24 മാർച്ച് 2023. തമിഴ് ഗായകപ്രതിഭ യായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം....(ജന്മ ശതാബ്‌ദി) ഒരോർമ്മക്കുറിപ്പ്...സ്മരണാഞ്ജലി... ------------------------------------------------------------ ആമുഖം....ഒന്നാം ഭാഗം....

24 മാർച്ച് 2023. തമിഴ് ഗായകപ്രതിഭ
യായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ  100മത്‌ ജന്മദിനം....(ജന്മ ശതാബ്‌ദി) 
ഒരോർമ്മക്കുറിപ്പ്...സ്മരണാഞ്ജലി...
------------------------------------------------------------
ആമുഖം....ഒന്നാം ഭാഗം....
-------------------------------------------
ഈ വരുന്ന, ഇതുൾപ്പടെയുള്ള ആറു എപ്പിസോഡുകൾ.....അദ്ദേഹത്തിനുള്ള സമർപ്പണമാണ്..... 
ഞാൻ തമിഴ് നാട്ടുകാരനല്ല......
തമിഴ് സംസ്കാരവുമായി എനിക്കൊരു ബന്ധവുമില്ല...എന്നിട്ടും,ഞാൻ ദൈവത്തെപ്പോലെ ആരാധിക്കുന്ന, പിതാവിനെപ്പോലെ സ്നേഹിച്ചു ബഹുമാനിക്കുന്ന, എന്നെ മകനെപ്പോലെ സ്നേഹിച്ചിരുന്ന, അനുഗ്രഹീത ഗായകൻ, സംഗീത സംവിധായകൻ, ഗാന രചയിതാവ്, അഭിനേതാവ്, സിനിമാ നിർമ്മാതാവ്, എന്നി നിലകളിൽ ആറര പതിറ്റാണ്ട് തമിഴകം വാണരുളിയിരുന്ന
"പാടകർ തിലകം ഡോക്ടർ 
ടി. എം. സൗന്ദരരാജൻ" സാറിനുള്ള ഒരു സമർപ്പണമാണ്....മഹാനുഭാവനായ 
എം. കെ. ത്യാഗരാജ ഭാഗവതർക്ക് ശേഷം, തമിഴ് സിനിമ സംഗീതത്തിന്റെ സിംഹാസനത്തിൽ അമർന്നിരുന്നിട്ടുള്ള ഒരേ ഒരു ഗായകൻ...സൗന്ദരരാജൻ സാർ...
സ്മരണാഞ്ജലി.....
എനിക്ക് തോന്നുന്നത് കൗമാരപ്രായ
ത്തിൽ മനസ്സിൽ വന്നു കയറുന്ന പാട്ടുകളും പാട്ടുകാരും മാത്രമാണ് എന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത് എന്നാണ്... പാട്ടു എന്നല്ല എന്തും....ചെറുപ്പം മുതൽ ശ്രീലങ്കൻ റേഡിയോയിലൂടെ ഉച്ചയ്ക്ക് മുന്ന് മണി മുതൽ വൈകിട്ട് ഏഴ് വരെയുള്ള പാട്ടുകൾ കേട്ട് കേട്ട് ഒരിഷ്ടം...
പിന്നെപ്പിന്നെ ആ ശബ്ദം ജീവിതത്തിന്റെ ഒരു ഭാഗമായി...വേറിട്ടൊരു ശബ്ദത്തി
ലൂടെയുള്ള ഭക്തി ഗാനങ്ങൾ, സിനിമ ഗാനങ്ങൾ, റേഡിയോയിലൂടെ ആഴ്ചതോറും വന്നിരുന്ന സംഗീത കച്ചേരികൾ, ഇതെല്ലാം ജീവിത
ത്തിന്റെ ഭാഗമായി മാറി.....ആദ്യമായി അദ്ദേഹത്തിന്റെ ഒരു ഗാനമേള കേൾക്കുന്നത്.....അറുപത്കളുടെ മദ്ധ്യത്തിലായിരുന്നു....തിരുവല്ല നഗരസഭ കനകജൂബിലിയുടെ സാംസ്ക്കാരിക പരിപാടിയിലായിരുന്നു...
എഴുപതുകളുടെ തുടക്കത്തിൽ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന അദ്ദേഹത്തിന്റെ കർണാടക സംഗീത കച്ചേരിയായിരുന്നു പിന്നീട് ഓർമ്മയിൽ നിൽക്കുന്നത്... എന്നാൽ വിദേശത്തേക്ക് ചേക്കേറിയപ്പോൾ, ഏതാണ്ട് ഒരു ദേശബ്ദത്തിലേറെ ഇതൊന്നും കേൾക്കാൻ അവസരങ്ങൾ ഉണ്ടായില്ല...പിന്നെ എപ്പോഴോ എല്ലാം തിരിച്ചു കിട്ടി...നേരിട്ട് കാണാനും അടുത്ത് പരിചയപ്പെടാനും വളരെ വൈകിയാണ് അവസരങ്ങൾ ഉണ്ടായത്...എന്നാൽ അത് ഒരു "പിതൃ പുത്ര" ബന്ധം പോലെയാണ് വന്ന് ഭവിച്ചത്..... 
"ടി. എം. എസ്സ്." (T. M. S.) എന്ന മൂന്നക്ഷരത്തിൽ... ഓമനപ്പേരിൽ,...
ആറര പതിറ്റാണ്ട് തമിഴ് സിനിമാലോകം വാണരുളിയ, ശരിക്കും പറഞ്ഞാൽ 64 വർഷവും,3മാസങ്ങളും,7ദിവസങ്ങളും,
സിനിമ സംഗീതത്തിന്റെയും, ഭക്തി ഗാന പ്രവാഹങ്ങളുടെയും, കർണാടക സംഗീത ങ്ങളുടെയും, നിറസാന്നിധ്യമായിരുന്നു....
1946 ജൂലൈ മാസത്തിൽ, തന്റെ 23മത്തെ വയസ്സിൽ, പാപനാശം ശിവന്റെ വരികൾക്ക്, എസ്സ്. എം. സുബ്ബയ്യ നായിഡുവിന്റെ സംഗീതത്തിൽ, അതിലെ നായകനായ നരസിംഹഭാരതിയ്ക്കു  വേണ്ടി, "ശ്രീകൃഷ്ണ വിജയം", എന്ന സിനിമയിൽ അഞ്ചു ഗാനങ്ങൾ പാടിക്കൊണ്ട് സിനിമ ഗായകനായി തുടക്കം കുറിച്ച ടി എം സൗന്ദരരാജൻ", 2010ൽ എം.എസ്.വിശ്വനാഥന്റെ സംഗീതത്തിൽ, ഒക്ടോബർ മാസത്തിൽ,  "വാലിബൻ ചുറ്റും ഉലകം" എന്ന  സിനിമയിൽ തന്റെ 88മത്തെ വയസ്സിൽ പി. സുശീലയുമൊത്തു പാടിയ യുഗ്മ ഗാനത്തിൽ, ഒപ്പം 2010 ഒക്ടോബർ മാസത്തിൽ, കോയമ്പത്തൂരിൽ  റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ അവതരിപ്പിച്ച "തമിഴ് ചെമ്മൊഴി മീറ്റ് ആന്ത"ത്തിലെ ചരണവും പാടി  അവസാനിക്കുമ്പോൾ, ഇന്ത്യൻ സിനിമ സംഗീതം എവിടെ എത്തി നിൽക്കുന്നു എന്നറിയാനും ഈ ലേഖനം പ്രയോജനപ്പെടും...
വളരെ വൈകിയാണ് ഞാൻ അദ്ദേഹത്തെ അടുത്ത് പരിചയപ്പെട്ട
തെങ്കിലും, മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങൾ...മഹാ പ്രതിഭകളുടെ ഉയർച്ച താഴ്ചകൾ, ദുഃഖങ്ങൾ, സന്തോഷങ്ങൾ, എല്ലാം ഇതിലൂടെ കാണാൻ കഴിയും...ഈ മഹാനുഭാവന്റെ "വിക്കിപീഡിയ"(Wikipedia) ആദ്യമായി ഇൻറർനെറ്റിൽ റിലീസ് ചെയ്തത് ഞാനാണെന്ന് തമിഴർക്കു പോലും അറിയാമെന്ന് തോന്നുന്നില്ല...!!!
ഇദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുക
ളോടെ, അദ്ദേഹത്തിന്റെ പേരിൽ ഒരു യൂട്യൂബ്‌ ചാനൽ (YouTube Channel) അദ്ദേഹത്തിന് വേണ്ടി 2010ൽ ഞാൻ തുടങ്ങി....  എന്റെ പേര്‌ ഈ ചാനലിൽ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു...അതിന്റെ കാരണം ഞാൻ അന്വേഷിച്ചപ്പോൾ, അദ്ദേഹത്തിന്റെ മറുപടി എന്നെ വികാരധീതനാക്കി..."തമിഴ് ഭാഷ ഉള്ള കാലത്തോളം എന്റെ പേരു നിലനിൽക്കും"..."ഒപ്പം നിന്റെ പേരും അതിന്റെ കൂടെ നിലനിൽക്കണം"...
എന്റെ കണ്ണു നിറഞ്ഞു....
അങ്ങനെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പേരു മാറ്റി തുടങ്ങിയ യൂട്യൂബ്‌ ചാനലായിരുന്നു "എൻ ജി ആർ നായർ ഫോർ ഗ്രേറ്റ് സൗന്ദരരാജൻ"... 
( N G R Nair for Great T M Sounderarajan)...
അഞ്ച് വർഷം കൊണ്ട് എൺപതു ലക്ഷം ജനങ്ങൾ കണ്ട ആ ഒരു ചാനലിൽ, അദ്ദേഹം പാടിയ ഗാനങ്ങളിൽ നിന്ന്,പ്രത്യേക തിരഞ്ഞെടുത്ത അയ്യായിരിത്തിലധികം ഗാനങ്ങൾ...അപ്‌ലോഡ് ചെയ്തിരുന്നു....(3500 സിനിമാ ഗാനങ്ങൾ, 1194 ഭക്തി ഗാനങ്ങൾ, 89 കർണാടക സംഗീത കച്ചേരികൾ, 115 ലധികം അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായി പലസ്ഥലങ്ങളിൽ നിന്ന് നേടിയെടുത്ത, സ്റ്റേജ് ഷോകൾ/ഗാനങ്ങൾ...... അതെല്ലാം കണ്ട് കേട്ട ശേഷമാണ് അദ്ദേഹം വിട വാങ്ങിയതെങ്കിലും, 2019ൽ, ,നിങ്ങളും ഞാനും വാനോളം വാഴ്ത്തി പുകഴ്ത്തുന്ന ഒരു മഹാനുഭാവൻ ,(അയാളുടെ യഥാർത്ഥ മുഖം അടുത്തറിയാവുന്ന ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്) ഒരു പാട്ടിന്റെ കോപ്പിറൈറ് ക്ലെയിം(Copyright claim) മുന്ന് പേരേക്കൊണ്ടു ഒരേ സമയം നോട്ടീസയപ്പിച്ചു ബ്ലോക്ക് ചെയ്തു കളഞ്ഞു....!!! (ആധികാരികമായ തെളിവുകൾ നിരത്താൻ എന്റെ കയ്യിലില്ല...എന്നാൽ ആ കമ്പനിയിലെ ഒരു ജീവനക്കാരന്റെ  വാക്കുകൾ കേട്ടപ്പോൾ,തുറന്നു പറഞ്ഞു സമ്മതിച്ചപ്പോൾ അത്ഭുതപ്പെട്ടു പോയി...)  
2015 ഒക്ടോബർ മാസത്തിൽ ഞാൻ വളരെ വിശദമായ ഒരു റിപ്പോർട്ട്, അതിനു ഉപോല്ബലകമായ എല്ലാ തെളിവകളും നിരത്തി, ഇന്ത്യ ഗവൺമെന്റിന് അയച്ചിരുന്നു...ഒരു മറുപടിയും കിട്ടിയില്ല...വിഷമം തോന്നി...ഒരു അവകാശവാദങ്ങളുമില്ല...എന്നാൽ 2016ൽ, ഇന്ത്യ ഗവണ്മെന്റ് (Ten Legendary Singers of India) പത്തു ലെജൻഡറി സിംഗേഴ്സിന്റെ പേരിൽ റവന്യൂ സ്റ്റാമ്പ് ഇറക്കിയപ്പോൾ, ദക്ഷിണ ഭാരതത്തിൽ നിന്നുണ്ടായിരുന്ന ഒരേ ഒരു പേര് സൗന്ദരരാജൻ സാർ മാത്രമായിരുന്നു....
എന്റെ ചെറിയ അറിവിൽ, എം. ജി. ആർ. എന്ന സിനിമ നടനെപ്പോലെ ഇത്രയധികം കടുത്ത ആരാധകരെ സൃഷ്ടിച്ചിട്ടുള്ള മറ്റൊരു നടൻ ഈ ലോകത്തുണ്ടാകാൻ ഇടയില്ല...മരിച്ചിട്ട് ദേശബ്ദങ്ങൾ കഴിഞ്ഞങ്കിലും, ഇന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാൻ പോലും ആരാധകരുണ്ട്‌. ലോകത്തൊരു കലാകാരനും ഈ വിധം ആരാധകരില്ല....
ഇദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള പ്രത്യേകത, ജീവിതത്തിൽ തനിക്കു താങ്ങും തണലുമായി നിന്നിട്ടുള്ളവരുടെയെല്ലാം പേരുകൾ ഒരു ബുക്കിൽ കുറിച്ചിടുമായിരുന്ന...
അവസരം വരുമ്പോൾ, ഓരോരുത്തരെയും വിളിച്ചു ആവിശ്യമായ സഹായങ്ങൾ ചെയ്യാൻ അദ്ദേഹം മടി കാണിച്ചിരുന്നില്ല.... 
അങ്ങനെ ഇരിക്കെ, രണ്ടാം പ്രാവിശ്യം മുഖ്യമന്ത്രി പദവിയിൽ ഇരിക്കുമ്പോൾ... തന്റെ പുസ്തക താളുകൾ മറിച്ചു നോക്കിയപ്പോൾ തന്നെ തനാക്കുന്നതിൽ ഏറ്റവും അധികം പങ്കു വഹിച്ചത് അഭ്രപാളികളിൽ അരങ്ങു തകർത്ത ഗാനങ്ങളാണ്... അത് പാടിക്കൊടുത്ത സൗന്ദരരാജന്റെ പേര് ശ്രദ്ധയിൽ വന്നു...ഉടൻ അദ്ദേഹം സൗന്ദരരാജനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു...താങ്കൾക്ക് ഞാനിതു വരെ ഒന്നും ചെയ്തു തന്നിട്ടില്ല...!!! എന്തുവേണമെങ്കിലും ചോദിച്ചു കൊള്ളൂ....ഇന്ത്യൻ രാഷ്ട്രീയത്തിലെ അന്നത്തെ അതികായൻ.... എന്ത് വേണമെങ്കിലും ചോദിച്ചു വാങ്ങാമായിരുന്നു.... പക്ഷെ പരമസ്വാതികനായിരുന്ന സൗന്ദരരാജൻ പറഞ്ഞു... "സ്നേഹം മാത്രം മതി, ചോദിച്ചല്ലോ...അത് തന്നെ ധാരാളം"...
എന്ന് മറുപടി പറഞ്ഞിറങ്ങിപ്പൊരിക
യാണ് ചെയ്തത്..... 
പാശ്ചാത്യ സംസ്ക്കാരത്തിൽ മനുഷ്യ സംഗീത ശബ്ദത്തെ ആറായി തരം തിരിച്ചിരി
ക്കുന്നു....ബാസ്സ്,  ബാരിട്ടൊൻ, ടെനർ, ആൾട്ടോ, മെസ്സസപ്രനോ, ഹയ സപ്രനോ, ഇങ്ങനെ ആറു വിധം ശബ്ദം....
(Bass ,Baritone, Tenor,  Alto, Mezzasoprano,High soprano)
ഒഴുകി വരുന്ന ശബ്ദം, അടഞ്ഞ ശബ്ദം, പതിഞ്ഞ ശബ്ദം,തുറന്ന ശബ്ദം, ഗംഭീര ശബ്ദം, അതിഗംഭിര ശബ്ദം, സ്ത്രൈണ ശബ്ദം  എങ്ങനെയൊക്കെ വേണമെങ്കിലും വിളിച്ചോളൂ....ആരുടെ ശബ്ദം മുകളിൽപ്പറഞ്ഞ ഏതിൽ വരുന്നു എന്നതിലുപരി, ആരുടെ പാട്ടു നിങ്ങൾക്ക് ഇഷ്ടപ്പെടുന്നു എന്നതിലല്ലേ അതിന്റെ പ്രസക്തി...ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ...അതിനപ്പുറം  എന്ത് പ്രസക്തി...? 
ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിനെ പിടിച്ചു കുലുക്കുകയാണ്....... 
"നീ എനിക്ക് മൂത്തമകനെപ്പോലെയാണ്..
ഞാൻ പോയാൽ എന്റെ ആത്മാവ് നിന്റടുത്തു എത്തും"....ആ വാക്കുകൾ ഇന്നുമെന്നെ വേട്ടയാടിക്കൊണ്ടി
രിക്കുന്നു.....
അടുത്ത് വരുന്ന, ഈ ആമുഖത്തിന്റെ രണ്ടാം ഭാഗവും, അതിനു ശേഷം വരുന്ന മുന്ന് എപ്പിസോഡുകളിൽ,  അദ്ദേഹം മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ്, ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ച
യിൽ, അദ്ദേഹം പറഞ്ഞു തന്ന പല കാര്യങ്ങളും ഇന്ത്യൻ സിനിമ സംഗീതത്തി
ന്റെ 70 വർഷത്തെ ചരിത്രം കൂടിയാണ്...
കൂടാതെ'  ഈ അടുത്തകാലത്തെഴുതിയ മറ്റൊരു ഭാഗവും ചേർത്തിട്ടുണ്ട്...
പുതിയ തലമുറയിലെ വായനക്കാർക്ക്,  "അറിയാത്ത അറിവുകൾ", ഉണ്ടാകും.... 
ഒരു സംശയവും വേണ്ട...ഈ കാലഘട്ടത്തിൽ  ദൃശ്യ ശ്രവ്യ മാധ്യമങ്ങൾക്ക് ഒരു പഞ്ഞവുമില്ല. അതുകൊണ്ട് തന്നെ അതിന് വേണ്ടത്ര പ്രസക്തിയുമില്ല. അത് അവിടെ അയ്യാൾ പറഞ്ഞു...ഇയ്യാൾ പറഞ്ഞു...അദ്ദേഹം പറഞ്ഞു...ഇദ്ദേഹം പറഞ്ഞു...അവിടെ എഴുതി വച്ചിട്ടുണ്ട്... ഇവിടെ എഴുതി വച്ചിട്ടുണ്ട്... എന്ന് പറയുകയല്ല...നേരിട്ട് കണ്ട് സംസാരിച്ചു ഉൾക്കൊണ്ട പരമസത്യങ്ങളാണ്...എനിക്കാരുടെയും അവാർഡും അംഗീകാരങ്ങളും പ്രീതിയും വേണ്ടാത്തത് കൊണ്ട് ഇതിൽ എഴുതുന്ന കാര്യങ്ങൾ സത്യസന്ധമാണെന്നു മാത്രമറിയുക... 
ഏതായാലും താൽപ്പര്യമെങ്കിൽ വായിച്ചു നോക്കാം...!!!
തുടരും ....