24 മാർച്ച് 2023. തമിഴ് ഗായക പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം....ജന്മ ശതാബ്‌ദി. (എപ്പിസോഡ് ഒന്ന്)...

24 മാർച്ച് 2023. തമിഴ് ഗായക 
പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം....ജന്മ ശതാബ്‌ദി.
(എപ്പിസോഡ് ഒന്ന്)... 
Tribute to T.M.S.Sir..Episode 1...
അനശ്വരനായ സൗന്ദരരാജൻ സാറിനെ അവസാന നാളുകളിൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കണ്ട മരിക്കാത്ത ഓർമ്മകളിലൂടെ.....
സംഗീത സാർവ്വഭൗമൻ, "ടി. എം. സൗന്ദരരാജൻ", ഓർമ്മയായിട്ട്, പത്തു 
വർഷങ്ങൾ പിന്നിടുന്നു......
അവസാനമായി അദ്ദേഹം പങ്കെടുത്ത പരിപാടി, 14-4-2013ൽ,
സി.ഗോവർദ്ധനൻ,എന്ന ഒരാളുടെ
നേതൃത്വത്തിൽ  തൂത്തുക്കുടിയിൽ നടന്ന പുരസ്‌കാര ചടങ്ങിലായിരുന്നു.....
അതിന് മുൻപ്‌, യേശുദാസിന്റെ പേരിൽ കൈരളി ചാനലും,സ്വരലയയും, ചേർന്ന് കൊടുത്ത ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത പരിപാടി 24-3-2013ൽ ആയിരുന്നു....അന്ന് അദ്ദേഹത്തിന്റെ, 90മത്തെ പിറന്നാൾ ദിവസം കുടി (അവസാനത്തെ) ആയിരുന്നു.....
ഇതിനിടക്കാണ്,ഞാൻ അദ്ദേഹത്തെ അവസാനമായി കാണുന്നത്.....
ഞാൻ ചെല്ലുമ്പോൾ, നടൻ ശിവകുമാറും, കുടുംബവും, അദ്ദേഹത്തെ കണ്ട് താഴേക്ക് വരുന്നത് കാണാമായിരുന്നു...
ചെല്ലുന്ന വിവരം നേരത്തെ ഞാൻ വിളിച്ചറിയിച്ചിരുന്നു....കോയമ്പേട് നിന്നും, അടയാറിൽ പോയ ശേഷമാണ്, ടി. എം. എസ്സ് സാറിന്റെ വാസസ്ഥലമായ മണ്ഡവലിപ്പക്കത്തിൽ എത്തിയത്...
പക്ഷെ താമസിച്ചാണ് എത്തിയത്...
ന്യൂസിഅലൻഡിലേക്കുള്ള യാത്ര മദ്ധ്യേ, ചെന്നൈയിൽ ഇറങ്ങി, ചുരുങ്ങിയ സമയത്തിൽ, കണ്ടിട്ട് പോകാനായി എത്തിയതായിരുന്നു..... ഞാൻ ചെല്ലുമ്പോൾ സുമിത്ര അക്കയും, ടി.എം.എസ്സ് സാറും, മാത്രമേ അപ്പോൾ വീട്ടിൽ  ഉണ്ടായിരുന്നുള്ളു....
ആറര (65years)പതിറ്റാണ്ടായി, ലോകം എമ്പാടുമുള്ള കോടാനുകോടി തമിഴ് ജനതയുടെ മനസ്സിന്റെ താളവും, ലയവുമായ, "തുഗുലുവ മീനാക്ഷി അയ്യങ്കാർ സൗന്ദരരാജൻ" എന്ന ടി.എം.സ്സിനു, ക്ഷീണം നല്ലത് പോലെ ബാധിച്ചിരുന്നു... വിശ്രമിക്കുന്നു...
സംസാരത്തിനും,ഓർമ്മക്കും,യാതൊരു കുറവുമുണ്ടായിരുന്നില്ല...
("വാങ്കോ വാങ്കോ നീ കാലയിലെ വരും അപ്പടിത്താൻ ഇങ്കെശൊല്ലിയാച്.
ഉണ്മയാ?)
വരൂ വരൂ നീ രാവിലെ വരുമെന്നാണല്ലോ ഇവിടെ പറഞ്ഞു കേട്ടിരുന്നത്...
സത്യമാണോ..?
ക്ഷിണിച്ച ആ ശബ്ദത്തിലും ഒരു സംഗീതം ഉണ്ടായിരുന്നോ..? 
വിശേഷമൊക്കെ,ചോദിച്ചുകൊണ്ടേയിരുന്നു......മനൈവി, മക്കൾ, ....ഭാര്യ, മക്കൾ അങ്ങനെ ഓരോന്നും.... 
(നാൻ ഉങ്ക ഊരിൽ രണ്ട് മാതങ്ങൾക്കു മുന്നാടി വന്തിരുന്തേൻ...ഉങ്ക നാട്ടുക്കാരൻ പേരിലെ അനുപ്പിര അവാർഡ് വാങ്കതർക്കാകെ...)
രണ്ടുമാസങ്ങൾക്കു മുൻപ് ഞാൻ നിന്റെ നാട്ടിൽ പോയിരുന്നു...നിന്റെ
നാട്ടുകാരന്റെ പേരിലുള്ള അവാർഡ്
വാങ്ങാൻ....
ദാസ് സാറിന്റെ പേരിൽ കൈരളി ചാനൽ കൊടുത്ത അവാർഡ് വാങ്ങാൻ വന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്.....
ഞാൻ പത്രത്തിൽ വാർത്ത വായിച്ചിരുന്നു.പക്ഷെ പ്രോഗ്രാം ഒന്നും കാണാൻ പറ്റിയില്ല...യൂട്യൂബിൽ ഒന്നും വന്നിട്ടില്ല......എന്റെ മറുപടി...
.............സ്വാതികമായ പുഞ്ചിരി..... 
അദ്ദേഹം തുടർന്ന്.....ഉള്ളു തുറന്നു......
ഒരച്ഛൻ മകനോട് എന്ന പോലെ... സന്തോഷത്തോടെ.... ഏതാണ്ട് ഒരു രണ്ട് മണി മുതൽ നാല് മണി വരെ......
എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങൾ...ഓർക്കുമ്പോൾ ഇപ്പോഴും കോരിത്തരിച്ചു പോകുന്നു......
സാക്ഷാൽ മുരുക പെരുമാളിനെ മുന്നിൽ കിട്ടിയ ധന്യ മുഹൂർത്തങ്ങൾ.....
വളരെയധികം ത്യാഗങ്ങൾ, കഷ്ടപ്പാടുകൾ, അപമാനങ്ങൾ, തീരാദുഃഖങ്ങൾ, ഒക്കെ താണ്ടിയാണ്, ഞാൻ തമിഴ് സിനിമാരംഗത്തു മുൻ നിരയിലെത്തിയത്....അതൊക്കെ എല്ലാവർക്കും അറിയാവുന്ന ചരിത്രം........നിന്നോട് തന്നെ പറഞ്ഞിട്ടില്ലേ...? ആരെയും വേദനിപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യാതെ, ആരുടെയും അവസരങ്ങളിലേക്കു എത്തി നോക്കാതെ, ഭഗവാന്റെ അനുഗ്രഹത്താൽ മാത്രം മുൻ നിരയിലെത്തി...എല്ലാവരോടും ഉള്ള കടപ്പാടും, സ്നേഹവും, ബഹുമാനവും, എന്നും കാത്തു സൂക്ഷിക്കുകയും, ചെയ്തുകൊണ്ടാണ് ഞാൻ  "ടി .എം .എസ്സ് . എന്ന മുന്ന് അക്ഷരങ്ങൾക്ക് ഉടമ
ആയിത്തീർന്നത്...നരസിംഹഭാരതിയും,സഹസ്രനാമവും മുതൽ, പ്രഭു,രാജേഷ്,ശേഖർ,വരെയുള്ള എത്രയോ തലമുറകൾക്ക് വേണ്ടി ഞാൻ പാടിയിട്ടുണ്ട്...എന്നാൽ പരമമായ സത്യങ്ങൾ തുറന്നു പറയാൻ പലപ്പോഴും ഞാൻ നിർബന്ധിതൻ ആയിട്ടുണ്ട്... അവസരങ്ങൾക്കൊത്തു അഭിപ്രായങ്ങൾ മാറ്റി പറയാൻ വളരെ ബുദ്ധിമുട്ടാണ്....അതൊന്നും കലാലോകത്തു പലർക്കും ഇഷ്ടപ്പെടാൻ തരമില്ലല്ലോ...എനിക്ക് എന്റെ കഴിവിൽ (തൻ നമ്പിക്കൈ)വിശ്വാസവും ഉണ്ട്...
മുരുകപെരുമാളുടെ അനുഗ്രഹം വേണ്ടു
വോളം ഉണ്ട്....അദ്ദേഹം തുടർന്നു....
സിനിമയിൽ, ഒരു ഗാനത്തിന് ഞാൻ മുവായിരം രൂപാ വരെ  വാങ്ങിക്കുന്ന ഒരു കാലത്തു,...അഞ്ച് രൂപാ ദിവസക്കൂലിക്ക് എന്റെ കൂടെ കൂടിയ ടെക്നിഷ്യന്മാർ...
വാദ്യ മേളക്കാർ...ഗാന രചയിതാക്കൾ... സംഗീതക്കാർ...അമ്പതു രൂപയ്ക്ക് പാടാൻ വന്നവർ...പിൽക്കാലത്തു് സിനിമ നിർമ്മാതാക്കളും, സംവിധായകരും, സംഗീത സംവിധായകരും, ഗായകരും,നടൻമാരും,
തിരക്കഥകൃത്തുക്കളും, ഗാനരചയിതാക്കളും,ഒക്കെയായി മുൻ നിരയിൽ എത്തിയപ്പോൾ, മനസ്സു
കൊണ്ട്‌ വളരെയധികം  സന്തോഷിച്ചു...
എല്ലാവരോടും സ്നേഹം, ബഹുമാനം. അവരെല്ലാം സ്വന്തം കഴിവും, പ്രയത്നവും, കൊണ്ട് മുൻ നിരയിൽ വന്നവരാണ്... ഉയരങ്ങളിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം മാത്രം....അതാണ് ഞാൻ ശീലിച്ചിട്ടുള്ള ജീവിത മുല്യങ്ങളും, കാഴ്ചപ്പാടുകളും...
"മരുതൂർ ഗോപാലൻ രാമചന്ദ്രൻ" എന്ന സിനിമാ നടൻ, തമിഴകത്തിന്റെ "മക്കൾ തിലകം എം. ജി. ആർ" ആയതും, പുതുക്കോട്ട വി.സി.ഗണേശനെ, "നടികർ തിലകം ശിവാജി" ആക്കിയതും, ജമിനി ഗണേശൻ എന്ന നടനെ,"കാതൽ
മന്നനാ"ക്കിയതും, എസ്സ്.എസ്സ്. രാജേന്ദ്രൻ എന്ന നടനെ, "ലക്ഷ്യ നടികർ" ആക്കിയതും, മുത്തുരാമൻ എന്ന നടനെ, "നവരസ നടികർ" ആക്കിയതും,
ജയശങ്കർ എന്ന നടനെ, "തെൻ ഇന്ത്യൻ ജെയിംസ് ബോണ്ട്" ആക്കിയതും, സുബ്രമണ്യം എന്ന നടനെ "എ.വി.എം രാജനാ"ക്കിയതും,രവിചന്ദ്രൻ എന്ന മലേഷ്യൻ നടനെ, തമിഴ് നാട്ടിലെ "കലൈഞ്ജർ തിലകം" ആക്കിയതും, ഒക്കെ എന്റെ പാട്ടുകളാണ് എന്ന് ആർക്കാ അറിയാൻ വയ്യാത്തത് .....???
ഒരു മനുഷ്യന് ആരോഗ്യം, പ്രായം, സർവോപരി കാലം, സമയം, ഇതൊക്കെയുണ്ടന്ന് ആരെക്കാളും അറിയാവുന്ന ഒരു "സിദ്ധ"നാണ് ഞാൻ...
എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന് മറ്റാരേക്കാളും ഞാൻ അറിയുന്നു...
അനുഭവജ്ഞാനം....
ഞാൻ സിനിമയിൽ വന്നകാലത്തു,(1940's) നാല്പതുകളിൽ, ഭാഗവതർ, ദേശികർ,സുബ്ബലക്ഷ്മി,ചിന്നപ്പ,ജി.എൻ.ബി,കിട്ടപ്പ,മാണിക്കം,..തുടങ്ങിയവർ..... അതൊരു കാലം...പിന്നീട് സുബ്ബയ്യ നായിഡുവിന്റെയും, രാമനാഥയ്യരുടെയും, കാലത്തു,..മാറ്റങ്ങൾ കൊണ്ടുവന്നു...
അതിനു ശേഷം മഹാദേവന്റെ കാലം...
മാറ്റങ്ങൾ കൊണ്ടു വന്നു...
വിശ്വനാഥനും രാമമൂർത്തിയും ചേർന്നൊരു കാലം..... മാറ്റങ്ങൾ കൊണ്ട് വന്നു... വിശ്വനാഥന്റെ കാലം.....മാറ്റങ്ങൾ കൊണ്ടുവന്നു...ഇളയരാജ...മാറ്റങ്ങൾ കൊണ്ടുവന്നു... റഹ്‌മാൻ...മാറ്റങ്ങൾ കൊണ്ടുവന്നു... ഇനിയും ഇങ്ങനെ കാലങ്ങൾ മാറിക്കൊണ്ടേ ഇരിക്കും...
മാറ്റം കാലത്തിന്റെ ആവിശ്യമാണ്...
ഇവരുടെയൊക്കെ കാലഘട്ടത്തിൽ തന്നെ, ഇവരെപ്പോലെയൊക്കെയുള്ള പ്രതിഭാധനൻമ്മാർ നൂറുകണക്കിന് വേറെയും ഉണ്ടായിരുന്നു...അവരൊക്കെ കാലപ്രവാഹത്തിൽ പൊങ്ങിയും താണും കടന്നു പോയിട്ടുണ്ട്...അവരുടെയൊന്നും
കഴിവുകളെ കുറച്ചു കാണാനും എനിക്ക് ബുദ്ധിമുട്ടാണ്...എല്ലാ മേഖലയിലും മത്സരം എന്നുണ്ട്...അത് സിനിമ മേഖലയിൽ കുടുതലാവാം...!!!
തുടരും......