24 മാർച്ച് 2023. തമിഴ് ഗായക പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം...ജന്മ ശതാബ്‌ദി. ഒരോർമ്മക്കുറിപ്പ്...സ്മരണാഞ്ജലി.... ------------------------------ ആമുഖം....രണ്ട് ഭാഗം. - (തുടർച്ച)...

24 മാർച്ച് 2023. തമിഴ് ഗായക
പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത്‌ ജന്മദിനം...ജന്മ ശതാബ്‌ദി.
ഒരോർമ്മക്കുറിപ്പ്...സ്മരണാഞ്ജലി....
------------------------------
ആമുഖം....രണ്ട് ഭാഗം.  - (തുടർച്ച)...
----------------------------------------------‐-----------
ടി. എം. സൗന്ദരരാജന് ശത്രുക്കൾ ഉണ്ടയിരുന്നോ? ഇല്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത്..... അഥവാ ആരെങ്കിലും ഉണ്ടങ്കിൽ തന്നെ തനിക്കാരോടും ശത്രുതയോ അസൂയയോ തോന്നിയിട്ടില്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞു...
ഇതിന്റെയൊക്കെ ആധികാരികത
ശരിക്കും അറിയണമെങ്കിൽ ചരിത്രപരമായ ഒരു അപഗ്രഥനം തന്നെ ചിന്തിക്കേണ്ടിവരും...നോക്കാം....
1930കളിലാണ് ശരിക്കും ഇന്ത്യൻ സിനിമയുടെയും സിനിമ സംഗീതത്തിന്റെയും ശരിയായ തുടക്കം എന്ന് വേണമെങ്കിൽ പറയാം....
ഇന്ത്യൻ സിനിമയിൽ,ആരൊക്കെ എത്ര മഹത്തുക്കളായാലും,വടക്ക്, ബോംബെ അടിസ്ഥാനമായുള്ള ഹിന്ദി സിനിമകളും, തെക്ക് തമിഴ്‌നാടിനെ അടിസ്ഥാനമാ
യുള്ള തമിഴ് സിനിമയും, മുഖ്യധാരയിൽ വന്നു എന്നുള്ളത് ഒരു പക്ഷേ സംസ്ക്കാരത്തിന്റെ ഭാഗമായിരിക്കാം...
ഇന്ത്യയിൽ സിനിമ നിർമ്മാണക്കമ്പി
നികൾ ഈ രണ്ട് ലൊക്കേഷനുകളിൽ ആണ് തുടക്കം കുറിച്ചത്...അതുമൊരു കാരണമാകാം...
നമുക്ക് തൽക്കാലം വടക്കിനെ വിടാം.... ദക്ഷിണ ഭാരതത്തിൽ സിനിമയുടെ ഈറ്റില്ലം തമിഴ് നാട്ടിലെ കോടമ്പാക്കം തന്നെ....തെലുങ്കിലും, കന്നഡത്തിലും, മലയാളത്തിലും, ഒക്കെയുള്ള സിനിമകൾ അടുത്ത കാലം വരെ ചെന്നൈയിലാണ് രൂപപ്പെട്ടിട്ടുള്ളത്.......
മുപ്പതുകൾ മുതൽ അൻപതുകൾ  
(1930-1950) വരെയുള്ള കാലഘട്ടത്തിൽ, പുരാണേതിഹാസങ്ങൾക്കും, ചരിത്ര പശ്ചാത്തലങ്ങൾക്കും, മുൻതൂക്കം കൊടുത്തുകൊണ്ടുള്ള സിനിമകളുടെ ശൈശവ കാലഘട്ടം....എം. കെ. ത്യാഗരാജ ഭഗവതരും, ജി.എൻ. ബാലസുബ്രമണ്യം,പി. യു. ചിന്നപ്പയും, എസ്സ്. ജി. കിട്ടാപ്പയും, എം. എം. ദണ്ഡപാണി ദേശികരും, രാജ മാണിക്യവും, എം. എസ്സ്. സുബ്ബലക്ഷ്മിയും, കെ. ബി. സുന്ദരാംബാളും, ഡി.കെ. പട്ടാംബളും,പി.എ. പെരിയ നായകി, ടി.ആർ.രാജകുമാരി,എൻ.എൽ. ഗാനസരസ്വതി ദേവി, 
എൻ.എസ്.കൃഷ്ണൻ,ടി.എ.മധുരം, ഒക്കെയായിരുന്നു അന്ന് അരങ്ങിലും അഭ്രപാളികളിലും സംഗീതവുമായി നിറഞ്ഞു നിന്നിരുന്നത്...എന്നാൽ നാൽപ്പതുകളുടെ മദ്ധ്യത്തിൽ, സിനിമയുടെ കാഴ്ചപ്പാടിൽ ചില മാറ്റങ്ങൾ വന്നു. പിന്നിൽ പാടുന്നവർ തന്നെ മുന്നിൽ തിളങ്ങണമെന്നുള്ളതിന് മാറ്റം വരാൻ തുടങ്ങി...
അമ്പതുകളുടെ(1950) തുടക്കത്തിൽ അത് പൂർണമായും  നടപ്പിലായി...
പിന്നണി ഗായകർ രൂപപ്പെട്ടു... അക്കാലങ്ങളിൽ ഒരുപാട് പിന്നണി ഗായകരുടെ ഒരു പട തന്നെ തമിഴിൽ രംഗപ്പ്രവേശം നടത്തി....ഭജന പാട്ടുകളും, അർത്ഥ ശാസ്ത്രീയ ഗാനങ്ങളും ഒക്കെയാണ് അവരിൽ പലരുടെയും കൈമുതൽ.... ശാസ്ത്രീയ സംഗിതം പഠിച്ചവരും ധാരാളം....എസ്സ്. എം. സുബ്ബയ്യ നായിഡു, ജി.രാമനാഥൻ, പാപനാശം ശിവൻ ,  കെ. വി. മഹാദേവൻ, തിരുച്ചി ലോകനാഥൻ, ചിദംബരം എസ്. ജയരാമൻ,ടി. ആർ. മഹാലിംഗം,ടി. എം. സൗന്ദരരാജൻ,  ശീർകാഴി ഗോവിന്ദരാജൻ, വി. എൻ. സുന്ദരം,ടി .എ. മോത്തി,ആന്ധ്രയിൽ നിന്നെത്തിയ ഘണ്ടശാല എന്നറിയ
പ്പെടുന്ന വെങ്കിടേശ്വര റാവു, എ.എം. രാജാ, കന്നഡത്തിൽ നിന്നെത്തിയ 
പി. ബി.ശ്രീനിവാസ് , അതിനു ശേഷം  ആന്ധ്രയിൽ നിന്നെത്തിയ ബാലമുരളി കൃഷ്ണ, ഒപ്പം തമിഴ് നാട്ടിൽ നിന്നുള്ള താരപുരം സുന്ദരരാജൻ, എ. എൽ. രാഘവൻ,  വീരമണി,അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജ്ഞാതരും അജ്ഞാതരുമായ നിരവധി ഗായകർ രംഗത്തെത്തി.....മറക്കേണ്ട.... ഒപ്പം  നൂറു കണക്കിന് ഗായികമാരും....
ഇവരിൽ പാപനാശം ശിവൻ ഗാന രചനയിലേക്കു തിരിഞ്ഞപ്പോൾ, സുബ്ബയ്യ നായിഡുവും, രാമനാഥനും, മഹാദേവനു
മൊക്കെ, സംഗീത സംവിധാനത്തിൽ നാല്പതുകളിലും അൻപതുകളിലും ഒരു സാമ്പ്രാജ്യം തന്നെ പടുത്തുയർത്തി....
പിന്നീട് വന്ന ബാലമുരളികൃഷ്ണ, സിനിമ സംഗീതത്തിൽ  താനൊരു വിജയമല്ല എന്ന് സ്വയം മനസ്സിലാക്കി, കർണാടക സംഗീതത്തിൽ തനതായ രാജ്യം പടുത്തുയർത്തി...വീരമണി പിന്നീട് ഭക്തി ഗാനങ്ങളിലേക്ക് തിരിഞ്ഞു... ഇതൊക്കെ സിനിമാ സംഗീത ചരിത്രത്തിന്റെ ഭാഗമാണ്....ഈ പറഞ്ഞ എല്ലാ പ്രതിഭകളോടും ഉള്ള എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ.... 1950 മുതൽ 1990 വരെയുള്ള നാൽപ്പത് വർഷങ്ങളിലെ തമിഴ് സിനിമ സംഗീതത്തിലെ മുടിചൂടാമന്നൻ മഹാഗായക പ്രതിഭയായ സൗന്ദരരാജൻ സാറായിരുന്നു എന്ന്  പറയാൻ കഴിയും.... ഉച്ചസ്ഥായിലുള്ള പൗരുഷത്തിന്റെ വേറിട്ടൊരു ശബ്ദം...
തമിഴ് സംസ്കാരത്തെ അപ്പാടെ ഉൾക്കൊണ്ട് വന്നൊഴുകിയ  ആ ശബ്ദം, ലോകമെന്പാടുമുള്ള തമിഴ് ജനത നെഞ്ചിലേറ്റി എന്നുള്ളത് ഇന്ത്യൻ സിനിമ സംഗീതത്തിന്റെ ചരിത്രം കൂടിയാണ്.....
"സൗന്ദരാജന്റെ പോപ്പുലറായിട്ടുള്ള ഗാനങ്ങൾ മഹത്തരങ്ങളല്ല"...!!! എന്നാൽ അതൊക്കെ തമിഴ് സംസ്ക്കാരത്തിന്റെ അടിത്തറയായിരുന്നു...ഇന്നും ആ ഗാനങ്ങളുടെ ആത്മാവ് തമിഴരുടെ ഹൃദയത്തിൽ നിന്ന് പൊങ്ങി വരുന്നു...
അതല്ലേ സിനിമാ സംഗീതത്തിന്റെ മഹത്വം..അതിനപ്പുറം എന്ത് മഹത്തരം?
എന്ത് ഉൾപ്പൊരുൾ..?.....തീർച്ചയായും ചിലർക്കെങ്കിലും അസൂയയും അല്പ ശത്രുതയും പ്രതീക്ഷിക്കാം....!!!അദ്ദേഹത്തിന്റെ പല നല്ല ഗാനങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല എന്നത് മറ്റൊരു സത്യം... 
1945 മുതൽ 1955 വരെയുള്ള കാലഘട്ടം എസ്സ് .എം. സുബയ്യ നായിഡുവും, 
ജി. രാമനാഥനും, തമിഴ് സിനിമ സംഗീതത്തിലെ സിംഹാസനത്തിൽ ഇരുന്നവരായിരുന്നു...1955 മുതൽ 1965 വരെ ആ സിഹാസനം കെ. വി. മഹാദേവന്റെ തലയിൽ ഇരുന്നു... എന്നാൽ 1965 മുതൽ 1980 വരെയുള്ള കാലഘട്ടം വിശ്വനാഥനും രാമമൂർത്തിയും ചേർന്നും, പിന്നീട് വിശ്വനാഥൻ ഒറ്റയ്ക്കും ആ സിംഹാസനം കയ്യിലിട്ടമ്മാനമാടി...
1980 മുതൽ അത് ഇളയരാജയ്ക്കും, 1990 മുതൽ അത് എ. ആർ. രെഹ്‌മാനും കയ്യടക്കി വച്ചു...ഇന്നിപ്പോൾ അതാർക്കും അവകാശപ്പെടാനില്ല...
കാരണം എ. ആർ. റഹ്‌മാൻ വന്നപ്പോൾ ഗായകരുടെ പ്രസക്തി തീരെ ഇല്ലാതായി.
ആരെക്കൊണ്ട് വേണമെങ്കിലും പാടിപ്പിക്കും...ആർക്കു വേണമെങ്കിലും പാടാമെന്നായി...
"മാറ്റം കാലത്തിന്റെ അനിവാര്യത" എന്ന പ്രകൃതി സത്യം...എങ്ങനെ മാറ്റാൻ കഴിയും...പ്രായം,  ആസ്വാദനശയിലി
യിലുള്ള മാറ്റങ്ങൾ, സമയം, ഇതെല്ലാം വിഷയങ്ങളാണല്ലോ.... 1980പതുകളുടെ തുടക്കത്തിൽ, സൗന്ദരരാജന്റെ കരിയറിൽ വെള്ളി വീശിത്തുടങ്ങി...
അവസരങ്ങൾ കുറഞ്ഞു തുടങ്ങി...
അതിനു പല കാരണങ്ങളുണ്ട്...
എൺപതുകളിൽ (1980's) ഇളയരാജ മുൻ നിരയിൽ എത്തിയപ്പോൾ,
എം. എസ്സ്. വിശ്വനാഥന്റെ സിംഹാസനം ഇല്ലാതായി.... ആദ്യ കാലങ്ങളിൽ ഇളയരാജ കുറെ ഗാനങ്ങൾ സൗന്ദരാജനെ കൊണ്ടു പഠിപ്പിച്ചിരുന്നു.
ഒരു തുടക്കകാരനെന്ന നിലയിൽ, അത് ഇളയരാജയുടെ ഒരാവശ്യം കൂടെയായിരുന്നു.... നിലനില്പിന് ഒരാവിശ്യമായിരുന്നു....അടിയുറച്ചു കഴിഞ്ഞപ്പോൾ കാല്  മാറ്റി ചവുട്ടി.... അദ്ദേഹവും, അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഹയാത്രികരും ചേർന്ന്, സൗന്ദരാജനെ സിനിമ സംഗീതത്തിന്റെ മുഖ്യ ധാരയിൽ നിന്ന് മാറ്റി നിർത്താൻ കൂട്ടായ ശ്രമങ്ങൾ നടത്തി.....(സൗന്ദരരാജനെ മാത്രമല്ല സുശീലാമ്മ തുടങ്ങി അക്കാലങ്ങളിലെ നിരവധി ഗായകർ)... ഈ വിവരങ്ങൾ ഞാൻ ഇളയരാജയോടും,സഹോദരൻ ഗംഗൈഅമരനോടും1989ൽ കുവൈറ്റിൽ വച്ച് നേരിട്ട് ചോദിച്ചാതയിരുന്നു...വെറും വിഡ്ഢിച്ചിരിയല്ലാതെ അവർക്കു വ്ക്തമായാ ഒരു മറുപടിയുണ്ടായിരുന്നില്ല...
ഒരു പക്ഷേ അവരുടെ അന്നത്തെ കുവൈറ്റിലെ പ്രോഗ്രാമിന്റെ ചടങ്ങിൽ മുഖ്യ അഥിതികളിൽ ഒരാൾ  ഞാനെന്നറിഞ്ഞത് കൊണ്ടാകാം....   
തൊണ്ണൂറിൽ(1990) പുറത്തു വന്ന തായ്നാട് എന്ന പടത്തിൽ "ആബാ വാണൻ" എന്ന സർവകലാവല്ലഭൻ സൗന്ദരരാജനെക്കൊണ്ട് അഞ്ചു ഗാനങ്ങൾ പാടിച്ചു സൂപ്പർ ഹിറ്റായപ്പോൾ, തമിഴ് സിനിമ സംഗീതധാരയിൽ അന്നുണ്ടായിരുന്ന എല്ലാവരും ചേർന്ന് , ആബാവാണനെതിരായി ശബ്ദമുയർത്തി...
1968ൽ എം ജി ആറിന് വേണ്ടി, ബാലസുബ്രഹ്മണ്യം ഒരു യുഗ്മ ഗാനം പാടി... ബാലു സാർ മരിച്ച സമയത്, അതേപ്പറ്റി ഒരു ഒരാൾ ചാനലിൽ കയറി ഇരുന്നു പറയുന്നത്  എന്താണന്നോ?   "സൗന്ദരരാജനൊരു അന്നൊരു എതിരാളി ജനിച്ചു"....!!!
വേറൊരു സന്നർഭത്തിൽ മറ്റൊരു വ്യക്തി
പറയുന്നു"സൗന്ദരരാജന്റെ  സിംഹാസനം കയ്യടക്കിയ  യേശുദാസ്"...
"അവർ രണ്ടു പേർക്കുമുള്ള മറുപടി താഴെപ്പറയുന്നു".....
സത്യത്തിൽ ബാലസുബ്രമണ്യമോ, യേശുദാസോ, ഒന്നും തമിഴ് സിനിമ സംഗീതത്തിൽ  സൗന്ദരരാജന് ഒരിക്കലും എതിരാളികൾ ആയിരുന്നില്ല....സൗന്ദരാജൻ സാർ സിനിമയിൽ പാടാൻ വരുമ്പോൾ യേശുദാസിന് അഞ്ചു വയസ്സ്...
എസ്സ്.പി. ബാലു ജനിച്ചിട്ടുണ്ടായി
രിക്കണം....മഹാനുഭാവനായിരുന്ന എം.കെ.ത്യാഗരാജ ഭഗവതർക്കു ശേഷം, തമിഴ് സിനിമ സംഗീതത്തിൽ തനതായ ഒരു സിഹാസനം യുഗപ്രഭാവനായ 
ടി. എം. സൗന്ദരരാജന് മാത്രമേ അവകാശപ്പെടാനുള്ളൂ എന്നതിന് കാലം സാക്ഷി...പലരും പടിയിട്ടുണ്ടാവാം... 
വായനക്കാരിൽ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ടന്നറിയില്ല.....
യേശുദാസ് അറുപതുകളുടെ തുടക്കത്തിൽ(60's) സിനിമ സംഗീതത്തിൽ വന്ന ആളാണ്...
അറുപത്തിമൂന്നിൽ(1963) ബൊമ്മയ് എന്ന ബാലചന്ദർ സിനിമയിൽ,
എം. ബി. ശ്രീനിവാസന്റെ സംഗീതത്തിൽ നീയും ബൊമ്മയ് നാനും ബൊമ്മയ് എന്ന ഗാനം പാടിയ ആളാണ്....പിന്നീട് തമിഴിൽ ഒരു  ഗാനം പാടാൻ പത്തു വർഷം കാത്തിരിക്കേണ്ടി വന്നു...!!!
തമിഴിൽ തീരെ പാടിയില്ല എന്ന് പറയുന്നത് ശരിയല്ല...ഒരു അഞ്ചു വിരലുകൾക്കുള്ളിൽ ചില പാട്ടുകൾ പടിയിട്ടുണ്ടങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല...കെ. വി. മഹാദേവന്റെ സംഗീതത്തിൽ രാജാത്തിയിലും, എം.എസ്സ്‌. വിശ്വനാഥന്റെ സംഗീതത്തിൽ കാത്തലിക്ക് നേരമില്ലായ്‌ എന്ന സിനിമയിലും ഒക്കെ തന്റെ സാന്യദ്ധ്യം ദാസ് സാർ കാട്ടിയിട്ടുണ്ട്.... 
ഇതിനിടയിൽ ഹിന്ദിയിൽ  പാടി,
തെലുങ്കിൽ പാടി,കന്നഡത്തിൽ പാടി,മലയാളത്തിൽ പാടി, കർണാടകം സംഗീതം സാധാരണക്കാരായ മലയാളികളിൽ എത്തിച്ച ക്രെഡിറ്റും ദാസ് സാറിന് അവകാശപ്പെട്ടതാണ്... പലവിധ സംസ്ഥാന, ദേശീയ പുരസ്‌ക്കാരങ്ങൾ നേടി....ഇതെല്ലാം ചരിത്ര സത്യങ്ങൾ... 
എന്നിട്ടും തമിഴിൽ പാടാൻ പത്തു കൊല്ലം കാത്തിരിക്കേണ്ടി വന്നു.....
അത്  1974ൽ, എം. ജി. ആറിന്റെ "ഉറുമയ്ക്കുറൽ" പടത്തിൽ....പിന്നീടുള്ള 
എം. ജി. ആറിന്റെ 1977 വരെ ഉണ്ടായിട്ടുള്ള പതിനൊന്നു പടങ്ങളിൽ ഒൻപതിലും യേശുദാസിന്റെ ഗാനങ്ങളുണ്ടായിരുന്നു...ഒരു സിനിമയിൽ മുഴുവൻ ഗാനങ്ങളും ദാസ് സാർ  ആണ് പാടിയിട്ടുള്ളത്... 
ശിവാജി പടങ്ങളിലും അവസരങ്ങൾ വന്നു ചേർന്നു....ഇത്രയൊക്കെ പാടിയിട്ടും,അതിനപ്പുറം ബാലചന്ദറിന്റെ പല പടങ്ങളിൽ  ഗാനങ്ങൾ പാടിയിട്ടും, യേശുദാസിന്‌  തമിഴ് സിനിമ സംഗീതരംഗത്ത് മുൻനിരയിൽ എത്താൻ പിന്നെയും ആറു വർഷങ്ങൾ കുടി   കാത്തിരിക്കേണ്ടി വന്നു, .... ഇത് ചരിത്രപരമായ അപഗ്രഥനമാണ്..... അതിന്റെ കാരണങ്ങൾ, ടി. എം. എസ്സ്.  
എന്ന  വലിയ വടവൃക്ഷം തമിഴിൽ പടർന്നു പന്തലിച്ചു നില നിന്നിരുന്നു എന്നത് കൊണ്ട് മാത്രമാണ്.....
ഇത് പോലെ തന്നെയാണ് ബാലസുബ്ര
മണ്യവും....1968ൽ എം. ജി. ആറിന് വേണ്ടി ഒരു യുഗ്മ ഗാനം അദ്ദേഹത്തിന് പാടാൻ അവസരം കിട്ടിയെന്നുള്ളത് സത്യമാണെങ്കിലും,അദ്ദേഹത്തിന് തമിഴിൽ മുൻ നിരയിലെത്താൻ ഒരു വ്യാഴവട്ടക്കാലം കൂടെ കഴിയേണ്ടി വന്നു... പിന്നീട് വന്ന പന്ത്രണ്ട് വർഷക്കാലം എണ്ണത്തിൽ കുറവായിരുന്നെങ്കിലും തമിഴിൽ പാടിയ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല... അതും സൗന്ദരരാജൻ എന്ന ആലമരത്തിന്റെ പടർന്നു പന്തലിച്ചുള്ള നിലനിൽപ്പ് തന്നെ ആയിരുന്നു...ബാലുവിന് ഒരു ശങ്കരാഭരണം വേണ്ടി വന്നു.... ഒപ്പം അകാലത്തിൽ പൊലിഞ്ഞുപോയ ഘണ്ടശാല സാറിന്റെ അഭാവവും ബാലുവിന് അനുകൂലമായി...
തെലുങ്കിൽ ഘണ്ടശാല സാർ ഒരു 
വടവൃക്ഷമായിരുന്നു...അകാലത്തിൽ അൻപത്തി ഒന്നാം വയസ്സിൽ 1974ൽ പൊലിഞ്ഞു പോകുന്നത് വരെ ഒരാൾക്കും തെലുങ്കിൽ മുൻ നിരയിൽ എത്താനായില്ല...
സംഗീതത്തിലും,ശബ്‌ദഗാംഭിര്യത്തിലും, ആത്മാവ് ഉൾക്കൊണ്ട ദൈവീക
നാദത്തിലും,കഴിവിലും,ബാലസുബ്രമണ്യത്തിനെക്കാൾ നുറുപടി മുകളിലാണ് യേശുദാസ്...ഇത് അവർക്ക് രണ്ടു പേർക്കും അറിയുകയും ചെയ്യാം... എന്നിരുന്നാലും  യേശുദാസ് ഒരിക്കലും തനിക്കൊരു എതിരാളി അല്ല എന്ന് കുടി  ബാലസുബ്രമണ്യത്തിനറിയാം...
കാരണം,ബാലുവിനുണ്ടായിരുന്ന ഒരു പോപ്പുലാരിറ്റി...തമിഴിലും,തെലുങ്കിലും,
കന്നഡത്തിലും,ഹിന്ദിയിലുമൊക്കെ,   ബാലു സാറിന്റെ പാട്ടുകൾക്ക്‌ ഉണ്ടായിരുന്ന...ഒരു പോപ്പുലാരിറ്റി...ഈ ഭാഷകളിലെല്ലാം അദ്ദേഹത്തിനുണ്ടായിരുന്ന ഉച്ചാരണശുദ്ധി ദാസ് സാറിന്റേതുപോലെ ആയിരുന്നില്ല .
ഇത്രയും മാത്രം പറഞ്ഞാൽ മുകളിൽ പറഞ്ഞ രണ്ട് പേർക്കുള്ള മറുപടി പൂര്ണമാകാത്തില്ല... 
"ആത്മവിശ്വാസം" എന്നത് ഏതൊരു കലാകാരന്റെയും അടിത്തറയാണ്.... ബാലസുബ്രമണ്യം തന്റെ പരിമിതികളെ താഴ്മയായി രീതിയിൽ പറഞ്ഞും, പ്രകടിപ്പിച്ചും, സമൂഹത്തെ രസിപ്പിച്ചും, മുന്നോട്ടു പോയപ്പോൾ, ദാസ് സാർ അതിനൊന്നും നിന്നില്ല...
അങ്ങേയറ്റത്തെ ആത്മവിശ്വാസം ഉള്ള ദാസ് സാർ അതൊന്നും ആരുടെയും മുന്നിൽ പ്രകടിപ്പിക്കാനൊന്നും നിന്നിട്ടില്ല.... കാരണം അത്രയധികം പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ദാസ് സാറിന്റെ ഉയർച്ചയുടെ ഓരോ പടവുകളും... 
ഇവിടെ സൗന്ദരരാജൻ സാറിന്റെ താളം തെറ്റിയിട്ടുണ്ട്....അമിതമായ ആത്മവിശ്വാസം പലപ്പോഴും സമൂഹത്തിന്റെ മുന്നിൽ അദ്ദേഹം തുറന്നു കാട്ടിയതു അദ്ദേഹത്തിന് വിനയായി ഭവിച്ചിട്ടുണ്ട്...തമിഴിൽ ആത്മ വിശ്വാസത്തിന് "തൻ നമ്പിക്കൈ" എന്ന് പറയും...ഇംഗ്ലീഷിൽ നമ്മൾ self-confidence എന്ന് പറയാറില്ലേ..? 
അത് തന്നെ... 
ഇതാണ് അവർക്കു രണ്ടു പേർക്കുമുള്ള മറുപടി.... 
അവകാശ വാദങ്ങൾ ഒന്നും തന്നെയില്ല
ങ്കിലും,യേശുദാസിന്റെ പേരിൽ കൈരളി സ്വരലയ സൗന്ദരരാജന്  അവാർഡ് കൊടുക്കാൻ ഒരു നിമിത്തം പോലെ കാരണമായ ഒരു സംഭവം കൂടെ ഇവിടെ പറയാതെ പോകുന്നത് ശരിയല്ല....
2012 ഒക്ടോബർ മാസത്തിൽ, ഞാൻ പതിനഞ്ചു ദിവസത്തെ അവുധിക്കു നാട്ടിൽ എത്തി...കുവൈറ്റിലെ ഒരു  മുൻ വ്യവസായ പ്രമുഖനും, എന്റെ സുഹൃത്തും, ബാങ്കിൽ എന്റെ മുൻ കസ്ടമറുമായിരുന്ന(Customer) സുരേഷ് കുമാറിനെ കാണാൻ ഞാൻ തിരുവനന്തപുരത്തെത്തി...
അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ അന്നത്തെ സംസക്കാരികമന്ത്രി
യായിരുന്ന സഖാവ് എം.എ.ബേബിയും, നടൻ മുരളിയും, അവിടെയുണ്ടായി
രുന്നു.... ടി. എം. സൗന്ദരരാജൻ സാറായിരുന്നു എന്റെ വിഷയം...ഒപ്പം സഖാവ് ഗൗരിയമ്മയും... ദീർഘനേരം ഞങ്ങൾ സംസാരിച്ചിരുന്നു...ടി. എം. എസ്സിനെപ്പറ്റി, മുരളി വാതോരാതെ അദ്ദേഹം അനുഭവിച്ച
റിഞ്ഞ കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.
അന്നത്തെ കൈരളി സ്വരലയ അവാർഡ് കമ്മിറ്റിയുടെ ചെയർമാനും മന്തി തന്നെ ആയിരുന്നല്ലോ...ഒരു പക്ഷേ  അതുമൊരു കാരണമാകാം ആ വർഷത്തെ അവാർഡിന് സൗന്ദരരാജൻ സാറിന്റെ പേര് വരാൻ ഒരു കാരണമെന്നു ഞാനനുമാനിക്കുന്നു... 
ടി. എം. എസ്. സാർ പാടിയ എങ്കേ നിമ്മതി എന്ന ഗാനം, അതെ ഭാവത്തോടെ ആർക്കും അവതരിപ്പിക്കാൻ കഴിയില്ല എന്നാണ് ദാസ് സാർ എന്നോട് കുവൈറ്റിൽ വച്ച് നേരിട്ട് പറഞ്ഞിട്ടുണ്ട്.... അത്രയ്ക്ക് പാടാൻ വിഷമമുള്ള ഗാനമാണ് പോലും... അദ്ദേഹത്തിന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് താനും...
...തുടരും....