24 മാർച്ച് 2023. തമിഴ് ഗായക
പ്രതിഭയായിരുന്ന ടി. എം. സൗന്ദരരാജൻ സാറിന്റെ 100മത് ജന്മദിനം....ജന്മ ശതാബ്‌ദി.
മൺമറഞ്ഞ മഹാ മേതൈ, തിരു, ടി.എം.
സൗന്ദരരാജന് ഒരു സ്‌മൃതിമണ്ഡപം/മണിമണ്ഡപം/വെങ്കല പ്രതിമ.....
-----------------------------------------------------------
സത്യം പറഞ്ഞാൽ, ഈ പ്രതിമകളോടൊന്നും അത്രയധികം ആസക്തി ഇല്ലാത്ത ഒരു വ്യകതിയാണ് ഞാൻ...എന്നാൽ തമിഴ് നാട് മുഴുവൻ, പ്രത്യേകിച്ചു ചെന്നൈയിൽ, മഹത്തുക്കളുടെ ധാരാളം മണിമണ്ഡ
പങ്ങൾ/ധീർഘകായ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത് എനിക്ക് കാണാൻ കഴിയും...മഹാനുഭാവന്മാരായ അരുണഗിരിനാഥർ,പട്ടണത്താർ, തിരുജ്ഞാന സമ്പന്തർ, പിന്നെ അറുപത്തി നാല് (നാൻഡ്രു) നായന്മാർ,തിരുവള്ളുവർ,കമ്പർ, സുബ്രമണ്യ ഭാരതി,ഭാരതി ദാസൻ,
തുടങ്ങി...ഭക്തവത്സലം,അണ്ണാദുരൈ,കാമരാജർ,കലൈഞ്ജർ കരുണാനിധി,എം.ജി.രാമചന്ദ്രൻ,
ശിവാജിഗണേശൻ,ജയലളിത,കണ്ണദാസൻ, തുടങ്ങിയ നീണ്ട നിര...ചേര ചോളാ പാണ്ട്യ രാജഭരണകൂടത്തിന്റെ ഓർമ്മകൾ അടങ്ങുന്ന എത്രയോ സ്മാരകങ്ങൾ അവിടെയും ഇവിടയും തമിഴ് നാട്ടിൽ കാണാൻ കഴിയുന്നുണ്ട്... അപ്പോൾ എന്തേ മധുരയിൽ പിറന്ന മാമന്നൻ, തമിഴകം കണ്ട എക്കാലത്തേയും പ്രശസ്ത സംഗീതപ്രതിഭ, ആറര പതിറ്റാണ്ടിന്റെ സിനിമ/ഭക്തി സംഗീതത്തിന്റെ സപര്യ.....ഇതൊക്കെ ഉള്ള സൗന്ദരരാജൻ സാറിന് എന്ത് കൊണ്ട് ഒരു സ്‌മൃതി മണ്ഡപം ഉണ്ടായിക്കൂടാ.....
ദേശീയ അംഗീകാരങ്ങൾ കിട്ടാതെപോയ
മഹാ പ്രതിഭയായിരുന്നു സൗന്ദരരാജൻ സാർ... മുരുകൻ കടാക്ഷം വേണ്ടുവോളമു
ണ്ടായിട്ടും പ്രകൃതിയിൽ എഴുതി വച്ചത് അനുഭവിക്കാതെ തരമില്ലല്ലോ...!!!
2017ൽ ഞാൻ ചെന്നൈയിൽ വന്നപ്പോൾ അഭിവന്ദ്യരായ ശ്രീ അളഗിരി, ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ സ്റ്റാലിൻ, സഹോദരി ശ്രീമതി കനിമൊഴി, ഇവരെയൊക്കെ കാണാൻ അവസരമുണ്ടായി...അവരോടൊക്കെ ഒരേ
ഒരു കാര്യമേ സംസാരിച്ചിട്ടുള്ളു...
സൗന്ദരരാജൻ സാറിന് അർഹമായ അംഗീകാരങ്ങൾ കൊടുക്കണം...എന്നാൽ പിന്നീടുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങൾ അതിന് ശരിയായ വഴിയൊന്നുമായി കാണാൻ കഴിഞ്ഞില്ല...എന്നിട്ടും ഞാനെന്റെ ശ്രമങ്ങൾ പല രീതിയിലും തുടർന്ന് കൊണ്ടേയിരുന്നു...
മരിക്കുന്നതു വരെ അത് തുടർന്ന് കൊണ്ടേയിരിക്കും...നിരത്താൻ തെളിവുകൾ വേണ്ടല്ലോ...!!!
പരമസ്വാത്തികനായിരുന്ന സൗന്ദരരാജൻ സാർ അംഗീകാരങ്ങൾക്ക്
വേണ്ടി ശ്രമിച്ചതായി ആരും പറഞ്ഞു കേട്ടിട്ടില്ല...പലതും എത്തിച്ചേർന്നതുമില്ല...സംസ്ഥാന തലത്തിൽ നൂറ് കണക്കിന് പുരസ്‌ക്കാരങ്ങൾ ഉണ്ടാകാം...ദേശീയ തലത്തിൽ അത് വന്ന് ചേരാത്തതിൽ ഉള്ളിൽ വിഷമമുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി...പലതും വായിച്ചെടുക്കാൻ നമുക്ക് കഴിയണമെന്നില്ല...
എല്ലാം പ്രകൃതിയിൽ എഴുതിവച്ചതു പോലെ...!!!
എന്റെ ശ്രമങ്ങൾ ഒന്നും തന്നെയില്ല...
അഥവാ ഉണ്ടങ്കിൽ തന്നെ അതിനു
യാതോരുപ്രസക്തിയുമില്ല...എന്തായലും
ഈ മഹത്തായ കാര്യത്തിൽ, തമിഴ്നാട് ഗവൺമെന്റ് ഒരു തീരുമാനത്തിൽ എത്തിയതായി അറിയുന്നു...
"സൗന്ദരരാജൻ സാറിന് ഒരു സ്‌മൃതി മണ്ഡപം"..."അത് താമസിയാതെ നടക്കും"...ഇത് കോടാനുകോടി തമിഴ് മക്കളുടെ സ്വപ്നമാണ്...എന്റെയും...
മധുരയിൽ അദ്ദേഹം ജനിച്ച സ്ഥലത്തു ഒരു വെങ്കല പ്രതിമ...അത് പുരോഗമിക്കുന്നു...
ടി എം സൗന്ദരരാജനും നമ്മുടെ സ്വാമി വി ദക്ഷിണാമൂർത്തി സ്വാമിയും അമ്പതുകളിൽ മൈലാപ്പൂർ കപാലീശ്വര ക്ഷേത്രത്തിന് അടുത്തായിരുന്നു താമസിച്ചിരുന്നത്.
എന്നാൽ ടി എം എസ്സ് അറുപതുകളിൽ മന്ദവലിപ്പക്കത്തെക്കു താമസം മാറി...
വെസ്റ്റ് സിർക്യൂലർ റോഡിൽ ശീർകാഴി ഗോവിന്ദരാജന്റെ അയല്പക്കമായി താമസം മാറിയിരുന്നു...ആ റോഡിന് ഇപ്പോൾ
ടി എം സൗന്ദരരാജൻ റോഡ് എന്ന് പേരു മാറ്റിയിരിക്കുന്നു...ബഹുമാനപ്പെട്ട ഹിസ്സ് എക്സലൻസി സ്റ്റാലിൻ...നമിക്കുന്നു...
അങ്ങേയുടെ ഈ തീരുമാനം ഉചിതം തന്നെ...
2023 മാർച്ച് 24ന്, സൗന്ദരരാജൻ സാറിന്റെ നൂറാം ജന്മ വാർഷീകമാണ്...വരും തലമുറ ആ സ്‌മൃതിമണ്ഡപം കാണുമ്പോൾ,
പ്രത്യേകിച്ചോന്നും അവർക്ക് തോന്നണമെന്നില്ല...കാരണം ആയിരക്കണക്കിന് ഗാനങ്ങളാൽ അദ്ദേഹം അവരുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടാകും...
പ്രത്യേകിച്ച് ഭക്തിരസം നിറഞ്ഞ ഗാനങ്ങൾ...ഞാനൊരു കാര്യം ഇപ്പോൾ ഓർക്കുകയാണ്....
കൃത്യമായി പറഞ്ഞാൽ, 13-5-2019 മുതൽ, ഇന്ന് വരെ അദ്ദേഹത്തിന്റെ ഓരോ ഭക്തി ഗാനങ്ങൾ "സ്വര മണ്ഡപം" എന്ന ഈ സംഗീതഗ്രുപ്പിൽ പോസ്റ്റ് ചെയ്യാറുണ്ട്.... അബദ്ധവശാൽ ഒരു പത്തിരുപതു പാട്ടുകൾ വീണ്ടും പോസ്റ്റ് (repeats) ചെയ്തിട്ടുണ്ടാകാം...!!! അതൊഴിച്ചാൽ ബാക്കിയുളള പാട്ടുകളെല്ലാം ഒരിക്കൽ പോസ്റ്റ് ചെയ്താൽ പിന്നെ പോസ്റ്റ് ചെയ്യാറില്ല....ഈ ദിവസം ഇത്ര കൃത്യമായി ഓർക്കാൻ കാരണം, അന്ന് ആ ഗ്രുപ്പിന്റെ സ്ഥാപകനേതാവായ സഹോദരൻ മാവേലിക്കര ഹരികുമാറിന്റെ ജന്മനാളിന്, ഞങ്ങൾ തമ്മിൽ അതിനു മുൻപുണ്ടാ
യിട്ടുള്ള ചില അലോരസങ്ങൾ
എല്ലാം മാറി,എന്റെ തെറ്റുകൾ സ്വയം മനസ്സിലാക്കി,സൗന്ദരരാജൻ സാറിന്റെ, "ദേവദാരുവേ" എന്ന ഭക്തിഗാനം അദ്ദേഹത്തിന് സമർപ്പിച്ചു കൊണ്ടാണ് വീണ്ടും ഗ്രുപ്പിൽ സജ്ജീവമായത്...
തുടർന്ന് ഓരോ ഭക്തി ഗാനം, ഇന്നും മുടങ്ങാതെ ഓരോ ദിവസവും പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു.....നാലു വർഷങ്ങൾ ആകാൻ ഇനി മാസങ്ങൾ ബാക്കി...ഇനിയും പോസ്റ്റ് ചെയ്യാൻ എത്രയെത്ര ഭക്തി ഗാനങ്ങൾ ബാക്കി നിൽക്കുന്നു....ഈ ഭക്തി ഗാനങ്ങളിൽ അമ്പതു ശതമാനവും സംഗീതം നൽകിയതും സാറ്
തന്നെയായിരുന്നു...പത്തു ശതമാനം സാഹിത്യവും അദ്ദേഹത്തിന്റേത് തന്നെ...എണ്ണത്തിൽ കുറവാണെങ്കിലും, സ്വന്തമായി രചിച്ചു സംഗിതം നൽകിയ കർണാടകം സംഗീതവും ഉണ്ടന്നുള്ളത് പലർക്കുമറിയില്ല...!!! സിനിമ സംഗീതത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും, ഭക്തി ഗാനങ്ങൾക്കും, ആഴ്ചയിൽ ഒരിക്കൽ വന്നിരുന്ന റേഡിയോ കർണാടക സംഗീതത്തിനും, സമയം കണ്ടെത്തിയിരുന്നു എന്നത് വിസ്മയാവഹം തന്നെയായിരുന്നു.....
"ഉയിരുള്ള വരൈ നാനും ഉന്നൈ പാടവേണ്ടും"...ആ വരം മാത്രമേ അദ്ദേഹം മുരുകനോട് ചോദിച്ചിട്ടുള്ളു.....
യുവതലമുറയിലെ മലയാളികൾ,
സൗന്ദരരാജൻ സാറിനെ കൂടുതലായി അറിയുന്നത് ഒരുപക്ഷേ എന്നിൽ കുടെ
യാണന്നു തോന്നുന്നു....
ആയിരക്കണക്കിന്...!!! വേണ്ടാ...അത് അതിശോക്തിയാണ്....ഒരു പക്ഷേ കുറെ ആളുകളെങ്കിലും, മെസ്സഞ്ചറിൽ കുടി "എങ്ങനെയാണ് ഈ ഗായകനുമായുള്ള ബന്ധം" എന്ന് ചോദിക്കാറുണ്ട്....പലരും ഭയഭക്തി ബഹുമാനത്തോടെയാണ് ചോദിക്കുന്നത്... പലതിനും മറുപടി പറയാറില്ല...എന്നാൽ ഒരു കുട്ടി ഒരിക്കൽ എഴുതി...."സാർ ഞാൻ ടി.എം.എസ്സിന്റെ ഗാനം ഒരു കോമ്പറ്റിഷനിൽ പാടാൻ സെലക്ട് ചെയ്ത്, മ്യൂസിക് ടീച്ചറിന് കൊടുത്തപ്പോൾ, അദ്ദേഹം അത് പാടി പഠിപ്പിക്കാൻ ശ്രമിച്ചു...അത് പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങിയപ്പോൾ, രാഗമാലിക
യിലുള്ള ആ ഗാനം, ഇടയിൽ വരുന്ന കംബോജി രാഗത്തിലുള്ള അവസാനഭാഗം ശ്വാസം പിടിച്ചു പാടാൻ കഴിയില്ല എന്ന് പറഞ്ഞ ടീച്ചർ, വേറെ പാട്ടു സെലക്ട് ചെയ്തു....സംഗീതം അറിയാത്ത എന്നോട് കാംബോജിയെപ്പറ്റിയും,കനകാംഗിയെപ്പറ്റിയും, പറഞ്ഞാൽ എന്ത് മറുപടി കൊടുക്കും...? ഏതായാലും ആ ഗാനം ഏതാണെന്നു ഞാൻ ചോദിച്ചു...അതിനു കിട്ടിയ മറുപടി "വടിവേലും മയിലും തുണൈ" എന്ന പാട്ടാണ്...പിന്നെ ഞാനൊരു മറുപടിയും കൊടുത്തില്ല...അതിന് ശേഷം ഞാൻ ആ പാട്ടിനെപ്പറ്റി അന്വേഷിച്ചു...1957ൽ പുറത്തു വന്ന"അംബികാപതി"യെന്ന സിനിമയിൽ ഉള്ള ഗാനമാണ് അത്...28 ഗാനങ്ങളു
ണ്ടായിരുന്ന ആ സിനിമയിൽ,21ഗാനങ്ങളും സൗന്ദരരാജൻ സാറായിരുന്നു പാടിയിരുന്നതെന്നു തോന്നുന്നു...1945 മുതൽ 1955 വരെ തമിഴ് സിനിമാ സംഗീതത്തിലെ കിരീടം വച്ച ജി.രാമനാഥൻ എന്ന അനശ്വര സംഗീതഞ്ജനായിരുന്നു ഈ ഗാനങ്ങൾക്കെല്ലാം സംഗീതം കൊടുത്തത്... അനശ്വരരായ കെ വി മഹാദേവനും,എം എസ്സ് വിശ്വനാഥനും, ടി കെ രാമമൂർത്തിയും, വേദാചലം എന്ന വേദായും, ജി കെ വെങ്കിടേഷും,വി കുമാറും, ടി ജി ലിംഗപ്പ, ടി ആർ പാപ്പ,ഗോവർധൻ, എന്ന് വേണ്ട എത്രയോ മഹാ പ്രതിഭകൾ ജി.രാമനാഥന്റെ കിഴിൽ അല്ലങ്കിൽ കൂടെ സംഗീത സംവിധാനം ചെയ്തവരാണ്...
അത്തരത്തിലുള്ള മഹോന്നതനായ
ജി രാമനാഥന്റെ സംഗീതത്തിൽ,
ടി എം എസ്സ് സാർ പാടിയ ഗാനമാണ് മുകളിൽ പറഞ്ഞിട്ടുള്ള ഗാനം... ഈ ഗാനത്തെക്കുറിച്ചു സുബശ്രീ എന്നൊരു ഗായിക തന്റെ "രാഗമാലിക" എന്ന ചാനലിലൂടെ വിശദമായി പറഞ്ഞത് പിന്നീട് കേൾക്കാനിടയായി...(രണ്ടും കമന്റു കോളത്തിൽ കൊടുത്തിട്ടുണ്ട്...)
"ഞാൻ മരിച്ചാൽ എന്റെ ആത്മാവ് നിന്റടുത്തു വരും"...എന്ന് സാധാരണ
ക്കാരിൽ സാധാരണക്കാരനായ എന്നോട് പറഞ്ഞ....ടി.എം.എസ്സ് സാർ, എന്റെ ഒരു "വികാര"മല്ല...മറിച്ചു "ആത്മാവാ"ണ്...ഞാൻ ജനിച്ചു വീണപ്പോൾ മുതൽ, അല്ലങ്കിൽ പിച്ച വച്ചു നടന്ന നാൾ മുതൽ,അതുമല്ലങ്കിൽ ഓർമ്മ വച്ച നാൾ മുതൽ,എന്റെ ബാല്യത്തിലും, കൗമാരത്തിലും, യൗവനത്തിലും, വാർദ്ധക്യത്തിലും, എന്തിന്...ഞാൻ മരിക്കുമ്പോൾ എന്റെ ആത്മാവിലും,ആ ഗംഭീരനാദം കടൽ ഓളങ്ങൾ പോലെ ഒഴുകിക്കൊണ്ടി
രിക്കും...എനിക്ക് "സംഗീതം" എന്ന മൂന്നക്ഷരം, "ടി എം എസ്സ്" എന്ന മൂന്നക്ഷരത്തിൽ തീരും...അതിനപ്പുറം എനിക്ക് സംഗീതമില്ല...ഇതിനർത്ഥം മറ്റു ഗായകരെ മതിക്കുന്നില്ല എന്നോ,
അവരുടെ പാട്ടുകൾ കേൾക്കുന്നില്ല എന്നോ അർത്ഥമാക്കേണ്ടതില്ല...
ആറര പതിറ്റാണ്ട് തമിഴ് സിനിമാലോകത്തിൽ കീരിടം വച്ച രാജാവായിരുന്ന ടി.എം.എസ്സിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു...
വാഴ്ക തമിഴ്/വാഴ്ക മക്കൾ/വാഴ്ക ടിഎംഎസ്സ് ...
ഇതോടെ ഈ നീണ്ട എപ്പിസോഡുകൾ അവസാനിക്കുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി നമസ്ക്കാരം...