Dr. Badar Al Sinan passed away.

ഊഷരഭൂമിയിലെ ശീതകാറ്റുകൾ (96).

Dr. Badar Al Sinan passed away.
--------------------------------------------------
(Adham Allah Ajerikkum)...പ്രണാമം
എന്റെ കുടപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിച്ചിരുന്ന, എന്നെ സ്നേഹിച്ചിരുന്ന, സ്നേഹം വാരിക്കോരി തന്നിരുന്ന, കുവൈറ്റി സഹോദരൻ, "ബു നാസ്സർ" 
(Dr. Badar Al Sinan) ഈ ലോകം വിട്ടുപോയി. വിശ്വസിക്കാൻ പ്രയാസം...അദ്ദേഹത്തിന്റെ മകൻ കുവൈറ്റിൽ നിന്ന്, വാഹട്സപ്പിലൂടെ പൊട്ടികരഞ്ഞു പറഞ്ഞപ്പോൾ, വിതുമ്പി നിൽക്കാനേ കഴിഞ്ഞുള്ളു....ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തു,ആദ്യമായി ഒരു കുവൈറ്റി യുവാവ്, ഇംഗ്ലണ്ടിൽ പ്പോയി ഫർമസ്യൂട്ടിക്കൽ മേഖലയിൽ ബിരുദവും ബിരുദാനന്ദാ ബിരുദവും ഡോക്ടറേറ്റും നേടി കുവൈറ്റിലെ ഫർമസ്യൂട്ടിക്കൽ മേഖലയിൽ ചെയർമാനായി എത്തിയ മഹാപ്രതിഭയായിരുന്നു.കുവൈറ്റിലെ ഫഹാഹീൽ,(Fahaheel) അജിയാൽ കോംപ്ലെക്സിന്റെ (Ajial complex) മുന്നിലൂടെ കടന്നു പോകുന്ന വഴി ഇദ്ദേഹത്തിന്റെ പിതാവിന്റെ പേരിൽ ആണ് അറിയപ്പെടുന്നത് "അൽ സിനാൻ സ്‌ട്രീറ്റ്‌" .(Al Sinan Street).
കഴിഞ്ഞ വർഷം ദിവംഗതനായ കുവൈറ്റിലെ വ്യവസായ പ്രമുഖൻ, സൽമാൻ അൽ ദബ്ബൂസിന്റെ അടുത്ത ബന്ധുവും കൂടെയായിരുന്നു....(Salman Al Dabbous).
നാലര പതിറ്റാണ്ടിന്റെ ഓർമ്മകൾ..... ഓമനിക്കാൻ എത്രയോ കഥകൾ......
ഇരുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ്, നമ്മുടെ ദാസ് സാറിന്റെ ഒരു കച്ചേരിയിൽ, കല്യാണി രാഗത്തിന്റെ പദങ്ങൾ അദ്ദേഹം വാരി വിതറിയപ്പോൾ, വിശിഷ്ടാഥിയായി എത്തിയിരുന്ന  "ബു നാസ്സർ" സ്റ്റേജിൽ കയറി പറഞ്ഞതെന്താണെന്നോ? 
"ഈ മഹാപ്രതിഭ നിങ്ങൾ ഇന്ത്യക്കാരുടെ മാത്രം അഭിമാനമല്ല....ലോകത്തിന്റെ അഭിമാനമാണ്".... എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു തലോടി, പോക്കറ്റിൽ കിടന്ന വില കൂടിയ ഒരു പേന ദാസ് സാറിന്റെ കയ്യിൽ കൊടുത്തപ്പോൾ.... അദ്ദേഹം പറഞ്ഞ മറുപടി എന്നെപ്പോലെ പലരുടെയും കണ്ണ് നിറയിച്ചു.... "എനിക്കി ലോകത്തിൽ വച്ച് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം" .....
ഒരിക്കൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹം നാസ്സർ അൽ ബദകമ്പനിയുടെ (Nassar Al Bhadha Company) ക്ഷണപ്രകാരം വിശിഷ്ട അതിഥിയായി  കുവൈറ്റിലെത്തി. 
ആ പ്രോഗ്രാമിൽ സിനിമയിൽ അഭിനയിക്കുന്ന നടിമാരുടെ ഡാൻസും, പാടുന്നവരുടെ ഗാനമേളയും, ഇടയിൽ മിമിക്രിക്കാരും...
ഞാൻ, ശ്രീ രാധാകൃഷ്ണനെ, "ബുനാസ്സറിന്" പരിചയപ്പെടുത്തി. അപ്പോൾ ബുനാസ്സർ പറഞ്ഞത് ഇപ്പോഴും ഓർമ്മയിൽ.....
ജനങ്ങളുടെ ഇടയിലേക്ക് നിങ്ങൾ ഇറങ്ങി വരുമോ? കുവൈറ്റിൽ ഒരു മിനിസ്റ്ററെ കാണണമെങ്കിൽ അപ്പോയിന്റ്മെന്റ് വേറെ എടുക്കണം. ഒരു പക്ഷേ മഹാത്മാഗാന്ധി പഠിപ്പിച്ചതാകാം....!!! രാധാകൃഷ്ണൻ പൊട്ടി ചിരിച്ചു....
"കോവിഡ്" എന്ന മഹാമാരിക്കറിയില്ലല്ലോ അദ്ദേഹം മെഡിക്കൽ ഫീൽഡിലെ മഹാനായിരുന്നു എന്ന്....!!!
പുണ്യമാസത്തിൽ അള്ളാഹു വിളിച്ചു...
"ആദം അള്ളാഹ് അജെരിക്കും"...