24 മാർച്ച് 2023. തമിഴ് ഗായക പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം....ജന്മ ശതാബ്‌ദി. (എപ്പിസോഡ് രണ്ട് )...Tribute to T.M.S.Sir- Episode(2)...

24 മാർച്ച് 2023. തമിഴ് ഗായക 
പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം....ജന്മ ശതാബ്‌ദി.
(എപ്പിസോഡ് രണ്ട് )...Tribute to T.M.S.Sir- Episode(2)...
അനശ്വരനായ സൗന്ദരരാജൻ സാറിനെ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കണ്ട മരിക്കാത്ത ഓർമ്മകളിലൂടെ...
അതിന്റെ പതിനഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം അമരത്വം നേടി പരലോകം പൂകി... ഇനി വരുന്ന എപ്പിസോഡുകൾ ഇതിന്റെ ബാക്കി പത്രമാണ്...
അദ്ദേഹം തുടർന്നു.....
ചിലർ തന്ത്രപരമായി, എന്നെ സിനിമയുടെ മുഖ്യ ധാരയിൽ നിന്ന് മാറ്റി നിർത്തുവാനും, എനിക്ക് ഉണ്ട് എന്ന് പലരും വിശ്വസിക്കുന്ന, ഒരു "സിംഹാസനം" ഇല്ലാതാക്കാനും, എണ്പത്കളുടെ ആരംഭത്തിൽത്തന്നെ എന്തെല്ലാം കില്ലാടിത്തരങ്ങൾ കാട്ടി തുടങ്ങിയെന്ന് നിനക്കറിയാമോ...???? 
ഞാനിതൊക്കെ അറിയുന്നത് തന്നെ വളരെ വൈകിയാണ്...!!! അവസരങ്ങൾ കുറഞ്ഞു കൊണ്ടിരുന്നെങ്കിലും,
അതൊക്കെ വ്യക്തമായി തെളിഞു വന്നത് തൊണ്ണൂറുകളിലാണ്......!!! 
അന്നൊക്കെ ഇതിന് ഞാൻ കണ്ടെത്തിയ കാരണങ്ങൾ പലതായിരുന്നു....
എഴുപതുകളുടെ അവസാനത്തിൽ,(1977),എം. ജി. ആർ, സിനിമ ലോകത്തു നിന്ന്, രാഷ്ട്രീയത്തിന്റെ നെറുകയി
ലേക്ക് ചേക്കേറി മുഖ്യമന്ത്രിയായി.......
ശിവാജിയും, ജമിനിയും, മുക്കാമുത്തു,
എസ്.എസ്.രാജേന്ദ്രനുമൊക്കെ
നായക പട്ടങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടതായി വന്നു......!!! 
പിന്നീട് മുൻനിരയിൽ ഉണ്ടായിരുന്ന, ജയശങ്കർ, രവിചന്ദർ, മുത്തുരാമൻ,
എ.വി.എം.രാജൻ,ശ്രീകാന്ത്,
വിജയകുമാർ,ഗോപാലകൃഷ്ണൻ,
ശിവ കുമാർ, തുടങ്ങിയവർക്കും എത്ര എത്ര ഗാനങ്ങൾ പാടി...എന്നാൽ അവർക്കൊക്കെ (1980's) എൺപതുകളിൽ അവസരങ്ങൾ കുറയാൻ തുടങ്ങി......!!! 
അതിന്ശേഷം മുന്നിൽ വന്ന കമൽഹസ്സൻ, രജനികാന്ത്, സത്യരാജ്‌, പ്രഭു, വിജയകാന്ത്, വിജയൻ,
അവർക്കൊക്കെ വേണ്ടിയും ഞാൻ പാടിയിട്ടുണ്ട്........
അതിന്ശേഷവും,ഒരു തലമുറ വന്നു പോയി...ത്യാഗരാജൻ,ഭാഗ്യരാജ്, പാണ്ട്യരാജൻ, മുരളി,എസ്. വി. ശേഖർ,രവീന്ദ്രൻ, ചന്ദ്രശേഖർ, രാമരാജൻ,രാജീവ്, ടി.രാജേന്ദർ,
ശങ്കർ,ശ്രീനാഥ്,രാജേഷ്,ഗംഗാ,തുടങ്ങിയവർ......ഇവരിൽ പലർക്കും വരെ ഞാൻ പാടിയിട്ടുണ്ട്.....
(ഈ പേരുകൾ മുഴുവനൊന്നും അദ്ദേഹം പറഞ്ഞു തന്നതാണന്നു വിചാരിക്കരുത്...
അദ്ദേഹം ചിലരെയൊക്കേ ഓർക്കുന്നു.... ബാക്കി എനിക്കോർമ്മയിൽ വന്നവരുടെ പേരുകൾ എഴുതി ചേർത്തു എന്ന് മാത്രം.)
സത്യത്തിൽ എം ജി ആറിന് സൗന്ദരരാജനോട് അകൽച്ച വരാനുള്ള ഒരു കാരണം ആൾക്കാർ എഴുതുന്നതുപോലെയുള്ള ചരിത്രങ്ങൾക്കുമപ്പുറം മറ്റൊന്ന്
കൂടിയുണ്ടായിരുന്നു... 
കരുണാനിധിയുടെ മകൻ മൂക്ക മുത്ത് സിനിമയിൽ വന്നതും, അദ്ദേഹത്തിന് വേണ്ടി സൗന്ദരരാജൻ പാടിയതും, 
ആ പാട്ടുകളെല്ലാം ഹിറ്റായതും,
എം. ജി. ആറിനെ അസ്വസ്ഥനാക്കി
യിരുന്നു...സിനിമ അല്ലേ..? എന്തും സംഭവിക്കാമല്ലോ...!!!
തൊണ്ണൂറിൽ(1990) വന്ന "തായ് നാട്" എന്ന പടത്തിൽ, ഞാൻ പാടിയ അഞ്ച് ഗാനങ്ങളും ഹിറ്റായപ്പോൾ, എന്നെ സിനിമയിൽ നിന്നൊഴിവാക്കാൻ, അന്നത്തെ സിനിമ സംഗീത കൂട്ടായ്മ തന്നെ ചേർന്ന് തീരുമാനം എടുത്തു...അപ്പോഴേക്ക് എനിക്ക് ഏതാണ്ട് 70 വയസ്സ് പ്രായം ആകാറായിരുന്നു.......!!!
എന്നിട്ടും അപൂർവം സിനിമകളിൽ, വിശ്വനാഥന്റെയും,ദേവയുടെയും,ശങ്കർ/ ഗണേഷിന്റെയും,സംഗീതത്തിൽ പാടാൻ അവസരങ്ങൾ വന്നെങ്കിലും,( അപൂർവ്വം ചിലതൊക്കെ പാടാൻ കഴിഞ്ഞു) ഒട്ടുമുക്കാലും അവസാന നിമിഷത്തിൽ നിർമ്മാതാക്കളും, സംവിധായകരും, മറ്റും,അതിൽ നിന്ന്പിന്മാറുകയുണ്ടായി...
അവർ എന്നെ ഒഴിവാക്കാൻ ചെയ്ത ആദ്യത്തെ പടി...!!!
(ടി എം സ്സുക്കു വയസ്സായി പൊച്ചു...!!! അന്ത അളവക്കു പാട മുടിയാത്....!!!) 
ടി.എം.സ്സ്.ന് പ്രായമായി...പഴയതുപോലെ പാടാൻ പറ്റുകയില്ല...പരസ്യം ചെയ്തു...!!! 
പിന്നീട് പറഞ്ഞു നടന്നത്, ടി.എം.സ്സിന്റെ ആരോഗ്യം ശരിയല്ല...!!! പാടാൻ വിഷമം...!!! ഇങ്ങനെ തരം താണ കഥകൾ കെട്ടിച്ചമക്കുക....അവിടം കൊണ്ട് നിർത്തിയോ...? റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ച് സംഗീത സംവിധായകന്റെ ഇഷ്ടത്തിനൊത്തു പാടി കൊടുക്കാഞ്ഞതിനാൽ അപമാനിച്ചു...!!! അങ്ങനേ എന്തെല്ലാം കഥകൾ...!!!
ടി എം സ്സിനു മനോരോഗം...!!! മദ്യത്തിന് അടിമ.....!!!.മറീന ബീച്ചിൽ വന്നിരുന്നു പാടുന്നു...!!! അവസാനം ആത്മഹത്യാശ്രമം...!!!
എല്ലാം മീഡിയകളിൽ വിഷയങ്ങളാക്കി കൊണ്ടിരുന്നു......കുറേപ്പേർ,എന്തിനും കുട്ടു നിൽക്കാൻ ഉണ്ടാകുമല്ലോ....!!!
ഞാൻ മറീന ബീച്ചിൽ പോയന്ന് പറഞ്ഞത് സത്യമാണ്... പ്രായം കുടി വന്നപ്പോൾ രക്ത സമ്മർദ്ദം കുറക്കാൻ ദിവസവും ഒരു മണിക്കൂർ തുറസ്സായ സ്ഥലത്തു നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു ഡോക്ടർ ഉപദേശിച്ചു.....അങ്ങനെയാണ് മറീന ബീച്ച് തെരഞ്ഞെടുത്തത്....ചെറുപ്പം മുതലേ എനിക്ക് ധരാളം സുഹൃത്തുക്കളും, അതുപോലെ ആരാധകരും, ഉണ്ടായിരുന്നു...
അവരിൽ പലരോടും എക്കാലത്തും, ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു...ആഹാരം കഴിക്കാൻ ചിലപ്പോൾ ഹോട്ടലുകളിൽ പോകുമ്പോഴും, വെള്ളത്തിൽ നീന്താൻ പോകുമ്പോഴും,പൊഴുതുപോക്കുകളിലും ഒക്കെ അവരിൽ പലരും കുടെക്കാണും...
അങ്ങനെ ദിവസവും ഒരു മണിക്കൂർ മറീന ബീച്ചിൽ നടക്കാൻ ഇറങ്ങുമ്പോൾ, അവരിൽ പലരും കൂടെയുണ്ടാവും...പറയുന്നതും,..... കേൾക്കുന്നതും,.... എല്ലാം "സംഗീതം"....കൂടെ നടക്കുന്നവർ എന്റെ പാട്ടുകൾ പാടുമ്പോൾ.... ഞാനും അഭിപ്രായങ്ങളും കൊണ്ട് കൂടെയു
ണ്ടാകും...എല്ലാം ദിവസവും ധാരാളം ആളുകൾ ഉണ്ടാകും....
അതിനെ ചിലർ വാഖ്യനിച്ചത് ടി.എം.സ്സ് ന് പാട്ടുകളില്ല....!!! അതുകൊണ്ട് മറീന ബീച്ചിൽ വന്നിരുന്ന് പാടുകയാണ്... അങ്ങനെ എന്തെല്ലാം കഥകൾ.....!!! 
ടി.എം.സ്സ്. എന്ന ഞാൻ,....തമിഴ് നാട്ടിലെ മധുരയിൽ പിറന്ന സൗന്ദരരാജൻ.....
നിനക്കറിയാമല്ലോ......!!! 
അടുത്തുണ്ടായിരുന്ന ക്ഷേത്രത്തിലെ പൂജാരിയും, പുരോഹിതനുമായിരുന്നു എന്റെ അച്ഛൻ.....എന്റെ മൂത്ത സഹോദരൻ അറിയപ്പെടുന്ന ഒരു ത്വാത്തിക ആചാര്യനായിരുന്നു.....
മത്സ്യമാംസങ്ങൾ, മദ്യം, ഇതൊക്കെ ചെറുപ്പം മുതലേ ഞങ്ങൾക്ക് നിഷിദ്ധമാണ്...
തണുത്ത ആഹാരവും, തണുത്ത വെള്ളവും,
പാടാൻ തുടങ്ങിയപ്പോൾ മുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു...
യോഗക്ലാസ്സ് ചെറുപ്പത്തിലേ പഠിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.......ആ ക്ഷേത്രത്തിൽ ഏഴുവയസ്സുള്ള
പ്പോൾ, ഭജന പാട്ടുകൾ പാടിയാണ്, 
ടി. എം. സ്സിലെ ഗായകന്റെ തുടക്കം....
ഗായകനാകാൻ, ഒരുപാട് കഷ്ടതകളും, ബുദ്ധിമുട്ടുകളും, സഹിച്ചിട്ടുണ്ടെങ്കിലും, "അടിസ്ഥാന പ്രമാണങ്ങൾ" ഒന്നും കൈ വിട്ടു പോയിട്ടില്ല......കച്ചേരിക്ക് പോകാത്ത ഏതെങ്കിലും ഒരു സ്ഥലം ഈ ഉലകത്തിൽ ഇനിയുണ്ടോ എന്നെനിക്കറിയില്ല.....!!! ഒരിക്കൽ അഞ്ച് ദിവസം കൊണ്ട് ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ നാല് സ്ഥലത്തു നാല് കച്ചേരികൾ....ഇരുപതു ദിവസങ്ങൾ കൊണ്ട് യൂറോപ്പിൽ പതിന്നാലു കച്ചേരികൾ...ഇരുപത്തഞ്ച് ദിവസങ്ങൾ കൊണ്ട് അമേരിക്കയിൽ പന്ത്രണ്ട് കച്ചേരികൾ...അങ്ങനെ എന്തെല്ലാം എന്തെല്ലാം ഓർമ്മകൾ...നീ തിരുവാളർ ബാലനോട് അന്വേഷിക്ക്...അദ്ദേഹമാണ് ലോകം മുഴുവൻ കച്ചേരിക്ക് പോകാനുള്ള പ്ലെയിൻ ടിക്കറ്റും, ഹോട്ടലുകളും, മറ്റും തരപ്പെടുത്തുന്നത്... വിദേശങ്ങളിലൊക്കെ പോകുമ്പോൾ എന്റെ ആഹാരരീതികളും, മറ്റു കാര്യങ്ങളും, ഏറ്റവും കൂടുതൽ അറിയാവുന്ന ഒരാളാണ് അദ്ദേഹം....
(ഈ ബാലൻ, മധുര ട്രാവൽസ്
ചെന്നൈയുടെ, ചെയർമാനാണ്. കലൈമാമണി ശ്രീ. വി. കെ. ടി. ബാലൻ...എന്റെ അടുത്ത സുഹൃത്തു കൂടിയാണ്...അദ്ദേഹത്തിലൂടെയാണ് ഞാൻ ടി. എം. എസ്സ്. ലേക്ക് എത്തിച്ചേർന്നത് )
റെക്കോർഡിങ് സ്റ്റുഡിയോയിൽ എന്നെ അപമാനിച്ചു എന്നൊരു കഥ പരക്കെ ഒരിക്കൽ പറഞ്ഞു കേട്ടിരുന്നു. അത് എന്നോടുള്ള വെറുപ്പ് കൊണ്ടല്ല. മറിച്ചു ഒരു പഴയ പക പോക്കലിന്റെ നേരിയ നിഴലായിരുന്നു...പറഞ്ഞു തന്ന പാട്ടിന്റെ ട്യൂണിൽ ഞാൻ അൽപ്പം മാറ്റം വരുത്തി പാടിയപ്പോൾ, അത് വേണ്ട ഞാൻ പറഞ്ഞത് പോലെ പാടി തന്നാൽ മതി... ആ ഗാനം ഞാൻ പാടിക്കൊടുത്തെങ്കിലും സിനിമയിൽ അത് വന്നില്ല...!!! അതിനപ്പുറം ഒന്നുമുണ്ടായിട്ടില്ല... ബാക്കിയെല്ലാം ആരോ കെട്ടി ചമച്ചത് ആയിരുന്നു...
എനിക്കത്തരത്തിൽ വേറെ അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല....തന്നെയുമല്ല അതിനുള്ള ധൈര്യമുള്ളവരും അക്കാലത്തുണ്ടായിരുന്നോ എന്ന് എനിക്ക് സംശയവുമാണ്....!!! എന്റെ  അവസരങ്ങൾ ചിലർ നഷ്ടപ്പെടുത്തി എന്നത് നേരാണ് .....!!!എല്ലാവരോടും സ്നേഹം...എല്ലാവർക്കും ബഹുമാനം...അതൊക്കെ ഞാൻ അന്നേ മറന്നു...
പുതിയവർ വരണം..കാലം എന്ന്
ഒന്നുണ്ടല്ലോ..പക്ഷെ അതൊരാളെ ഒതുക്കിയും, ഇല്ലായ്‌മ ചെയ്തും, അപമാനിച്ചും, അവസരങ്ങൾ തട്ടിയെടുത്തും, ആകുമ്പോൾ, അതിനെയാണ്  "അധർമ്മം" എന്ന് പറയുന്നത്....അദ്ദേഹം ഇത് എന്നോട് പറയുമ്പോൾ കണ്ണ്‌ നിറഞ്ഞിരുന്നു...
"തൂക്കു തൂക്കി" എന്ന സിനിമയിൽ ഞാൻ പാടിയ എല്ലാ ഗാനങ്ങളും "ചിദംബരം.സ്സ്.ജയരാമൻ" പാടേണ്ടതായിരുന്നു.... അദ്ദേഹത്തിന്റെ
അനുഗ്രഹത്തോടും, അനുവാദത്തോടും, കൂടിയാണ് ആ പാട്ടുകളെല്ലാം ഞാൻ പാടിയത്....
"പുനർജന്മം" എന്ന സിനിമയിലെ ഒരു ഗാനം,എ.എം.രാജ പാടി നിർമ്മാതാക്കൾ 
പടം റിലീസ് ചെയ്‌തപ്പോൾ, ആ ഗാനം ഞാൻ വീണ്ടും പാടണം എന്ന ശിവാജിയുടെ നിർബന്ധം കാരണം,അത് നിർമ്മാതാക്കൾക്ക്, ഒന്നും വാങ്ങാതെ വീണ്ടും പാടികൊടുക്കുകയും, അതിനു മുൻപ് രാജായെ കണ്ട് അനുവാദം വാങ്ങിക്കുകയും, സന്തോഷപൂർവ്വം, സ്നേഹപൂർവ്വം,അദ്ദേഹം സമ്മതം തരുകയും ചെയ്തു...... സിനിമയിൽ എന്റെ ഗാനം വന്നപ്പോൾ/വന്നില്ലെങ്കിലും, ശിവാജിക്ക് തൃപ്തിയായി...
"കുങ്കുമം" എന്ന സിനിമയിലെ എല്ലാ ഗാനങ്ങളിലും എന്റെ ശബ്ദമാണ്‌ ഉണ്ടായിരുന്നത്...എന്നാൽ അതിലെ ജാനകിയുമൊത്തുള്ള യുഗ്മ ഗാനം, 
എനിക്ക് പാടുവാൻ ബുദ്ധിമുട്ടാണെന്നു സംഗീത സംവിധായകൻ മഹാദേവനോട് തുറന്നു പറഞ്ഞു...ഞാനും, എന്നെയും, ജീവന് തുല്യം സ്നേഹിക്കുന്ന മഹാദേവൻ സമ്മതിച്ചു...ആ ഗാനം (എൻ അരുമൈ തമ്പി) സ്നേഹം നിറഞ്ഞ എന്റെ അനുജൻ, ശീർകാഴി ഗോവിന്ദരാജൻ വളരെ ഭംഗിയായി പാടി റെക്കോർഡ് ചെയ്ത ശേഷമാണ്, നായകൻ ശിവാജി, അത് ഞാൻ തന്നെ പാടണമെന്ന് നിർബന്ധം പിടിച്ചത്...!!! സിനിമാ നായകന്മാരുടെ മുൻഗണനക്കു സിനിമയിൽ എപ്പോഴും എക്കാലത്തും പ്രാധാന്യം ഉണ്ടാകാറുണ്ട്‌....!!! എനിക്ക് വഴങ്ങേണ്ടി വന്നു....ഞാൻ (തമ്പി) അനിയൻ ശീർകാഴിയോട് വിവരം പറഞ്ഞു...
സ്നേഹത്തോടെ തമ്പി പാടാൻ പറഞ്ഞു...
എൻ അരുമൈ തമ്പി,ശീർകാഴിയുടെ  ആശീർവാദത്തോടെ, ഞാൻ ജാനകിയുമൊത്തു വളരെ പ്രയാസപ്പെട്ട് പാടിയ ആ ഗാനം, കാലത്തിൽ അഴിയാതെ ഇന്നും നിലനിൽക്കുന്നു. "ചിന്നംശിറിയ വന്നപറവൈ".....
ഇങ്ങനെ പരസ്പരം മാറിപ്പാടിയ ഒരുപാട് ചരിത്രങ്ങൾ ഉണ്ടായിട്ടുണ്ട്................ 
ഇങ്ങനെ പല ഗാനങ്ങളും അക്കാലത്തു ഓരോരോ താല്പര്യം കണക്കിലെടുത്തു, ഞങ്ങൾ മാറി മാറി പാടേണ്ടി വന്നിട്ടുണ്ട്...പരസ്പ്പരം അറിഞ്ഞും അംഗീകരിച്ചും സഹകരിച്ചും അനുഗ്രഹിച്ചും....ഞാൻ പാടേണ്ടിയിരുന്ന ഗാനങ്ങൾ മറ്റു പലരും പാടിയിട്ടുണ്ട്...
മറിച്ചും....
"കർണ്ണൻ" സിനിമയിലെ "ഉള്ളത്തിൽ നല്ല ഉള്ളം" ഞാൻ പാടാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.... എന്നാൽ സംവിധായകൻ എ. പി. നാഗരാജൻ, ശീർകാഴിയെ ക്കൊണ്ടു പാടിക്കാൻ വിശ്വനാഥനോട് പറഞ്ഞു.......
(എൻ അരുമൈ തമ്പി, ശീർകാഴി എംവളവ് അഴകാ അതൈ പാടി വച്ചിരുക്കു...അന്ത പാടല്ക്കു നിഗർ ഒരു പാടലിറക്ക?)
എന്റെ അനിയൻ ശീർകാഴി എത്ര ഗംഭീരമായി പാടി.അതിന് പകരം വയ്ക്കാൻ ഒരു ഗാനം പറയാനുണ്ടോ...?
"അഗസ്ത്യർ" എന്ന സിനിമയെ കുറിച്ചോർക്കുമ്പോൾ, അതിന്റെ തിരക്കഥാകൃത്തിനെ,സംവിധായകനെ,
ഓർമ്മവരും..... ഞങ്ങൾ തമ്മിൽ അമ്പതുകളിൽ തുടങ്ങിയ ബന്ധമാണ്. "എ. പി. നാഗരാജൻ". ആദ്യത്തെ സിനിമ മുതൽ ഞങ്ങൾ നിഴൽപോലെ ഒന്നിച്ചുണ്ടായിരുന്നു....
തിരുവിളയാടൽ, സരസ്വതി ശപഥം, കർണൻ,തിരുഅരുൾ സെൽവർ, 
ഒക്കെ നിനക്കോർമ്മയില്ലേ..?
മറക്കാനോ...!!! തമിഴ് സിനിമകളിലെ അനശ്വര കാവ്യങ്ങൾ അല്ലേ..? എന്റെ മറുപടി.....  
എന്നാൽ അഗസ്ത്യർ എന്ന സിനിമയിൽ എന്റെ പാട്ടുകൾ അദ്ദേഹം വേണ്ടാന്നു വച്ചു...അതിലെ "നായകൻ" എന്റെ സ്നേഹം നിറഞ്ഞ അനുജൻ "ശീർകാഴി" ആയിരുന്നു...കൂടുതൽ ഗാനങ്ങളും അദ്ദേഹമാണ് പാടിയതു...അതിൽ ഒരു യുഗ്മ ഗാനം .അതിലെ ഓരോ വരികളും രാഗാധിഷ്ഠിതമാണ് ...വരികളിൽ വരുന്ന രാഗങ്ങളിലുപരി രാഗഭാവങ്ങൾക്കാണ് മുൻതൂക്കം...കുന്നക്കുടി വൈദ്യനാഥൻ ആയിരുന്നു സംഗീത സംവിധായകൻ. അദ്ദേഹം  യേശുദാസും, ശീർകാഴിയും, ചേർന്ന് ആ ഗാനം പാടിക്കാനാണ് തീരുമാനിച്ചത്...എന്നാൽ സംവിധായകൻ, ബലമുരളികൃഷ്ണയെക്കൊണ്ട് പാടിക്കാൻ തീരുമാനിച്ചു...എന്തായാലും ഇതൊന്നും നടന്നില്ല...!!!ഒരു ദിവസം സംവിധായകൻ നാഗരാജൻ എന്നെ കാണാനെത്തി.ഒരു ഗാനം പാടി കൊടുക്കണം എന്നാവശ്യപ്പെട്ടു...
"നാട്ട" രാഗത്തിൽ തുടങ്ങി അനേകരാഗ
ങ്ങളിലൂടെ ഞാനും, തമ്പി ശീർകാഴിയും, ചേർന്ന് ആ ഗാനം അനശ്വരമാക്കി...
"വെൺഡ്രിടുവേൻ...നാദത്താൽ".
"രാജർഷി", എന്ന പടത്തിൽ ശിവാജിക്ക്‌ വേണ്ടി രണ്ട് ഗാനങ്ങൾ ഞാനും പാടണമെന്ന് അതിന്റെ നിർമ്മാതാവ്, ശ്രീമതി ശകുന്തളക്ക് ആഗ്രഹം ഉണ്ടായിരുന്നു...എന്നാൽ സംഗീത
സംവിധായകൻ അതിനോട് അനുകൂലിച്ചില്ല..
ശിവാജി മൗനം പാലിച്ചു... എനിക്ക് പകരം പാടിയത്, (എൻ അരുമൈ തമ്പി മലേഷ്യ വാസുദേവൻ.തിറമൈ ഉള്ളവൻ) എന്റെ സ്നേഹം നിറഞ്ഞ അനിയൻ മലേഷ്യ വാസുദേവൻ.....അന്തസ്സുള്ളവൻ.....
ആരും അറിയാതെ എന്നെ വന്നു കണ്ട് അനുഗ്രഹവും,അനുവാദവും, വാങ്ങിപോയി..
നിഷ്ക്കളങ്കമായ ചിരി...
"തവപ്പുതൽവൻ" എന്ന സിനിമയിൽ എന്റെ കൂടെ ഒരു യുഗ്മ ഗാനം പാടാൻ,സംഗീത സംവിധായകൻ വിശ്വനാഥൻ  ഒരു ഗായകനെ....തെരഞ്ഞെടുത്തപ്പോൾ, അന്ന് എന്റെ ആഗ്രഹം കണക്കിലെടുത്താണ്, "ശ്രീനിവാസിനെ" കൊണ്ടു പാടിച്ചത്‌. അദ്ദേഹത്തിന്, അന്ന് ഗാനങ്ങൾ  കുറവായിരുന്നു....അദ്ദേഹം ആ ഗാനം അനശ്വരമാക്കി....പിന്നീട് അദ്ദേഹത്തിന് എത്രയോ ഗാനങ്ങൾ തുടരെ തുടരെ വന്നു ചേർന്ന്........"ഉലകിൻ മുതൽ ഇസൈ"... 
ഇങ്ങനെ അറിയപ്പെടാത്ത, എത്രയോ വലുതും ചെറുതുമായ സംഭവങ്ങൾ,
പരസ്പ്പരം അറിഞ്ഞും, കണ്ടും, ബഹുമാനിച്ചും, ആദരിച്ചും, ആണ് ഞങ്ങൾ എല്ലാം സകഹരിച്ചത്...എന്റെ രണ്ട് മക്കൾ നന്നായി 
പാടുന്നവരാണ്...ഒരിക്കപ്പോലും അവർക്ക് അവസരങ്ങൾ കൊടുക്കണമെന്ന് ഞാനൊരു സംഗീത സംവിധായകരോടും പറയാൻ ശ്രമിച്ചിട്ടില്ല..... 
.
സിനിമയിൽ അവസരങ്ങൾ കുറച്ചപ്പോൾ,
ആദ്യമൊക്കെ "ഞാൻ ഒന്ന് പകച്ചു നിന്നെങ്കിലും", പിന്നീട് എന്റെ ശ്രദ്ധ ഭക്തി ഗാനങ്ങളിലേക്കു തിരിഞ്ഞു..... 
നിനക്കറിയാമോ?
തൊണ്ണൂറ്റി ഒന്നു(1991) മുതൽ രണ്ടായിരത്തി ആറു (2006)വരെയുള്ള പതിനഞ്ചു വർഷങ്ങൾ, എത്രയോ ഭക്തിപാടലുകൾ (നാനെ ഇസൈ അമൈത്) ഞാൻ തന്നെ,സംഗീതം കൊടുത്തു പാടിയിട്ടുണ്ട്...... ആ കാസറ്റുകൾ, വിപണിയിൽ ഇറക്കാൻ പോലും പല വിതരണക്കാരും 
ഭയന്നു.....!!!
തുടരും...