സാമുഹ്യബന്ധവും മതമൈത്രിയും

കാലം പോയതറിയാതെ...
==================================
സാമുഹ്യബന്ധവും മതമൈത്രിയും------    
------------------------------------
തയ്യാറാക്കിയത്  -   രാധാകൃഷ്ണൻ നായർ
                                     ന്യൂസിലാൻഡ്.
-------------------------------------
മൂന്നാം ഭാഗം--------തുടർച്ച......
-------------------------
അന്ന് ഈ ലേഖനം എഴുതുമ്പോൾ 
ദുഃഖകരമായ വാർത്തകൾ...
"ഒരു എം. എൽ. എ.(M L A) യുടെ സ്ത്രീപീഡന കഥ"......."പ്രളയത്തിന് പുറകെയുള്ള ഹർത്താൽ"...
ഏതായാലും, ഞാൻ  ഓർമ്മകളുടെ ചിറകിലേറി വീണ്ടും പുറകോട്ടു തന്നെ പോകുകയാണ്...
ഞാൻ പറയാൻ വന്നത് വിട്ടു...ഓർമ്മകൾക്കി
ടയിൽ എന്തൊക്കെയോ വന്നു കയറി...
പറഞ്ഞു വന്ന വിഷയത്തിലേക്കു വരാം....
ആ ഒരു കാലഘട്ടത്തിൽ യാക്കോബായ സമുദായത്തിൽ, ശക്തമായ ചേരിപ്പോരു
കൾ ഉണ്ടായി...കിഴക്കിന്റെ ഭദ്രാസനം ആരുടെ മേൽകോയിൻമയിൽ കീഴിൽ വരണം എന്ന മുർക്കിളമ തർക്കം....മെത്രാൻ കക്ഷിയും, ബാവാ കക്ഷിയും, രണ്ടായി തിരിഞ്ഞു പലേടത്തും സംഘർഷങ്ങൾ കൂടി കൂടി വന്നു...കിഴക്കിന്റെ  അവകാശങ്ങൾ അന്ത്യോഖ്യയിലിരിക്കുന്ന പാത്രിയാക്കിസ് ബാവ തിരുമേനിയുടെ കയ്യിൽ തുടരാൻ കോട്ടയം ദേവലോകത്തിരിക്കുന്ന ബാവ തയ്യാറല്ല... ഓരോ ഇടവകയിലും ചേരി തിരിഞ്ഞു ഒരു തുറന്ന യുദ്ധം തന്നെ തുടർന്നു....
യാക്കോബയുടെ ഒരു ഇടവഴിയായ ക്നാനായക്കാരും, സ്വാഭാവികമായും ചേരിതിരിഞ്ഞു പോരാടി...ഞാനേറെ മനസ്സുകൊണ്ട് ബഹുമാനിക്കുന്ന കാലം ചെയ്ത, ക്‌നാനായ ഭദ്രാസനത്തിന്റെ അതിരൂപത മെത്രാൻ, മാർ ക്ളീമിസ് തിരുമേനി അന്ന് അന്ത്യോഖ്യൻ സിഹാസനത്തെ തന്നെ പിന്തുടരണം എന്നാണ് പ്രഖ്യാപിച്ചത്... 
എന്നാൽ അന്നത്തെ സമുദായം സെക്രട്ടറി തോമസ് ഡായി, ബാവാ കക്ഷിയെ ശക്തമായി പിന്തുണച്ചും, ആ പ്രശ്നങ്ങൾ എല്ലാം പിന്നീടത് കോടതി വരെ എത്തിച്ചു...അന്ന് തോമസ് ഡായിയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത് ആലപ്പുഴ ജില്ലാ കോടതിയിലെ പ്രശസ്തനായ വക്കിൽ രാധകൃഷ്ണനായിരുന്നു...കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വക്കീൽ കുടി ആയിരുന്നു രാധാകൃഷ്ണൻ...ഇന്ന് രാധാകൃഷ്ണൻ ജീവിച്ചിരിപ്പില്ല... ആ കേസ് കോടതിയിൽ വളരെക്കാലം നീണ്ടു നിന്നിരുന്നു....പിന്നെ അതെപറ്റിയൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല... ഇതെല്ലാം   രാധകൃഷ്ണൻവക്കീൽ പറഞ്ഞുള്ള അറിവാണ്...വേണ്ടതും വേണ്ടാത്തതുമായ,  അഴിമതിയുടെയും, ശാസ്ത്രക്രിയയുടെയും അടക്കമുള്ള  58 കേസുകൾ തിരുമാനിക്കെതിരായി
തോമസ് ഡായി നിരത്തിയെങ്കിലും, ഒന്നിന് പോലും വ്യക്തമായ തെളിവുകൾ...വക്കീൽ രാധകൃഷ്ണന് കോടതിയിൽ നിരത്താൻ കഴിഞ്ഞില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്...
ഒരു ചെറിയ വലിയ കാര്യം കുടി പറഞ്ഞു ഈ അദ്ധ്യായം അവസാനിപ്പിക്കാം...ഞാൻ ബി. എ. പരീക്ഷ കഴിഞ്ഞു എം. എ. ക്ക്‌ ചേർന്ന സമയം...എന്റെ അമ്മ എന്നോട് പറഞ്ഞു. "എതായാലും നീ നാളെ പുതിയ കോളേജിലേക്ക് പോകുകയല്ലേ? നമ്മുടെ മുന്ന് അമ്പലങ്ങളിലും പോയി തൊഴുത് അർച്ചനയോക്കെ കഴിച്ചിട്ടു പുതിയ കോളേജിൽ പോയാൽ മതി...മറക്കരുത് ... അമ്പലത്തിൽ നിന്ന് പോരുമ്പോൾ, കുന്നിപ്പള്ളിയിൽ ഒരു മെഴുകുതിരി വാങ്ങി കത്തിച്ചു....പള്ളി അടച്ചിട്ടില്ലങ്കിൽ, "മതുവാ"യുടെ മുന്നിൽ വച്ചിരിക്കുന്ന നേർച്ച
പെട്ടിയിൽ പൈസ ഇട്ട് പ്രാർത്ഥിച്ചതിനു ശേഷമേ പോരാവൂ...!!!
ഒരു നിമിഷം അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ പകച്ചു എന്നു പറയുന്നതാണ് ശരി... പലപ്പോഴും അമ്മ പള്ളിയിൽ പോകുന്നവ
രുടെ കയ്യിൽ വഴിപാടുകൾ കൊടുത്തു വിടന്നതു ഞാൻ കണ്ടിട്ടുണ്ട്...അന്ന് കുരുശുത്തൊട്ടികളും, കാണിക്കമണ്ഡ
പങ്ങളും, നേർച്ചപെട്ടികളും, ഇന്നത്തെ പോലെ വഴിനീളേയില്ല....എന്നിട്ടും എത്ര വ്യക്തമായി അമ്മ മനസ്സിലാക്കി വച്ചിരിക്കുന്നു...പള്ളിയുടെ "മതുവാ"യുടെ മുൻപിൽ വച്ചിരിക്കുന്ന നേർച്ച പെട്ടിയെ കുറിച്ച്...."അയൽപക്ക സമ്പർക്കം"...
കാര്യമായ ഒരു വിദ്യാഭ്യാസമോ ലോകപരി
ചയമോ, ഗുരുവായൂരമ്പലത്തിനപ്പുറം
വടക്കോട്ടോ, ശ്രീപദ്മനാപന്റെ അപ്പുറം തെക്കോട്ടോ, ലോകം കണ്ടിട്ടില്ലാത്ത എന്റെ അമ്മയ്ക്ക് അക്കാലത്തു എന്നോട് അത്രയും ഉപദേശിക്കാനുള്ള മനസിന്റെ വലിപ്പം... ഇന്നത്തെ മതനിരപേക്ഷത വിളമ്പുന്ന കലാ,സാംസ്‌കാരിക,സാമൂഹ്യ, സംഗീത, രാഷ്ട്രീയ, സാമുദായിക, സാഹിത്യ, സാങ്കേതിക,യുക്തിവാദി,നേതാക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ....അറിയാതെ ആഗ്രഹിച്ചു പോകയാണ്...
ആരുടെ മുൻപിലും ഉള്ളത് വെട്ടി തുറന്നു പറയാൻ മടികാണിക്കാത്ത എന്റെ അമ്മയുടെ സ്വഭാവം എനിക്ക് അനുഗ്രഹിച്ചു തന്നിട്ടുണ്ടന്ന് തോന്നുന്നു...ധാരാളം ശത്രുക്കളേയും കൂട്ടിനു കിട്ടിയിട്ടുണ്ട്...
ഒരിക്കൽ മാതൃക്കോവിൽ ഗവൺമെന്റ്‌ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിച്ചുകൊണ്ടി
രുന്ന എന്നെ കണക്ക് പഠിപ്പിച്ചിരുന്ന കോഴഞ്ചേരി സ്വദേശിനി ശ്രീമതി ശോസമ്മ ടീച്ചർ...എന്തോ തെറ്റിന്റെ പേരിൽ എന്നെ തല്ലി...കയ്യിൽ തല്ലിയത് അറിയാതെ കൈത്തണ്ടയിൽ കൊണ്ടു...കൈത്തണ്ട വല്ലാതെ ചുമന്നു...ഞാൻ കരഞ്ഞപ്പോൾ എന്നെ സമാധാനിപ്പിച്ചത് അന്നത്തെ എന്റെ സഹപാഠി വല്യച്ചക്കാലതറ മറിയാമ്മ ചേടത്തിയുടെ മകൻ കുര്യാക്കോസാ
യിരുന്നു...ഇന്ന് ആദ്ദേഹം കോട്ടയത്ത് വിശ്രമ ജീവിതത്തിൽ....ഉച്ചക്ക് വീട്ടിൽ പോകുന്ന വഴി കുര്യാക്കോസ് എന്റെ അമ്മയോട് വിവരം പറഞ്ഞു... 
എന്നെപോലെ മുൻകോപക്കാരി ആയിരുന്ന എന്റെ അമ്മ "ഏതവളാടി എന്റെ മോനെ തല്ലിയെതെന്നു ആക്രോശിക്കുകയും... ഇന്നവള്  വീട്ടിൽ വരട്ട് ...ഞാനവളുടെ മുട്ടു തല്ലിയൊടിക്കും" എന്ന് പറയുകയും ചെയ്തു...!!!പാവം കുര്യാക്കോസ് ഇത് സത്യമാണെന്നു ധരിച്ചു ടീച്ചറോടു പോയി ഉണ്ടായ സംഭവം പറഞ്ഞു...പാവം ടീച്ചറും സത്യമാണെന്നു ധരിച്ചു...അക്കാലത്തു ടീച്ചർ പൊതിച്ചോറ് കൊണ്ടു വരുകയാണ് പതിവ്. സ്കൂളിനോട് ചേർന്നുള്ള എന്റെ വീട്ടിൽ പൊതിച്ചോറ് കൊണ്ടു വച്ചിട്ടാണ് സ്കൂളിലേക്ക് പോകുന്നത്...
ഉച്ചക്കുണ്ണാൻ വീട്ടിൽ വരുമ്പോൾ അമ്മയുണ്ടാക്കിയ സാമ്പാറും, അവിയലും, ഒക്കെ പൊതിച്ചോറിനു മെമ്പടിയായി അമ്മ ടീച്ചർക്ക് കൊടുക്കാറും ഉണ്ട്...എന്റമ്മയും ടീച്ചറും തമ്മിൽ അത്രയ്ക്ക് സ്നേഹവും ആണ്...അന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ദിവംഗതനായ വാലുമണ്ണിൽ നാരായണൻ സർ ആണ്. എന്റെ ഫേസ്ബുക് ഫ്രണ്ടും, ഞാൻ സഹോദരതുല്യം  ബഹുമാനിക്കുന്ന ശ്രീ സത്യവൃദൻ സാറിന്റെ അച്ഛനാണ് നാരായണൻ സർ...എന്നെ തല്ലിയ ദിവസം ഉച്ചക്ക് ഉണ്ണാൻ പോകാതിരുന്ന ശോസമ്മ ടീച്ചറോട് വിവരം തിരക്കിയപ്പോൾ ബാലന്റെ അമ്മ എന്റെ മുട്ടു തല്ലി ഓടിക്കുമെന്നു പറഞ്ഞത് കേട്ട് ഭയന്നിരുക്കുകയാണെന്നു മനസ്സിലായ നാരായണൻ സർ, പൊട്ടിചിരിച്ചതും, വീട്ടിൽ ടീച്ചറെ കുട്ടി വന്നതുമൊക്കെ ഇന്നും ഓർമ്മകളിൽ...
ശോസമ്മ ടീച്ചർ സ്ഥലം മാറിപോയപ്പോൾ കെട്ടിപ്പിടിച്ചു കരയുന്ന അമ്മ ഏങ്ങലകറ്റാൻ തത്രപ്പെടുന്നത് ഇന്നും ഞാനോർക്കുന്നു....
അങ്ങനെഒക്കെയുള്ള ഒരു കാലം ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു...!!!
എന്തായാലും അമ്മ പറഞ്ഞതനുസരിച്ചു ഞാൻ എം.എ.ക്ക് ചേരുന്നതിന്റെ തലേദിവസം, മാതൃക്കോവിലും , പൂവപ്പുഴയും , ഞങ്ങളുടെ നാടിന്റെ പരദേവത ആയ നല്ലുർസ്ഥാനം ദേവിയേയും തൊഴുത് മടങ്ങുമ്പോൾ, ഏകദേശം രാത്രി ഏഴരമണി.... കുന്നിപ്പള്ളിയിൽ എത്തി...പള്ളിക്കകത്തു ലൈറ്റ് വെളിച്ചം ഉണ്ടായിരുന്നു...കന്നകുഴിയിൽ കപ്യാര് കുര്യച്ചനും, അന്നത്തെ പള്ളി വികാരി വാഴുവോലിൽ അച്ഛനും എനിക്കന്യരല്ലാ
യിരുന്നു...നല്ലുർസ്ഥാനത്തു എൻ.എസ്.എസ് കെട്ടിടത്തിൽ കട
നടത്തിക്കൊണ്ടിരുന്ന വടക്കേ തിരുനല്ലൂര് കുഞ്ഞേരായണപിള്ള ചേട്ടന്റെ കടയിൽ നിന്ന് വാങ്ങിയ മെഴുകുതിരി പള്ളിയിൽ കത്തിച്ചു...അമ്മ പറഞ്ഞതുപോലെ നേർച്ചപെട്ടിയിൽ പൈസയും ഇട്ടു മടങ്ങി...
ഇടക്കൊന്നു പറഞ്ഞോട്ടെ  ഞങ്ങളുടെ ഇരവിപേരൂർ "എ" വാർഡൽ (A ward)ഹിന്ദു സമൂഹത്തിൽ നിന്ന് ആദ്യമായി ഒരു എം എ ക്കാരൻ പുറത്തുവരുന്നത് ഞാനാണ്. എന്നാണ് എന്റെ ഓർമ്മ...ക്രിസ്റ്റൻ സമുദായത്തിൽ എന്നേക്കാൾ മുൻപ് മുന്ന് പേർ ഉണ്ടായിരുന്നു...ഒന്ന് കുറ്റുവേലിൽ എബ്രഹാം സാറിന്റെ ഇളയമകൻ കെ. എ. മാത്യു സാറും, പര്യാത് പീടികയിൽ തോമസ് കശീശ എന്ന പുരോഹിതന്റെ ഇളയമകൻ, കുഞ്ഞുമോൻ സാറും, പിന്നീട് തയ്യിൽ പുളിക്കാവിൽ ബേബികുട്ടിച്ചായനും ആണ്. ആ മുന്ന് പേർ. .ഇവർ മൂന്നുപേരും റാന്നി സെയിന്റ് തോമസ് കോളേജ് അധ്യാപകരും ആയിരുന്നു .മാത്യു സർ പ്രിൻസിപ്പലാ
യിരുന്നു...34 ദിവസം കേരളവ്യവസായ മന്ത്രി ആയിരിന്നിട്ടുണ്ട്...കേരള കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച താൽക്കാലിക മന്ത്രിസഭ ഭൂരിപക്ഷം ഇല്ലാതെ പിരിച്ചുവിട
പ്പെട്ടു...അകാലത്തിൽ മാത്യു സാറും, കുഞ്ഞുമോൻ സാറും, ഇഹലോകവാസം വെടിഞ്ഞു...ഞാൻ സഹോദര തുല്യം സ്നേഹിക്കുന്ന ബേബികുട്ടിച്ചായൻ കുടുംബ സമേതം ഇപ്പോൾ അമേരിക്കയിലെ ഫിലാഡൽഫിയയിൽ വിശ്രമജീവിതം നയിക്കുന്നു... ഇളയസഹോദരൻ തമ്പിയും ഞാനും സഹപാടികളായിരുന്നു...ഇന്ത്യൻ ഡിഫൻസിൽ കേണൽ ആയി, ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു...
എത്രയോ ദേശബ്ധങ്ങൾക്കു ശേഷം 2015ൽ കുടിക്കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വിഷമം...
ഇതു കഥയിൽ വന്നുപെട്ടതാണ്...
ചരിത്രമാണ്...അന്നത്തെ സാമുദായിക ബന്ധവും, മത മൈത്രിയും, ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന് ഞാൻ എങ്ങനെ ഇന്നത്തെ സമൂഹത്തോട് പറഞ്ഞു മനസ്സിലാക്കും ....
തുടരും...