച നല്ല നേതൃത്വ പാടവം ഉള്ള "രണ്ടാം നിരയെ", തിരഞ്ഞെടുക്കാൻ പാർട്ടി മറന്നു.....
അങ്ങനെയുള്ളവരെ കണ്ടെത്താൻ ബ്രാഞ്ച്, താലൂക്ക്, ജില്ലാ, കമ്മിറ്റിയിൽ നിന്ന് തുടങ്ങണമായിരുന്നു.....!!! ഇതിനർത്ഥം ഇപ്പോഴുള്ളവർ "അനർഹർ" എന്ന് അർത്ഥമാക്കേണ്ട....
കേരളം കണ്ട ഏറ്റവും കരുത്തനായ മുഖ്യമന്ത്രി സഖാവ് പിണറായി തന്നെ...യാതൊരു സംശയവും വേണ്ട....
എല്ലാറ്റിനുപരിയായി,സത്യത്തിൽ, സ്ഥാനമൊഴിഞ്ഞു, ആ സ്ഥാനം ശൈലജ ടീച്ചർക്ക് കൊടുത്തുകൊണ്ട്, ഒരു
"ഉപദേഷ്ടാവായി"നില നിന്നിരുന്നു എങ്കിൽ..... കേരളത്തിന്റെ ചരിത്രത്തിൽ, എക്കാലത്തെയും, ഒരു "അമരനായി" പിൽക്കാലത്തിൽ അറിയപ്പെടുമായിരുന്നു......അദ്ദേഹം അങ്ങനെകൂടി ചെയ്തിരുന്നെങ്കിൽ, കേരള ചരിത്രത്തിൽ പാർട്ടിക്കുണ്ടാകുമായിരുന്ന സ്വർണ ലിപികൾ വേറെ....കേരളത്തിൽ ആദ്യമായി ഒരു വനിത മുഖ്യമന്ത്രി... കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഭാവന....ഗൗരിയമ്മയ്ക്കു
കൊടുക്കാതെ പോയ, അഥവാ കിട്ടാതെ പോയ, സ്ത്രീത്വത്തോടുള്ള മഹിമ കാട്ടിയത് സഖാവ് പിണറായി.....ഒരു നേതാവിന് അതിൽക്കൂടുതൽ എന്താണ് പോകുമ്പോൾ കൂടെ കൊണ്ട് പോകാനുള്ളത്? ശൈലജ ടീച്ചർക്ക് തിളങ്ങാനൊരു അഞ്ചു കൊല്ലം....
തിളങ്ങിയേനെ....അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ.... റിയാസ് ഒരു മന്ത്രി ആയാൽപ്പോലും ഒരു പഴുതുകൾ പ്പോലും ഉണ്ടാകാൻ അവസരങ്ങൾ, മറ്റുള്ളവർക്ക് നല്കുമായിരുന്നില്ല...പഴുതുകൾ എന്നെ അടയുമായിരുന്നു.....
അതൊക്കെ പോട്ടെ....എന്റെ ഓരോരോ വ്യാമോഹങ്ങൾ... കാടു കയറുന്നു....ഞാൻ ചിന്തിക്കുന്നത് പോലെ മറ്റുള്ളവർ ചിന്തിക്കണമെന്നില്ലല്ലോ....ധീർഘ വീക്ഷണം... ശ്രേഷ്ടമായ, ഉത്തുങ്കമമായ, തലം ...... എന്നൊക്കെ കേട്ടിട്ടില്ലേ?
പിന്നെ ശ്രദ്ധിക്കാനുള്ള മറ്റൊന്ന്.....
യുവജന സംഘടനകളിലേക്കുള്ള തള്ളി കയറ്റം.....വരുന്നവരെല്ലാം കമ്മ്യൂണിസ്റ്റ് ചിന്ത ജാതിക്കാർ ആണ് എന്ന് വിശ്വസിക്കട്ടെ....!!!
.....ശ്രദ്ധിച്ചു വേണം പാർട്ടിയിലേക്ക്
ആളുകൾക്ക് മെമ്പർഷിപ് കൊടുക്കാൻ...
മത വിശ്വാസങ്ങളും അതിന്റെ തീവ്രതയും എക്കാലത്തും കമ്യൂണിസത്തിന് എതിര് തന്നെയാണ്....ജനിക്കുമ്പോൾ മുതൽ മരിക്കുമ്പോൾ വരെ മതത്തിന്റെ ചട്ടക്കൂടുകളിൽ വളർന്നു വരുന്ന പലരുടെയും അജണ്ട.... മഹാനായ ഈ. എം. എസ്സ്. പറഞ്ഞ മുന്ന് ഗ്രുപ്പിലും പ്പെടാത്ത നാലാമതൊരു ഗ്രുപ്പിൽ വരും....കിറുകൃത്യമായി അജണ്ടകളുമായി വരുന്ന ഇവർക്ക്, അധികാരവും പണവും കൈപ്പിടിയിൽ ഒതുക്കുക എന്നതിന് അപ്പുറം.... ഒരു തൊഴിലാളിയും, പാവപ്പെട്ടവനും, അവരുടെ നിഘണ്ടുവിൽ ഇല്ല....ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതും, എഴുതിയിട്ടുള്ളതമാണ് . കമ്മ്യൂണിസത്തിൽ രണ്ടേ രണ്ടു പക്ഷമേയുള്ളു. ഉള്ളവനും... ഇല്ലാത്തവനും...അല്ലാതെ ന്യൂനവും ഭുരിയും അവിടെയില്ല...ഒരു ഈ. എം. എസ്സ്. പൂണുല് പൊട്ടിച്ചു... അല്ലങ്കിൽ, ഒരു
ടി. വി. തോമസ് ഉണ്ടായി... ഇമ്പച്ചി ബാബ, ഉണ്ടായി...പാലോളിയും, ഹംസയുമൊക്കെയുണ്ടായി.....ഇതെല്ലാം ചരിത്രത്തിൽ വല്ലപ്പോഴും സംഭവിക്കുന്നതാണ്...
എസ്. ഫ്. ഐ. യും, ഡി വയ് ഫ് ഐ യും, ഒക്കെ പാർട്ടി തന്നെയാണ്... (S.F.I and D Y F I)...
അല്ലാതെ വേറിട്ടൊരു പ്രസ്ഥാനങ്ങൾ അല്ല...ബ്രാഞ്ച്, താലൂക്ക്, ജില്ലാ, ലെവലിൽ തന്നെ ഇതിനെയെല്ലാം പ്യൂരിഫയ് (purify)ചെയ്തു വേണം തള്ളി കയറ്റാൻ....
അല്ലെങ്കിൽ പാർട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് കാര്യങ്ങൾ കൈ വിട്ടു പോകും....ഇനിയൊരു കെ ആർ ഗൗരി അമ്മയും, മടായി രാഘവനും, ഒക്കെ അവർത്തിക്കണോ?
എല്ലാം പാർട്ടി തീരുമാനിക്കുമെന്ന് പറഞ്ഞാൽ...!!! പാർട്ടിക്ക് ഒരു ബ്രാഞ്ച് കമ്മിറ്റിയുണ്ട്... താലൂക്ക് കമ്മിറ്റിയുണ്ട്... ജില്ലാ കമ്മിറ്റിയുണ്ട്... സംസ്ഥാന കമ്മിറ്റിയുണ്ട്..
കേന്ദ്ര കമ്മിറ്റിയുണ്ട്... പോളിറ്റ് ബ്യുറോ ഉണ്ട്...
ഇതെല്ലാം ചേരുന്നതാണ് പാർട്ടി...
അല്ലാതെ അല്ല....!!!
(ഇന്നത്തെ പോസ്റ്റിന്റെ അടിസ്ഥാനം, ശ്രീ രാജൻ നെടുംതറ, "ജ്വാല" എന്ന ഗ്രൂപ്പിൽ, മഹാനായ ഈ. എം. എസ്സ്. നമ്പൂതിരിപ്പാട്, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വരുന്ന മുന്ന് തരത്തിൽപ്പെട്ടവരെപ്പറ്റി പ്പറഞ്ഞ വാക്കുകളാണ്.....അത് ഇവിടെ ഏറ്റവും താഴെ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്....)(കടപ്പാട്)...Rajan Nedumthara.
ഇവരൊക്കെയാണ് പാർട്ടി ...
സഖാവ്: ഈ എം എസ്സിന്റെ വാക്കുകൾ ശ്രദ്ധിക്കുക...
"ഈ പാർട്ടിയിലേക്കു പ്രധാനമായും മൂന്നു തരം ആൾക്കാർ മാത്രമേ വരികയുള്ളൂ....
ഒന്ന്, ആവേശം കൊണ്ടു വരുന്നവർ.... അവർ അവരുടെ ആവേശം കെട്ടടങ്ങുമ്പോൾ വേറേ വഴികളിൽ നടന്ന് മറ്റു വഴിക്ക് പോകും.
രണ്ട്, ആവശ്യവും ആയി വരുന്നവർ അവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളോ ഏതെങ്കിലും സഹകരണ സ്ഥാപനത്തിലോ, മറ്റോ ജോലി ആണ്.
ഇനി മൂന്നാമത് ഒരു കൂട്ടരുണ്ട്. ആശയത്തോടെ പൊരുത്തപ്പെട്ടാണവർ
അവർക്ക് സ്ഥാനമാനങ്ങളോ, ജോലിയോ ഒന്നുമല്ല...
എത്രയൊക്കെ ചവിട്ടി മെതിച്ചാലും അവർക്ക് ഈ പാർട്ടിയാണു വലുത്... അവസാന ശ്വാസം വരെയും അവരീ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്ത് നിൽക്കും.. അവരുടെ അവേശവും അടുത്ത തലമുറകളിലേക്കും പകർന്നു നൽകും.
അതുകൊണ്ട് സഖാക്കളേ നമ്മുടെ പാർട്ടിയുടെ കാതൽ ഈ മൂന്നാമത്തെ ആൾക്കാർ ആണ്. "
നമ്മളെല്ലാവരും ഈ മൂന്നാമത്തെ വിഭാഗമാവാൻ ശ്രമിക്കാം.... പാർട്ടിയാണ് പ്രധാനം... പാർട്ടി തന്നെയാണ് മുഖ്യം... ലാൽസലാം...