കാലം പോയതറിയാതെ.......
==================================
സാമുഹ്യബന്ധവും മതമൈത്രിയും------
----------------------------------
തയ്യാറാക്കിയത് - ,രാധാകൃഷ്ണൻനായർ
ന്യൂസ് ലാൻഡ്.
----------------------------------
നാലാംഭാഗം-- തു ടർച്ച.
----------------------------------
ഏതു മതഭ്രാന്തൻമാരും ജനിക്കുന്നത് പുസ്തകത്തിൽ നിന്നല്ല, പുസ്തകത്തിന് പുറത്തുനിന്നാണ്...."ജ്ഞാനം" അവരുടെ സ്വത്തല്ല...പകയും വിദ്വേഷവും. അതാണവരുടെസ്വത്തു.എവിടെയും കാണാം.
അതാണ് ഞാൻ ആദ്യം പറഞ്ഞത് ആത്‌മീയതയും അധികാരവും ഒന്നിച്ചു സമന്യയിപ്പിച്ചാൽ, എപ്പോഴും തീവ്രത കുടും.അത് അപകടകാരിയാണ്.
ഞാൻ പറഞ്ഞു വന്നത്, ഇതുപോലെ തന്നെ യാണ്, യാക്കോബായ സമുദായത്തിലെ മെത്രാൻ കക്ഷിയും, ബാവ കക്ഷിയും, തമ്മിലുണ്ടായ എഴുപതുകളിലെ അധികാര
വടംവലി....!!!
ഇനിയും വിഷയത്തിലേക്കു വരാം.
ആ സമയത്തു ക്നാനായ സമുദായമാ
ണെങ്കിലും, ന്യായമായും ഞങ്ങളുടെ ഇരവിപേരൂർ ഇടവകയിലും, ഈ ചേരി പോരിന്റെ വിത്തുകൾ പാകി കഴിഞ്ഞിരുന്നു.
അന്ന് ക്ലിമീസ് തിരുമേനിയോട് ചേർന്ന് മെത്രാൻ കക്ഷിയിലായിരുന്നു പരിയാത്തു പീടികയിൽ വികാരി അച്ഛൻ...പ്രായാധിക്യം കൊണ്ട് വികാരി അച്ഛൻ പദവിയിൽ നിന്ന് വിരമിച്ചു രോഗ ശയ്യയിലായിരുന്നു.പകരം വന്ന വാഴുവോലിൽ അച്ഛൻ, കോട്ടയം അരമനയിൽ പരിശുദ്ധ കാതോലിക്ക ബാവയുടെ ചേരിയിൽ ആയിരുന്നു..... അതുകൊണ്ടു തന്നെ ക്ലിമീസ് തിരുമേനിക്ക് അന്ന് ഇരവിപേരൂർ ഇടവകയോട് സ്വാഭാവികമായി ഒരു അകൽച്ച ഉണ്ടായിരുന്നു. പര്യാത് പീടികയിൽ അച്ഛന്റെ എണ്ണപ്പെട്ടഅവസാനനാളുകൾ.രോഗശയ്യയിലായ ആ കാലഘട്ടത്തിൽ, ക്ലിമീസ് തിരുമേനി വന്നു കുർബാന ചൊല്ലാൻ തയ്യാറായി എന്ന വിവരം ഇടവകയെ അറിയിച്ചു.... "വേണുന്നത്തെത്തിക്കുക" എന്നാണ് കുടി ഭാഷയിൽ അന്ന് അവർ പറഞ്ഞിരുന്നത്...
ഇന്നതാണോ എന്നറിയില്ല...!!! ഏതായാലും പള്ളി കമ്മിറ്റിക്കാർ ഒരു തീരുമാനം വച്ചു...
ഒരു ഞായറാഴച്ച രാവിലെ തിരുമേനി ഇടവക പള്ളിയിൽ വന്നു മൂന്നിന്മേൽ കുർബാന നടത്തിയ ശേഷം, രോഗശയ്യയിൽ കിടക്കുന്ന അച്ഛന് വേണ്ടി പര്യാത് പീടികയിൽ ചെന്ന്, പ്രാർത്ഥിച്ചു മടങ്ങാം എന്ന് തീരുമാനം ക്ലിമീസ് തിരുമേനിയെ അറിയിച്ചു. ഇത് തിരുമേനിക്കു തൃപ്തികരമായിരുന്നില്ല.
കാതോലിക്കാ ബാവ ചേരിയിലുള്ള വാഴുവേലിൽ അച്ഛൻ, പള്ളിവികാരി ആയിരിക്കുമ്പോൾ പള്ളിയിൽ വന്നു പ്രാർത്ഥിക്കാൻ തിരുമേനി തയ്യാറായില്ല.പകരം തിങ്കളാഴ്ച കാലത്തു ഒമ്പതുമണിക്ക് പീടികയിൽ അച്ഛന്റെ വീട്ടിൽ നേരിട്ട് പോയി പ്രാർത്ഥന നടത്തി മടങ്ങും എന്ന തീരുമാനം അറിയിച്ചു.
അന്ന് ഇടവകയിൽ പാത്രിയാക്കിസ് ഗ്രൂപ്പ് ആയിരുന്നു എണ്ണത്തിൽ കുടുതലെങ്കിലും, പതിനേഴ് കുടുംബക്കാർ, പള്ളിവികാരി ആയിരുന്ന വാഴുവേലിൽ അച്ഛൻ ഉൾപ്പടെ ശക്തരായി കാതോലിക്ക ബാവയെ അനുകൂലിച്ചു.....ഭരണസമിതിയിൽ ഈ ഗ്രൂപ്പ് ഉണ്ടായിരുന്നത് കൊണ്ട്, തിരുമേനിയുടെ വണ്ടി പള്ളിയുടെ മുൻപിൽ തടഞ്ഞു നിർത്താനും, ബലമായി തിരുമേനിയെ പള്ളിയിലേക്ക് കൊണ്ടുപോയി പ്രാർത്ഥന നടത്താനും രഹസ്യമായി എടുത്ത തീരുമാനം, വെള്ളിയാഴ്ച കോളേജ് ഹോസ്റ്റലിൽ നിന്ന് ഞാൻ വന്നപ്പോൾ എന്നോട് രഹസ്യമായി ഒരു സുഹൃത്തു പറഞ്ഞു....തിരുമേനിയുടെ വണ്ടി പര്യാത് പീടികയിൽ അച്ഛന്റെ വീട്ടിൽ പോകണമെങ്കിൽ, പള്ളിപ്പടിയുടെ മുൻവശത്തു കൂടിയാണ് പോകേണ്ടത് ...
അന്ന് കേരളത്തിൽ മുന്ന് "ഇമ്പാല", വണ്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു...
ഒന്ന്.തിരുവനന്തപുരം ആർച്ചു ബിഷപ്പ്, രണ്ടു.നായർ സർവീസ് സൊസൈറ്റി നേതാവ് ശ്രീ മന്നത്തു പദ്മനാഭൻ...
മുന്ന്...അതിരൂപത മെത്രാൻ അഭിവന്യ ക്ലിമീസ് തിരുമേനിക്കും ആയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു....!!!
ഞാൻ പതിവുപോലെ തിങ്കളാഴ്ച കാലത്തു ഹോസ്റ്റലിലേക്ക് മടങ്ങാൻ കുളിയും എല്ലാം കഴിഞ്ഞു, ആ ആഴ്ചയ്ക്കുള്ള ഡ്രസ്സെല്ലാം അടുക്കി അന്നത്തെ തോളത്തുകൂടി തൂക്കിയിടുന്ന ഒരു പ്രത്യകതരം ബാഗിലാക്കി ബസ് കയറാൻ പാടത്തു പാലത്തിന്റെ അടുത്തേക്ക് പോകുവാൻ പള്ളിപടിക്കൽ എത്തിയപ്പോൾ, കുറെ ചെറുപ്പകാർ കൂടിയിട്ടുണ്ട്.തിരുമേനിയുടെ കാർ തടഞ്ഞു നിർത്തിയിട്ടുണ്ട്.അയൽപ്പങ്ങളിൽ അവിടെ ഇവിടെ ആയി കുറേപ്പേർ എത്തിനോക്കി നിൽപ്പുണ്ട്...
തിരുമേനി പള്ളിയിൽ കയറി പ്രാർത്ഥിച്ചിട്ടു രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ പോയാൽമതി എന്ന് ശഠിച്ചു കുറേപ്പേർ കാറിന്റെ മുൻപിൽ...തിരുമേനി മന്നസ്‌മിതനായി വണ്ടിയിൽ ഇരിക്കുന്നു...
വണ്ടി തടഞ്ഞ അഥവാ തടയാൻ ശ്രമിച്ച ഓരോരുത്തരെയും പേര് പറഞ്ഞു ഞാനോർക്കുന്നു....പലരും ഇന്ന് ജീവിച്ചിരിപ്പുണ്ട്....വാഴുവേലിൽ അച്ഛൻ പള്ളി തുറന്നു ഉള്ളിൽ ഉണ്ട്...ഒപ്പം കപ്യാരും കുറെ വിശ്വാസികളും...കുടുതലും പ്രായമായവർ....വണ്ടി തടഞ്ഞു നിർത്തിയവരിൽ പലരും എന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്..."വണ്ടി തടയാൻ പാടില്ല" എന്ന് പറഞ്ഞു ഒരു ന്യുന പക്ഷവും അവിടെയിവിടെയായി ചിന്നിച്ചിതറി നിൽക്കുന്നതും ഞാൻ കണ്ടു....
രണ്ടാമതൊന്നാലോചിക്കാതെ, ഞാൻ തടഞ്ഞു നിർത്തിയ വണ്ടിയുടെ മുന്നിൽ പോയി നിന്ന് പറഞ്ഞ വാചകം എനിക്കി
പ്പോഴും ഓർമ്മയുണ്ട്..."ഞാൻ ഒരു ക്രിസ്തുമത വിശ്വാസിയോ ക്നാനായ
ക്കാരനോ അല്ല. പക്ഷെ നിങ്ങൾ ഈ വണ്ടി ഇപ്പോൾ തടഞ്ഞാൽ, നാളത്തെ പത്രങ്ങ
ളിൽ ഇത് വർത്തയാകും.അത് നമ്മളുടെ നാടിനും നിങ്ങൾക്കെല്ലാവർക്കും അപമാനാകും".
ഇത് കേട്ട് നിന്ന വടക്കും മുറിയിൽ കുഞ്ഞുകുട്ടിയും, , ചെള്ളട്ടേ ജോസും, വാഴുവോലിലെ ബേബിച്ചായനും, പുറത്തുംമുറിയിലെ കുഞ്ഞും,കല്ലാണ്ടങ് രാമൻപിള്ള സാറും,പുതുവാളേറ്റു പുന്നൂസും, കല്ലംകുന്നിലെ ജോസഫും, നിര്യാതനായ മടത്തുങ്കൽ കുഞ്ഞുഞ്ഞു അച്ചായനും, ഒറ്റ സ്വരത്തിൽ "ബാലൻ പറഞ്ഞതിൽ കാര്യമുണ്ട്", എന്ന് പറഞ്ഞ ഉടനെ ഞാൻ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറയുകയും, അവസരോചിതമായി ഡ്രൈവർ വണ്ടിയെടുക്കുകയും, തിരുമേനി ഒരുമന്ദഹാസത്തോടു എന്നെ നോക്കുന്നതും ഞാൻ ഇപ്പോഴും ഓർക്കുന്നു....
എന്തായാലും ക്ലിമീസ് തിരുമേനി അന്ന് ഇടവക പള്ളിയിൽ കയറാതെ, പര്യാത്തുപീടികയിൽ പോയി എബ്രഹാം അച്ഛന് വേണ്ടി പ്രാർത്ഥിച്ചു തിരിച്ചു മടങ്ങുകയും, താമസിയാതെ അച്ഛൻ ഇഹലോകവാസം വെടിയുകയും ചെയ്തു.. .
കാലം മാറി. ആർക്കുവേണ്ടിയും കാത്തു നിന്നില്ല.വാഴുവേലിൽ തോമസ് കശീശ പ്രായാധിക്യത്താൽ വികാരിപ്പട്ടത്തിൽ വിരമിച്ചു. പകരം ,
പുളിക്യവിൽ അച്ഛൻ ഭരണ സാരഥ്യം ഏറ്റെടുത്തു.
ഒരു കാര്യം കുടി പറഞ്ഞു നാലാം ഭാഗം അവസാനിപ്പിക്കുകയാണ്.
ഓരോ മതവിശ്വാസങ്ങളിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങൾ അതാതു മതങ്ങളിൽ തന്നെയാണ് ആദ്യം ഉണ്ടാകുന്നത്...അത് മറച്ചു പിടിക്കാൻ മറ്റ് മതക്കാരെ വിമർശന ബുദ്ധ്യാ പറയാനും, എഴുതാനും, തുടങ്ങും.
ഉദാഹരണത്തിന് ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്ന പ്രശ്‍നം ഹിന്ദുക്കളുടെ ഇടയിൽ തന്നെയാണ് പൊങ്ങി വന്നത്. ശ്രീ ബുദ്ധനെ സ്വർണ വിഗ്രഹത്തിൽ വാർത്തു ദൈവമായി പൂജിക്കുന്നതും അത് തച്ചുടക്കുന്നതും ബുദ്ധ മത വിശ്വാസികളാണ് .
ഇസ്ലാം മതത്തിലെ അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് ദൈനംദിന ജീവിതത്തിലെ അഞ്ചു നേരത്തെ നിസ്‌കാരം...അഞ്ചു വേണ്ട മുന്ന് നേരത്തെ നിസ്‌കാരം മതിയെന്നും,അതല്ല രണ്ട് നിസ്കാരം മതിയെന്നും ശ്കതമായി വാദിക്കുന്ന കൂട്ടർ ഇസ്ലാമിൽ തന്നെയുണ്ട്. സുന്നിയിൽ തന്നെയുണ്ട്...സൗദിയിലും, ഇറാഖിലും, ഈജിപ്തിലും, ഇപ്പോഴും ഇത്തരം ചിന്താഗതികൾ നിലവിലുണ്ടന്നുള്ളത് എത്രപേർക്കറിയാം? സൗദിയിലെ ഹസാവിയ ഗോത്രത്തിന്റെ ചരിത്രം എത്രപേർ പഠിച്ചിട്ടുണ്ട്.....???
അദ്ധ്യാത്‌മികതയും അധികാരവും കുട്ടി കലർത്തിയാണ് ഇപ്പോഴത്തെ
അപകടരമായ പോക്ക്............................
ഏതായാലും അടുത്ത ഒരു എപ്പിസോടുകൂടി ഈ അദ്ധ്യായം അവസാനിപ്പിക്കാം....
തൽക്കാലം നാലാംഭാഗം ഇവിടെ നിർത്തുന്നു.