Great respect to Dr.Hilal Mussad Al Sayer...

ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ...
Great respect to Dr.Hilal Mussad Al Sayer...
-------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണൻനായർ
                                 (ന്യൂസിലാൻഡ് )
-------------------------------------ഭാഗം (86)
------------
ഇന്ന് എന്റെ ഓർമ്മയിൽ ഓടി എത്തിയ കുവൈറ്റിലെ മറ്റൊരു  മഹാപ്രതിഭ, "ഡോക്ടർ ഹിലാൽ അൽ സായർ"..... മുഴുവൻ പേര് "ഹിലാൽ മുസാദ് അൽ സായർ"....
."അൽ സായർ"(Al Sayer) എന്ന് പേര് കേൾക്കുമ്പോൾ തന്നെ, എല്ലാ മലയാളികളുടെയും ഓർമ്മയിൽ എത്തുന്നത്...  ടൊയോട്ട കാർ കമ്പനിയും, ടൊയോട്ട സണ്ണി സാറും ഒക്കെയാണ്.....
അന്നും, ഇന്നും, ധാരാളം മലയാളികൾ ജോലി ചെയ്തിരുന്ന അല്ലെങ്കിൽ ചെയ്യുന്ന ഒരു കാർ കമ്പനിയാണ്... "നാസ്സർ അൽ സായർ ടൊയോട്ട കാർ". ഇത്, ഞാനൊക്കെ കുവൈറ്റിൽ ചെല്ലുന്ന കാലത്തു ഒരു എസ്റ്റാബ്ലിഷ്‌മെന്റ് (Establishment) മാത്രമായിരുന്നു....അതിന്റെ അന്നത്തെ ജനറൽ മാനേജർ ആയിരുന്നു എം. മാത്യൂസ് എന്ന ടൊയോട്ട സണ്ണി സാർ....
പിൽക്കാലത്തു് ഇതൊരു വലിയ സ്ഥാപനമായി വളർന്നുയർന്നു എന്നതാണ് സത്യം...ഈ കമ്പനിയുടെ ഉടമസ്ഥൻ, "അൽ സായർ" കുടുംബത്തിൽ നിന്നുള്ള ആൾക്കാർ തന്നെയാണ്...എന്തായാലും എന്റെ വിഷയം അതല്ലല്ലോ...!!!
കുവൈറ്റിലെ വ്യവസായ പ്രമുഖരായ 34 കുടുംബങ്ങളിൽ ഒന്നാണ് "അൽ സായർ"..... 
ആ കുടുംബത്തിൽ നിന്നുള്ള ആതുര
സേവനത്തിലെ ഏറ്റവും പ്രമുഖനാണ് ...
"ഡോക്ടർ ഹിലാൽ അൽ സായർ"....
നേരത്തെ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള ഡോക്ടർ ഹിലാൽ അൽ സായർ എന്ന, മര്യാദയുടെയും, ക്ഷമയുടെയും, 
മൂർത്തിമൽഭാവം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രഗത്ഭനും, പ്രശസ്തനുമായ, കുവൈറ്റി ഭിഷഗ്വരനെ അടുത്തറിയാൻ കഴിഞ്ഞത്...ഞാൻ കൊമേർഷ്യൽ ബാങ്കിന്റെ അബ്ദുല്ലാഹ് മുബാറക് ബ്രാഞ്ച് മാനേജരായി ചാര്ജടുത്തപ്പോൾ മുതലാണ്...
ഡോക്ടർ ആ ബ്രാഞ്ചിലെ ആദ്യത്തെ കസ്റ്റമറായിന്നു......അക്കൗണ്ട് നമ്പർ ഒന്ന്...
അന്ന്, അദ്ദേഹത്തെ അടുത്ത് പരിചയപ്പെടുമ്പോൾ, കുവൈറ്റ് സിറ്റിയിലുള്ള ഷർഖിലെ, "അൽ അമീരി" ഹോസ്പിറ്റലിന്റെ ചെയർമാനായിരുന്നു... ഒന്നാം തരം ഒരു കുവൈറ്റി സർജൻ... എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഹിലാലിനെ, ഒരിക്കൽ മാത്രമേ കുവൈറ്റിന്റെ തനതായ വേഷത്തിൽ ഞാൻ കണ്ടിട്ടുള്ളു...എല്ലാ ജാതി മതസ്ഥരെയും, വിദേശികളെയും, ഒരേ രീതിയിൽ കാണാനുള്ള ഒരു വലിയ മനസ്സിന്റെ ഉടമ... ഇദ്ദേഹത്തിന്റെ മഹാമനസ്കതയെപ്പറ്റി പറയാനാണങ്കിൽ, പല കാര്യങ്ങളുമുണ്ട്... അന്ന് ഇദ്ദേഹം അമീരി ഹോസ്പിറ്റലിൽ ചെയർമാനായിരിക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ സീനിയർ ആയി, മറ്റൊരു മലയാളി സർജൻ, കുമ്പനാട്ടുകാരൻ, "ഡോക്ടർ ജേക്കബ് ഉമ്മൻ" അവിടെ ജോലിയിൽ ഉണ്ടായിരുന്നു...സർജറിയിൽ ഹിലാലിന്റെ ഗുരുസ്ഥാനീയൻ....പിന്നീട് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു,
മടങ്ങിവന്നു കുമ്പനാട് വന്നു താമസമായി... ഇഹലോകവാസം വെടിഞ്ഞു.....അന്ന് ഡോക്ടർ ഹിലാൽ, കുവൈറ്റിലെ ഹെൽത്ത് മിനിസ്റ്ററയിരുന്നു...ഡോക്ടർ ജേക്കബിന്റെ നിര്യാണം അറിഞ്ഞ ഹിലാൽ, ഒദ്യോഗിക
മായി തന്നെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിൽ എത്തി.... കാറിൽ കുമ്പനാട്ടു വന്ന് ശവസംസ്ക്കാര ചടങ്ങുകളിൽ മുഴുവനായി പങ്കെടുത്തു പിറ്റേ ദിവസമാണ് മടങ്ങിപ്പോയത്‌....
അത്രയ്ക്കും ഗുരുത്വവും ബഹുമാനവും അർഹിക്കുന്ന ഡോക്ടർ ഹിലാൽ, കുവൈറ്റിൽ വച്ച്, ഒരു വി. വി. ഐ. പി.ക്ക്
(V.V.I.P.) കിട്ടാവുന്ന,എല്ലാ സൗകര്യങ്ങളോടെ,
രണ്ട് സർജറികൾ എനിക്ക് ചെയ്തു തന്നിട്ടുണ്ട്...രണ്ടാമത്തെ സർജറി നടക്കുമ്പോൾ, അദ്ദേഹം കുവൈറ്റിലെ ഹെൽത്ത് മിനിസ്റ്ററായിരുന്നു...സത്യത്തിൽ അറബ് വംശജരായ ഭിഷഗ്വരമാരിൽ എനിക്കത്ര വിശ്വാസം പോരാ....!!! 
അതുകൊണ്ട്, ഞാൻ അദ്ദേഹത്തെ
പ്പോയിക്കണ്ട് ഈ വിവരം തുറന്നു പറഞ്ഞപ്പോൾ, സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞത് ഇപ്പോഴും കാതിൽ.....
നിനക്കെന്നെ വിശ്വാസമല്ലേ? 
ഞാൻ തന്നെ നേരിട്ട് വന്നു, നിന്റെ സർജ്ജറി നടത്തി തരും....അവിടിരുന്നു കൊണ്ട് ഡേറ്റും സമയവും എല്ലാം നിച്ചയിച്ചു.... പറഞ്ഞ ദിവസം തന്നെ അദ്ദേഹം വന്നു ഓപ്പറേഷൻ നടത്തി മടങ്ങിപ്പോയി....
എന്നെ ഏറ്റവും അതിശയപ്പെടുത്തിയത്, അന്ന് രാത്രി ഏതാണ്ട് ഒരു മണി ആയപ്പോൾ ആരോ കതകിൽ തട്ടി അകത്തു വന്നു....ഡ്യൂട്ടി നേഴ്സ് ആയിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്...!!! അടുത്ത് വന്നപ്പോൾ സാക്ഷാൽ "ഹിലാൽ" സ്വന്തം ഡ്രൈവറുമൊത്തു  എന്റെ മുൻപിൽ....
കൂടെ എത്തിയ മലയാളി ഡ്രൈവർ,  കൈ നിറയെയുണ്ടായിരുന്ന വില കൂടിയ ചോക്ലേറ്റ് പാക്കറ്റും, ഫ്ലവർ വെയ്‌സും, മുറിയിലെ മേശപ്പുറത്തു വച്ച് പുറത്തു പോയി.... വാതിൽക്കൽ സെക്യൂരിറ്റി ഗാർഡ് ശ്രദ്ധയോടെ നിൽക്കുന്നുണ്ടായിരുന്നു...
എഴുനേൽക്കാൻ ശ്രമിക്കേണ്ട.. വേദനയുണ്ടാകും.... എന്റെ തലയിൽ തലോടിക്കൊണ്ട് പറയുന്നു.... നിന്റെ ഓപ്പറേഷൻ, ഇന്ന് കാലത്തു, ഞാനല്ലേ ചെയ്തത്... ഒരു മന്ത്രിയെന്നതിലുപരി  ഞാനൊരു ഡോക്ടറല്ലേ.... രോഗിയുടെ സുരക്ഷാ ശ്രദ്ധിക്കണമല്ലോ....തിരക്ക് കഴിഞ്ഞപ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞു....
അപ്പോഴാണ് നിന്റെ കാര്യം ഓർത്തത്.... 
ഉടനെ ഇറങ്ങിയതാണ്.....എനിക്കൊന്നും പറയാൻ അദ്ദേഹം അവസരം തന്നില്ല... എനിക്ക് എല്ലാവിധ ശ്രദ്ധയും കിട്ടാനുള്ള നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.... പിന്നെയും പല പ്രാവിശ്യം എന്നെ ടെലിഫോണിൽ ബന്ധപ്പെട്ടു
കൊണ്ടേയിരുന്നു.....ഒരു പ്രാവിശ്യം ഞാൻ ചോദിച്ചു..... നേരിട്ട് വന്നു ഓപ്പറേഷൻ ചെയ്തത് തന്നെ മഹത്തരമാണ്..... പിന്നെ പൂക്കളും, ചോക്ലേറ്റും,ഒക്കെ വേണ്ടിയിരുന്നോ...? 
മറുപടി വളരെ രസകരമായിരുന്നു....
ഞാൻ  ഹെൽത് മിനിസ്റ്ററായി,ആദ്യമായി ഓഫീസിലെത്തിയപ്പോൾ, ആദ്യം കണ്ടത് 
നീ അയച്ചു തന്ന പൂക്കളാണ്.... പിന്നീട് ആയിരക്കണക്കിന് പൂക്കളുടെ ഒരു നീണ്ട
നിര തന്നെ ഉണ്ടായിരുന്നു......എന്നാലും നീ  കൊടുത്തയച്ച ആദ്യ പൂക്കൾക്കുള്ള ആ ആത്മാർത്ഥയും, മഹത്വവും, ഞാൻ മറന്നിട്ടില്ല....
പിന്നെ കുറേക്കാലത്തേക്കു കമ്മ്യൂണിക്കേഷൻസ് ഒന്നും ഉണ്ടായില്ല...!!! അതിന്റെ കാരണം, ആ ബ്രാഞ്ചിൽ നിന്ന് എനിക്ക് മാറ്റം ആയി.... ഗവര്ണറേറ്റ് മാറി... അധിക കാലം അദ്ദേഹം ഹെൽത്ത് മന്ത്രിയായി ഇരുന്നില്ല....പിന്നീട് അദ്ദേഹം എന്നെ വിളിക്കുന്നത്, ഞാൻ ഇസ്ലാമിക ബാങ്കിലേക്ക് ചേക്കേറിയപ്പോൾ, കണ്ട 
പത്രവാർത്തകൾ മൂലമാണ്.... ചോദ്യം രസകരമായിരുന്നു.... "അങ്ങനെ നീയും ഇസ്ലാമിലേക്ക് ചേക്കേറി... അല്ലേ...?
കുവൈറ്റ് വിടുന്നതിനു മുൻപ്,
അദ്ദേഹത്തെപ്പോയി കണ്ടിരുന്നു.... 
ജീവിത സഖിയായി ഡോക്ടർ മാര്ഗരറ്റ് ബ്രിട്ടീഷ്കാരിയാണ്....സൗമ്യമായ പെരുമാറ്റത്തിൽ, ഹിലാനിനെക്കാൾ ഒരു പടി മുന്നിൽ..... വിശ്രമ ജീവിതം നയിക്കുമ്പോഴും, രണ്ടു പേരും ചേർന്ന്, കുവൈറ്റിലെ വരും തലമുറയ്ക്കുള്ള, ഹെൽത് സുരക്ഷ സംരംഭങ്ങളിൽ ഇപ്പോഴും വ്യാപൃതരാണ്....
ഇദ്ദേഹത്തിന്റെ ആയുരാരോഗ്യ സഖ്യത്തിന്‌ വേണ്ടി എപ്പോഴും പ്രാർത്ഥനയിൽ