24 മാർച്ച് 2023. തമിഴ് ഗായക പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം....ജന്മ ശതാബ്‌ദി. (എപ്പിസോഡ് മുന്ന് )... Tribute to Great T.M.S.Sir- (Episode-3)...

24 മാർച്ച് 2023. തമിഴ് ഗായക 
പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം....ജന്മ ശതാബ്‌ദി.
(എപ്പിസോഡ് മുന്ന് )... Tribute to Great T.M.S.Sir- (Episode-3)...
തമിഴ് ഗായക പ്രതിഭയായിരുന്ന ടി എം സൗന്ദരരാജൻ സ്മരണാഞ്ജലി....
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഞാൻ ചോദിച്ചു....
ദേശീയ അംഗീകാരങ്ങളും, പുരസ്കാരങ്ങളും, ഒക്കെ നഷ്ടമായതിൽ വിഷമമുണ്ടോ?
വികാരഭരിതനായി എന്നെ കുറെ നേരം സൂക്ഷിച്ചു നോക്കി...അതിനൊന്നും മറുപടി പറയാത് .....പെട്ടന്ന് എന്നോട് ഒരു മറു ചോദ്യം?
നിനക്ക് കർണാടക സംഗീതത്തെ പറ്റി (ഏതാവത് തെരിയുമാ?) എന്തെങ്കിലും അറിയാമോ? ജി. എൻ. ബി. എന്ന് കേട്ടിട്ടുണ്ടോ? 
എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് അദ്ദേഹം തുടർന്ന്........നിഷ്ക്കളങ്കമായ ചിരി...
"ജി.എൻ.ബാലസുബ്രഹ്മണ്യം"...
കുറച്ചുകാലമേ ജീവിച്ചിരുന്നുള്ളു എങ്കിലും, ജി.എൻ.ബാലസുബ്രഹ്മണ്യം, കർണാടക സംഗീതത്തിന് ചെയ്തിട്ടുള്ള സംഭവനകളെ
ക്കാൾ.....?എന്ത് കൂടുതലാണ് എം. എസ്സ്. സുബ്ബലക്ഷ്മി കർണാടക സംഗീതത്തിന് നൽകിയിട്ടുള്ളത്...? 
എന്നാൽ അത് നിനക്ക് മനസ്സിലാകത്തില്ല...!!!
കർണാടകസംഗീതം പഠിച്ചവർക്ക് മാത്രമേ അറിയാൻ കഴിയു... (യാരെയും തട്ടം പറ്റി പേശുരതല്ല) ആരെയും കുറച്ചു കാട്ടാനോ, ഒപ്പം വയ്ക്കാനോ പറയുന്നതല്ല.(ഒരു ഉൺമൈ) ഒരു സത്യം പറഞ്ഞു എന്ന് മാത്രം.... എന്നാൽ സുബ്ബലക്ഷ്മിയുടെ ശബ്ദം ലോകത്തിന്റെ മുന്നിൽ ഉയർത്തിക്കാട്ടുവാൻ ഒരാളുണ്ടായിരുന്നു...
അൻപതു അറുപതുകളിൽ, ഒരു രാഷ്ട്രത്തലവൻ....അത് മറ്റാരുമല്ല സാക്ഷാൽ ജവഹർലാൽ നെഹ്‌റു..... ഇന്ത്യയുടെ (മുതൽ അമൈച്ചർ) പ്രധാനമന്ത്രി....അദ്ദേഹത്തിന് അവരുടെ പാട്ടുകൾ ഇഷ്ടമായിരുന്നു....അതൊരു കാലം...!!! ആരും ചോദ്യം ചെയ്യപ്പെടാൻ വരാത്ത ഒരു കാലം....!!! ആർക്കും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത ഒരു വലിയ രാഷ്ട്ര നേതാവായിരുന്നു നെഹ്‌റുജി........... കോടിപ്പണികൾക്ക് പരവതാനി വിരിച്ചു കൊടുത്തു...പിന്നീട് വന്ന എല്ലാ പ്രധാനമന്ത്രി മാരും, നെഹ്രുവിന്റെ പരവതാനിക്ക് തിളക്കം കുട്ടി.... അവർ സുഗഗമായി നടന്ന് കയറി.....ഒരേ ഒരു സുബ്ബലക്ഷ്മി...
അവർക്ക് പകരം അവർ മാത്രം... 
ദൈവിക നാദം......
അദ്ദേഹം തുടർന്നു.....(ഉനക്ക് ഇന്നൊരു വിഷയം തെരിയുമാ) നിനക്ക്‌ വേറൊരു വിഷയം അറിയാമോ...?
ഹിന്ദി സിനിമ സംഗീതം ആരുടെ കയ്യിലാണന്നു അറിയാമോ...? ഞാൻ ഒന്നും അറിയാതെ നോക്കിയിരുന്നു....!!! 
അതിനൊന്നും മറുപടി അദ്ദേഹം പറയാതെ വേറൊരു പഴയ സംഭവം പറഞ്ഞു തന്നു.........
1971ൽ തമിഴ്നാട് സിനിമ മേഖലയിൽ ഉണ്ടായിരുന്ന എല്ലാവരും ചേർന്ന്, എനിക്കൊരു (വെളളി വിള) സിൽവർ ജൂബിലി കൊണ്ടാടി.....
..........സിനിമ സംഗീതത്തിൽ 25 വർഷം കഴിഞ്ഞ എനിക്ക് കിട്ടിയ ഒരു വലിയ അംഗീകാരം ആയിരുന്നു.... വടക്കേ ഇന്ത്യയിൽ നിന്ന് പോലും  ധാരാളം കലാകാരന്മാരും, കലാകാരികളും, സന്നിഹിതരായിരുന്നു......
(2004ൽ ആണ്, കനക ജൂബിലിയും കഴിഞ്ഞു സിനിമ സംഗീതത്തിന്റെ അറുപതാം വാർഷികം ചെന്നൈയിൽ വിപുലമായി അരങ്ങേറിയത്) 
ഞാൻ അദ്ദേഹത്തിന്റെ മുഖത്തു നോക്കിയിരുന്നു....!!! 
അദ്ദേഹം തുടർന്നു...വിശിഷ്ടാതിഥി
കളിൽ ഒരുപാട്‌ പേരുണ്ടായിരുന്നു...
അതിലൊരാൾ "ലതാജി".... ഹിന്ദി സിനിമാരംഗത്തെ പകരം വയ്ക്കാനില്ലാത്ത ഗായിക...ലതാജി.... 
എ. വി. എം. മെയ്യപ്പൻ ചെട്ടിയാര് അവർകൾ ആണ് ഈ സിൽവർ ജൂബിലി നടത്താൻ മുൻകൈ എടുത്തതും
നടത്തിയതും....
പരിപാടിയെല്ലാം കഴിഞ്ഞു ലതാജി,
എന്നെ വിളിച്ചു വരുത്തി...
ബോംബെയിലേക്ക് ചെല്ലാനും, ഹിന്ദി സിനിമകളിൽ പാടണമെന്നും സ്നേഹപൂർവ്വം നിർബന്ധിച്ചു....(ആ സമയത്തു ഞാൻ നൗഷാദിന്റെയും, ഓ.പി.നയ്യാരുടെയും സംഗീതത്തിൽ പാട്ടുകൾ പടിക്കഴിഞ്ഞ സമയം കുടി ആയിരുന്നു...) 
സത്യത്തിൽ അന്യഭാഷാ ചിത്രങ്ങളിൽ പാടാനുള്ള വിഷമത്തിലുപരി, എന്നെ വിഷമിപ്പിച്ചത് മറ്റൊന്നായിരുന്നു....
ഞാൻ ഹിന്ദിയിൽപോയി പാടിയാൽ, എനിക്കൊരിക്കലും തമിഴിലെപ്പോലെ മുൻനിര ഗായകനായി അവർ ഒരിക്കലും അംഗീകരിക്കുകയില്ല...ഇവിടെ തമിഴിൽ, സ്റ്റുഡിയോകളിലിൽനിന്ന്,സ്റുഡിയോകളിലേക്കു മുൻനിരയിൽ സഞ്ചരിക്കുന്ന എനിക്ക്, ഒരു രണ്ടാംനിര ഗായകനാൻ മനസ്സനുവദിക്കുന്നില്ല...
നാല് വർഷം കഴിഞ്ഞു ഞാനൊരു കച്ചേരിക്ക് ബോംബയിൽ പോയപ്പോൾ, ആശാജിയും, ആർ. ഡി. ബർമാനും, ആ പരിപാടിയിൽ അതിഥികളായി എത്തിയിരുന്നപ്പോഴും, താങ്കൾ ബോംബെയിലേക്ക് എന്താ പാടാൻ വരാഞ്ഞതെന്നു ചോദിച്ചപ്പോൾ,എന്റെ വിഷമതകളെപ്പറ്റി പറഞ്ഞു....അപ്പോൾ കിട്ടിയ മറുപടി. "അതൊക്കെ ലതാജിക്ക്‌ അറിയാം" എന്നാണ്....!!! 
വീണ്ടും രണ്ട് വർഷം കഴിഞ്ഞു......ലതാജി ചെന്നൈയിൽ വന്നപ്പോൾ എന്നെ വിളിച്ചു. ഇതേ കാര്യം ഓർമ്മിപ്പിച്ചു...
അപ്പോഴേക്ക് ഹിന്ദി സിനിമ സംഗീതം വേറൊരു തലത്തിൽ ആയിക്കഴിഞ്ഞു...
പുതിയ ഗായകർ...... കിഷോർജിയുടെ  തരംഗം വന്നിട്ട്  വർഷങ്ങളായി...
റഫി സാഹബ് ഒക്കെ താഴെ തട്ടിൽ,
പാട്ടുകൾക്ക് വേണ്ടി ദാഹിക്കുന്നു ...
തന്നെയുമല്ല റഫിസാഹബും, ലതാജിയുമായിട്ടുള്ള ശീതസമരം രൂക്ഷമായിരിക്കുന്ന സമയം....
അന്ന് എനിക്കും  പുതിയ പരീക്ഷണങ്ങക്കുള്ള...ഒരു ബാല്യം ബാക്കിയുണ്ടായിരുന്നില്ല...തന്നെയുമല്ല അനവസരത്തിൽ കയറിച്ചെല്ലാൻ മനസ്സ് അനുവദിച്ചുമില്ല......!!! 
നീ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? 
ഞാൻ കാര്യം മനസ്സിലാകാതെ അദ്ദേഹത്തിന്റെ മുഖത്തു നോക്കിയിരുന്നു!!!
ഹിന്ദി സിനിമ സംഗീതത്തിൽ എത്രയോ ഗായകർ വരികയും പോകയും ചെയ്യുന്നു...എന്നാൽ ലതാജി ......ഈ ലതാജിയുടെ ഗാനങ്ങൾ ഏറ്റവും ഇഷ്ടപെട്ടിരുന്ന മഹാനുഭാവനുണ്ടായിരുന്നു.... 
അതും സാക്ഷാൽ "പണ്ഡിറ്റ് ജവാർഹലാൽ നെഹ്‌റു" തന്നെ... അൻപതു അറുപതുകളിൽ, രാഷ്ട്രത്തലവൻ. ഇന്ത്യയുടെ (മുതൽ അമൈച്ചർ) പ്രധാനമന്ത്രി.... അദ്ദേഹത്തിന് അവരുടെ പാട്ടുകൾ ഇഷ്ടമായിരുന്നു....അതൊരു കാലം... ആരും ചോദ്യം ചെയ്യപ്പെടാൻ വരാത്ത ഒരു കാലം... ആർക്കും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത ഒരു വലിയ രാഷ്ട്ര നേതാവായിരുന്നു നെഹ്‌റുജി...
കോടിപ്പണികൾക്ക് പരവതാനി വിരിച്ചു കൊടുത്തു........പിന്നീട് വന്ന എല്ലാ പ്രധാനമന്ത്രി മാരും, നെഹ്രുവിന്റെ പരവതാനിക്ക് തിളക്കം കുട്ടി...ലതാജി ഒരു (ആലമരം) ആൽമരം പോലെ പടർന്ന് പന്തലിച്ചു  ഇന്നും നിലനിൽക്കുന്നു...
ഹിന്ദി സിനിമാരംഗത്തെ പകരം വയ്ക്കാനില്ലാത്ത ഗായിക.....ലതാജി.... 
എന്നിട്ടും ആരാണ് ഹിന്ദി സിനിമ സംഗീതം നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു തന്നില്ല...
ഒന്നിലധികം പ്രാവിശ്യം കേന്ദ്ര അവാർഡ് കമ്മിറ്റികളിലും, സ്റ്റേറ്റ് കമ്മിറ്റികളിലും, മറ്റു ഭാഷ സ്റ്റേറ്റ് അവാർഡ് കമ്മിറ്റി
കളിലും, ഞാൻ വന്നിട്ടുണ്ട്.... (ഏതു ഭാഷയിലാണ് എന്ന് പറഞ്ഞില്ല).....
ഇന്ത്യയിലെ പ്രസിദ്ധരായ രണ്ട് പ്രസിഡന്റായിരുന്നവർ, എനിക്ക് വളരെ വേണ്ടപ്പെട്ടവരായിരുന്നു എന്നതിലുപരി, എന്റെ ആരാധകർ കുടി ആയിരുന്നു...
ഒരിക്കൽപ്പോലും ഒന്നും ആവിശ്യപ്പെട്ടില്ല...
സ്നേഹവും, ബഹുമാനവും, മാത്രം.....
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും, നേതാക്കന്മാർക്കും, വേണ്ടി പാടിയിട്ടുണ്ട്...
ഒരു പാർട്ടിയിലും ചേർന്നിട്ടില്ല..അതുകൊണ്ട് ആരെയും വ്യകതിപരമായി തൃപ്തിപ്പെടുത്താനും പോയിട്ടില്ല....
ഇനി നീ ചോദിച്ചതിന് ഉത്തരം പറയാം....
അതായത് "ദേശീയ അംഗീകാരങ്ങളും, പുരസ്കാരങ്ങളും, ഒക്കെ നഷ്ടമായതിൽ വിഷമമുണ്ടോ"...?
(ഉനക്ക് മഹാഭാരതം ജ്ഞാപകമില്ലായ്‌) നിനക്ക് മഹാഭാരതം ഓർമ്മയുണ്ടല്ലോ....
ഭഗവാന് ഏറ്റവും ഇഷ്ടമുള്ളത് ആരെയായിരുന്നു..? ഞാൻ പറഞ്ഞു അർജ്ജുനനെ.....!!! ആണല്ലോ...? അർജുനൻ സ്ട്രൈറ് ഫോർവേഡായിരുന്നു.(straight forward) അതായത് നേരേവാ നേരെ പോ....
കലാലോകത്തു, അങ്ങനെയുള്ളവർക്ക് എവിടെയാ സ്ഥാനം...? പരമമായ സത്യങ്ങൾ തുറന്നു പറയാൻ ഒരിക്കലും മടി കാണിച്ചിട്ടില്ല...!!! അതൊക്കെ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ...??? 
നിയെന്നെ ഇഷ്ടപ്പെടുന്നില്ലേ...? അതുപോലെ(ഉലകം പുരാ) ലോകം മുഴുവൻ, കോടാനുകോടി മക്കൾ, എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. (അത് പോതും) 
അത് മതി....
(മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ, ഒരു "ഇൻറർവ്യൂ" പോലെയായിരുന്നു എന്ന് ദയവ് ചെയ്ത് ആരും തെറ്റിദ്ധരിക്കരുത്.  അദ്ദേഹത്തിനും, കുടുംബത്തിനും, എന്നോട് ഉണ്ടായിരുന്ന ഒരു പ്രത്യേക സ്നേഹം....., വളരെ കുറച്ചു കാലങ്ങൾ കൊണ്ട്  ഞാൻ നേടിയെടുത്തതാണ്...മറ്റൊന്ന് ചെറുപ്പം മുതലേ അദ്ദേഹത്തോടുള്ള അന്ധമായ ഒരു ആരാധന...ആ വീട്ടിൽ എനിക്ക് തന്നിരുന്ന ഒരു ബഹുമാനം...ആദരവ്...
അദ്ദേഹം മനസ്സ് തുറന്ന്‌ ഓരോന്നും പറഞ്ഞു
കൊണ്ടിരുന്നു...എങ്ങും എങ്ങും തൊടാതെ.....ഞാൻ അതെല്ലാം ഒപ്പിയെടുത്തൂ...എന്റേതായ ഒരു ശൈലിയും,രൂപവും, ഭാവവും, ഒക്കെ ഉൾക്കൊണ്ട് എഴുതിയതാണ്....ഇതിനെ അങ്ങനെ കണ്ടാൽ മതി...എന്നാൽ മുഴുവൻ സത്യസന്ധമാണ്‌ താനും.) 
സമയം പോയതറിഞ്ഞില്ല...എനിക്ക് എയർ പോർട്ടിലേക്കു പോകാൻ സമയമായി...എഴുന്നേറ്റ് സാഷ്ടാംഗ
പ്രണാമം ചെയ്തു...പിന്നെ എന്നെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു.... ന്യൂസിഅലൻഡിൽ പോയി തിരുച്ചു വരുമ്പോൾ കാണാം എന്നു പറഞ്ഞു കൊണ്ട് നിന്നപ്പോൾ, സുമിത്ര അക്ക ചായയുമായി എത്തി...ഒപ്പം രണ്ട് പേരും ചേർന്ന് ഭസ്മവും സിന്തുരവും ഒക്കെ എന്നെ തൊടുവിച്ചു..... 
( "ആരൊക്കെയോ പാർക്കതിർക്കു വെളിയിലെ വെയിറ്റ് ചെയ്യുന്നുണ്ട്"). 
ആരൊക്കെയോ കാണാൻ വന്നിട്ടുണ്ടന്ന് അക്ക പറഞ്ഞു.......
എന്റെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണുനീർ  ഒഴുകിക്കൊണ്ടിരുന്നു... 
ഞാൻ അവിടെ നിന്നിറങ്ങി താഴെ ചെന്ന്,വണ്ടിയിൽ കയറിയപ്പോൾ, എന്തോ മറന്നത് പോലെ വണ്ടി
നിർത്തിച്ചു...വണ്ടിയിൽ നിന്നിറങ്ങി മടങ്ങിച്ചെന്ന് വാതിലിൽ മുട്ടിയപ്പോൾ അക്ക വന്ന് കതക് തുറന്നു. (എന്നാച്ചു ഏതാവത് മറന്ത് പോച്ച) എന്ത് പറ്റി...? എന്തെങ്കിലും എടുക്കാൻ മറന്നോ...? അക്കയുടെ ചോദ്യം.....അതിന് മറുപടി പറയാൻ നിൽക്കാതെ ഞാൻ എന്റെ പോക്കറ്റിൽ നിന്ന് എന്റെ ന്യൂസിഅലൻഡിലെ അഡ്രസ്സും, ഫോൺ നമ്പറുമുള്ള കാർഡ് എടുത്തു അക്കയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു....
"ഈ കാർഡ് ടി. എം. എസ്സ്. അയ്യായുടെ കയ്യിൽകൊടുക്കണം.എന്താവശ്യമുണ്ടങ്കിലും, എതു തരത്തിലുള്ള ആവിശ്യം വന്നാലും, എന്നെ വിളിക്കാൻ മറക്കരുത്. മറ്റു ഡീറ്റെയിൽസ് എല്ലാം എന്റെ കയ്യിലുണ്ട്".... 
ഉടനെ അക്ക,എന്നേക്കുട്ടിക്കൊണ്ടു വീണ്ടും ടി. എം. എസ്സ്. സാറിന്റെ അടുത്ത് കൊണ്ടുപോയി...സൗരാഷ്ട്ര ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു... കാർഡും കൊടുത്തു...
അയ്യാ എന്നെ അടുത്ത് വിളിച്ചു..... നെറുകയിൽ ചുംബിച്ചു....
എന്റെ ജീവിതത്തിലെ "അനർഘ" നിമിഷങ്ങളിൽ ഒന്നായിരുന്നു....
.......പിന്നീടൊരിക്കൽ അതുപോലെ ഒരനുഭവം ഉണ്ടായത്....ലോകത്തിലെ ഏറ്റവും നല്ല ഇസ്ലാമിക ബാങ്കിനുള്ള ലോകോത്തര അവാർഡും വാങ്ങി, ജർമ്മനിയിൽ നിന്ന് മടങ്ങി എത്തിയ രാജകുടുംബാംഗമായ ബാങ്ക് ചെയർമാൻ, ബോർഡ് മെമ്പറന്മാരുടെയും, എക്സിക്യൂട്ടീവ് മാനേജ്മെന്റിന്റെയും, മുൻപിൽ വിളിച്ചുനിർത്തി എന്നെ ആശ്ലേഷിച്ചപ്പോഴും..... ഇതുപോലൊരു "അനർഘ"നിമിഷമായി തോന്നിയിട്ടുണ്ട്...
എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ കണ്ട ഏറ്റവും ഉന്നതരായ ഗായകരിൽ ഒരാളാണ് സൗന്ദരരാജൻ സാർ... (ഉലകത്തുക്കു എപ്പടിയോ? എനക്ക് അവർ കടവുൾ മാതിരി...) മാലോകർക്ക് എങ്ങനെ എന്ന് എനിക്കറിയില്ല? എനിക്ക് അദ്ദേഹം ദൈവത്തിനെപ്പോലെയാണ്...
അതിനു അംഗീകാരങ്ങളും, പുരസ്കാരങ്ങളും, അവാർഡുകളുമൊക്കെയാണ് മാനദണ്ഡമെങ്കിൽ.....നാല് ദേശകങ്ങളിലൂടെ എനിക്ക് വന്നു ചേർന്നിട്ടുള്ള എല്ലാ അവാർഡുകളും, പുരസ്കാരങ്ങളും, അംഗീകാരങ്ങളും,ഞാൻ അദ്ദേഹത്തിന്റെ പാദാരവൃന്ദങ്ങളിൽ
സമർപ്പിക്കുന്നു......
അതൊന്നും ഒരു ഇന്ത്യക്കാരന് ഇന്ത്യയിൽ കിട്ടിയ അംഗീകാരങ്ങളല്ല...!!! അതൊക്കെ ഒരു ഇന്ത്യക്കാരന്, വിദേശരാജ്യത്ത്, ഒഴുക്കിനെതിരെ നീന്തി കിട്ടിയ അംഗീകാരങ്ങളാണ്...അതിന് തിളക്കമേറും...കുറച്ചുകൂടി തെളിച്ചു പറഞ്ഞാൽ, ഒരു കാഫിറിന് ഒരു ഇസ്ലാമിക രാജ്യത്ത്, അള്ളാഹു മനപ്പൂർവ്വം വാരിക്കോരി തന്ന അനുഗ്രഹങ്ങളാണ്...ചിലതൊക്കെ "എനിക്ക് മാത്രം" ലഭിച്ചിട്ടുള്ളതാണ്..... 
ആ രാജ്യത്തിന്റെ ചരിത്രത്തിൽ എനിക്ക് മാത്രം...അതൊന്നും പണം കൊടുത്തു വാങ്ങാനോ, പണത്തിന്റെയും, പ്രതാപത്തിന്റെയും, വ്യക്തി താല്പര്യങ്ങളിലുടെയും, നേടിയെടുക്കാനോ, എത്തിപ്പിടിക്കാനോ, സ്വപ്നം കാണാനോ കഴിയുന്നതല്ല.....
പരമ സ്വാതികനായ സൗന്ദരരാജൻ സാറിനെ, അനാവിശ്വമായി വിമർശിക്കുന്ന കുറച്ചു പേർ, സിനിമ രംഗത്തുണ്ട്....!!! അദ്ദേഹം ഒക്കെ പാടുന്ന കാലഘട്ടത്തിൽ സിനിമാ സംഗീതത്തിന്റെ സാങ്കേതിക പരിമിതികൾ...!!! സംഗീതത്തോട് തന്നെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ...!!! ഉച്ചസ്ഥായിലുള്ള ശബ്ദത്തിന്റെ ആകർഷണം...!!!
ഒരേയൊരു മൈക്കിന്റെ മുൻപിൽ നിന്ന് യുഗ്മഗാനം...!!! ഹമ്മിങ്ങ് ഉണ്ടാക്കാൻ മൈക്കിന്റെ മുൻപിൽ നിന്ന്, അകന്നകന്നു മാറി നിന്ന് ഉച്ചത്തിൽ പാടേണ്ടി വരുന്ന ഗായകരുടെ ഗതികേട്....!!! ആ പരിമിതികളിൽ നിന്ന് കൊണ്ടാണ്...ടി. എം. എസ്സ്. സാർ, "പൂമാലയിൽ ഓർ മല്ലിഗൈ" എന്ന യുഗ്മ ഗാനത്തിലെ നീണ്ട ഹമ്മിങ്ങ് ഒറ്റ ശ്വാസത്തിൽ പാടിയതും....
...."അൻപേ വാ" എന്ന ശീർഷ ഗാനത്തിലെ....."അൻപേ വാ" ......360 ഡിഗ്രിയുടെ മുകളിൽ കൊണ്ട് നിർത്തി.... അതിൻ്റെ അടുത്ത വരികൾ മുന്ന് ഡിഗ്രി താഴെ പാടുന്നതും......... 
ഇതൊന്നും കണക്കിലെടുക്കാതെയാണ് 
ആ വിമർശനങ്ങൾ എല്ലാം തന്നെ.....!!! 
അത് കാണുമ്പോൾ എനിക്ക് വേദനിക്കും...ശക്തമായി ...വേദനിക്കും...
(It's a matter of taste and attraction)
ഇതിനെ അഹംഭാവമെന്നോ,
അഹംബോധമെന്നോ...എങ്ങനെ വേണമെങ്കിലും വിളിക്കാം....
...സൗന്ദരരാജൻ സാറിന്റെ ശബ്ദം വേറിട്ട ശബ്ദമാണ്...അദ്ദേഹം, ഗാനങ്ങളിൽ കൊണ്ട് വരുന്ന "ഭാവം"....അതേപടി ഒപ്പിയെടുക്കാൻ സാധിക്കുകയില്ല.......ഭാവ പകർച്ചയിലെ വ്യത്യസ്ഥത.....അത് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്...
....ഇത്രയധികം ഭക്തി ഗാനങ്ങൾ പാടിയിട്ടുള്ള ഒരു സിനിമ പിന്നണി ഗായകൻ ഇന്ത്യയിലില്ല....അതിൽ ഒട്ടു മുക്കാലും അദ്ദേഹം തന്നെ സംഗീതം നിർവഹിച്ചിട്ടുള്ളതാണ്‌....അപൂർവ്വം ചിലത് തന്റെ തന്നെ രചനയിൽ ഉള്ളതാണ്.......അത് ഭക്തിയായാലും, ശക്തിയായാലും, "തമിഴ് സംസ്കാരത്തെ" എങ്ങനെയൊക്കെ സിനിമയിൽ എത്തിക്കാമോ, അതിന് ടി.എം.സ്സ്.നെപ്പോലെ മറ്റൊരു ഗായകൻ, തമിഴിൽ ഇനിയും  ജനിക്കേണ്ടിയി
രിക്കുന്നു...നവരസങ്ങളിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ അങ്ങനെ തന്നെയാണ്...
ന്യൂസിഅലാൻഡ്ൽ എത്തി തിരക്കിലേക്ക് മാറിയെങ്കിലും, മനസ്സിൽ നിന്ന് മാറാതെ സൗന്ദരരാജൻ സാർ നിറഞ്ഞു നിന്നിരുന്നു....ഏതാണ്ട് രണ്ടാഴ്ച്ച കഴിഞ്ഞു കാണും... കാലത്തു മകൾ മൊബൈൽ ഫോൺ കൊണ്ട് വന്നു കാണിച്ചിട്ട് പറഞ്ഞു... അച്ഛന് വലിയ വിഷമമുണ്ടാക്കുന്ന ഒരു മെസ്സജുണ്ട്...എന്താണ്? ഞാൻ ചോദിച്ചു. 
T M S  Uncle is no more....ടി. എം. എസ്സ്. സാർ ദിവംഗതനായി... കഷ്ടിച്ച് പതിനഞ്ചു ദിവസം മുൻപ് കണ്ടതാണ്.... പൊട്ടിക്കരഞ്ഞു പോയി..... 
അനശ്വര ഗായകന് പ്രണാമം....
(ഇനി ഒരേ ഒരു എപ്പിസോഡ് കുടി...അത് നാളെ പ്രസിദ്ധികരിക്കും...ഇതിനോട് ചേർന്നതല്ലങ്കിലും, ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതായത് കൊണ്ട് അത് കുടി സമർപ്പിക്കുന്നു...)